Thursday, December 6, 2012

“സര്‍ഹദ്‌ കോ പ്രണാം”


അതൃത്തിയിലെ ഗ്രാമീണരും സൈനികരും നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും നേരിട്ടറിയാനൊരു പ്രയത്നം. അവര്‍ക്ക്‌ ഐക്യദാര്‍ഢൃം പ്രകടിപ്പിക്കാനും ആത്മവീര്യം പകരാനും ഒരു യജ്ഞം. രാഷ്ട്രീയസ്വയം സേവക സംഘത്തിന്റെ രാഷ്ട്രഭക്തിയുടെ കിരീടത്തില്‍ ഒരു തൂവല്‍കൂടി. “സര്‍ഹദ്‌ കോ പ്രണാം” (അതൃത്തിക്ക്‌ വന്ദനം)

പതിനായിരത്തോളം സ്വയംസേവകരാണ്‌ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും അതൃത്തിയിലെത്തിയത്‌. അതൃര്‍ത്തിയെ വന്ദിക്കാന്‍. നമ്മുടെ നാടിനും നാളെയ്ക്കുംവേണ്ടി മഞ്ഞും മഴയും വെയിലുമേറ്റ്‌ ഉറക്കവും ഊണുമില്ലാതെ കാവലിരിക്കുന്ന സൈനികരെ അഭിനന്ദിക്കാന്‍. അവര്‍ക്ക്‌ രക്ഷാസൂത്രം ബന്ധിക്കാന്‍. അതൃത്തിയിലെ മണ്ണും വനവും മരവും നീരും തൊട്ട്‌ പൂജിക്കാന്‍. അവയൊക്കെ ജീവന്‍ നല്‍കിയും സംരക്ഷിക്കുമെന്ന്‌ പ്രതിജ്ഞചെയ്യാന്‍. അതൃത്തിയില്‍ അതിജീവിക്കുന്ന ജനലക്ഷങ്ങളുടെ മനോവീര്യം വളര്‍ത്താന്‍ ഒരു സാഹസികയാത്ര. 

 അതൃത്തിയില്‍ മാത്രമല്ല രാജ്യത്തിനകത്തും സുരക്ഷിതമില്ലായ്മ ശക്തിപ്രാപിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ ഭരണകൂടം പതറിയാലും നിശ്ചയദാര്‍ഡ്യവും നെഞ്ചുറപ്പുമുള്ള ജനങ്ങളാല്‍ സമ്പന്നമാണ്‌ ഭാരതം. ഇത്‌ അതിരുകാക്കുന്നവരെ ബോധ്യപ്പെടുത്താനുള്ള പ്രഥമ പ്രയത്നത്തിനു പ്രതീക്ഷയിലും കവിഞ്ഞ വിജയം. അതില്‍ ഈ യജ്ഞത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ചാരിതാര്‍ത്ഥ്യം. കുന്നും മലകളും വനങ്ങളും മണല്‍പരപ്പും സമതലവുമെല്ലാമുള്ള അതൃത്തിയിലെത്തിയ യുവാക്കള്‍ സന്ദേശങ്ങള്‍ കൈമാറുക മാത്രമല്ല നാട്ടുകാരുമായി ചേര്‍ന്ന്‌ മനുഷ്യചങ്ങല സൃഷ്ടിച്ചു. രക്ഷാബന്ധന്‍ നടത്തി. ഞങ്ങളുമുണ്ട്‌ നിങ്ങളോടൊപ്പമെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചു.

നവംബര്‍ 19 മുതല്‍ 23 വരെയാണ്‌ നമ്മുടെ അതൃത്തിയിലെ 469 കാവല്‍ കവാടങ്ങളായ ഗ്രാമങ്ങളിലേക്ക്‌ പതിനായിരത്തിലധികം യുവാക്കളെത്തിയത്‌. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്‌ ആദ്യ സംഭവമാണ്‌. ഫോറം ഫോര്‍ ഇന്റഗ്രേറ്റഡ്‌ നാഷണല്‍ സെക്യൂരിറ്റി (ഫിന്‍സ്‌) എന്ന 2003ല്‍ ആരംഭിച്ച പ്രസ്ഥാനത്തിന്റെ ബാനറിലായിരുന്നു ഈ ദൗത്യം. സേനയിലെ വിരമിച്ച ഉദ്യോഗസ്ഥര്‍, ഐപിഎസ്‌, ഐഎഎസ്‌ സര്‍വീസിലുണ്ടായിരുന്നവര്‍, വിരമിച്ച ന്യായാധിപന്മാര്‍, അഭിഭാഷകര്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെയൊക്കെ കൂട്ടായ്മയാണ്‌ ഫിന്‍സ്‌. ദേശീയ സുരക്ഷയെക്കുറിച്ച്‌ ബോധവത്കരണമാണ്‌ മുഖ്യലക്ഷ്യം. ഇന്ത്യയുടെ 187000 ചതുരശ്രകിലോമീറ്റര്‍ ഭൂമിയാണ്‌ അതൃത്തിയില്‍ അന്യാധീനപ്പെട്ടുപോയത്‌. പാക്കിസ്ഥാനും ചൈനയും ഉള്‍പ്പെടെയുള്ള അതൃത്തിരാജ്യങ്ങള്‍ കയ്യേറി കൈവശംവച്ച ഭൂമി തിരിച്ചുപിടിക്കുക മാത്രമല്ല ഇനി ഒരിഞ്ചുഭൂമിപോലും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുകയും വേണം. അതിന്‌ എന്തുംചെയ്യാന്‍ സദാ സജ്ജരാണ്‌ നമ്മുടെ സൈനികര്‍. അവര്‍ക്ക്‌ പിന്‍ബലമാണ്‌ ഇന്നാവശ്യം. സൈന്യം പോലെതന്നെ പ്രാധാന്യം അതൃത്തികളില്‍ അധിവസിക്കുന്ന ജനങ്ങള്‍ക്കുമുണ്ട്‌. ഇവരുടെയെല്ലാം കണ്ണു പിഴച്ചാല്‍ നഷ്ടപ്പെടുന്നത്‌ മാതൃഭൂമിയുടെ അതിരുകളാണ്‌. കണ്ണായ സ്ഥലങ്ങളാണ്‌.
നമ്മുടെ കര അതൃത്തിയുടെ നീളം 15200 കിലോമീറ്ററാണ്‌. ദ്വീപുകളടക്കം കടല്‍തീരമാകട്ടെ 7516.6 കിലോമീറ്ററും. ഏഴ്‌ രാജ്യങ്ങളുമായാണ്‌ ഇന്ത്യ അതൃത്തി പങ്കിടുന്നത്‌. പാക്കിസ്ഥാന്‍ (3323 കിലോമീറ്റര്‍) ചൈന(3488) ബംഗ്ലാദേശ്‌(4096). അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവയാണ്‌ മറ്റ്‌ രാജ്യങ്ങള്‍. കൂടുതല്‍ രാജ്യങ്ങളുമായി അതൃത്തി പങ്കിടുന്ന സംസ്ഥാനം ജമ്മുകാശ്മീരാണ്‌.

രാജ്യത്തിന്റെ മൊത്തം വിസ്തൃതി 3287623 ചതുരശ്രകിലോമീറ്റര്‍. വടക്കേ അറ്റംമുതല്‍ തെക്കേ അറ്റംവരെ 3214 കിലോമീറ്ററും കിഴക്കു മുതല്‍ പടിഞ്ഞാറുവരെ 2933 കിലോമീറ്ററും. വലുപ്പത്തില്‍ ലോകരാജ്യങ്ങളില്‍ ഏഴാംസ്ഥാനവും ജനസംഖ്യയില്‍ രണ്ടാം സ്ഥാനവുമുള്ള നമ്മുടെ രാജ്യത്തിന്റെ അതൃത്തികളില്‍ നിത്യം പ്രശ്നങ്ങളാണ്‌. പാക്കിസ്ഥാന്‍ നാലുതവണയും ചൈന ഒരു തവണയും പ്രത്യക്ഷമായി യുദ്ധത്തിനൊരുങ്ങിയെങ്കില്‍ പരോക്ഷയുദ്ധം ദൈനംദിനമാണ്‌. കയ്യേറ്റശ്രമങ്ങളും വെടിവയ്പും നിരന്തരമുണ്ട്‌. ഏറ്റവും കൂടുതല്‍ ദൂരം അതൃത്തി പങ്കിടുന്ന ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം നിര്‍ബാധം നടക്കുന്നു. അത്‌ തടുക്കാനും തകര്‍ക്കാനും ശക്തവും ഫലപ്രദവുമായ നടപടിയില്ല. അതൃത്തി കാക്കുന്നവരുടെ പ്രയാസം അറിയാനും പരിഹരിക്കാനും സത്വര ശ്രമവും കുറവ്‌.
കാര്‍ഗില്‍ യുദ്ധത്തില്‍ 530 ഇന്ത്യന്‍ സൈനികരേ കൊല്ലപ്പെട്ടുള്ളൂ എന്നാണ്‌ കഴിഞ്ഞദിവസം പ്രതിരോധമന്ത്രി എ.കെ.ആന്റണി ലോകസഭയില്‍ പറഞ്ഞത്‌.
എന്നാല്‍ അതിനുശേഷം 4000 സൈനികര്‍ അതൃത്തിയിലെ വെടിവയ്പിലും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലും വധിക്കപ്പെട്ടതായും പ്രതിരോധമന്ത്രി അറിയിച്ചിരിക്കുന്നു. നാടിനെയും നാട്ടുകാരെയും സംരക്ഷിക്കാനുള്ള പ്രയത്നത്തിടയില്‍ ഇങ്ങിനെ പിടഞ്ഞുവീണ സൈനികരുടെ ചോരയാല്‍ കുതിര്‍ന്ന മണ്ണുമായാണ്‌ അതൃത്തിയെ വന്ദിക്കാന്‍ എത്തിയ ധീരദേശാഭിമാനികളായ സ്വയം സേവകര്‍ സ്വന്തം ഗ്രാമത്തില്‍ മടങ്ങിയെത്തിയത്‌. അവര്‍ക്ക്‌ അതൃത്തിയില്‍ ലഭിച്ച സ്വീകരണം, സൈനികരിലേക്ക്‌ പകര്‍ന്ന സന്ദേശം അത്‌ വിവരിക്കുമ്പോള്‍ പലരും വിതുമ്പി, സൈന്യത്തിന്റെ നിശ്ചയദാര്‍ഢ്യമോര്‍ത്ത്‌ സന്തോഷാശ്രു വീണു.

സൈന്യത്തെക്കുറിച്ച്‌ പുറംലോകം പരത്തുന്ന പ്രചാരണങ്ങള്‍ എത്രമാത്രം ആപല്‍ക്കരമാണന്നതിന്റെ ഉദാഹരണം കൂടിയാണ്‌ പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ നല്‍കിയ മറ്റ്‌ വിവരങ്ങള്‍. സൈന്യത്തില്‍ മനുഷ്യാവകാശലംഘനം നടക്കുന്നതായി 169 പരാതി ലഭിച്ചത്രെ. അതില്‍ 162 എണ്ണം പച്ചക്കള്ളമാണെന്ന്‌ ബോധ്യപ്പെട്ടിട്ടുണ്ടെന്നും എ.കെ.ആന്റണി പറയുകയുണ്ടായി. സൈനികരുടെ മനോബലം കെടുത്താനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ്‌ കള്ള പ്രചാരണങ്ങളെന്ന്‌ വ്യക്തമാണ്‌. അതുകൊണ്ടൊന്നും തോല്‍ക്കുന്നവരല്ല ഇന്ത്യന്‍ സൈന്യമെന്ന്‌ തീര്‍ച്ച. 

അതിര്ത്തിവന്ദനം കഴിഞ്ഞെത്തിയ ധീര ദേശാഭിമാനികള്‍ക്ക് കൊല്ലം പ്രസ് ക്ല്ബ് മൈതാനത്ത് വച്ച് നല്‍കിയ സ്വീകരണം ..
പാലസ്തീനുവേണ്ടി വേവലാതിപ്പെടുകയും പണപ്പിരിവിനൊരുങ്ങുകയും ചെയ്യുന്നവര്‍ നമ്മുടെ ധീരജവാന്മാരുടെ രക്തസാക്ഷിത്ത്വത്തെ വിസ്മരിക്കുന്ന വിരോധാഭാസമാണ്‌ നിത്യം കണ്ടുകൊണ്ടിരിക്കുന്നത്‌. അതിനിടയിലാണ്‌ ‘നാടിനുവേണ്ടി സര്‍വം ത്യജിക്കാനും മരണം വരിക്കാനും’ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തകരുടെ അതൃത്തിയിലേക്കുള്ള യാത്ര. അതൃത്തി കാക്കുന്നവര്‍ക്ക്‌ തോക്കുണ്ടെങ്കിലും വെടിവയ്ക്കാന്‍ അനുവാദമില്ലെന്ന പരിഭവമാണ്‌ സര്‍ഹദ്കോ പ്രണാമിന്റെ ഭാഗമായി കേരളത്തില്‍നിന്നും ബംഗ്ലാദേശ്‌ അതൃത്തിയിലെത്തിയവര്‍ക്ക്‌ കേള്‍ക്കാനായത്‌. അതൃത്തിയില്‍ നമ്മുടെ നാട്ടുകാര്‍ കൃഷിചെയ്താലും കൊയ്യുന്നത്‌ ബംഗ്ലാദേശുകാര്‍. ‘വിരുന്നു വന്നവര്‍, ഭരണം പറ്റി മുടിഞ്ഞു പണ്ടീ നാടാകെ’ എന്നു പാടിയതുപോലെയുള്ള അവസ്ഥ. നുഴഞ്ഞുകയറ്റക്കാര്‍ ബംഗാളിലും ആസാമിലും ആധിപത്യമുറപ്പിച്ചു. അവര്‍ക്ക്‌ റേഷന്‍കാര്‍ഡും വോട്ടര്‍പട്ടികയില്‍ പ്രവേശനവുമൊരുക്കാന്‍ ഒരുങ്ങിപുറപ്പെട്ടവരുണ്ട്‌. തദ്ദേശിയര്‍ വീടും കൂടിലും കുടിയും വിട്ടോടേണ്ട സ്ഥിതി.

ഇന്ത്യാ-ചൈന ഭായി ഭായി മുദ്രാവാക്യം മുഴക്കുമ്പോള്‍ ഓര്‍ക്കാപ്പുറത്ത്‌ ഇന്ത്യന്‍ മണ്ണില്‍ കടന്നു യുദ്ധം ചെയ്യുകയായിരുന്നല്ലൊ ചൈന. 1962 ഒക്ടോബര്‍ 20നാണ്‌ ചൈന ലഡാക്ക്‌ വഴി കടന്നുകയറി യുദ്ധം തുടങ്ങിയത്‌. ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്‌റുവും ചൈനീസ്‌ പ്രധാനമന്ത്രി ചൗ എന്‍ ലായിയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെ താരാട്ട്‌ പാടിക്കൊണ്ടിരിക്കവെ ഇതിന്റെ പിന്നില്‍ ചതി പതിയിരിക്കുന്നുണ്ടെന്ന്‌ രാഷ്ട്രീയസ്വയം സേവകസംഘം മുന്നറിയിപ്പ്‌ നല്‍കിയതാണ്‌.
അന്നത്തെ സര്‍ സംഘ്‌ ചാലക്‌ ഗുരുജി പ്രകടിപ്പിച്ച ഉത്കണ്ഠ ശരിയെന്ന്‌ തെളിയിച്ച യുദ്ധം തുടങ്ങിയപ്പോള്‍ പതറിപ്പോയ സര്‍ക്കാരിന്‌ കരുത്തേകിയത്‌ സംഘമാണ്‌. ഔദ്യോഗിക സംവിധാനങ്ങളെ സഹായിക്കാന്‍ സൈന്യത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ ആയിരക്കണക്കിന്‌ സ്വയം സേവകര്‍ അതൃത്തിയിലേക്ക്‌ നീങ്ങി. ഒരുമാസം നീണ്ടുനിന്ന യുദ്ധത്തിനിടയില്‍ സംഘപ്രവര്‍കത്തകരുടെ പ്രയത്നങ്ങള്‍ സര്‍വത്ര പുകഴ്ത്തപ്പെട്ടു. പ്രധാനമന്ത്രി നെഹ്‌റുവിനും നന്നേ ബോധിച്ചു. അതിനുള്ള അംഗീകാരമായി 1963ലെ റിപ്പബ്ലിക്ദിന പരേഡിനായി യൂണിഫോം അണിഞ്ഞ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരുടെ റൂട്ടുമാര്‍ച്ചും വേണമെന്ന്‌ നെഹ്‌റു ആഗ്രഹിച്ചു. രണ്ടുദിവസം മുന്‍പുമാത്രം ക്ഷണം ലഭിച്ച ആ പരിപാടിയില്‍ 3500ഓളംപേര്‍ സൈന്യത്തോടൊപ്പം ഇ്ര‍സ്ഥ്രാനത്തിലെ രാജവീഥിയില്‍ ചുവടുവച്ചു. അക്കൊല്ലത്തെ പരേഡിലെ സവിശേഷത ആര്‍എസ്‌എസിന്റെ പഥസഞ്ചനമെന്ന്‌ പരക്കെ പ്രശംസിക്കപ്പെട്ടു. ചൈനീസ്‌ ആക്രമണത്തിന്റെ സുവര്‍ണജൂബിലി വര്‍ഷമാണ്‌ 2012.

