Wednesday, November 16, 2011

ഐശ്വര്യറായിക്ക് പെണ്‍കുഞ്ഞ്

ഐശ്വര്യറായിക്ക് പെണ്‍കുഞ്ഞ് പിറന്നു 

ബോളിവുഡ് കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന വാര്‍ത്തയിതാ. താരസുന്ദരി ഐശ്വര്യ റായിക്ക് പെണ്‍കുഞ്ഞ് പിറന്നു. മുംബൈ സെവന്‍ ഹില്‍സ് ആസ്പത്രിയില്‍ ബുധനാഴ്ച വെളുപ്പിനായിരുന്നു കുഞ്ഞിന്റെ ജനനം. അതൊരു പെണ്‍കുട്ടിയാണ്-അഭിഷേക് ബച്ചന്‍ ട്വീറ്റ് ചെയ്തു. സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ മുത്തച്ഛനായിരിക്കുന്നു ഞാന്‍ എന്നായിരുന്നു ബിഗ് ബി ട്വിറ്ററില്‍ എഴുയിയത്. ഇതോടെ ട്വിറ്ററില്‍ സൂപ്പര്‍സ്റ്റാര്‍ കുഞ്ഞിന് നന്മകള്‍ നേര്‍ന്നുകൊണ്ടുള്ള സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു.

ഐശ്വര്യയുടെ പ്രസവത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളിലും ഊഹാപോഹങ്ങളിലും മുഴുകിക്കഴിയുകയായിരുന്നു കഴിഞ്ഞ ഏതാനും നാളുകളായി ബോളിവുഡും ഇന്ത്യയിലെ വന്‍നഗരങ്ങളും. വാതുവെപ്പു വരെ സജീവമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tuesday, November 15, 2011

നല്ല ഇമേജ് അല്ലെ ?കേരളത്തിന്‌ ?

want to read means click picture ...and see the difference


കേരളത്തിലെ യുവാക്കള്‍ കൂട്ടത്തൊടെ അന്യദേശത്തെ സ്വകാര്യ സ്ധാപനങ്ങളില്‍ തൊഴില്‍ തേടി പൊകുന്നു.ഈ പ്രവണത തുടര്‍ന്നാല്‍ 2030 ആകുംബൊഴേക്കും കേരളം വ്റദ്ധന്മരുടെ നാടാവും.ഒരു സ്പൂണ് മരുന്നെടുത്തുകൊടുക്കാന്‍ പൊലും ആരും ഉണ്ടാകില്ല...---എളമരം കരിം

ഒഴിഞ്ഞ് മാറാനകില്ല മിസ്റ്റര്‍ കരിം താ‍ങ്കള്‍ക്കും പാ‍ര്‍ട്ടിക്കും കേരളത്തിലെ വ്റദ്ധമാതാപിതാക്കളുടെ പ്രാക്കില്‍ നിന്ന് ...

തന്റെ പുത്രനില്‍ നിന്നൊ പുത്രിയില്‍ നിന്നൊ ഒരിറ്റു ദാഹനീര്‍കുടിച്ച് മരിക്കമെന്നുള ആഗ്രഹം തല്ലികെടുത്തിയ ഇടതു വലതന്മാര്‍ക്ക് ഈ പ്ര്ക്കില്‍ നിന്ന് രക്ഷയില്ല....കരിംകൂടി ചേര്‍ന്ന് കംബ്യൂട്ടരിനെതിരെ ചെങ്കൊടിയെന്ന കേരളത്തിന്റെ അപായ സിഗ്നലുമായ് നടന്നപ്പൊള്‍ തൊന്നിയില്ലേ മിസ്റ്റര്‍ കരിം...

കേരളം വികസിച്ചാല്‍ ബംഗാൾ വികസിച്ചാല്‍ ഇന്ത്യ


വികസിക്കും ഇന്ത്യ വികസിച്ചാല്‍ അത് ചൈനക്ക്


വെല്ലുവിളിയാകും.അതുകൊണ്ട് കേരളത്തില്‍ മോഡി


മോഡല്‍ വികസനമോ അല്ലെങ്കില്‍ ഒരു വിധവികസമോ


പാടില്ല.അതിനായ് ബംഗാളില്‍ 30 വര്‍ഷമായി ഭരിക്കുന്നു.


