Wednesday, August 24, 2011

സ്പെക്ട്രം അഴിമതി=മന്‍മോഹന്‍സിംഗ്‌ +ചിദംബരം

രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമായ സ്പെക്ട്രം അഴിമതിയിടപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പ്രതിക്കൂട്ടിലാക്കി ഡിഎംകെ എംപി കനിമൊഴിയും രംഗത്ത്‌. തനിക്കെതിരെയുള്ള വിചാരണ തുടര്‍ന്നാല്‍ മന്‍മോഹന്‍സിംഗിനെ കോടതി കയറ്റുമെന്ന്‌ അവര്‍ മുന്നറിയിപ്പ്‌ നല്‍കി. സ്പെക്ട്രം ഇടപാടിനെക്കുറിച്ച്‌ പ്രധാനമന്ത്രിക്ക്‌ വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന്‌ മുന്‍ ടെലികോംമന്ത്രിയും ഡിഎംകെ നേതാവുമായ എ. രാജയും ചൂണ്ടിക്കാട്ടിയിരുന്നു. ചില ടെലികോം കമ്പനികള്‍ക്ക്‌ വഴിവിട്ട്‌ 2 ജി സ്പെക്ട്രം അനുവദിച്ച നടപടിയെക്കുറിച്ച്‌ മന്‍മോഹന്‍സിംഗിനും അന്ന്‌ ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിനും അറിവുണ്ടായിരുന്നുവെന്ന്‌ കനിമൊഴി കോടതിയെ അറിയിച്ചു. പ്രധാനമന്ത്രിയെ കോടതിയില്‍ വിളിച്ചുവരുത്തി വിസ്തരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സ്പെക്ട്രം അനുവദിക്കുന്നതു സംബന്ധിച്ച ഉന്നതതല യോഗത്തില്‍ മുന്‍ ടെലികോംമന്ത്രി എ. രാജക്കൊപ്പം മന്‍മോഹന്‍സിംഗും ചിദംബരവും പങ്കെടുത്തിരുന്നതായി അവര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ സ്പെക്ട്രം കേസില്‍ സാക്ഷിയാക്കണമെന്ന്‌ പ്രത്യേക സിബിഐ ജഡ്ജി ഒ.പി. സെയ്നി മുമ്പാകെ കനിമൊഴി ആവശ്യപ്പെട്ടു. മൂവരും പങ്കെടുത്ത ഉന്നതതല യോഗത്തിന്റെ മിനിറ്റ്സ്‌ കനിമൊഴിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍കുമാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. കനിമൊഴിയെ കേസില്‍നിന്ന്‌ ഒഴിവാക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു. നിലവിലുള്ള നയമനുസരിച്ച്‌ 2 ജി സ്പെക്ട്രം ലേലം ചെയ്യേണ്ടതില്ലെന്ന്‌ മന്‍മോഹന്‍സിംഗും ചിദംബരവും ഇപ്പോഴത്തെ ടെലികോം മന്ത്രിയായ കപില്‍ സിബലും പറഞ്ഞിരുന്നതായി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍, സ്പെക്ട്രം ഇടപാടിന്റെ പേരില്‍ സര്‍ക്കാരിന്‌ നഷ്ടമുണ്ടായിട്ടില്ലെന്നാണ്‌ കനിമൊഴിയുടെ വാദം. 2 ജി സ്പെക്ട്രം ലേലം ചെയ്യേണ്ടതില്ലെന്ന രാജയുടെ തീരുമാനത്തെക്കുറിച്ചും അവര്‍ക്ക്‌ അറിവുണ്ടായിരുന്നു. സ്പെക്ട്രം ലൈസന്‍സുകള്‍ ലേലം ചെയ്യാതെ അനുവദിച്ചതിനെത്തുടര്‍ന്ന്‌ സര്‍ക്കാരിന്‌ വന്‍നഷ്ടമുണ്ടായെന്നാണ്‌ സിബിഐ കേസ്‌. സ്പെക്ട്രം ലൈസന്‍സുകള്‍ അനധികൃതമായി അനുവദിച്ചതുവഴി ഖജനാവിന്‌ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സിഎജി കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ സിബിഐ കേസെടുത്തത്‌. എന്നാല്‍ സിഎജി റിപ്പോര്‍ട്ടിന്‌ തെളിവുകളുടെ പിന്‍ബലമില്ലെന്നാണ്‌ പ്രതിഭാഗം അഭിഭാഷകരുടെ വാദം. സര്‍ക്കാരിന്‌ നഷ്ടം ഉണ്ടായിട്ടില്ലെന്നതിന്‌ പ്രധാനമന്ത്രിയും ചിദംബരവും സിബലും സാക്ഷികളാണത്രേ. സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതിന്റെ പേരില്‍ ഖജനാവിന്‌ ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്ന്‌ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിട്ടുണ്ടെന്ന്‌ ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴി വ്യക്തമാക്കി. തനിക്കെതിരെയുള്ള വിചാരണ നടപടികള്‍ തുടര്‍ന്നാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെയും കോടതിയില്‍ കയറ്റുമെന്നാണ്‌ കനിമൊഴിയുടെ ഭീഷണി. രാജ്യസഭാ സിറ്റിംഗ്‌ എംപിയായ കനിമൊഴിയുടെ പേര്‌ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്‌ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ്‌ സിബിഐ കനിമൊഴിയെ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്‌.