“ചൈന കയ്യടക്കിയ മണ്ണ്‌ പുല്ലുപോലും മുളക്കാത്തതെന്നായിരുന്നു അന്നത്തെ പ്രധാന മന്ത്രി നെഹ്‌റുവിന്റെ ന്യായം. പുല്ലുപോലും മുളയ്ക്കാത്ത ഇന്ത്യന്‍ മണ്ണ്‌ ചൈനക്ക്‌ വേണം. നമ്മുടെ മണ്ണ്‌ നഷ്ടപ്പെട്ടതില്‍ നാട്‌ കാക്കാന്‍ ഏല്‍പ്പിച്ചവര്‍ക്ക്‌ സങ്കടമില്ല. നഷ്ടപ്പെട്ടത്‌ ഇന്ത്യന്‍ മണ്ണാണോ എന്ന്‌ മറ്റ്‌ ചിലര്‍ക്ക്‌ സംശയം. അവര്‍ക്കാണ്‌ ചൈനചാരന്മാരെന്ന്‌ വിളിപ്പേര്‌ കിട്ടിയത്‌. “ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന മണ്ണ്‌ “എന്നായിരുന്നു അവരുടെ വാദം. നാട്‌ നിലനില്‍ക്കണമെന്നതില്‍ നിര്‍ബന്ധമില്ലാത്ത ഇക്കൂട്ടര്‍ക്ക്‌ അധികാരം വീതംവച്ചെടുത്താല്‍ മതി. അതിലുമപ്പുറം അമ്മയെ കാത്തു രക്ഷിക്കുംപോലെ മാതൃഭൂമിയെ സംരക്ഷിക്കുന്നതിനായിരുന്നു ‘സര്‍ഹദ്കോ പ്രണാം’ പദ്ധതി. ഇത്തരമൊരു യജ്ഞം നടത്തുന്നത്‌ കൊട്ടിപ്പാടിയില്ല. നടന്ന ശേഷവും പാടി നടന്നില്ല. രാഷ്ട്രീയ ലക്ഷ്യമായിരുന്നെങ്കില്‍ കോഴിയെപോലെ കോലാഹലം കാട്ടുമായിരുന്നു. കോഴി ഒരു കൊച്ചു മുട്ടയിട്ടാല്‍ നാലാളെ അറിയിച്ചാലല്ലെ സംതൃപ്തിയുള്ളൂ.

Thursday, November 15, 2012

കേരളം പോകുന്ന ഈ പോക്കില്‍ പുല്ലുപോലും ഉണ്ടാകില്ല

100 ശതമാനം സാക്ഷരത , കേരളത്തിനു അര്‍ഹതയില്ലാത്ത അംഗീകാരം ആണെന്ന് തോന്നിപോയ നിമിഷങ്ങള്‍ .....

പാനൂര്‍ കേരളത്തിന്റെ ഭാഗമായിരിക്കല്ലേ എന്നാശിക്കാം .....

ഏരിയാ കമ്മറ്റി അംഗം  അതും കണ്ണൂരില്‍ ആയതിനാല്‍ ഇത് അവിടുത്തെ സാധാരണ ജനങ്ങള്‍ ആയ (വിദ്യാര്‍ഥി -വിദ്യാര്‍ഥിനി കളുടെ അച്ഛനമ്മമാര്‍ ) ആയിരിക്കില്ല ഇത്തരത്തില്‍ ഒരു ആളിനെ തിരഞ്ഞെടുത്തതെന്ന് ആശിക്കാം ..... 

പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടി ആഗ്രഹിക്കുന്നത് നടക്കുകയും പാര്‍ട്ടി ആഗ്രഹികാത്തത്  നടക്കാതെ ആകുകയും ...!!!!അതാണല്ലോ നാട്ടു നടപ്പ്.....സി .പി.എമ്മിന്റെ ആഗ്രഹ പോര്ത്തീകരനത്തിന്നു വേണ്ടി നിന്ന്  നിന്ന് കൊടുത്തതല്ലാ !!!! അവിടുത്തെ സാധാരണക്കാരുടെ തീരുമാനമാന്നു ഇതെന്ക്കില്‍ കേരളം പോകുന്ന ഈ പോക്കില്‍ പുല്ലുപോലും ഉണ്ടാകില്ല ...

പിന്നെയല്ലേ കേരളത്തിന്റെ അസ്ഥിത്ത്വം ????

Saturday, November 3, 2012

കോണ്‍ഗ്രസിന്റെ അംഗീകാരം തുലാസ്സില്‍...??

കോണ്‍ഗ്രസിന്റെ അംഗീകാരം തുലാസ്സില്‍  ആക്കാം പഷേ തിരഞ്ഞ്ഞ്ഞെടുപ്പ്  കമ്മീഷന്‍ സ്വതന്ത്രമായാണോ പ്രവര്‍ത്തിക്കുന്നത് ????

 പലിശരഹിതമായി 90 കോടി രൂപ അസോസിയേറ്റഡ് ജേണല്‍സിനു നല്‍കിയെന്ന് കോണ്‍ഗ്രസ് സമ്മതിച്ച സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അംഗീകാരം എടുത്തു കളയണമെന്നു ജനത പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. ഈ ആവശ്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നാഷനല്‍ ഹെറാള്‍ഡ്, ക്വാമി ആവാസ് പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന അസോസിയേറ്റഡ് ജേണല്‍സ് സോണിയയും രാഹുലും ചേര്‍ന്നു സ്ഥാപിച്ച കമ്പനി വാങ്ങുകയായിരുന്നെന്നും ഇതില്‍ സാമ്പത്തിക തട്ടിപ്പു നടന്നിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ സ്വാമി ആരോപിച്ചത്.
വായ്പ നല്‍കിയ കാര്യം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്ങാണ് സ്ഥിരീകരിച്ചത്. ദിനപത്രത്തെ തിരിച്ചു കൊണ്ടുവരാന്‍ വേണ്ടിയാണു സഹായം നല്‍കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇതിനു പിന്നില്‍ വാണിജ്യലാഭം ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോണിയയ്ക്കും രാഹുലിനും 38% വീതം ഓഹരിയുള്ള യങ് ഇന്ത്യന്‍ എന്ന കമ്പനിയാണ് പത്രങ്ങള്‍ വാങ്ങിയത്. അസോസിയേറ്റ് ജേണലിന് കോണ്‍ഗ്രസ് 90 കോടിയുടെ വായ്പ ഈടില്ലാതെ നല്‍കിയെന്ന് സ്വാമി വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടിക്ക് വാണിജ്യാവശ്യത്തിന് വായ്പ നല്‍കാനുള്ള അധികാരമില്ലെന്നും സ്വാമി പറഞ്ഞു.
ദല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസും അസോസിയേറ്റ് ജേണലിന്റെ മറ്റ് വസ്തുവകകളും തട്ടിയെടുക്കാനുള്ള തന്ത്രമാണ് സോണിയയും രാഹുലും ചേര്‍ന്ന് നടത്തിയ ഏറ്റെടുക്കലെന്നും സ്വാമി ആരോപിച്ചിട്ടുണ്ട്.

Thursday, October 25, 2012

സി പി ഐ യ്യും മോശം അല്ല ...

സി പി ഐ യ്യും മോശം അല്ല  .....

 മുന്‍ മന്ത്രി സി ദിവാകരന്‍ സാറിന്റെ അഭിപ്രായമാ ...

തരം കിട്ടിയാല്‍ ഒരു കയ്യ് മദനി സാഹിബ്ബിനെ വച്ചും നോക്കുമായിരിക്കും....

 കണ്ടില്ലേ ...ആ സ്നേഹം .....


ഇപ്പൊ ലീഗിനെ പൊക്കി നിര്ത്തുകയാകും ദിവാകരന്‍ ജി .....

Saturday, October 20, 2012

ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട്‌ നിതിന്‍ ഗഡ്കരി

ഉദരനിമിത്തം ബഹുകൃതവേഷം കെട്ടുന്നവരായി രാഷ്ട്രീയക്കാരെ വീക്ഷിക്കുന്ന കാലമാണിത്‌. കൈക്കൂലിയും കാലുവാരലും കങ്കാണിപ്പണിയുമെല്ലാം രാഷ്ട്രീയക്കാര്‍ക്ക്‌ സ്വന്തമെന്ന തോന്നല്‍. അത്‌ സൃഷ്ടിക്കുന്നതോ രാഷ്ട്രീയക്കാര്‍ തന്നെ. ഒപ്പം നടക്കുന്നവന്റെ കാലില്‍ ചവുട്ടി വീഴ്ത്തുന്ന വിദ്യ നന്നായി പ്രയോഗിക്കുന്നവര്‍ക്ക്‌ ഒട്ടും പഞ്ഞമില്ല. അഴിമതിയാണെങ്കിലോ കലയാക്കിയവരും. ബിജെപി തമ്മില്‍ ഭേദം എന്നാരും സമ്മതിക്കും. വ്യത്യസ്തമായ രാഷ്ട്രീയ കക്ഷിയെന്ന അവകാശവാദത്തോട്‌ നീതി പുലര്‍ത്തുന്ന പ്രസ്ഥാനം. അതുകൊണ്ടുതന്നെ വലിയൊരു വിഭാഗം ജനങ്ങള്‍ പ്രതീക്ഷയോടെ കാണുന്നത്‌ സ്വാഭാവികം. ചമ്പല്‍കൊള്ളക്കാരെപ്പോലും ലജ്ജിപ്പിക്കുംവിധം പൊതുസ്വത്ത്‌ കൊള്ളയടിക്കുന്നതിന്റെ ചരിത്രവും ചിത്രവും ഓരോദിവസവും ചുരുള്‍നിവരുന്നു. പിടിച്ചതിനെക്കാള്‍ വലുത്‌ മാളത്തിലെന്ന്‌ കണ്ടുകൊണ്ടിരിക്കുന്നു. അഴിമതിക്കും കള്ളപ്പണത്തിനും എതിരായ പോരാട്ടത്തില്‍ ഒരുരാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ബിജെപിയുടെ മുന്നേറ്റം അഭിമാനാര്‍ഹവുമാണ്‌.

“അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക്‌ ചുട്ടമ്മായി അമ്മായി ചുട്ടത്‌ മരുമോനിക്കായ്‌’ എന്ന സിനിമാപാട്ടുപോലെ സോണിയയുടെ മരുമോന്‍ നിന്നനില്‍പ്പില്‍ കോടാനുകോടീശ്വരനായതും കോണ്‍ഗ്രസ്സിനെ നാണം കെടുത്തി. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ഇത്രത്തോളം പ്രതികൂലമായ സാഹചര്യമുണ്ടായിട്ടില്ല. കുംഭകോണങ്ങളുടെ കുംഭമേള തന്നെ നടന്നിരിക്കുന്നു. അതിനുപുറമെ വിലക്കയറ്റം സൃഷ്ടിക്കാനും ജനങ്ങളുടെ പൊറുതിമുട്ടിക്കുന്നതുമായ നടപടികളും. ഇതിനെതിരായ മുന്നേറ്റം സൃഷ്ടിക്കുന്ന ഏകകക്ഷിയാണ്‌ ബിജെപി.

1) 2ജി അഴിമതി പാര്‍ലമെന്റില്‍ ഉന്നയിച്ച്‌ അന്വേഷണം പ്രഖ്യാപിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്‌ ബിജെപി. നിയമപോരാട്ടം നടത്തിയത്‌ എന്‍.ഡി.എ നേതാവ്‌ സുബ്രഹ്മണ്യം സ്വാമി. ഈ വിഷയം ഉന്നയിച്ച്‌ രാജ്യവ്യാപക പ്രക്ഷോഭം നടത്തിയത്‌ ബിജെപി. കേന്ദ്രമന്ത്രിയായിരുന്ന എ.രാജയും കനിമൊഴിയും ജയിലില്‍ പോയതും ചരിത്രം.

2) കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി സംബന്ധിച്ച്‌ പാര്‍ലമെന്റിനകത്തും പുറത്തും പ്രക്ഷോഭം നടത്തിയത്‌ ബിജെപി. കല്‍മാഡിയടക്കം ജയിലില്‍ പോയതും കോണ്‍ഗ്രസ്‌ സമ്മര്‍ദ്ദത്തിലായതിനും ബിജെപിയുടെ ശ്രമം.

3) കല്‍ക്കരി അഴിമതി പ്രശ്നം പാര്‍ലമെന്റ്‌ ആഴ്ചകള്‍ സ്തംഭിപ്പിച്ചു. അന്വേഷണത്തിനു സമ്മര്‍ദ്ദം ചെലുത്തി. ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം തുടരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനുപോലും കരിപുരണ്ടിരിക്കുന്നു.

4) കള്ളപ്പണം : കഴിഞ്ഞ യു.പി.എ കാലത്തു തന്നെ എല്‍.കെ.അദ്വാനി ഇത്‌ വിഷയമാക്കി. ബിജെപിയുടെ മുഴുവന്‍ പ്രചാരണവും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കള്ളപ്പണം തിരികെ കൊണ്ടുവരുന്നത്‌ സംബന്ധിച്ചായിരുന്നു. നിരന്തര പ്രക്ഷോഭങ്ങള്‍ ബിജെപി നടത്തി.

കോണ്‍ഗ്രസിന്‌ പകരം വരുന്നത്‌ ബിജെപിയാകുന്നത്‌ സഹിക്കാന്‍ കഴിയാത്തവരേറെയുണ്ട്‌. അവരുടെ കയ്യാളായി അരവിന്ദ്‌ കേജ്രിവാള്‍. അദ്ദേഹം കൊട്ടിഘോഷിച്ച്‌ ബിജെപി പ്രസിഡന്റിനുനേരെ ആരോപണവുമായി വാര്‍ത്താസമ്മേളനം നടത്തി. ആളാകാമെന്നാശിച്ചു. പക്ഷേ കല്ലുകടിച്ച്‌ പല്ലുപോയത്‌ മിച്ചം. ഒരു ദിവസത്തെ ആയുസുപോലും ആരോപണത്തിനുണ്ടായില്ല. എല്ലാം ചീറ്റിപ്പോയി. ‘കാളപെറ്റു എന്ന കേട്ടപാടെ കയറെടുത്തു” എന്ന ചൊല്ലുപോലെ കോണ്‍ഗ്രസ്‌ നേതൃത്വം ഗഡ്കരിയുടെ രാജിയാവശ്യപ്പെട്ട്‌ ഇളിഭ്യരാവുകയും ചെയ്തു.

വിദര്‍ഭയിലെ നൂറ്‌ ഏക്കര്‍ വരുന്ന കര്‍ഷക ഭൂമി നിതിന്‍ ഗഡ്കരിക്ക്‌ സര്‍ക്കാര്‍ കൈമാറി എന്നായിരുന്നു ഒരാരോപണം. അവിടെ ഡാം നിര്‍മ്മിക്കുന്നതിനു വേണ്ടി 200 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഡാം നിര്‍മ്മിച്ചു കഴിഞ്ഞ്‌ ബാക്കിയുള്ള നൂറേക്കര്‍ കര്‍ഷകര്‍ക്ക്‌ തിരികെ നല്‍കണമായിരുന്നു എന്നാണ്‌ കേജ്രിവാളിന്റെ ആവശ്യം. കര്‍ഷകര്‍ക്ക്‌ ഇക്കാര്യത്തില്‍ പരാതിയുണ്ടത്രെ. എന്താണു സത്യാവസ്ഥ?

1) ഭൂമി കാര്‍ഷിക ഭൂമി ആയിരുന്നില്ല എന്നത്‌ ഒന്നാമത്തെ കാര്യം. തരിശായ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ നൂറേക്കര്‍ ഭൂമിയായിരുന്നു അത്‌. 20 ലക്ഷംപോലും വിലമതിക്കാത്ത സ്ഥലം.

2) ഭൂമി ലഭിച്ചത്‌ നിതിന്‍ ഗഡ്കരിക്കല്ല എന്നത്‌ രണ്ടാമത്തെ കാര്യം. പതിനയ്യായിരം കരിമ്പു കര്‍ഷകര്‍ അംഗങ്ങളായി നിതിന്‍ ഗഡ്കരിക്ക്‌ ഒരു ലക്ഷം രൂപയുടെ ഓഹരി മാത്രമുള്ള ഒരു ചാരിറ്റബിള്‍ ട്രസ്റ്റിനാണ്‌ ഭൂമി ലഭിച്ചത്‌.

3) ഭൂമി എന്നെന്നേക്കുമായി ലഭിക്കുകയായിരുന്നില്ല എന്നത്‌ മൂന്നാമത്തെ കാര്യം. പതിനൊന്നു വര്‍ഷത്തേക്ക്‌ കരിമ്പു നഴ്സറി നടത്തുന്നതിനു പാട്ടത്തിനു ലഭിക്കുകയായിരുന്നു.

