Friday, July 29, 2011

ഫോര്‍ഡ്‌ ഗുജറാത്തില്‍


ഗുജറാത്തില്‍ ഫോര്‍ഡ്‌ 4000 കോടി നിക്ഷേപിക്കും

അമേരിക്കന്‍ വാഹന നിര്‍മ്മാണകമ്പനിയായ മേജര്‍ ഫോര്‍ഡ്‌ ഗുജറാത്തില്‍ 4000 കോടിരൂപയുടെ നിക്ഷേപം നടത്തും. സാനദില്‍ കാറുകളും എഞ്ചിനുകളും നിര്‍മ്മിക്കാനുള്ള കമ്പനി തുടങ്ങാനാണിത്‌. ഇതുവഴി 5,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന്‌ ഫോര്‍ഡ്‌ പ്രഖ്യാപിച്ചു.

കമ്പനി തുടങ്ങാന്‍ ഗുജറാത്ത്‌ സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി ഫോര്‍ഡിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. പ്ലാന്റുകളുടെ നിര്‍മ്മാണം ഈ വര്‍ഷം അവസാനം ആരംഭിക്കും. ആദ്യവാഹനവും എഞ്ചിനും 2014-ല്‍ പുറത്തിറങ്ങും.

സംസ്ഥാന സര്‍ക്കാരിന്റെ വാണിജ്യാഭിമുഖ്യം, അടിസ്ഥാന വികസനം, തുറമുഖ ലഭ്യത, തൊഴില്‍ ശക്തി എന്നിവ കണക്കിലെടുത്താണ്‌ നിക്ഷേപം നടത്താന്‍ ഗുജറാത്ത്‌ തെരഞ്ഞെടുത്തതെന്ന്‌ ഫോര്‍ഡിന്റെ ഏഷ്യയിലെ ചീഫ്‌ എക്സിക്യൂട്ടീവ്‌ ജോ നിന്‍റിച്ചസ്‌ പറഞ്ഞു.

Wednesday, July 27, 2011

വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തും

റഷ്യയില്‍ വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തും

 റഷ്യയില്‍ വിരമിക്കലിനുള്ള പ്രായപരിധി  65 

ആക്കി ഉയര്‍ത്തുന്നു. ഡെപ്യൂട്ടി ധനകാര്യമന്ത്രി 

 സെര്‍ജി ഷലതലോവ്‌ ആണ്‌ ഇക്കാര്യം അറിയിച്ചത്‌.

ഘട്ടം ഘട്ടമായിട്ടാണ്‌ ഇത്‌ നടപ്പിലാക്കാന്‍ 

ആലോചിക്കുന്നതെന്നും ഇതിനുള്ള നടപടിക്രമം ഉടന്‍

ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച്‌ റഷ്യയില്‍

വിരമിക്കല്‍ പ്രായം താരതമ്യേന കുറവാണ്‌.

പുരുഷന്മാര്‍ക്ക്‌ 60ഉം സ്ത്രീകള്‍ക്ക്‌ 55ഉം ആണ്‌ 

നിലവിലെ പ്രായപരിധി.

Saturday, July 23, 2011

ഇനിയും ഉണര്ന്നു പ്രവര്ത്തിച്ചില്ലെങ്കില്. ...?????????


വൈകിയെന്നാകിലും.....

 ഇനിയും ഉണര്ന്നു പ്രവര്ത്തിച്ചില്ലെങ്കില്. ...?????????

Friday, July 22, 2011

ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളില്‍ അനധികൃത സ്വത്ത്‌?

ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളില്‍ റെയ്ഡ്

ചലച്ചിത്ര താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൊച്ചി, ചെന്നൈ, ബാംഗ്ലൂര്‍ വസതികളില്‍ ആദായനികുതി വകുപ്പ്‌ റെയ്‌ഡ്‌ നടത്തി. അനധികൃത സ്വത്ത്‌ സമ്പാദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ്‌ റെയ്‌ഡ്‌.
തമിഴ്‌നാട്‌, കര്‍ണാടക ആദായ നികുതി വകുപ്പിന്റെ സഹായത്തോടെയാണ്‌ റെയ്‌ഡ്‌. രാവിലെ ആറു മണിയോടെയാണ് റെയ്‌ഡ് ആരംഭിച്ചത്. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ കുറെ നാളുകളായി താരങ്ങളുടെ സ്വത്ത്‌ സമ്പാദ്യങ്ങളെ കുറിച്ച്‌ ആദായനികുതി വകുപ്പ്‌ നിരീക്ഷിച്ചു വരികയാണെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട്‌ മോഹന്‍ലാല്‍ ഇപ്പോള്‍ രാമേശ്വരത്താണ്‌

Monday, July 4, 2011

അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി


മതപൈശാചികതയ്ക്ക്‌ ഒരു വയസ്‌; അന്വേഷണം പാതിവഴിയില്‍

മതേതര കേരളത്തെ ഭീതിയിലാഴ്ത്തി മതമൗലികവാദികള്‍ കോളേജ്‌ അധ്യാപകന്റെ കൈവെട്ടിയ സംഭവം നടന്നിട്ട്‌ ഇന്നേക്ക്‌ ഒരാണ്ട്‌ തികയുന്നു. മുസ്ലീം ഭീകരതയുടെ ഭീതിദ മുഖം എന്‍ഡിഎഫിലൂടെ പുറത്തുവന്ന ദുര്‍ദിനമായിരുന്നു 2010 ജൂലൈ നാല്‌. ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അറിവിന്റെ ദീപം പകര്‍ന്ന അധ്യാപകനെ പട്ടാപ്പകല്‍ നടുറോഡിലിട്ട്‌ അമ്മയുടെയും സഹോദരിയുടെയും മുന്നിലിട്ട്‌ അറവുമാടുകളെയെന്നപോലെ കൈവെട്ടിയെറിഞ്ഞ താലിബാന്‍ മോഡല്‍ കേരളത്തില്‍ നടപ്പിലാക്കിയതിനെക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ പാതിവഴിയിലാണ്‌.