താന്‍ കൂടി ഓഹരിയുടമയായ കലൈഞ്ജര്‍ ടിവിക്ക്‌ 200 കോടി രൂപ കിട്ടിയതിനെക്കുറിച്ച്‌ അറിവുണ്ടായിരുന്നില്ലെന്ന്‌ കനിമൊഴി അവകാശപ്പെട്ടു. കലൈഞ്ജര്‍ ടിവിയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും അവര്‍ അവകാശപ്പെട്ടു. സ്പെക്ട്രം ഇടപാടു വഴി കിട്ടിയ പണത്തില്‍ 200 കോടി രൂപ ഡിബി ഗ്രൂപ്പ്‌ കമ്പനി കെടിവിക്ക്‌ കൈമാറിയതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്‌. സ്വാന്‍ ടെലികോമിന്‌ നിയമവിരുദ്ധമായി സ്പെക്ട്രം അനുവദിച്ചതിന്‌ പ്രത്യുപകാരമായാണ്‌ ഡിബി ഗ്രൂപ്പ്‌ കലൈഞ്ജര്‍ ടിവിക്ക്‌ 200 കോടി രൂപ നല്‍കിയത്‌. ഇതിനിടെ, മറ്റ്‌ പ്രതികള്‍ കോടതികളിലൊന്നും ഉന്നയിക്കാത്ത ചില കാര്യങ്ങള്‍ ഇന്ന്‌ കോടതിയില്‍ വെളിപ്പെടുത്താന്‍ എ. രാജക്ക്‌ കോടതി അനുമതി നല്‍കി.

Tuesday, August 16, 2011

അയ്യോ !!!!!!!!!അടിയന്തരാവസ്ഥ

ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുംവഴി അണ്ണ ഹസാരെ വാഹനത്തിനുള്ളില്‍ ഇരുന്ന് അനുയായികളെ അഭിവാദ്യം ചെയ്യുന്നു


അണ്ണാ ഹസാരെ, ശാന്തിഭൂഷണ്‍, കിരണ്‍ബേദി, സ്വാമി അഗ്നിവേശ്‌ എന്നിവര്‍ ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍


 ഹസാരെയുടെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു – വി.എസ്


 ഹസാരെയുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധം – ബി.ജെ.പി


 

അണ്ണാ ഹസാരെയെ പോലീസ് അറസ്റ്റ് ചെയ്തു


ഇത്‌ രണ്ടാം സ്വാതന്ത്ര്യ സമരം: അണ്ണാ ഹസാരെ

 

ഹാസാരയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തും ഉപവാസം

 

അണ്ണാഹസാരെ പോലീസ് കസ്റ്റഡിയില്‍ നിരാഹാരം തുടങ്ങി

 

click the links to read more news related this

Thursday, August 11, 2011

ഇയാള്‍ കേസില്‍ നാല്‍പ്പത്തി മൂന്നാം പ്രതിയാണ്‌.