4) ഡാമിലെ വെള്ളം മുഴുവന്‍ നഴ്സറിക്ക്‌ ഉപയോഗിക്കുന്നുവെന്നായിരുന്നു അടുത്ത ആരോപണം. എന്നാല്‍ ഡാമിലെ വെള്ളത്തിന്റെ ഒരു ശതമാനത്തില്‍ താഴെ 0.85 മാത്രമാണ്‌ ഈ നൂറേക്കറിലെ നഴ്സറിക്ക്‌ ലഭിക്കുന്നത്‌.

5) കര്‍ഷകര്‍ക്ക്‌ ഈ ഭൂമി തിരികെ നല്‍കണമായിരുന്നുവെന്ന്‌ അടുത്ത ആവശ്യം. ഇതു സാധ്യമല്ലെന്ന സുപ്രീം കോടതി വിധിയുണ്ട്‌. വികസനാവശ്യത്തിനു ഭൂമി ഏറ്റെടുത്ത്‌ ബാക്കിയുണ്ടെങ്കില്‍ അത്‌ സമൂഹത്തിനു ഗുണപരമായ ആവശ്യങ്ങള്‍ക്കേ നല്‍കാനാവൂ. തിരികെ കര്‍ഷകനു നല്‍കാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയുണ്ട്‌.

വിദര്‍ഭയിലെ പതിനയ്യായിരം കര്‍ഷകരെ സംഘടിപ്പിച്ച മഹത്തായ ഒരു പ്രസ്ഥാനം തുടങ്ങി അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ചതാണോ ഗഡ്കരി ചെയ്ത തെറ്റ്‌?

പുറമേ പതിനൊന്നു രൂപക്ക്‌ ലഭിക്കുന്ന കരിമ്പ്‌ വിത്ത്‌ കേവലം 5 രൂപക്ക്‌ കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കിയതാണോ ആ സ്ഥാപനം ചെയ്ത കുറ്റം?
നിതിന്‍ ഗഡ്കരി ഡാം നിര്‍മ്മാണത്തിന്റെ ഫണ്ടുകള്‍ കരാരുകാര്‍ക്ക്‌ റിലീസ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രമന്ത്രി പവന്‍ കുമാര്‍ ബന്‍സാലിനു കത്തെഴുതിയെന്നതാണ്‌ അടുത്ത ആരോപണം. വിദര്‍ഭ പ്രദേശത്തു നിന്നുള്ള പൊതുപ്രവര്‍ത്തകനാണ്‌ ഗഡ്കരി. ആ പ്രദേശത്തു നിന്നുള്ള മുഴുവന്‍ ജനപ്രതിനിധികളും കോണ്‍ഗ്രസ്സ്‌ മഹാരാഷ്ട്ര പ്രദേശ്‌ പ്രസിഡണ്ട്‌ ഉള്‍പ്പെടെയുള്ളവര്‍ സമാന ആവശ്യം ഉന്നയിച്ച്‌ കേന്ദ്രത്തിനു കത്തെഴുതിയിട്ടുണ്ട്‌. എന്താണ്‌ നിതിന്‍ ഗഡ്കരിയുടെ കത്തിന്റെ കാതല്‍? ?ചില ഡാമുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ അഴിമതി ആരോപണമുണ്ടെങ്കിലും, അതു മൂലം മുഴുവന്‍ ഡാമുകളുടേയും നിര്‍മ്മാണം അനിശ്ചിതത്വത്തിലാവരുത്‌. അത്‌ വരള്‍ച്ച നേരിടുന്ന കര്‍ഷകര്‍ക്ക്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട്‌ ആരോപണമില്ലാത്ത പ്രൊജക്ടുകളിലെ പണം കരാറുകാര്‍ക്ക്‌ നല്‍കണം. എന്ന്‌ ആവശ്യപ്പെടുന്നതില്‍ എവിടെയാണ്‌ പിശക്‌?

മറ്റൊരു ആരോപണം ഡാമുകളിലെ വെള്ളം കാര്‍ഷികാവശ്യത്തേക്കാള്‍ കുടിവെള്ള, വ്യവസായ ആവശ്യങ്ങള്‍ക്കു നല്‍കുന്നുവെന്നാണ്‌. ഇതിനു മറുപടി പറയേണ്ട ബാധ്യത നിതിന്‍ ഗഡ്കരിക്ക്‌ ഇല്ലെങ്കിലും, അതിന്റെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്‌. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്‌, മദ്ധ്യപ്രദേശ്‌, രാജസ്ഥാന്‍ തുടങ്ങി വരള്‍ച്ച കെടുതി അനുഭവിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരു ജലനയം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്‌. അത്‌ ഇപ്രകാരമാണ്‌ . ഡാമുകളിലെ ജലത്തിന്റെ ആദ്യ ഉപയോഗം കുടിവെള്ളം, രണ്ടാം ഉപയോഗം വ്യവസായം മൂന്നാം ഉപയോഗം കൃഷി എന്നിങ്ങനെ. അതായത്‌ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ജലനയം അനുസരിച്ച്‌ ഡാമുകളിലെ ജലം കുടിവെള്ളത്തിനും വ്യവസായത്തിനും ഉപയോഗിച്ച ശേഷമേ കൃഷിക്ക്‌ ഉപയോഗിക്കാനാവൂ. അതു സര്‍ക്കാര്‍ നയമാണ്‌.

ഇല്ലാത്ത ഹവാല ഇടപാട്‌ അദ്വാനിയില്‍ ആരോപിച്ചപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച ചരിത്രമാണ്‌ ബിജെപിക്ക്‌. ആദരപൂര്‍വം കുറ്റവിമുക്തനായശേഷമാണ്‌ വീണ്ടും അദ്ദേഹം പൊതുരംഗത്തിറങ്ങിയത്‌. അദ്വാനിയുടെ പിന്‍ഗാമിക്ക്‌ അഴിമതിക്കാരനാകാനാവില്ല. തിളക്കമാര്‍ന്ന വ്യക്തിത്വവും പ്രവര്‍ത്തന പാരമ്പര്യവുമാണ്‌ ഗഡ്കരിക്ക്‌.

മഹാരാഷ്ട്രയിലെ പൊതുമരാമത്ത്‌ മന്ത്രി ആയിരിക്കുമ്പോള്‍ നിതിന്‍ ഗഡ്കരിയാണ്‌ മുംബൈ പൂനെ എക്സ്പ്രസ്‌ ഹൈവേക്ക്‌ തുടക്കമിട്ടത്‌. മഹാരാഷ്ട്രയിലെമ്പാടും റോഡുകളുടേയും ഹൈവേകളുടേയും നെറ്റ്‌ വര്‍ക്കുകള്‍, മേല്‍പ്പാലങ്ങള്‍, ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട്‌ അഭിമാനാര്‍ഹമായ നേട്ടമാണ്‌ നിതിന്‍ ഗഡ്കരി സംസ്ഥാനത്തിനു വേണ്ടി ഉണ്ടാക്കിയത്‌.

അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ ഭരണത്തില്‍ ദേശീയ ഗ്രാമീണ റോഡ്‌ വികസന സമിതിയുടെ ചെയര്‍മാനായി. അന്ന്‌ നിതിന്‍ ഗഡ്കരി വിഭാവനം ചെയ്ത പദ്ധതിയാണ്‌ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്‌ യോജന. ഇന്ന്‌ ഭാരതത്തിലെ നിരവധി ഗ്രാമങ്ങള്‍ ബന്ധിപ്പിച്ച്‌ നിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടത്‌ ഈ പദ്ധതി മൂലമായിരുന്നു. കേരളത്തില്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത ഒരു പഞ്ചായത്ത്‌ പോലും ഉണ്ടാവില്ല. ആരോപണം കേട്ടപാടെ ഏതന്വേഷണത്തെയും ക്ഷണിക്കുകയാണ്‌ ബിജെപിയും ഗഡ്കരിയും ചെയ്തത്‌. എന്നാല്‍ മരുമോന്റെ കാര്യത്തിലോ? അന്വേഷണമേ വേണ്ടെന്നും.

Wednesday, October 17, 2012

സ്ഥിരം വില്ലന്‍ പക്ഷം...പരിഹസ്യ്മക്കുന്ന ശാസന

 
 
മുന്‍പ് കാലത്ത് എല്ലാം സി പി എം ന്റെ പരമോന്നത സമിതി ആയ പി ബി യില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ രാജ്യം ഉറ്റു നോക്കിയിരുന്നു .അന്തെര്‍ ദേശിയ .ദേശിയ . ജനങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ ആണ് അവടെ ചര്‍ച്ച ചെയ്തിരുന്നത് .ഇന്ന് മറിച്ചാണ് .വന്ന്നു വന്നു കേന്ത്ര കമ്മിറ്റി കൂടുന്നത് .വി എസ പാര്‍ടിയെ ധിക്കരിച്ചു നടത്തിയ പ്രവര്‍ത്തങ്ങള്‍ ചര്‍ച്ച ചെയ്യാനും .അതില്‍ സമിതി യെ തന്നെ പരിഹസ്യ്മക്കുന്ന ശാസന പോലെ യുള്ള തികച്ചും പ്രഹസ്വാനം ആയ ചില തീരുമാനങ്ങളും .അത് പൈങ്കിളി സീരിയല്‍ എപി ഡോസ് പോലെ ഓരോ തവണയും ആവര്‍ത്തിക്കുന്നു .സ്ഥിരം വേദി .സ്ഥിരം കഥ പത്രങ്ങള്‍ .സ്ഥിരം നായകന്‍ .വില്ലന്‍ .സഹ നടന്‍ അങ്ങെനെ പോകുന്നു ആ നാടകം .ഇവിടെ സംസ്ഥാന കമ്മിറ്റി ആവട്ടെ നേത്ക്കള്‍ക്ക് എതിരെ വരുന്ന്ന സ്ത്രീ വിഷയം ചര്‍ച്ച ചെയ്യാന്‍ മാത്രം ആയും സ്ഥിരം വേദി .ആവര്‍ത്തിക്കുന്ന തിരകഥ .സ്ഥിരം കഥ പത്രങ്ങള്‍ .സ്ഥിര നായക പക്ഷം .സ്ഥിരം വില്ലന്‍ പക്ഷം .സ്ഥിരം ഒളി ക്യാമറ ഊമ .തിരകഥകള്‍ അടങ്ങിയ എഴുത്ത് കുത്തുകള്‍ .എവടെ ആണ് ആ പാര്‍ടിക്ക് പിഴച്ചത് .?ഇങ്ങെനെ പോയ്യാല്‍ മുച്ചക്ര ശകടവുമായി .മൈക്ക് കെട്ടി നടക്കുന്ന അണികള്‍ക്ക് ഇതു വിഷധികരിക്കാന്‍ മറ്റൊരു വാഹനവും കുറെ ഉച്ച ഭാഷിനിയും വേണ്ടി വരും

Saturday, October 13, 2012

ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുക




ഹൈന്ദവ ഏകീകരണമെന്നത്‌ പുതിയ ആശയമല്ല. ഏതാണ്ട്‌ അഞ്ചര പതിറ്റാണ്ടിന്റെ പഴക്കമുണ്ടതിന്‌. മന്നത്ത്‌ പത്മനാഭനും ആര്‍.ശങ്കറും മുന്‍കൈഎടുത്ത്‌ രൂപീകരിച്ച ഹിന്ദുമഹാമണ്ഡലം പല കാരണങ്ങളാല്‍ മുന്നോട്ടുപോയില്ല. അതിന്റെ ദുരന്തഫലം ഹൈന്ദവ സമൂഹം നിരന്തരം അനുഭവിക്കുകയാണ്‌. ഇത്‌ ബോദ്ധ്യപ്പെട്ടതിനാലാണ്‌ രണ്ട്‌ മഹാരഥന്മാരുടെയും പിന്‍ഗാമികള്‍ ഹൈന്ദവ ഏകീകരണത്തിനുള്ള ആത്മാര്‍ത്ഥ ശ്രമം തുടങ്ങിയത്‌. ആറേഴ്‌ വര്‍ഷമായി തുടരുന്ന ആ നീക്കം ഇപ്പോള്‍ കൂടുതല്‍ ശക്തവും വ്യക്തവുമായിട്ടുണ്ട്‌. ജാതിഭേദങ്ങള്‍ ഇല്ലാത്ത ഏകീകൃത ഹൈന്ദവ സമൂഹമാണ്‌ ആര്‍എസ്‌എസിന്റെയും പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ എന്‍എസ്‌എസ്‌ എസ്‌എന്‍ഡിപി നേതാക്കളുടെ നീക്കങ്ങളെ പ്രതീക്ഷയോടെ വീക്ഷിക്കുന്നുണ്ടെങ്കിലും ഇതിന്‌ ആര്‍എസ്‌എസിന്‌ നേതൃത്വപരമായോ ബൗദ്ധികമായോ നേരിട്ടൊരു പങ്കുമില്ലെന്നത്‌ ഉള്ളംകയ്യിലെ നെല്ലിക്കപോലെ വ്യക്തമാണ്‌. എന്നിട്ടും ഹൈന്ദവ ഏകീകരണം ആര്‍എസ്‌എസിന്റെ അജണ്ടയാണെന്ന്‌ പ്രചരിപ്പിക്കാന്‍ ചിലര്‍ശ്രമിക്കുന്നു. സിപിഎം സംസ്ഥാന നേതൃത്വത്തിലെ ചിലരാണ്‌ അതിന്‌ പിന്നില്‍. പ്രത്യേകിച്ചും പിണറായി വിജയന്‍. അദ്ദേഹം പറയുന്നു

“ഹൈന്ദവ ഏകീകരണത്തിന്റെ മറവില്‍ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആര്‍എസ്‌എസ്‌ നീക്കം അതിശക്തമായി ചെറുക്കും. മതനിരപേക്ഷതയില്‍ താല്‍പര്യമുള്ള എല്ലാ ശക്തികളും വിഭാഗങ്ങളും ആര്‍എസ്‌എസിന്റെ ഈ നീക്കം എതിര്‍ക്കണം. വിജയിപ്പിക്കാന്‍ കഴിയാതെപോയ വര്‍ഗീയ അജണ്ട ഇന്നത്തെ സാഹചര്യത്തില്‍ നടപ്പാക്കാന്‍ കഴിയുമോ എന്നാണ്‌ ആര്‍എസ്‌എസ്‌ നോക്കുന്നത്‌….. ആര്‍എസ്‌എസിനോടുള്ള പാര്‍ട്ടി നിലപാടില്‍ അവ്യക്തത ഒന്നുമില്ല. ആര്‍എസ്‌എസിന്‌ പ്രതികാരം ചെയ്യാന്‍ മുസ്ലീമിനെ കിട്ടിയാല്‍ മതി. അതാണ്‌ ചെങ്ങന്നൂരില്‍ കണ്ടത്‌. അവിടെ ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകനെ കൊലപ്പെടുത്തി. രണ്ട്‌ മുസ്ലീം ചെറുപ്പക്കാരെ ഭീകരമായി ആക്രമിച്ചാണ്‌ ആര്‍എസ്‌എസ്‌ ഇതിന്‌ പ്രതികാരം ചെയ്തത്‌. അതിലൊരാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ഒരാള്‍ യൂത്ത്കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനുമാണ്‌. കൊലപാതകം ചെയ്തത്‌ ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍. പ്രതികാരം ചെയ്തത്‌ മുസ്ലീം ചെറുപ്പക്കാരോടും. ഇതാണ്‌ ആര്‍എസ്‌എസിന്റെ സംസ്കാരം. ഇതാണ്‌ വര്‍ഗ്ഗീയ സംഘടനകളുടെ ആപത്കരമായ പ്രവര്‍ത്തി. അവരെ ആരും വെള്ളപൂശേണ്ട. ഞങ്ങളുടെ ചെലവില്‍ വെള്ളപൂശാന്‍ ഒട്ടും പുറപ്പെടേണ്ട.” (ദേശാഭിമാനി ഒക്ടോബര്‍ 8).