ഒരു ചോദ്യപേപ്പറിന്റെ പേരിലാണ്‌ തൊടുപുഴ ന്യൂമാന്‍ കോളേജ്‌ അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിനെ മുസ്ലീം തീവ്രവാദ സംഘടനയായ എന്‍ഡിഎഫുകാര്‍ ആക്രമിച്ചത്‌. വലതു കൈപ്പത്തി അക്രമിസംഘം വെട്ടിമാറ്റിയത്‌. കോളേജില്‍നിന്നും പുറത്താക്കിയെങ്കിലും അദ്ദേഹം വീണ്ടും അധ്യാപനത്തിലേക്ക്‌ പ്രവേശിച്ചിരിക്കുകയാണ്‌. മൂവാറ്റുപുഴക്കടുത്ത്‌ ഒരു അനാഥാലയത്തിലെ നൂറോളം കുട്ടികളെ ജോസഫ്‌ പഠിപ്പിക്കുന്നുണ്ട്‌. വലതുകൈ കൊണ്ട്‌ എഴുതാനും വണ്ടിയോടിക്കാനും അദ്ദേഹത്തിന്‌ സാധിക്കുന്നു. ആത്മകഥയുടെ പണിപ്പുരയിലേക്ക്‌ പ്രവേശിച്ച അദ്ദേഹം ഒരുവര്‍ഷം മുമ്പ്‌ ഉണ്ടായ അത്യാഹിതത്തില്‍ ദുഃഖിതനാണെങ്കിലും അതൊരു നിയോഗമായി കരുതുന്നു. കേരളത്തില്‍  ഭീകരതയുടെ ആഴവും പരപ്പും ലോകത്തിന്റെ മുന്നിലെത്തിക്കാന്‍ ഒരു പരിധിവരെ ഈ സംഭവത്തിന്‌ കഴിഞ്ഞതില്‍ സന്തോഷവാനാണദ്ദേഹം. പത്തുലക്ഷം രൂപയോളം ചികിത്സാച്ചെലവിനായി വേണ്ടിവന്നു. ഇതില്‍ നാലുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയെന്നും ബാക്കി സുഹൃത്തുക്കളാണ്‌ സഹായിച്ചതെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും എല്ലാ ദിവസവും ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്‌. കോളേജില്‍നിന്നും പുറത്താക്കിയതിനെതിരെ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി അപ്പലേറ്റ്‌ ട്രിബ്യൂണലില്‍ നല്‍കിയിട്ടുള്ള കേസ്‌ അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ്‌ പ്രൊഫ. ജോസഫ്‌.

ഒരു അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി കേരളത്തില്‍  ഭീകരവാദത്തിെ‍ന്‍റ വിത്ത്‌ പാകിയവരെ പൂര്‍ണമായും പിടികൂടുവാനോ കല്‍ത്തുറുങ്കില്‍ അടക്കാനോ കഴിഞ്ഞിട്ടില്ല. കൈവെട്ട്‌ കേസിലെ മുഖ്യപ്രതികളായ നാസറിനെയും സവാദിനെയും വര്‍ഷം ഒന്നു തികഞ്ഞിട്ടും പിടികൂടാനായില്ല. 27 പ്രതികളെ ഇനിയും പിടികൂടാനുണ്ട്‌. 52 പേരാണ്‌ പ്രതിപ്പട്ടികയിലുള്ളത്‌.

സംസ്ഥാന പോലീസിന്റെ പക്കല്‍നിന്നും അന്വേഷണം ദേശീയ സുരക്ഷാ ഏജന്‍സി ഏറ്റെടുക്കുകയും ചെയ്തു. കേസിലെ ഒരു പ്രധാന പ്രതിയെ പിടികൂടിയത്‌ എന്‍ഐഎയാണ്‌. ലോക്കല്‍ പോലീസിന്റെ അന്വേഷണം ആദ്യമേ വഴിതെറ്റിക്കുന്ന രീതിയിലായിരുന്നുവെന്ന്‌ ആരോപണമുണ്ടായിരുന്നു. പ്രതികളെ പലരെയും രക്ഷപ്പെടാന്‍ അവസരം ഒരുക്കിയത്‌ ചില പോലീസ്‌ ഉദ്യോഗസ്ഥര്‍തന്നെയായിരുന്നുവെന്ന കാര്യം എന്‍ഐഎയും തിരിച്ചറിഞ്ഞിട്ടുണ്ട്‌. കേസിലെ പല പ്രധാന പ്രതികളും വിദേശത്തേക്ക്‌ കടന്നതായി എന്‍ഐഎക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌. കേരള പോലീസിന്റെ പ്രതിപ്പട്ടികയില്‍പെടാത്ത ഒരു അജ്ഞാതനെപ്പറ്റിയും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്‌.