മൂവാറ്റുപുഴയില്‍ തൊടുപുഴ ന്യൂമാന്‍ കോളേജ്‌ അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ ഒരു പ്രതിയെ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റു ചെയ്‌തു. ഏലൂര്‍ സ്വദേശി അന്‍വര്‍ സാദിഖ്‌ ആണ്‌ അറസ്റ്റിലായത്‌. ഇയാള്‍ കേസില്‍ നാല്‍പ്പത്തി മൂന്നാം പ്രതിയാണ്‌.
ഇന്നു രാവിലെയായിരുന്നു അറസ്റ്റ്‌ നടന്നത്. വൈകിട്ടോടെ എന്‍.ഐ. എയുടെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ സാദിഖിന് നിര്‍ണായക പങ്കുണ്ടെന്നാണ്‌ സൂചന. കേസിലെ മുഖ്യപ്രതികളായ നാസറിനെയും സവാദിനെയും സജലിനെയും അടക്കം 26 പ്രതികളെ ഇനിയും പിടികിട്ടാനുണ്ട്.
വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയെന്ന പേരിലായിരുന്നു തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളവിഭാഗം അധ്യാപകനായ പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. വിവാദ ചോദ്യപേപ്പര്‍ തയാറാക്കിയതിന് മാനേജുമെന്റ് ജോസഫിനെ ജോലിയില്‍ നിന്നു പിരിച്ചു വിടുകയും ചെയ്തിരുന്നു.

Tuesday, August 9, 2011

“എത്രയും പ്രിയപ്പെട്ട മോഡി”

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് മുന്‍ സുപ്രീംകോടതി ജഡ്ജി വി.ആര്‍. കൃഷ്‌ണയ്യരുടെ പ്രശംസ. മോഡിയുടെ ‘കന്യകേളവാനി യോജന’ എന്ന പദ്ധതിയാണ് കൃഷ്ണയ്യരെ അഭിനന്ദന സന്ദേശം അയയ്ക്കാന്‍ പ്രേരിപ്പിച്ചത്. “എത്രയും പ്രിയപ്പെട്ട മോഡി” എന്ന്‌ അഭിസംബോധന ചെയ്യുന്ന കത്തില്‍ മുഖ്യമന്ത്രിമാരില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന താങ്കളെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മാതൃകയാക്കണമെന്നും വ്യക്തമാക്കുന്നു. ജൂലൈ 29നാണ് കൃഷ്ണയ്യര്‍ കത്തെഴുതിയത്. മോഡി 48.76 കോടി രൂപ പ്രത്യേക ഫണ്ടായി കണ്ടെത്തിയതും പെണ്‍ സാക്ഷരതാ നിരക്ക്‌ സംസ്ഥാനത്ത്‌ ഉയര്‍ന്നതും കൃഷ്ണയ്യരെ ഏറെ സന്തോഷിപ്പിച്ചു.
മോഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ ലഭിച്ച സമ്മാനങ്ങളും പുരസ്കാരങ്ങളുമുള്‍പ്പെടെ ലേലത്തിലൂടെ വില്‍പ്പന നടത്തുകയും അതിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച്‌ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഫണ്ട്‌ രൂപീകരിക്കുക എന്ന പദ്ധതിയാണ് ‘കന്യകേളവാനി യോജന’. പദ്ധതി പ്രകാരം മോഡിയും മന്ത്രിമാരും സ്കൂള്‍ വര്‍ഷാരംഭം പെണ്‍കുട്ടികളെ ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും പുസ്‌തകങ്ങള്‍, കിറ്റുകള്‍, ഭക്ഷണം, കളിപ്പാട്ടങ്ങള്‍ എന്നിവ അവര്‍ക്ക്‌ നല്‍കുകയും ചെയ്യും. സ്കൂളില്‍ നിന്ന്‌ ഒരു കാരണവശാലും അവര്‍ കൊഴിഞ്ഞു പോകാതിരിക്കുക എന്ന ലക്ഷ്യവുമായാണ്‌ പദ്ധതി.
2001 നവംബര്‍ മുതല്‍ 7994 പുരസ്കാരങ്ങളാണ്‌ മോഡിക്ക്‌ ലഭിച്ചത്‌. 42,944 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ്‌ ലേലത്തുക ഉപയോഗിച്ചത്‌. ഈവര്‍ഷം ഇതുവരെ ലഭിച്ച 521 സമ്മാനങ്ങളും സര്‍ക്കാര്‍ ഖജനാവിലേക്ക്‌ മാറ്റിക്കഴിഞ്ഞു.