അയ്യോ എന്തൊരു നിഷ്ക്കളങ്കത. സിപിഎമ്മിനല്ലാതെ മറ്റാര്‍ക്കാണിങ്ങനെ പറയാനാവുക. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുക എന്ന അജണ്ട ഭംഗിയായി പൂര്‍ത്തായാക്കാമെന്നാണ്‌ വ്യാമോഹം. പക്ഷേ ഇത്‌ സ്വന്തം അണികള്‍ക്കുപോലും ബോദ്ധ്യമാകാത്തതായിപ്പോയി സഖാവേ എന്നു പറയാതിരിക്കാനാവില്ല. മതനിരപേക്ഷിതമെന്ന്‌ സ്വയം അവകാശപ്പെടുകയും ഹൈന്ദവസമൂഹത്തെ അവഹേളിക്കുകയും ചെയ്യുക എന്നതാണ്‌ കമ്യൂണിസ്റ്റുകാരുടെ രീതി. അത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ജാത്യാലുള്ളത്‌ തൂത്താല്‍ പോകില്ലെന്ന ചൊല്ലുപോലെയാണിത്‌. 1921 ലെ മാപ്പിളലഹളമുതല്‍ കമ്യൂണിസ്റ്റ്‌ നിലപാട്‌ ഇന്നേവരെ അതാണ്‌. മലബാറിലെ മാപ്പിളലഹളയ്ക്ക്‌ ലവലേശം ഹിന്ദുസമൂഹം കാരണക്കാരായിരുന്നില്ല. ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനെതിരെ ആരംഭിച്ച ഖിലാഫത്ത്‌ പ്രസ്ഥാനം പെട്ടെന്ന്‌ ഹിന്ദുക്കള്‍ക്ക്‌ നേരെ തിരിയുകയാണുണ്ടായതെന്ന്‌ കെപിസിസി പ്രസിഡന്റായിരുന്ന കെ.മാധവന്‍നായരും അന്ന്‌ പൊന്നാനി താലൂക്ക്‌ കോണ്‍ഗ്രസ്‌ സെക്രട്ടറിയുമായിരുന്ന കെ.കേളപ്പനും രേഖപ്പെടുത്തിയിട്ടുണ്ട്‌. അന്ന്‌ ആയിരക്കണക്കിന്‌ ഹിന്ദുക്കളെ കൊന്നുതള്ളിയതാണ്‌. കൂട്ടമതംമാറ്റം നടത്തിയിട്ടുണ്ട്‌. ആയിരക്കണക്കിന്‌ സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഏകപക്ഷീയമായ കുരുതി. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ വംശഹത്യ. മതനിരപേക്ഷതയെക്കുറിച്ച്‌ വീമ്പടിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവും അതിന്റെ ആചാര്യനായ ശങ്കരന്‍നമ്പൂതിരിപ്പാട്‌ കര്‍ഷക ലഹളയാക്കി അതിനെ വെള്ളപൂശി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ ഹൈന്ദവ ഏകീകരണ നീക്കം ആര്‍എസ്‌എസ്‌ അജണ്ടയാണെന്നാക്ഷേപിച്ച്‌ തകര്‍ക്കാനുള്ള നീക്കം. ഒരുകാര്യം വ്യക്തമാണ്‌. ഹൈന്ദവ ഐക്യം എന്നത്‌ കാലഘട്ടത്തിന്റെ അനിവാര്യതയാണ്‌. അതിനെ തകര്‍ക്കാന്‍ ഇറങ്ങുന്നവര്‍ തകരുമെന്നല്ലാതെ ഐക്യം വളരുകയോ ചെയ്യുകയുള്ളു.

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കനല്‍ക്കട്ടയായിരുന്ന കാലമുണ്ടായിരുന്നു. ഇന്നത്‌ വെറും കരിക്കട്ടയായി. ആശയസ്ഫുടത കറകളഞ്ഞ നേതൃത്വവും അന്യമായി. അതുകൊണ്ടുതന്നെ പറയുന്നതപ്പടി വിഴുങ്ങാനും വിശ്വസിക്കാനും അണികള്‍ പോലും തയ്യാറാവുന്നില്ല.

ചെങ്ങന്നൂരിലെ സംഭവം പറഞ്ഞല്ലൊ. ചെങ്ങന്നൂരില്‍ ഒരു വിദ്യാര്‍ത്ഥി പ്രവര്‍ത്തകനെ കുത്തിക്കൊന്നത്‌ ക്യാമ്പസ്‌ ഫ്രണ്ടുകാരാണെന്ന്‌ പിണറായി വിജയന്‍ സമ്മതിച്ചത്‌ തന്നെ വലിയകാര്യം. ഇല്ലെങ്കില്‍ സ്വയം നെഞ്ചില്‍ കത്തിതാഴ്ത്തിയാണ്‌ വിശാല്‍ മരണപ്പെട്ടതെന്ന്‌ പറയുന്നതാണ്‌ സഖാവിന്റെ ശൈലി. പരുമലയില്‍ മൂന്നുവിദ്യാര്‍ത്ഥികളെ പമ്പയാറ്റില്‍ ചാടിച്ച്‌ മുക്കിക്കൊന്നവരെ ന്യായീകരിച്ച കൂട്ടരാണല്ലൊ ഇവര്‍. നീളംകൂടിയ പാന്റിന്റെ പോക്കറ്റില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്‌ മുങ്ങിത്താണ്‌ മരിച്ചതിന്‌ മറ്റാരെയെങ്കിലും കുറ്റം പറയണോ എന്ന്‌ ചോദിച്ചവരല്ലെ ഇവര്‍. വിശാലിനെ കൊന്നതിന്‌ പകരം വീട്ടിയത്‌ രണ്ട്‌ മുസ്ലീം യുവാക്കളെ ആക്രമിച്ചുകൊണ്ടാണെന്നാക്ഷേപിക്കുന്നു. സമീപകാലത്ത്‌ കേരളത്തില്‍ പുതിയൊരു പ്രതിഭാസമുണ്ട്‌. ഭീകരന്മാരുടെ പുറംതോട്‌ ഖാദിയും ചെങ്കുപ്പായമാണ്‌. പകലിവര്‍ക്കൊക്കെ രാഷ്ട്രീയമുഖമാണ്‌. രാത്രിയായാല്‍ സ്വരൂപം കാണാനാകും. അത്‌ നേതൃത്വം അറിഞ്ഞുകൊണ്ടാണോ? വ്യക്തമാകേണ്ട സംശയമാണത്‌. ചെങ്ങന്നൂരില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നതിന്‌ രണ്ട്‌ മുസ്ലീം ചെറുപ്പക്കാരെ ആക്രമിച്ചു എന്നു പറഞ്ഞ്‌ ആര്‍എസ്‌എസില്‍ മുസ്ലീം വിരോധം ആരോപിക്കുന്ന സഖാവിനോട്‌ ചോദിക്കട്ടെ. കണ്ണൂര്‍ ജില്ലയിലെ പട്ടുവത്ത്‌ ലീഗുകാരനായ ഷുക്കൂറിനെ വളഞ്ഞിട്ട്‌ തല്ലിക്കൊന്നതെന്തിനായിരുന്നു?

സിപിഎം ജില്ലാനേതാക്കളെ തുറിച്ചുനോക്കിയതല്ലെ കുറ്റം. കാറിന്റെ ബോണറ്റില്‍ ലീഗുകാര്‍ ഇടിച്ചത്‌ നേതാക്കളെ അക്രമിച്ചതായി പ്രചരിപ്പിച്ചു. തുടര്‍ന്ന്‌ നടത്തിയ കൊലപാതകം പണ്ട്‌ നാദാപുരത്ത്‌ അഴിഞ്ഞാടിയതിന്റെ ആവര്‍ത്തനമല്ലെ. ലീഗ്‌ വിരോധം മുസ്ലീം വിരുദ്ധമായും തുടര്‍ന്ന്‌ സംഘര്‍ഷം സൃഷ്ടിക്കുന്നതും സിപിഎമ്മിന്റെ മാത്രം തന്ത്രമാണ്‌. അത്‌ സംഘപരിവാറിന്റെ മേല്‍ ചാരിവയ്ക്കാന്‍ ശ്രമിക്കുന്നതാണ്‌ കാടത്തം.

ലീഗുകാരും മുസ്ലീം മതതീവ്രവാദികളും നിരവധി ഹിന്ദുക്കളെ പ്രത്യേകിച്ച്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ നിഷ്ഠൂരമായി വധിച്ചിട്ടുണ്ട്‌. അതിനെയെല്ലാം അതേ നാണയത്തില്‍ നേരിടുന്ന രീതി ആര്‍എസ്‌എസ്‌ സ്വീകരിച്ചിട്ടില്ല. മാറാട്‌ കൂട്ടക്കുരുതി നടത്തിയപ്പോഴും നിയമത്തിന്റെ മാര്‍ഗ്ഗത്തില്‍ നീങ്ങാനുള്ള ശ്രമവും സമ്മര്‍ദ്ദവും സമരവുമാണ്‌ ഹിന്ദുസംഘടനകള്‍ സ്വീകരിച്ചിരുന്നത്‌. വിശാലിന്റെ കാര്യത്തിലും സച്ചിന്‍ഗോപാലിന്റെ വധത്തിലും മറ്റൊരു മാര്‍ഗം അവലംബിച്ചിട്ടില്ല. എന്നാല്‍ അതാണോ സിപിഎം സ്വീകരിക്കാറ്‌.

നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സപ്തകക്ഷി മന്ത്രിസഭയെ അട്ടിമറിച്ച ലീഗിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന വികാരം എന്തൊക്കെ പ്രശ്നങ്ങള്‍ കേരളത്തിലുണ്ടാക്കി. എത്രമനുഷ്യജീവന്‍ തല്ലിക്കെടുത്തി. ആഭ്യന്തരമന്ത്രിയായിരിക്കെ സി.എച്ച്‌.മുഹമ്മദ്കോയയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതി ഗംഗാധരമാരാര്‍ അന്ന്‌ സിപിഎം ഭാരവാഹിയായിരുന്നില്ലെ. കണ്ണൂര്‍, കോഴിക്കോട്‌ ജില്ലകളില്‍ എന്തൊക്കെ കെടുതികളുണ്ടാക്കി. തലശ്ശേരി കലാപം തന്നെ അതിന്റെ സൃഷ്ടിയല്ലെ. രാമന്തളിയില്‍ പള്ളി മുക്രിയെ പള്ളിക്കകത്തിട്ട്‌ വെട്ടിനുറുക്കി കൊന്നവര്‍ സിപിഎംകാരല്ലെ. വളപട്ടണത്ത്‌ മെഹമൂദ്‌ എന്ന ചെറുപ്പക്കാരനെ കശാപ്പുചെയ്തത്‌ മറ്റാരെങ്കിലുമാണോ? പിന്നീട്‌ നാദാപുരത്തുണ്ടായ സംഘര്‍ഷങ്ങള്‍ തനി വര്‍ഗീയമായിരുന്നില്ലേ? അതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ നിയമസഭയില്‍ പോലും വിശദമായി ചര്‍ച്ച ചെയ്തതാണ്‌.

മാര്‍ക്സിസ്റ്റുകാരാണ്‌ മുസ്ലീംങ്ങളെ വേട്ടയാടുന്നത്‌. ആര്‍എസ്‌എസ്‌ കാരല്ലെന്ന്‌ പി.സീതിഹാജി നിയമസഭയില്‍ പ്രസ്താവിച്ചിട്ടുണ്ട്‌. ‘മനുഷ്യന്റെ തലയ്ക്കും തെങ്ങിന്റെ കുലയ്ക്കും രക്ഷയില്ലെ’ന്ന്‌ സി.എച്ച്‌.മുഹമ്മദ്കോയ പ്രസ്താവിച്ചത്‌ മാര്‍ക്സിസ്റ്റ്‌ അക്രമത്തില്‍ സഹികെട്ടായിരുന്നില്ലെ! പകയുടെ രാഷ്ട്രീയത്തിന്‌ വിത്തിട്ടതും വെള്ളമൊഴിച്ച്‌ വളര്‍ത്തിയതുമെല്ലാം സിപിഎമ്മാണ്‌. അതില്‍ ആര്‍എസ്‌എസിന്‌ ഒരു പങ്കുമില്ല. ഒരുകാലത്തും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ തണലും താരാട്ടും ആര്‍എസ്‌എസ്‌ ആഗ്രഹിച്ചിട്ടില്ല. ഉപ്പുവച്ച കലംപോലെ ദ്രവിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്‌ സിപിഎം. അത്‌ നേതാക്കള്‍ക്ക്‌ മനസ്സിലാകാത്തത്‌ അവര്‍ ദന്തഗോപുരവാസികളായതുകൊണ്ടല്ലെ? കണ്ണടച്ചാല്‍ ഇരുട്ടാകില്ല. അത്‌ തിരിച്ചറിയാത്തതാണ്‌ സിപിഎം നേതൃത്വത്തിന്റെ കുഴപ്പം.

Monday, September 10, 2012

ട്വിറ്റെര്‍ നിരോധനം ഉടന്‍ .....


സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റായ ട്വിറ്റര്‍ ബ്ലോക്ക്‌ ചെയ്യുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍കൂട്ടത്തോടെ പലായനം ചെയ്ത സംഭവത്തെ തുടര്‍ന്നാണിത്‌. എട്ട്‌ സംസ്ഥാനങ്ങളിലായി ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഭീതിപരത്തുന്ന സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ ആയിരക്കണക്കിന്‌ വടക്ക്‌ കിഴക്കന്‍ സംസ്ഥാനക്കാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂട്ടത്തോടെ പലായനം ചെയ്തിരുന്നു.
ട്വിറ്റര്‍ ബ്ലോക്ക്‌ ചെയ്യുന്നതിനും, ഇത്‌ എങ്ങനെ സാധിക്കുമെന്നതിനെക്കുറിച്ചും വിദഗ്ധരോട്‌ ആലോചിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍, കര്‍ണാടക, ആന്ധ്രാപ്രദേശ്‌, തമിഴ്‌നാട്‌, ആസാം, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിരോധിക്കാനാണ്‌ ഇലക്ട്രോണിക്‌ ഐടി വിഭാഗങ്ങള്‍ പദ്ധതിയിടുന്നത്‌. കൂട്ടപ്പലായനത്തിന്‌ വഴിവെച്ച ഭീഷണി സന്ദേശങ്ങള്‍ നീക്കം ചെയ്യണമെന്ന്‌ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിനോട്‌ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ ട്വിറ്ററിന്‌ നിരോധനമേര്‍പ്പെടുത്താന്‍ ഇലക്ട്രോണിക്‌, ഐടി വിഭാഗങ്ങള്‍ ആലോചിക്കുന്നത്‌.
സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ ചില ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിട്ടുണ്ട്‌. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ എം.കെ.നാരായണന്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക്‌ ചാറ്റര്‍ജി എന്നിവരാണ്‌ ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്‌.
ഭീതി പരത്തുന്ന സന്ദേശങ്ങളും ചിത്രങ്ങളുമടങ്ങിയ 310 വെബ്‌ പേജുകള്‍ ബ്ലോക്കു ചെയ്യുവാന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ സന്ദേശങ്ങള്‍ നീക്കം ചെയ്യാമെന്ന്‌ ട്വിറ്ററും നേരത്തെ അറിയിച്ചിരുന്നു. ഭീഷണി സന്ദേശം പ്രചരിപ്പിക്കുക വഴി രാജ്യത്ത്‌ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുക എന്നതായിരുന്നു. ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യം.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വന്‍ തോതില്‍ ഇന്റര്‍നെറ്റ്‌ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നെറ്റ്‌ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ശനിയാഴ്ച ആശങ്ക അറിയിച്ചിരുന്നു. സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ സുരക്ഷക്ക്‌ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിലുള്ള ആശങ്കയും മന്‍മോഹന്‍ അറിയിച്ചിരുന്നു.

Saturday, August 25, 2012

വര്‍ഷങ്ങള്‍ക്കു മുന്‍പ് [[::ധനകൃതി::]]

വര്‍ഷങ്ങള്‍ക്കു മുന്‍പ്  [[::ധനകൃതി::]] 2008 ല്‍ തുടങ്ങിയതിങ്ങനെ അന്നുള്ള ബാലാരിഷ്ടതകള്‍ ഒന്നും മാറിയിട്ടില്ല ഇന്നും ..ആ പോസ്റ്റ്‌ വിഇണ്ടും അടുത്ത ഒരു ഓണ്ത്തിനും കാച്ചുന്നു .....



പൂക്കളവും പൂവിളികളും പൂത്താലവും പുലികളിയും പായസവും പപ്പടവും ഊഞ്ഞാലും ഊഞ്ഞാല്‍പ്പാട്ടുംതുമ്പിതുളളലും
കൈകൊട്ടികളിയും തിരുവാതിരയും ഒക്കെ ഉണ്ടായിരുന്ന ഒരു ഒാണത്തിന്റെ സ്മരണയായ് ഒാണം പടങ്ങ്ളുംഒാണം
ഡിസ്കൌണ്ടുകളും ഒാണം ടിവി ഷൊകളും ഒാണം എക്സ്ചെയ്ച്മേളകളും അങങനെ നിരവദി ഒാണംഒാഫറുകളുമായ്
എത്തുന്ന ഒരു ന്യുജനറേഷന്‍ ഒാണം കൂടി വരവായ്.എങ്കിലും പ്രതീകാത്മകമായെങ്കിലും ഒാണം നാളുകളില്‍പ്രത്യക്ഷപ്പെ്ടുന്ന
പൂക്കളവും പുലികളിയും ഊഞ്ഞാലും നമുക്ക് സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യാം.പ്രതീകാത്മകം എന്നവാക്കിനെ ഖണ്ഡിച്ച്
കൊണ്ട പൊലീസ് സാ്റമ്മാര്‍ ഉണ്ടാക്കിയ ഭീമന്‍ പൂക്കളവും ഇക്കുറി നമ്മള്‍ കണ്ടു.അതിന്റെ ലക്ഷ്യ്മൊവേള്‍ഡ്‌ റിക്കോഡും.
ഒാണം കൊണ്ട പൊലീസുകാരും നേട്ടം ഉണ്ടാക്കുന്ന കാലം!!!ഒാണം എന്ന ഉത്സവത്തെ ഒാട്ട് ലഭിക്കുന്ന ഒരുപരിപാടി
അല്ലാതാക്കിയ നമ്മുടെ പൂര്‍വ്വികര്‍ക്ക് നന്ദി അര്‍പ്പിക്കാം നമുക്ക്..ഇല്ലായിരുന്നെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍അച്ചുമാമനും
പിണറായ് സാറും തമ്മിലുള്ള അടിയും കോണ്ഗ്രസ് പാര്‍ട്ടിയില്‍ കരുമാമനും ചാണ്ടി സാറും തമ്മിലുള്ള അടിയുംഒരു
ഒാണതല്ലായ് ആസൊദിക്കാനുള്ള ഭാഗ്യവും നമുക്ക് കരഗതമായേനെ.ഒാരൊ മനുഷ്യനെയും ഒന്നോഅതിലതികമോ ഒാട്ട്കളായ്
കാണുന്ന പാര്‍ട്ടിക്ക്ണണുകളില്‍ നിന്ന് വേറിട്ട്മനുഷ്യനെ മനുഷ്യനായ് കാണുന്നഇത്തരം ഉത്സവങങളെ നമുക്ക്സ്വാഗതം ചെയ്യാം.
എവര്‍ക്കും എന്റെ ഹ്യദ്യമായ ഒാണാശംസകള്‍.

Saturday, August 11, 2012

അത്തിപ്പഴം പഴുക്കുമ്പോള്‍ സിപിഎമ്മിന്റെ വായില്‍ പുണ്ണ്‌....


കേരളത്തില്‍ ഏറ്റവും വലിയ പാര്‍ട്ടിയാണ്‌ സിപിഎം എന്ന്‌ പ്രതിയോഗികള്‍ പോലും പറയും. ഏറ്റവും കൂടുതല്‍ നിയമസഭാംഗങ്ങളുള്ള പാര്‍ട്ടി, പഞ്ചായത്തുകളില്‍ നേരിയ ഇടിവുവന്നെങ്കിലും സഹകരണസ്ഥാപനങ്ങളും നഗരസഭാകളുമെല്ലാം അടക്കിവാഴുന്നതാരെന്ന്‌ ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ള. ആളുണ്ട്‌. അര്‍ത്ഥവുമുണ്ട്‌. പറഞ്ഞിട്ടെന്ത്‌ ഫലം ആരോഗ്യമുള്ള നേതൃത്വമില്ലാത്തത്‌ ദുരന്തമായി മാറുന്നു. അത്‌ പാര്‍ട്ടിയുടെ രോഗമായി തീരുന്ന ദുരവസ്ഥ. ഇപ്പോള്‍തന്നെ നോക്കുക, കേരള രാഷ്ട്രീയം കലങ്ങിമറിയുന്നതിന്റെ ലക്ഷണം കണ്ടുകൊണ്ടിരിക്കുന്നു. ഒന്നു കയ്യിട്ടുനോക്കിയാല്‍ കാമ്പുള്ളതെന്തെങ്കിലും തടയുന്നകാലം. ആഞ്ഞുപിടിച്ചാല്‍ ഭരണം തന്നെ ഉള്ളംകയ്യില്‍ അമരുന്ന സന്ദര്‍ഭം. അത്തിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക്‌ വായില്‍ പുണ്ണ്‌ എന്നുപറഞ്ഞതു പോലെയാണ്‌ സിപിഎമ്മിന്റെ കാര്യം. കഴിവുള്ള നേതാക്കള്‍ക്ക്‌ കടുത്ത നടുവേദനയും കൈകാല്‍ കഴപ്പും. പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജനും വി.എസ്‌.അച്യുതാനന്ദനുമെല്ലാം ചികിത്സയിലാണ്‌. പി.ശശി വിദ്യാര്‍ത്ഥി യുവജനനേതാവുമായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ 5 വര്‍ഷം ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി. പിന്നെ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാസെക്രട്ടറി. കണ്ണൂര്‍ ജില്ല എന്നു പറഞ്ഞാല്‍ സിപിഎമ്മിന്‌ ഏറ്റവും കൂടുതല്‍ ശക്തിയുള്ള ജില്ല. പോലീസ്‌ സ്റ്റേഷനകത്ത്‌ പോലും സഖാക്കള്‍ക്ക്‌ ബോംബുണ്ടാക്കാന്‍ കഴിയുന്ന പ്രദേശം. അവിടെ സെക്രട്ടറി എന്നുപറഞ്ഞാല്‍ ഒന്നല്ല ഒന്നൊന്നര സെക്രട്ടറിയാണ്‌. ശശിക്ക്‌ ഞരമ്പസുഖമുണ്ടെന്ന്‌ ബോധ്യമായത്‌ പാര്‍ട്ടിയില്‍ നിന്നുതന്നെ പരാതി ഉയര്‍ന്നപ്പോഴായിരുന്നല്ലൊ. പാര്‍ട്ടിതന്നെ കോയമ്പത്തൂര്‍ ആര്യവൈദ്യശാലയില്‍ ചികിത്സാ സൗകര്യമൊരുക്കി. ആരോഗ്യശ്രീമാനായി ശശി തിരിച്ചെത്തിയെങ്കിലും പാര്‍ട്ടിയിലെ പണി തെറിച്ചു പോയി.

ശശിയുടെ പിന്‍ഗാമിയായി ജില്ലാസെക്രട്ടറിയായി സ്ഥാനാരോഹണം നടത്തിയ പി.ജയരാജന്‌ പി.ജെ.ജോസഫിനെ പോലെ ഒരു കൈ പൊക്കാന്‍ വയ്യാത്ത ശീലക്കേടുണ്ടെന്നല്ലാതെ കേള്‍വിക്കുറവുള്ളതായി കേട്ടുകേള്‍വി പോലുമില്ല. സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയില്‍ പാര്‍ട്ടിയില്‍ കുശുകുശുക്കുന്നതു പോലും കേള്‍ക്കാന്‍ ജയരാജന്‌ കഴിയുമായിരുന്നു. ‘കസ്തൂരി ചുമക്കുന്ന കഴുത’ എന്ന പ്രയോഗം വന്നതു തന്നെ അങ്ങനെയാണല്ലോ. ഇതൊക്കെ അറിയപ്പെടുന്ന നേതാക്കള്‍. അറിയപ്പെടാത്തതും രോഗം പുറത്തറിയിക്കാന്‍ മടിയുള്ളവരും നിരവധി. പല നേതാക്കളുടെയും രോഗം പിടികിട്ടണമെങ്കില്‍ കേസില്‍ പ്രതിയാകണം. അതല്ലെങ്കില്‍ പാര്‍ട്ടിയില്‍ പരാതി ഉയരണം. എത്രയെത്ര നേതാക്കള്‍ക്ക്‌ എന്തെല്ലാം ഗുരുതരമായ രോഗങ്ങള്‍.

സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടിസെക്രട്ടറി എന്ന നിലയില്‍ സഭയ്ക്കകത്തും പുറത്തും മാര്‍ജാര സഞ്ചാരം പോലുള്ള സംഗതി പോലും കേട്ടറിയാനും കണ്ടറിയാനും കഴിഞ്ഞ സമര്‍ഥനായ നിയമസഭാംഗം ജയരാജന്‌ കേള്‍വിക്കുറവെന്ന രോഗമുണ്ടെന്ന്‌ ഉറ്റവര്‍ പോലും തിരിച്ചറിഞ്ഞിരുന്നില്ല. ദാ ആ ജയരാജനും ഇപ്പോള്‍ ഒരു ചെവിക്ക്‌ 75 ശതമാനം കേള്‍വിക്കുറവാണത്രെ. കണ്ണൂര്‍ ജയിലില്‍ നിന്നും സ്വന്തം കാറില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തും വരെ മറ്റാരും, ജയരാജന്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത പ്രശ്നം.

ഒരു ജയരാജന്റെ കാര്യം മാത്രമല്ല നമ്മുടെ “വണ്‍, ടു, ത്രീ” മണിക്കും ആരോഗ്യപ്രശ്നം. മണിക്കു പകരം ഇടുക്കി ജില്ലയുടെ അമരത്തിലെത്തിയ കെ.കെ.ജയച്ചന്ദ്രന്‌ അതിനെക്കാള്‍ ആരോഗ്യപ്രശ്നം. എറണാകുളത്തെ ഗോപി കോട്ടമുറിക്കലിന്‌ പാര്‍ട്ടി വൈദ്യന്മാര്‍ തന്നെയാണ്‌ ആരോഗ്യ വിഷയം കണ്ടു പിടിച്ചത്‌.

ടി.പി വധക്കേസിലെ ഒട്ടുമിക്ക പ്രതികള്‍ക്കും പലവിധ രോഗങ്ങളാണ്‌. ഹൃദയശൂന്യരായതിനാല്‍ ആര്‍ക്കും കോടതിയിലെത്തും വരെ ഹൃദ്രോഗം പിടികൂടിയിട്ടില്ല. പോലീസിനെ കണ്ടപ്പോഴാണ്‌ ഒരാള്‍ക്ക്‌ ഹൃദയം മിടിച്ചത്‌. കയ്യോടെ ആന്‍ജിയോ പ്ലാസ്റ്റി നടത്തി തടി കൈച്ചലാക്കി. പാവപ്പെട്ടവന്‌ രോഗം വന്നാല്‍ കേള്‍പ്പോരുമില്ല, കേള്‍വിക്കാരുമില്ല. സിപിഎം പാവപ്പെട്ട പാര്‍ട്ടിയല്ല. നേതാക്കളും അങ്ങനെയല്ലാതായിരിക്കുന്നു.

കുത്തകള്‍ക്കെതിരെ പ്രസംഗിക്കാന്‍ സഖാക്കള്‍ മിടുക്കരാണ്‌. അതുപോലെ തന്നെയാണ്‌ സംഭാവന വാങ്ങുന്ന കാര്യത്തിലെന്നും കണക്കുകള്‍ തെളിയിക്കുന്നു. എന്നും കുത്തകള്‍ക്കും വന്‍കിടക്കാര്‍ക്കുമെതിരെ പരസ്യമായി വാളോങ്ങുന്ന സിപിഎം പിന്നാമ്പുറത്തിലൂടെ കാര്യം നടത്തുന്നതില്‍ അതിസമര്‍ഥരുമാണ്‌.
രാജ്യത്ത്‌ വിവിധ പാര്‍ട്ടികളുടെ സ്വത്ത്‌ വിവരം സംബന്ധിച്ച്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളിലാണ്‌ സിപിഎം മറ്റ്‌ പാര്‍ട്ടികള്‍ക്കൊപ്പം കാര്യമായി സംഭാവനകള്‍ക്കായി കുത്തകളെ ആശ്രയിക്കുന്നതായി വെളിപ്പെടുന്നത്‌. അത്‌ മാത്രമല്ല സംഭവാന നല്‍കിയവരുടെ പേര്‌ വെളിപ്പെടുത്താന്‍ പോലും സിപിഎം മടിക്കുന്നുവെന്നതാണ്‌ ഏറെ രസകരം.

2007 മുതല്‍ 2012 വരെയുള്ള അഞ്ചു വര്‍ഷം സിപിഎമ്മിന്‌ ലഭിച്ചത്‌ 335 കോടി രൂപയാണ്‌. ഇക്കാര്യത്തില്‍ മുന്നില്‍ രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ്‌ തന്നെ. കോണ്‍ഗ്രസ്‌(1662) ബിഎസ്പി (1226) ബിജെപി(852) എന്നിവരാണ്‌. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന, കോണ്‍ഗ്രസു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോകസഭാംഗങ്ങളുള്ള ബിജെപിക്ക്‌ സംഭാവന സ്വീകരിക്കുന്ന കാര്യത്തില്‍ രണ്ടാമതു പോലും എത്താനായില്ല. സമാജ്‌വാദി പാര്‍ട്ടി( 200)യാണ്‌ അഞ്ചാമത്‌. എന്‍സിപി(140) ആറാമതും. തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ നല്‍കിയ സ്വത്തുവിവരങ്ങള്‍ ക്രോഡീകരിച്ചതാണീ കണക്ക്‌. ബൂര്‍ഷ്വാപാര്‍ട്ടികള്‍ക്ക്‌ ഇത്തരം സംഭാവനകള്‍ ലഭിക്കുന്നത്‌ സിപിഎമ്മിന്റെ സ്വാധീനം പോലും നശിപ്പിക്കുകയാണെന്ന്‌ അടുത്തിടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ ആരോപിച്ചിരുന്നു.

എന്നാല്‍ കുത്തകളുടെ കയ്യില്‍ നിന്ന്‌ കോടികള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ കോണ്‍ഗ്രസും സിപിഎം ഒരു പോലെ തന്നെയാണെന്ന്‌ കണക്കുകള്‍ തെളിയിക്കുന്നു. സംഭാവന നല്‍കിയവരില്‍ 90 ശതമാനം പേരുടെയും വിശദാംശങ്ങള്‍ ഒരു പാര്‍ട്ടിയും വെളിപ്പെടുത്തിയിട്ടില്ല. ഫണ്ട്‌ നല്‍കിയ മുഴുവന്‍ സ്ഥാപനങ്ങളുടെയും പേരു വിവരങ്ങള്‍ മൂടിവച്ചിരിക്കുന്നത്‌ ബിഎസ്പിയാണ്‌. 2007 മുതല്‍ 2009 വരെ സംഭാവന നല്‍കിയവരില്‍ ഒരു ശതമാനം പേരുടെ വിവരങ്ങള്‍ മാത്രമാണ്‌ സിപിഎം വെളിപ്പെടുത്തിയിട്ടുള്ളത്‌. ബിജെപി 20 ശതമാനം പേരുടെയും കോണ്‍ഗ്രസ്‌ ആറു ശതമാനം പേരുടെയും വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്‌.

സോണിയയുടെ പാര്‍ട്ടിക്ക്‌ സംഭാവന നല്‍കുന്ന വന്‍കിടക്കാര്‍ തന്നെയാണ്‌ പ്രകാശ്‌ കാരാട്ടിന്റെ പാര്‍ട്ടിക്കും സംഭാവന നല്‍കുന്നത്‌. എന്തായാലും കോടികള്‍ ഇട്ട്‌ അമ്മാനമാടുന്ന സഖാക്കളുടെ വാചകമടി മുഴുവന്‍ ഈ കണക്കില്‍ പൊളിഞ്ഞിരിക്കുകയാണ്‌. പാവങ്ങളുടെ പാര്‍ട്ടിയെന്ന്‌ നാഴികയ്ക്കു നാല്‍പ്പതു വട്ടം കൊട്ടിപ്പാടുന്ന പാര്‍ട്ടിയാണ്‌ കേരളത്തില്‍ ഏറ്റവും വലിയ സമ്പന്ന പാര്‍ട്ടിയെന്നത്‌ ഒരു ആരോപണമേ അല്ല. പതിനായിരക്കണക്കിന്‌ കോടി രൂപയുടെ ആസ്തിയുണ്ട്‌ സിപിഎമ്മിന്‌. നേരത്തെ കത്തോലിക്കാ സഭയായിരുന്നു ഏറ്റവും കൂടുതല്‍ സ്വത്തുള്ള പ്രസ്ഥാനം. ഇപ്പോള്‍ അവരെയും കടത്തി വെട്ടി അധ്വാനിക്കുന്നവന്റെ പ്രസ്ഥാനം മുന്നോട്ടു കുതിക്കുന്നു.

ജര്‍മനിയില്‍ നിന്നും നാടു കടത്തപ്പെട്ട്‌ ലണ്ടണില്‍ അഭയം തേടിയ കാറല്‍ മാര്‍ക്സ്‌ കഷ്ടപ്പെട്ടും പട്ടിണി കിടന്നുമാണ്‌ പ്രത്യയശാസ്ത്രത്തിന്‌ രൂപം നല്‍കിയത്‌. തന്റെ നാല്‍പ്പതു വര്‍ഷത്തെ അധ്വാനമാണതെന്ന്‌ മാര്‍ക്സ്‌ തന്നെ അവകാശപ്പെട്ടിട്ടുണ്ട്‌. പഞ്ചനക്ഷത്ര സംസ്കാരം അദ്ദേഹത്തിന്‌ അന്യമായിരുന്നു. ആഢംബര കാറുകളും മണിസൗധങ്ങളും മാര്‍ക്സിന്‌ സ്വപ്നം കാണാന്‍ പോലും കഴിഞ്ഞില്ല. ലണ്ടണിലെ ഏറ്റവും ദുഷിച്ച, അതിനാല്‍ തന്നെ ഏറ്റവും വിലക്കുറവുള്ള ദരിദ്രരുടെ കോളനിയിലാണ്‌ അദ്ദേഹം ദീര്‍ഘകാലം താമസിച്ചിരുന്നത്‌. പക്ഷേ അദ്ദേഹത്തിന്റെ പേരിലുള്ള പ്രസ്ഥാനം കോടീശ്വരന്മാരുടെ ഉറ്റമിത്രവും പാവപ്പെട്ടവരുടെ ശത്രുവുമായി മാറാമോ ?