click photo if u can't read this properly
 

http://dhanakridi.blogspot.com/2010/01/blog-post_27.html

Tuesday, August 2, 2011

ഭാഗവതഹംസം വിടവാങ്ങി

 

ഭാഗവതഹംസം വിടവാങ്ങി

മരിക്കില്ലൊരിക്കലും ധന്യാത്മന്‍ ...
 
ജീവിക്കും ഹ് റ്ദയങ്ങളില്‍ ....

ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി (91) അന്തരിച്ചു. കോട്ടയം കുറുപ്പന്തറയിലെ വസതിയില്‍ രാവിലെ 6.30തോടെ ആയിരുന്നു അന്ത്യം. മരണ കാരണം ഹൃദയാഘാതമെന്നു കരുതുന്നു. മരണ സമയം മക്കളായ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും അടക്കമുള്ള കുടുംബാംഗങ്ങള്‍ സമീപത്തുണ്ടായിരുന്നു.
സംസ്കാരം വൈകിട്ട്‌ ഏഴ് മണിക്ക് നടക്കും. രാജ്യത്തെ ഭാഗവത പണ്ഡിതന്മാരില്‍ മുന്‍നിരക്കാരനായിരുന്നു മള്ളിയൂര്‍. രണ്ടായിരത്തഞ്ഞൂറിലധികം ഭാഗവത സപ്‌താഹങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്‌. ആയിരത്തിലധികം വേദികളില്‍ ഭാഗവത പരായണം പൂര്‍ത്തിയാക്കിയതോടെ അദ്ദേഹം ഭാഗവത ഹംസം എന്ന പേരിന് ഉടമയായി.
ഭാഗവത പണ്ഡിതന്‍ എന്നതിലുപരി ഹിന്ദുമതത്തിലെ ആത്മീയ ആചാര്യന്‍ എന്ന നിലയിലും മള്ളിയൂര്‍ പ്രശസ്തനാണ്. വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ മള്ളിയൂരിന്റെ ഉപദേശങ്ങള്‍ക്കായി എത്തിയിരുന്നു. 2011 ജനുവരിയില്‍ നവതി ആഘോഷം ഗംഭീരമായി കൊണ്ടാടിയിരുന്നു.
മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും ആര്യ അന്തര്‍ജനത്തിന്റെയും പുത്രനായി 1921 ഫെബ്രുവരി രണ്ടിന്‌ ആയിരുന്നു മള്ളിയൂരിന്റെ ജനനം. കാഞ്ചി കാമകോടിപീഠം ഭാഗവത സേവാരത്നം ബഹുമതിയും, ഗുരുവായൂര്‍ ഭാഗവത വിജ്ഞാന സമിതി ഭാഗവതഹംസം ബഹുമതിയും ബാലസംസ്കാരകേന്ദ്രം ജന്മാഷ്‌ടമി പുരസ്കാരവും നല്‍കി മള്ളിയൂരിനെ ആദരിക്കുകയുണ്ടായി.
ആദരാഞ്ജലികള്‍..ധന്യാത്മന്‍ ...