നേതാക്കള്‍ കേസില്‍ പെടുമ്പോള്‍ തടയാനും തടിമിടുക്കു കാട്ടാനും ആയിരങ്ങള്‍ ഒത്തു കൂടിയാല്‍ തെറ്റ്‌ ശരിയായി തീരുമോ ? ആളു കൂടിയാല്‍ ശരിയും കുറഞ്ഞാല്‍ ശരി തെറ്റുമാകുമോ ? മാര്‍ക്സാണ്‌ ശരി എന്നാണല്ലോ അവകാശപ്പെടുന്നത്‌. എന്നാല്‍ മാര്‍ക്സിന്റെ ശവസംസ്കാര ചടങ്ങില്‍ ലണ്ടണിലെ ഹൈഗേറ്റ്‌ സെമിത്തേരിയില്‍ പങ്കെടുത്തത്‌ വെറും പതിനൊന്നു പേരായിരുന്നു. മാര്‍ക്സ്‌ തെറ്റെന്ന്‌ ഇതു കൊണ്ട്‌ നിഗമനത്തിലെത്താമോ ?

Saturday, June 23, 2012

വധശിക്ഷ ഒഴിവാക്കിയ പ്രതിഭയ്ക്ക്‌ റെക്കോര്‍ഡ്‌

ഏറ്റവും കൂടുതല്‍ പേരെ വധശിക്ഷയില്‍ നിന്നൊഴിവാക്കിയ റെക്കോര്‍ഡ്‌ ഇനി രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്‌ സ്വന്തം. 35 പേരുടെ വധശിക്ഷയാണ്‌ പ്രതിഭ ജീവപര്യന്തമാക്കി ഇളവ്‌ ചെയ്തത്‌. കൂട്ടക്കൊല നടത്തിയവര്‍, തട്ടിക്കൊണ്ടുപോകല്‍, കുട്ടികളെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തവരും ഇതില്‍ ഉള്‍പ്പെടും.
ജൂണ്‍ 2 ന്‌ നാലുപേരുടെ വധശിക്ഷ കൂടി രാഷ്ട്രപതി ജീവപര്യന്തമാക്കിയിരുന്നു. ഇതില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയവരും ഉള്‍പ്പെടും.
വിവാഹച്ചടങ്ങിനിടെ 17 അംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്ത പിയാറ സിംഗ്‌, സരബ്ജിത്ത്‌ സിംഗ്‌, ഗുര്‍ദേവ്‌ സിങ്‌, സത്നം സിംഗ്‌ എന്നിവരുടെ വധശിക്ഷയും രാഷ്ട്രപതി ജീവപര്യന്തമാക്കിയിരുന്നു. അതേസമയം, സംസ്ഥാന സര്‍ക്കാരുകളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്‌ പ്രസിഡന്റ്‌ തീരുമാനം പ്രഖ്യാപിക്കുന്നതെന്ന്‌ രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.
മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‌ ലഭിച്ചത്‌ 10 ദയാഹര്‍ജികളാണ്‌. ഇതില്‍ ഒരു വധശിക്ഷ മാത്രമാണ്‌ അദ്ദേഹം ജീവപര്യന്തമാക്കി ഇളവ്‌ ചെയ്തത്‌. എന്നാല്‍ പ്രതിഭ തള്ളിയത്‌ മൂന്നുപേരുടെ അപേക്ഷമാത്രം. വധശിക്ഷയില്‍നിന്ന്‌ ഒഴിവാക്കിയവരില്‍ 22 പേര്‍ സ്ത്രീകളേയും കുട്ടികളേയും കൊലപ്പെടുത്തിയവരാണ്‌. പാര്‍ലമെന്റ്‌ ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി ഇപ്പോള്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ്‌ ഉള്ളത്‌.

Friday, June 1, 2012

പുത്തന്‍ പ്രതീക്ഷകളുമായ് ഒരു മലയാള ചാനല്‍ "ജനം ടി വി "

 

ഭാരതത്തിന്റെ മണ്ണില്‍ പുത്തന്‍ പ്രതീക്ഷകളുമായ് ....

യാദാര്‍ദ്യവും ജനങ്ങളും തമ്മിലുള്ള അകലം നിലനില്‍ക്കുന്ന ഈ ലോകത്തില്‍ ആ അകലം തീരെ ഇല്ലാതാക്കുന്ന ഒരു മലയാള ചാനല്‍ എന്ന ഇന്നും നികത്തപ്പെടാത്ത വിടവിലാന്നു "ജനം ടി വി " എന്ന ആശയത്തിന്റെ പ്രസക്ത്തി ....

Registered Office at 
G-1Ruby Enclave,
 Pottayil Lane, P.O.
Poothole 680004,
MG Road Thrissur, 
Kerala.

ജനം ടി വി യെ പറ്റി കൂടുതല്‍ അറിയാന്‍ ലോഗ് ഓന്‍ ചെയൂ ....
 
www.janamtv.com

അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗം ജനങ്ങളുടെ ആത്മവിഷ്കരമായ് ....

വിശാല ഭാരതീയ കാഴ്ചപാടോടെ തുടങ്ങുവാന്‍ തീരുമാനിച്ച           "ജനം ടി വി "......

അതിന്റെ വിശാല കഴ്ച്ചപാടിലേക്ക് നിങ്ങളെയും ക്ഷണിക്കുന്നു .....

Thursday, May 3, 2012

ചിരിക്കാന്‍ കൂടി മടിയാകുന്നു...സീ ദി ചിരി differance !!

ചിരിക്കാന്‍ കൂടി മടിയാകുന്നു ...അപ്പൊ ജനങ്ങലെ നേരിടാനോ ???
സീ ദി ചിരി differance !!!!!!!!

അരിവാളും കൊടുവാളുമായി വന്നവന്‍ ഇപ്പൊ ....കയ്യും നീട്ടി ..

കിട്ടിയ കൊടുവാളുമേണ്ടി  മറ്റവന്‍ .........

സുസ്മേര വതനന്നായ് എന്നും ജനങ്ങള്‍ക്കൊപ്പം "രാജഗോപാല്‍ " അന്നും ഇന്നും ...................

കടപ്പാട് "ഹിന്ദു "

Monday, April 23, 2012

മികച്ച ഭരണത്തിനുള്ള പ്രധാനമന്ത്രിയുടെ പുരസ്ക്കാരം ഗുജറാത്തിന്‌


2010-11 വര്‍ഷത്തെ മികച്ച ഭരണം കാഴ്ചവെച്ച സംസ്ഥാനത്തിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡ്‌ ഗുജറാത്ത്‌ സര്‍ക്കാരിന്‌. ഗുജറാത്ത്‌ സര്‍ക്കാര്‍ നടപ്പിലാക്കിയ ‘പാര്‍ട്ടിസിപ്പേറ്ററി വാട്ടര്‍ഷെഡ്‌ മാനേജ്മെന്റ്‌’ എന്ന പദ്ധതിയാണ്‌ കഴിഞ്ഞവര്‍ഷത്തെ അവാര്‍ഡ്‌ കരസ്ഥമാക്കിയത്‌. സിവില്‍ സര്‍വീസ്‌ ദിനമായിരുന്ന ശനിയാഴ്ച ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍വെച്ച്‌ ജിഎസ്ഡബ്ല്യുഎം എഡിഇഒ രാംകുമാര്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി.
പരിസ്ഥിതി സംതുലനമാണ്‌ ജിഎസ്ഡബ്ല്യുഎംഎ പ്രധാനമായും ലക്ഷ്യംവെക്കുന്നത്‌. മണ്ണൊലിപ്പ്‌ തടയുക, പ്രകൃതിയുടെ പച്ചപ്പ്‌ നിലനിര്‍ത്തുക, മഴവെള്ള സംഭരണം തുടങ്ങിയവയാണ്‌ ഇവയില്‍ പ്രധാനപ്പെട്ടവ. വിവിധ കൃഷിയാവശ്യങ്ങള്‍ക്കായി ജനങ്ങള്‍ക്ക്‌ ഉപകാരപ്പെടുംവിധമാണ്‌ പദ്ധതി സംവിധാനം ചെയ്തിരിക്കുന്നത്‌.
പഞ്ചവത്സരപദ്ധതി പ്രകാരമുള്ള ജിഎസ്ഡബ്ല്യുഎംഎയുടെ കാര്യക്ഷമതയ്ക്കായി ശാസ്ത്രീയ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുള്ളതായി രാംകുമാര്‍ വ്യക്തമാക്കി. 21.34 ലക്ഷം ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതിപ്രദേശത്തിന്‌ 2,769.72 കോടി രൂപയുടെ വിഹിതമാണ്‌ അനുവദിച്ചിരിക്കുന്നത്‌.

Tuesday, April 17, 2012

മേല്‍ക്കൈ നഷ്ടമായിട്ടില്ലെന്ന് ബിജെപി

ദല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനു കളിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടി. തിരഞ്ഞെടുപ്പ്‌ നടന്ന നോര്‍ത്ത്‌ ദല്‍ഹി, സൗത്ത്‌ ദല്‍ഹി, ഈസ്റ്റ്‌ ദല്‍ഹി എന്നീ കോര്‍പറേഷനുകളില്‍ ബിജെപി ഭരണം ഉറപ്പിച്ചു. കോര്‍പ്പറേഷനെ മൂന്നയി വിഭജിച്ച്‌ ശേഷവും മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മേല്‍ക്കൈ നഷ്ടമായിട്ടില്ലെന്ന് ബിജെപി തെളിയിച്ചിരിക്കുകയാണ്‌.

സൗത്ത്‌ ദല്‍ഹിയില്‍ ആകെയുള്ള 104 വാര്‍ഡില്‍ ബിജെപി 47 വാര്‍ഡിലും കോണ്‍ഗ്രസ്സ്‌ 30 വാര്‍ഡിലും വിജയിച്ചു. നോര്‍ത്ത്‌ ദല്‍ഹിയില്‍ ആകെയുള്ള 104 വാര്‍ഡില്‍ ബിജെപി 60 വാര്‍ഡിലും കോണ്‍ഗ്രസ്സ്‌ 29 വാര്‍ഡിലും വിജയിച്ചു. ഇവിടെ ബിജെപി തിളക്കമാര്‍ന്ന വിജയമാണ്‌ നേടിയത്‌. ഈസ്റ്റ്‌ ദല്‍ഹിയില്‍ ആകെയുള്ള 64 വാര്‍ഡില്‍ 33 വാര്‍ഡും നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരിക്കുകയാണ്‌. കോണ്‍ഗ്രസ്സ്‌ 18 വാര്‍ഡിലുമാണ്‌ മുന്നേറാനായത്‌.

മൂന്ന്‌ നഗരസഭകളിലെ 272 വാര്‍ഡുകളിലേക്കാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 55 ശതമാനം പേരാണ്‌ വോട്ട്‌ രേഖപ്പെടുത്തിയത്‌. 

Thursday, March 8, 2012

"വിത്ത് കാള" ഔദാര്യം കിട്ടിയ ഗാന്ധി എന്ന വാല്‍ മുറിച്ചു കളയുക!!!!!!!

അമ്മച്ചി ക്ഷമിക്..!! ഇനി കാവിലെ പാട്ടുമാല്സരത്തിന് കാണാം..
 നിങ്ങള്‍ കോണ്‍ഗ്രസ്‌ ന് വോട്ട് ചെയ്യില്ല അല്ലെ ... നാളെ മുതല്‍ നിങ്ങള്‍ പെട്രോള്‍ അടിക്കുന്നത് എനിക്ക് ഒന്ന് കാണണം
രാഹുല്‍ ഗാന്ധി (ഗണ്ടി )

Naale muthal 'PETROL'inu 5Rs koodum - NEWS

എന്തെല്ലാമായിരുന്നു തരികിടയും അഭിനയവും തട്ടുകടയില്‍ നിന്നും പൊറോട്ട പാവപ്പെട്ടവന്റെ വീട്ടില്‍ നിന്നും കഞ്ഞി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പരിപ്പുവട .. 

തെര്‍മോ കോള്‍ കൊണ്ട് കല്ലുണ്ടാക്കി ആദിവാസികളുടെ കൂടെ ചുമന്നു നടക്കുക.....ആദിവാസികളുടെ കുട...ിലില്‍ കയറി അവരുടെ ഭക്ഷണം കയ്യിട്ടു വാരുക.......എന്നിറെന്തായി ..പവനായി ശവമായി...... ഹെന്‍റ മ്മോ .. എന്തൊക്കെയായിരുന്നു പുകില്‍ ... കെട്ടിവെച്ച കാശും പോയി ,അമൂല്‍ ബേബി യുടെ കളസവും കീറി..!!!...
ഈ മാഷിനോട് സ്നേഹത്തോടെ രണ്ട് അപേക്ഷയുണ്ട് .... 1) ദയവായി ഈ വിത്ത് കാള ജീവിതം അവസാനിപ്പിച്ച് ഒരു കുടുംബ ജീവിതം നയിക്കുക... 2) ഔദാര്യം കിട്ടിയ ഗാന്ധി എന്ന വാല്‍ മുറിച്ചു കളയുക കാരണം കര്‍മ്മം കോണ്ടും ഒപ്പം രക്തബന്ധമുള്ളവരുമായ അനന്തരവകാശികള്‍ വിസ്മരിക്കപ്പെടാതിരിക്കാന്‍ ...മാത്രമല്ല , കുലതൊഴിലിലൂടെ അനന്തരവകാശികളെ സ്ര്യഷ്ടിച്ചെടുക്കല്‍ ഭാരത്തതിന്ടെ ചില അനാചരങ്ങളില്‍ ഒന്നാണ്...അത് മാറ്റിയെഴുതേണ്ടത് ആത്യാവശ്യമാണ്......

Wednesday, March 7, 2012

എന്നിട്ടും അച്ചുമാമന്റെ അഹങ്കാരത്തിനു വല്ല കുറവുമുണ്ടോ ??????

ഈ തിരെഞ്ഞെടുപ്പ് കോൺഗ്രസ്സിനുള്ള മുന്നറിയിപ്പുകൂടിയാണ്. ഈ വിധിയെഴുത്തിനെ 2014ലിൽ വരാൻപോകുന്ന പാർലമെന്റ് തിരെഞ്ഞെടുപ്പിന്റെ സാമ്പിൾ ആയിക്കണ്ടാൽ മതി. യു.പി.എ ഭരണം താഴെവീഴും എന്നതിനും, ബി.ജെ.പി അനായാസം അധികാരത്തിൽ വരുമെന്നും ഉറപ്പല്ലേ?....യു.പിയിൽ കോൺഗ്രസ്സ് നാലാംസ്ഥാനത്തേക്കുപോയിരിക്കുന്നു.പഞ്ചാബിൽ ചരിത്രം പൊളിച്ചെഴുതി അകാലിദൾ-ബി.ജെ.പി സഖ്യം വീണ്ടും അധികാരത്തിലേക്കു വരുന്നു. ഗോവയിൽ വ്യക്തമായ ഭൂരിപക്ഷം ബി.ജെ.പിക്ക്....ഉത്തരഖണ്ഡിൽ എല്ലാ പ്രവചനങ്ങളേയും മാറ്റിമറിച്ചു കൊണ്ട് ബി.ജെ.പി മുന്നിലെത്തിയിരിക്കുന്നു.

കോൺഗ്രസ്സിന്റെ എന്നത്തേയും നെറികെട്ട രാഷ്ട്രീയ അടിമത്തം ഇപ്പോഴും വെളിവായിരിക്കുന്നു. രാഹുൽ ഇഫക്ട് പ്രതീക്ഷിച്ച കോൺഗസ്സിന്റെ അഡ്രസ്സ് കീറിയ വിധിയെഴുത്തിൽ പ്രാദേശികനേതാക്കൾ മത്സരിക്കുന്നത് തോൽ‌വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുലിനേയും അമ്മ സോണിയയേയും സുഖിപ്പിക്കാൻ നോക്കുന്നതിലൂടെയാണ്.

പിൻ‌കുറിപ്പ്: കോൺഗ്രസ്സിനെതിരെയുള്ള വിധിയെഴുത്ത് പിറവത്ത് പ്രതിഫലിക്കും. രാഹുൽ എങ്ങാനും പിറവത്തേക്കു വന്നാൽ പറഞ്ഞുവച്ചിരിക്കുന്ന തോൽ‌വി ഒന്നുകൂടി ഉറപ്പിക്കാം.--വി.എസ്സ്......
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------------------------------------------------------
ഈപറഞ്ഞയാളുടെ പാർട്ടിക്ക് 690 നിയമസഭാസീറ്റുകളിലേക്കുള്ള മത്സരത്തിൽ എന്തുകിട്ടി?...ആനമൊട്ട.....

Wednesday, February 29, 2012

ദുഖകരമായ വാര്‍ത്ത.

മന്നതിന്റ്റെ മാതൃക പിന്തുടര്‍ന്ന മഹാനായ കര്‍മ്മയോഗി ..........
എന്‍ എസ് എസ് സംസ്ഥാന പ്രസിഡന്‍ര്‍ പി കെ നാരായണ പണിക്കര്‍ അന്തരിച്ചു. വാഴപ്പള്ലിയിലെ വസതിയില്‍ ഉച്ചക്ക്‌ 2.10നയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നീണ്ട നാളുകളായി ചികിത്സയിലായിരുന്നു. കാല്‍ നൂറ്റാണ്ടോളം എന്‍ എസ് എസിന്‍റെ നേത...ൃനിരയില്‍ നിറഞ്ഞു നിന്ന നാരായണ പണിക്കര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറി പ്രസിഡന്‍റായി തുടര്‍ന്നതിനു പിന്നിലെ പ്രധാന കാരണവും അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയായിരുന്നു. ഒരു വര്‍ഷം മുമ്പാണ്‌ അദ്ദേഹം ജനറല്‍ സെക്രട്ടറി സ്ഥാനം വെടിഞ്ഞത്.

തികഞ്ഞ മതേതര വാദിയായിരുന്ന പണിക്കര്‍ അറിയപ്പെടുന്ന അഭിഭാഷകനുമായിരുന്നു. മന്നത്ത് പത്മനാഭനു ശെഷം സമുദായം കണ്ട ഏറ്റവും പ്രഗത്ഭനായ നേതാവായിരുന്നു പണിക്കര്. 1930ല്‍ ജനിച്ച പണിക്കരെ മന്നത്ത് പത്മനാഭനുമായുള്ള ബന്ധമാണ്‌ എന്‍ എസ് എസിലേക്ക്‌ നയിച്ചത്‌.

1983ല്‍ എന്‍ എസ് എന്‍ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ പണിക്കര്‍ നീണ്ട 28 വര്‍ഷം ആ സ്ഥാനത്ത്‌ തുടര്‍ന്നു. സാമുദായിക സംഘടന എന്നതിലുപരി എന്‍ എസ് എസിന്‌ മതേതര മുഖം നല്‍കാന്‍ പണിക്കര്‍ വഹിച്ച പങ്ക് ശ്ലാഘനീയമാണ്‌.
ഹിന്ദു ഐക്യം മനസ്സുകൊണ്ടാഗ്രഹിച്ചെങ്കിലും ഉപജാപക വൃന്ദത്തിന്റെ പിടിയില്‍പ്പെട്ട് ഹിന്ദു ഐക്യത്തിനു പാരപ്പണിയുമായി നടക്കേണ്ടി വന്ന നാരായണപ്പണിക്കര്‍ ഓര്‍മ്മയായി...............ആദരാഞ്ജലികള്‍.......
ആത്മാവിനു നിത്യശാന്തി നേരുന്നു.

Friday, February 24, 2012

ഡോ. ആചാര്യയുടെ സ്റ്റെതസ്കോപ്പിന്‌ അപരിചിതമായ ഹൃദയങ്ങളില്ല.

അപരനുവേണ്ടിയഹര്‍നിശം പ്രയത്നം
കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു’

(ശരീരം ത്യജിച്ചും ശുദ്ധകര്‍മ്മികള്‍ അന്യര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു). ആത്മോപദേശ ശതകത്തിലെ ഈ വരികള്‍ വായിക്കുകയോ പഠിക്കുകയോ ചെയ്ത ശേഷമല്ല കര്‍ണാടകയിലെ ക്ഷേത്രനഗരമായ ഉഡുപ്പിയില്‍ ഡോ. വി.എസ്‌.ആചാര്യ പൊതുരംഗത്തെത്തിയത്‌. മാനവസേവയാണ്‌ യഥാര്‍ത്ഥ മാധവ സേവയെന്ന തത്ത്വം അദ്ദേഹത്തിന്‌ ആത്മാവിന്റെ ഭാഗമാണ്‌. ഡോ. ആചാര്യ നിര്‍വ്വഹിച്ചുപോന്നത്‌ കലര്‍പ്പില്ലാത്ത മാനവസേവതന്നെയാണ്‌. സല്‍ക്കര്‍മ്മം ചെയ്ത ദേഹി സ്വര്‍ഗസ്ഥനാകുമെന്നാണ്‌ വിശ്വാസം. കഴിഞ്ഞ ചൊവ്വാഴ്ച അത്‌ സംഭവിച്ചു.

ഉഡുപ്പിയില്‍ ഡോ. ആചാര്യയുടെ ക്ലിനിക്ക്‌ പഞ്ചനക്ഷത്ര സംവിധാനങ്ങളുള്ളതായിരുന്നില്ല. എന്നാല്‍ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ടവര്‍ക്ക്‌ അത്‌ സംതൃപ്തിയാണ്‌ നല്‍കിയിരുന്നത്‌. വീട്ടില്‍ നിന്നും അധിക ദൂരമില്ല ക്ലിനിക്കിലേക്ക്‌. ഡോക്ടര്‍ ക്ലിനിക്കിലില്ലെങ്കില്‍ ഏത്‌ സമയത്തും രോഗിക്ക്‌ വീട്ടിലുമെത്താം. രോഗികള്‍ക്കായി തുറന്നുവച്ച വീടും ഹൃദയവുമുള്ള ഈ ഡോക്ടര്‍ ജനങ്ങളുടെ ഹൃദയമിടിപ്പറിഞ്ഞുകൊണ്ട്‌ തന്നെയാണ്‌ രാഷ്ട്രീയത്തിലും പ്രവര്‍ത്തിച്ചിരുന്നത്‌.

ഉഡുപ്പിയിലെ തീരദേശങ്ങളിലും ചേരിപ്രദേശങ്ങളിലും ഡോ. ആചാര്യയുടെ സ്റ്റെതസ്കോപ്പിന്‌ അപരിചിതമായ ഹൃദയങ്ങളില്ല. അവിടെ ജാതിയും മതവും വര്‍ഗവും വര്‍ണങ്ങളുമില്ല. രോഗാതുരമായിരുന്ന ഉഡുപ്പി നഗരത്തിന്‌ ആരോഗ്യവും അന്തസും നേടിക്കൊടുത്തത്‌ ഡോ. ആചാര്യ നഗരസഭാ അദ്ധ്യക്ഷനായ ശേഷമാണ്‌. കക്ഷിവ്യത്യാസമില്ലാതെ കര്‍ണാടക ഇത്‌ ഏകസ്വരത്തില്‍ പറയുന്നു. ഏറ്റവും നല്ല നഗരസഭയ്ക്കുള്ള പുരസ്കാരം പലതവണ ഉഡുപ്പിക്ക്‌ സ്വന്തമായിട്ടുണ്ട്‌. എട്ടുവര്‍ഷംകൊണ്ട്‌ ഉഡുപ്പിയുടെ കെട്ടുംമട്ടും മാറ്റിയ ഡോ. ആചാര്യ കര്‍ണാടക രാഷ്ട്രീയത്തിന്റെ മാറാവ്യാധികള്‍ക്കും പരിഹാരം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. മൂന്നുപതിറ്റാണ്ടായി വിധാന്‍ സൗധത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം കര്‍ണാടകത്തിന്റെ പല പ്രശ്നങ്ങള്‍ക്കും പ്രതിവിധിയായിട്ടുണ്ടെന്ന്‌ സമ്മതിക്കുന്നവര്‍ സ്വന്തം കക്ഷിക്കാര്‍മാത്രമല്ല. മുന്‍മുഖ്യമന്ത്രിമാരായ ദേവഗൗഡയും, സി.എം.കൃഷ്ണയും സിദ്ധരാമയ്യയും ഒരേ സ്വരത്തില്‍ പറയുന്നതാണ്‌.

എല്ലാ ജീവജാലങ്ങളിലും ഈശ്വരാംശമുണ്ട്‌. ഈശ്വരാംശംമാത്രമുള്ളവര്‍ അധികമുണ്ടാകാറില്ല. ഡോ. ആചാര്യ ഈശ്വരാംശം മാത്രമുള്ള വ്യക്തിയാണെന്ന്‌ നിസംശയം പറയാം.

ഡോ.ആചാര്യയുടെ വിയോഗവാര്‍ത്ത കര്‍ണാടകത്തെ മാത്രമല്ല, രാജ്യത്തെയാകമാനം ശോകാകുലമാക്കിയിരിക്കുന്നു. വിവിധ വാര്‍ത്താമാധ്യമങ്ങളുടെയും നേതാക്കളുടെയും പ്രതികരണങ്ങള്‍ അതിന്റെ തെളിവാണ്‌. കര്‍ണാടക രാഷ്ട്രീയത്തില്‍ ജെന്റില്‍മാന്‍ എന്ന വിശേഷമുള്ള വ്യക്തിത്വമായിരുന്നു വേദവ്യാസ്‌ ശ്രീനിവാസ്‌ ആചാര്യ എന്ന ഡോ. വി.എസ്‌.ആചാര്യ. തൂവെള്ള സഫാരി സ്യൂട്ടില്‍ ചന്ദനക്കുറിയുമായി ജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന ആചാര്യ ആരും തൊട്ടുവണങ്ങുന്ന വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്നു. ആചാര്യ ജനസംഘത്തിലൂടെ പടിപടിയായി രാഷ്ട്രീയത്തില്‍ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിച്ചപ്പോഴും ക്ലീന്‍ ഇമേജ്‌ കാത്തുസൂക്ഷിച്ചു. രാഷ്ട്രീയരംഗത്ത്‌ അരനൂറ്റാണ്ടോളം സക്രിയ സാന്നിദ്ധ്യമായിരുന്നെങ്കിലും വിവാദങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാന്‍ കഴിഞ്ഞു.
കര്‍ണാടക ബിജെപിയിലെ ബുദ്ധികേന്ദ്രം കൂടിയായിരുന്ന 71 കരനായ ആചാര്യ, ആര്‍എസ്‌എസിലൂടെയാണ്‌ ഹിന്ദുത്വരാഷ്ട്രീയത്തിലെത്തിയത്‌.
അധികാരത്തിന്റെ ഇടനാഴികളില്‍ ബി.ജെ.പിയെ കൊണ്ടുചെന്നെത്തിച്ചതിലും ഇദ്ദേഹത്തിനുള്ള പങ്ക്‌ വലുതായിരുന്നു. 2008 – ല്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതിന്‌ സഹായിച്ച പ്രകടന പത്രികയുടെ ചുക്കാന്‍ ആചാര്യയുടെ കൈയിലായിരുന്നു. 1968 – ല്‍ ഉഡുപ്പി മുനിസിപ്പല്‍ ചെയര്‍മാനായി 28-ാ‍ം വയസ്സില്‍ വി.എസ്‌.ആചാര്യ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദക്ഷിണേന്ത്യയില്‍ ജനസംഘം ആദ്യമായി അധികാരത്തില്‍ ഇടം കണ്ടെത്തുകയായിരുന്നു.
1968 – ല്‍ ആചാര്യ നേടിയ ഈ വിജയമാണ്‌ ദക്ഷിണേന്ത്യയില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചതിന്റെ അടിസ്ഥാനശിലയെന്നാണ്‌ മുതിര്‍ന്ന നേതാവായ എല്‍.കെ.അദ്വാനി അനുശോചന യോഗത്തില്‍ അനുസ്മരിക്കുകയുണ്ടായി. 1983 – ല്‍ ആദ്യമായി നിയമസഭയിലേക്ക്‌ തെരഞ്ഞെടുത്തെങ്കിലും പിന്നീട്‌ തുടര്‍ച്ചയായി നിയമസഭാ കൗണ്‍സില്‍ പ്രതിനിധിയായാണ്‌ രാഷ്ട്രീയത്തില്‍ നിലയുറപ്പിച്ചത്‌.

2006 – ല്‍ ജനതാദള്‍ ബിജെപി സഖ്യസര്‍ക്കാര്‍ നിലവില്‍വന്നപ്പോള്‍ മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത്‌ ആചാര്യ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ എന്നും ഓര്‍ക്കപ്പെടുന്നതാണ്‌. ഒരു വര്‍ഷത്തിനുള്ളില്‍ ആറ്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചതിന്റെ റെക്കോര്‍ഡ്‌ ആചാര്യയ്ക്കുള്ളതാണ്‌. പിന്നീട്‌ യെദ്യൂരപ്പ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായി.

വി.എസ്‌.ആചാര്യയുടെ വേര്‍പാടിലൂടെ ബിജെപിയ്ക്ക്‌ നഷ്ടമായത്‌ ദക്ഷിണേന്ത്യയിലെ പാര്‍ട്ടിയുടെ ജനകീയനേതാവിനെയാണെന്ന്‌ സര്‍വ്വരും സമ്മതിക്കുന്നു. അദ്ദേഹം തന്നെ സ്നേഹിക്കുന്നവര്‍ക്ക്‌ പ്രിയപ്പെട്ട ഡോക്ടറും മാന്യതയുള്ള രാഷ്ട്രീയ നേതാവുമായിരുന്നു.

ദക്ഷിണേന്ത്യയില്‍ തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തില്‍ ജനസംഘത്തിന്‌ മേല്‍വിലാസമുണ്ടാക്കിക്കൊടുക്കാനുള്ള ദൗത്യം ആചാര്യയ്ക്കായിരുന്നു. ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപി അധികാരത്തില്‍ എത്തിയ സംസ്ഥാനവും കര്‍ണാടകയായതില്‍ മറ്റാരേക്കാളും അഭിമാനിക്കാന്‍ കഴിയുന്നത്‌ ഡോ. ആചാര്യയ്ക്കാണ്‌. തന്റെ ഗുരുവും ആചാര്യനുമാണ്‌ ഡോ. ആചാര്യയെന്നാണ്‌ മുഖ്യമന്ത്രി സദാനന്ദഗൗഡ വിങ്ങിപ്പൊട്ടിക്കൊണ്ട്‌ പറഞ്ഞത്‌.

ഇന്നത്തെ ഉഡുപ്പിക്ക്‌ അടിത്തറ പാകിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌ ഇദ്ദേഹം മുനിസിപ്പല്‍ ചെയര്‍മാനായിരുന്നപ്പോഴാണ്‌. എട്ടുവര്‍ഷമാണ്‌ ഈ സ്ഥാനം വഹിച്ചത്‌. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന്‌ പരക്കെ ഓര്‍ക്കുന്നു. മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ്‌ പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തിന്‌ മികച്ച പൂര്‍വ വിദ്യാര്‍ത്ഥിക്കുള്ള ബഹുമതി രണ്ടുതവണ നേടിയതിന്റെ റെക്കോര്‍ഡുണ്ട്‌.
അധികാര കേന്ദ്രങ്ങളിലെ ഉയരങ്ങള്‍ കീഴടക്കുമ്പോഴും ഡോക്ടറെന്ന നിലയില്‍ രോഗികളെ ശുശ്രൂഷിക്കുമ്പോഴും ജന്മസഹജമായ വിനയവും സത്യ സന്ധതയും കൂടെയുണ്ടായിരുന്നു. അതുതന്നെയാണ്‌ അദ്ദേഹത്തെ മറ്റ്‌ രാഷ്ട്രീയക്കാരില്‍ നിന്ന്‌ വേറിട്ട്‌ നിര്‍ത്തുന്നതെന്ന്‌ ഡോ. ആചാര്യയെ പരിചയപ്പെട്ടവരെല്ലാം സമ്മതിക്കും.

ഡോ. വി.എസ്‌. ആചാര്യയ്ക്ക്‌ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഉഡുപ്പിയിലെത്തിയ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി ഹൃദയത്തിന്റെ ഭാഷയിലാണ്‌ സംസാരിച്ചത്‌. പ്രത്യേക വിമാനത്തിലാണ്‌ അദ്വാനി മംഗലാപുരത്തിറങ്ങി ഉഡുപ്പിയ്ക്ക്‌ പോയത്‌. ജനസംഘത്തിലൂടെ ഒരു കുടക്കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇരുവരും നാലുപതിറ്റാണ്ടിലേറെയായി അടുത്തബന്ധമാണ്‌ പുലര്‍ത്തിയിരുന്നത്‌. അടിയന്തരവാസ്ഥക്കാലത്താണ്‌ ഈ സൗഹൃദം ഗാഢമാകുന്നത്‌. 1975-77 കാലത്ത്‌ മിസ തടവുകാരായി ഇരുവരും ഒന്നിച്ചു ജയില്‍വാസം അനുഷ്ഠിച്ചിരുന്നു. ജയിലില്‍ നിന്ന്‌ തുടങ്ങിയ ബന്ധം സമാനചിന്താഗതിക്കാര്‍ തമ്മിലുണ്ടായ ആത്മബന്ധമായി വളരുകയായിരുന്നു.

പിന്നീടങ്ങോട്ട്‌ വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും ആചാര്യയ്ക്ക്‌ അഭിവൃദ്ധി ഉണ്ടായപ്പോള്‍ അനുമോദിക്കാനും തളര്‍ച്ചകള്‍ നേരിട്ടപ്പോള്‍ ഒപ്പം നിന്ന്‌ ആശ്വസിപ്പിക്കാനും അദ്വാനി ഉണ്ടായിരുന്നു. ബാംഗ്ലൂര്‍ ജയിലില്‍ അദ്വാനിയെ കൂടാതെ അടല്‍ ബിഹാരി വാജ്പേയി, രാമകൃഷ്ണ ഹെഗ്ഡേ തുടങ്ങിയവരും ഡോ. ആചാര്യയുടെ സഹതടവുകാരായിരുന്നു.

കേരളത്തില്‍ പ്രത്യേകിച്ച്‌ മലബാറില്‍ ജനസംഘം – ബിജെപി രാഷ്ട്രീയത്തിന്‌ ഡോ. ആചാര്യയുടെ പ്രോത്സാഹനം ബഹുവിധമാണ്‌. സമ്മേളനങ്ങളില്‍ അതിഥിയായും അതിഥികളെ അനുഗമിച്ചും കണ്ണൂര്‍, കാസര്‍കോട്‌ ജില്ലകളിലെ ജനസംഘം, ബിജെപി പരിപാടികളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു ഡോ. ആചാര്യ. ജനസംഘത്തിന്റെയും പിന്നീട്‌ ബി.ജെ.പിയുടെയും സമുന്നത നേതാവായിരുന്ന കെ.ജി.മാരാരുമായി അദ്ദേഹം തികഞ്ഞ സൗഹൃദമാണ്‌ പുലര്‍ത്തിയിരുന്നത്‌. ഉത്തരമലബാറിലെ അശരണരായ രോഗികള്‍ക്കും ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന യുവാക്കള്‍ക്കും ഡോ. ആചാര്യയുടെ അകമഴിഞ്ഞ സഹകരണവും സഹായവും ലഭിക്കുമായിരുന്നു. ഇത്തരം ആയിരക്കണക്കിനാളുകള്‍ അദ്ദേഹത്തെ എന്നും കൃതജ്ഞതാപൂര്‍വം സ്മരിക്കുമെന്നുറപ്പാണ്‌. അതുകൊണ്ടുതന്നെ കര്‍ണാടകക്കാരോടൊപ്പം മലയാളികളും അദ്ദേഹത്തിന്റെ നാമം എന്നെന്നും സ്മരിക്കുമെന്നുറപ്പാണ്‌.

മരിക്കുമ്പോള്‍ കര്‍ണാടക ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രിയായിരുന്നു ഡോ. ആചാര്യ. സംസ്ഥാന സര്‍ക്കാര്‍ കോളേജ്‌ പ്രിന്‍സിപ്പാള്‍സ്‌ ഫോറം നൃപതങ്ക റോഡ്‌ ഗവ. സയന്‍സ്‌ കോളേജില്‍ സെമിനാറില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണാണ്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചത്‌. കര്‍മ്മനിരതനായിക്കൊണ്ടുതന്നെയാണ്‌ ഇഹലോകവാസം വെടിഞ്ഞത്‌.

1939 ജൂലൈ 6 ന്‌ ഉഡുപ്പിയില്‍ സംസ്കൃത വിദ്വാന്‍, വേദാന്ത ശിരോമണി, കട്ടെശ്രീനിവാസ ആചാര്യയുടെയും കൃഷ്ണവേണിയുടെയും മകനായാണ്‌ ജനനം. മക്കളില്‍ രണ്ടുപേര്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന്‌ ആതുരസേവനരംഗത്തുണ്ട്‌. ഡോ. രവിരാജും ഡോ. കിരണുമാണ്‌ ഈരംഗത്തുള്ളത്‌. ഉഡുപ്പി മുന്‍ നഗരസഭാ കൗണ്‍സിലറും ഗൈഡ്സ്‌ സംസ്ഥാന കമ്മിഷണറുമായിരുന്ന ശാന്തയാണ്‌ ആചാര്യയുടെ സഹധര്‍മ്മിണി. ഗണേശ്‌ പ്രസാദ്‌, രാജേഷ പ്രസാദ്‌, ഭാരതി എം. ഹെബ്ബാര്‍ എന്നിവരാണ്‌ അദ്ദേഹത്തിന്റെ മറ്റുമക്കള്‍.

നിരന്തരവും നിസ്വാര്‍ത്ഥവുമായ സേവന പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ച ഡോ. ആചാര്യയുടെ ആത്മാവ്‌ ഭൗതികദേഹം വിട്ടൊഴിഞ്ഞെങ്കിലും ജനലക്ഷങ്ങളുടെ മനസ്സില്‍ അദ്ദേഹത്തിന്‌ അമരത്വമാണ്‌.

Saturday, January 28, 2012

ഒടുവില്‍ കോണ്‍ഗ്രെസുകാര്‍ മോഡിയെ അംഗീകരിച്ചു

ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വികസനനേട്ടങ്ങളെ പ്രകീര്‍ത്തിച്ച് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ പരസ്യം. റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ പ്രധാന ദിനപത്രങ്ങളില്‍ നല്‍കിയ രണ്ടു പേജ് പരസ്യത്തിലാണ് കോണ്‍ഗ്രസ് മോഡിയെ പ്രകീര്‍ത്തിക്കുന്നത്.
സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിമാരുടെ ഭരണനേട്ടങ്ങള്‍ എടുത്തുകാണിക്കുന്ന കൂട്ടത്തിലാണ് മോഡിയെയും കോണ്‍ഗ്രസ് പ്രകീര്‍ത്തിച്ചിരിക്കുന്നത്. മികച്ച സംഘാടകനും നല്ല തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ മോഡി 2001ലാണ് അധികാരമേറ്റെടുത്തതെന്ന് പറയുന്ന പരസ്യത്തില്‍ പിന്നീട് മോഡിയുടെ ഭരണനേട്ടങ്ങളും വിശദീകരിക്കുന്നു.
ഗുജറാത്തിനെ ഊര്‍ജസ്വലമായ ഒരു സംസ്ഥാനമാക്കി മാറ്റാന്‍ കഠിനമായി പരിശ്രമിച്ച മോഡി ബയോടെക്‌നോളജിയ്ക്കായി പ്രത്യേക വകുപ്പ് സ്ഥാപിച്ചുവെന്നും നര്‍മദാ അണക്കെട്ടിന്റെ ഉയരം 11.64 മീറ്ററില്‍ നിന്ന് 121.92 മീറ്ററായി ഉയര്‍ത്തിയെന്നും പരസ്യത്തില്‍ പറയുന്നു. മോഡി സര്‍ക്കാര്‍ തുടങ്ങിവെച്ച ഗുജറാത്ത് നിക്ഷേപക സംഗമത്തെയും കൃഷി മഹോത്സവത്തെയുമെല്ലാം പരസ്യത്തില്‍ പ്രകീര്‍ത്തിക്കുന്നുമുണ്ട്. മോഡിയുടെ ചിത്രവും പരസ്യത്തില്‍ നല്‍കിയിട്ടുണ്ട്. 


ഗുജറാത്തില്‍ മോഡിയെ പ്രകീര്‍ത്തിക്കുന്നു കോണ്‍ഗ്രസ്


Wednesday, January 18, 2012

വിക്കിപീടിയ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു

ഇന്നത്തെ  വിക്കിപീടിയ യുടെ ഒരു സ്ക്രീന്‍ ഷോട്ട് ഇവിടെ കൊടുക്കുന്നു .

പഷേ വിക്കിപീടിയ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു ...

6മണിക്കൂര്‍ അല്ല 24  മണിക്കൂര്‍!!!!

ഇത് അമേരികയ്ക്ക് എതിരെയുള്ള സമരം ....ഫെയിസ് ബുക്ക്‌ നെയും ഗൂഗ്ലിനെയും നിയന്ദ്രിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിനെതിരെ അവരും സമരം നടത്തിയാല്‍ നമ്മള്‍ വലഞ്ഞതു ത്തന്നെ ........

സൈബര്‍ ജാലകത്തില്‍ വന്നപ്പോഴോ അവിടെ മുല്ലപൂ സമരം ...... 
സൈബര്‍ ജാലക സ്ക്രീന്‍ ഷോട്ട് ഇവിടെ കൊടുക്കുന്നു


Tuesday, January 17, 2012

ബാബറി--- മനസ്സില്‍ ആ പഴയ കൊതുകിന്റെ കണ്ണ് തന്നെ

വര്‍ഷങ്ങളായി ഭാരതീയ ജനതാ പാര്‍ട്ടി  പറഞ്ഞത് തന്നെ അല്ലെ ഇന്നലെ ബഹു :സുപ്രീം കോടതിയും പറഞ്ഞത് .....

ബാബറി മസ്ജിതിനെ കുപ്രസിധാമോ പ്രസിധാമോ ആക്കുന്നവരുടെ മനസ്സില്‍ ആ പഴയ കൊതുകിന്റെ കണ്ണ് തന്നെ അല്ലെ (ചോര ത്തന്നെ കൊതുകിന്നു കവ്തുകം ) ...

അവര്‍ക്ക് ആഗ്രഹം  ബാബറി മസ്ജിതിന്റെ പേരില്‍ ഭാരതത്തില്‍ രക്തപുഴ ഒഴുക്കുകയും ഭാരതത്തെ ലോകത്തിന്റെ പിന്നിലേക്ക്‌ എത്തിക്കുകയും അല്ലെ??? ......

ഇത് തന്നെയാണ് ഗുജറാത്‌ എന്ന് കേള്‍ക്കുമ്പോള്‍ ഹാലിളകുന്നവരുടെയും മനസിലും !!!! ..... അല്ലെ???

Wednesday, January 11, 2012

മിത്തല്‍ സാബ് താങ്കള്‍ ഭക്ഷിക്കുന്ന വെണ്ടയ്ക്ക

മോഡിയാണ് താരം 

 പത്താമത് പ്രവാസി ഭാരതീയ ആഘോഷത്തിന്റെ താരം ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. പ്രവാസികളുടെ ഇടയിലുള്ള തന്റെ പിന്തുണ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതായിരുന്നു മോഡിയുടെ തിങ്കളാഴ്ചത്തെ പ്രകടനം.

പ്രവാസികളുടെ നിക്ഷേപം സംസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് നടന്ന സെമിനാറിലാണ് മോഡി തീര്‍ത്തും ഒരു 'ഷോമാന്‍' ആയി മാറിയത്. മറ്റുള്ള മുഖ്യമന്ത്രിമാരെ തീര്‍ത്തും അപ്രസക്തരാക്കി തന്റെ ഹിന്ദിയിലെ പ്രസംഗത്തിലൂടെ സമ്മേളനത്തെ അദ്ദേഹം ഇളക്കിമറിച്ചു. കൂട്ടത്തില്‍ കേന്ദ്ര സര്‍ക്കാറിനെ ഒളിയമ്പുകള്‍കൊണ്ട് പൊതിയാനും മോഡി മറന്നില്ല. ആസന്നമായ ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ കേളികൊട്ടാക്കി മാറ്റാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ മോഡിക്ക് കഴിഞ്ഞു. മറ്റെല്ലാവരും കണക്കുകളുമായാണ് എത്തിയതെന്ന് പറഞ്ഞ മോഡി, അതിഥിയായതിനാല്‍ രാജസ്ഥാനെക്കുറിച്ച് മോശമായി ഒന്നും പറയില്ലെന്ന് ഗെഹ്‌ലോട്ടിനെ നോക്കി വ്യക്തമാക്കി. എന്തു വേണമെങ്കിലും പറയാമെന്ന്, രാഷ്ട്രപതിയെ സ്വീകരിക്കാന്‍ അനുമതി തേടി ഗെഹ്‌ലോട്ട് പ്രതികരിക്കുകയും ചെയ്തു.

പ്രസംഗം കഴിഞ്ഞ ചോദ്യോത്തര വേളയിലും മോഡിയായിരുന്നു ശ്രദ്ധാകേന്ദ്രം. ചോദ്യങ്ങളിലും പ്രാമുഖ്യം മോഡിക്ക്.

മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരത്തെ നയിക്കാന്‍ ആഫ്രിക്കയില്‍നിന്ന് ഭാരതത്തിലെത്തിയതിന്റെ നൂറാം വാര്‍ഷികമായ 2015-ല്‍ നടക്കുന്ന പ്രവാസി ഭാരതീയ ആഘോഷം ഗുജറാത്തിന് നല്‍കണമെന്ന് പ്രവാസി മന്ത്രി വയലാര്‍ രവിയോട് ആവശ്യപ്പെട്ടുകൊണ്ടാണ് മോഡി തുടങ്ങിയത്.

തൊട്ടുമുമ്പ് പ്രസംഗിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ വാരിക്കോരി നല്‍കുന്ന സഹായത്തെക്കുറിച്ച് വാചാലനായി. അതിലേക്ക് കടന്ന മോഡി, താനും ഗുജറാത്തിനുവേണ്ടി സഹായം ചോദിക്കാറുണ്ടെന്നും ഒന്നും ലഭിക്കാറില്ലെന്നും പറഞ്ഞത് സദസ്യര്‍ കൈയടിയോടെയാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയെ കാണുമ്പോള്‍ താന്‍ ആവശ്യങ്ങളും നിര്‍ദേശങ്ങളും പറയാറുണ്ട്. അദ്ദേഹം വളരെ ശ്രദ്ധയോടെ എല്ലാം കേട്ട് അഭിനന്ദിക്കും. എന്നാല്‍, മറ്റ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ഇടപെടലോടെ എല്ലാം തകിടം മറിയും. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പല പദ്ധതികളും ഗുജറാത്തില്‍ മുമ്പ് തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഗ്രാമങ്ങളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനായാലും വൈദ്യുതിയായാലും ഗുജറാത്ത് ഏറെ മുന്നിലാണ്. പ്രധാനമന്ത്രിക്ക് ഒരിക്കലയച്ച കത്തില്‍ ഗുജറാത്തിന് ഒരു സാറ്റലൈറ്റ് വേണമെന്നാണ് ആവശ്യപ്പെട്ടത്. ലഭിച്ചത് ഒരു ട്രാന്‍സ്‌പോണ്ടര്‍. ടെലിമെഡിസിനും ടെലിആഗ്രോ പഠനത്തിനും സുതാര്യ ഭരണത്തിനും വേണ്ടിയാണ് അത് ഉപയോഗിക്കുന്നത്.

ഗുജറാത്തികള്‍ മാര്‍വാഡികളായ കച്ചവടക്കാരാണെന്നാണല്ലോ പറയുന്നത്. കച്ചവടക്കാരില്‍ നിന്ന് വ്യവസായികളുടെ സംസ്ഥാനമായി ഗുജറാത്ത് മാറിയെന്ന് മോഡി പറഞ്ഞു.

ഡല്‍ഹി മെട്രൊയുടെ കോച്ചുകള്‍ ഉണ്ടാക്കുന്നത് ഗുജറാത്തിലാണ്. നാനോ മുതല്‍ ഇന്ത്യയിലോടുന്ന കാറുകളില്‍ ഭൂരിപക്ഷവും അവിടെ നിന്നാണ്. കൃഷിയില്‍ 11 ശതമാനം വളര്‍ച്ച നേടി. ഇന്ത്യയിലെ വളര്‍ച്ച മൂന്ന് ശതമാനം മാത്രമാണെന്ന് പറഞ്ഞ മോഡി, സദസ്സിന്റെ മുന്‍നിരയിലിരുന്ന പ്രമുഖ പ്രവാസി വ്യവസായി ലക്ഷ്മി മിത്തലിനെ നോക്കിപ്പറഞ്ഞു. ''മിത്തല്‍ സാബ്, താങ്കള്‍ ലണ്ടനിലെ വീട്ടില്‍ ഭക്ഷിക്കുന്ന വെണ്ടയ്ക്ക ഗുജറാത്തില്‍ നിന്നുള്ളതാണ്'' . ഗുജറാത്തിന് സഹായം ചെയ്യാത്ത ഡല്‍ഹിയിലുള്ള ചിലരെങ്കിലും കഴിക്കുന്നത് അവിടെ ഉത്പാദിപ്പിക്കുന്ന പാലാണ്. അതു കുടിച്ചെങ്കിലും നല്ലതു ചെയ്യണം -ഇളകിമറിഞ്ഞ സദസ്സിനെ നോക്കി മോഡി കളിയാക്കി.

കുറെയേറെ ഉപ്പല്ലാതെ മറ്റൊന്നുമില്ലാത്ത സംസ്ഥാനമാണ് ഗുജറാത്ത്. അസംസ്‌കൃത വസ്തുക്കളൊന്നുമില്ല. എന്നിട്ടും ഉരുക്ക് ഉത്പാദനം കൂടുതല്‍ ഗുജറാത്തിലാണ്. താന്‍ അധികാരത്തില്‍ വരുമ്പോള്‍ 11 സര്‍വകലാശാലകളുണ്ടായിരുന്നിടത്ത് ഇന്ന് 41 എണ്ണമുണ്ട്. ക്ഷേത്രം മാനേജ്‌മെന്റ് പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഉണ്ടവിടെ. ലോകത്തിന് ആവശ്യമായ ക്ഷേത്രങ്ങളുണ്ട് എല്ലായിടത്തും. എന്നാല്‍, പൂജ ചെയ്യാന്‍ അറിയുന്ന പൂജാരി മാറില്ലെന്ന കുറവ് ഇതു നികത്തും. ലോകത്തിന് ആവശ്യമായ അധ്യാപകരെ കയറ്റിയയയ്ക്കാന്‍ ടീച്ചര്‍ എജ്യുക്കേഷന് ഒരു സര്‍വകലാശാലയുണ്ട്-മോഡി പറഞ്ഞു.

പ്രസംഗം കഴിഞ്ഞ് പുറത്തിറങ്ങിയ മോഡിയെ പ്രവാസികള്‍ പൊതിഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാടുപെടുന്നുണ്ടായിരുന്നു.