കേരളത്തില്‍ 5 വര്‍ഷത്തെ ഇടവേളകളില്‍ എത്തുന്നു.


മറ്റേ 5 വര്‍ഷം കൂടെപ്പിറപ്പാണ് ഭരിക്കുന്നത് അതു കൊണ്ട്


അവര്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല.ഫലമോ പത്താം ക്ലാസ്


ആയാലും എഞ്ജിനീയറിഗായാലും മെഡിസിന്‍ ആയാലും


കഴിഞ്ഞവര്‍ നേരെ ഗൾഫ് അല്ലെങ്കില്‍ ബാംഗ്ലൂര്‍,ചെന്നൈ,


മുംബൈ,അഹമ്മദാബാദ് ഇവിടെവിന്ന് വച്ചാല്‍


പൊയ്ക്കെള്ളണം.ഇവിടെ ആണെന്നാല്‍ ടി.വി തുറന്നാല്‍


ഇത്തരം രാഷ്ട്രീയകോമരങ്ങളുടെ മിമിക്രിയുണ്ട് അതു


കണ്ട് ചിരിക്കാം രസിക്കാം.കുറച്ചുനാൾ കൂ‍ടി വായു


ഫ്രീയാണ് ആവശ്യംപ്പോലെ ഭക്ഷിക്കാം..


നിഷ്ക്രിയ പരബ്രഹ്മങ്ങളായ


കുറെ ഖദര്‍ധാരികൾ എന്ന് ഒറ്റ വാക്കില്‍ നമുക്കിരെ


പറ്റി പറയാം.അത് മുകളില്‍ പറഞ്ഞവരൊട് സമം


ഗുണം തുല്ല്യം തന്നെ.അതിന്റെ ഫലമാണല്ലോ നമ്മുടെഈ ഗൾഫ്ബാംഗ്ലൂര്‍ ഒാട്ടം 



Tuesday, November 8, 2011

ശുംഭന്‍: ജയരാജന്‍ അകത്തായി

ശുംഭന്‍ പ്രയോഗം: എം.വി ജയരാജന്‌ 6 മാസം തടവ്

പാതയോരത്ത്‌ പൊതുയോഗം നിരോധിച്ച ജഡ്ജിമാരെ ശുംഭന്‍ എന്ന്‌ വിളിച്ച സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‌ ഹൈക്കോടതി ആറു മാസം തടവ്‌ ശിക്ഷ വിധിച്ചു. ഇതുകൂടാതെ 2000 രൂപ പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം കൂടി തടവ്‌ അനുഭവിക്കണം

ജസ്റ്റിസ്‌ വി രാംകുമാര്‍, പി.ക്യു.ബര്‍ക്കത്തലി എന്നിവരുള്‍പ്പെട്ട ബഞ്ചിന്റേതാണ്‌ ഉത്തരവ്‌. ശിക്ഷ നിര്‍ത്തിവെയ്ക്കണമെന്ന്‌ ജയരാജന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഉടന്‍ ശിക്ഷ നടപ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജയരാജനെ പോലീസ് അറസ്റ്റ്‌ ചെയ്ത് തിരുവനന്തപുരം സെന്‍‌ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
കോടതി വളപ്പില്‍ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ജയരാജന്റെ വാഹനത്തെ തടഞ്ഞു. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ജയരാജനെ പുറത്തേയ്ക്ക് കോണ്ടുപോയത്. തിരുവനന്തപുരം എത്തുന്നതുവരെ ശക്തമായ സുരക്ഷയാണ് ജയരാജന്റെ വാ‍ഹനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കണ്ണൂരില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണ്‌ ജഡ്ജിമാരെ ശുംഭന്‍ എന്ന്‌ വിളിച്ച്‌ ജയരാജന്‍ അധിക്ഷേപിച്ചത്‌. തുടര്‍ന്ന്‌ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. എന്നാല്‍ ജഡ്ജിമാരെ വിമര്‍ശിച്ചിട്ടില്ലെന്നായിരുന്നു ജയരാജന്റെ നിലപാട്. വിധിന്യായത്തിലെ പൊരുത്തക്കേടാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്ന് ജയരാജന്‍ ബോധിപ്പിച്ചിരുന്നു.
ശുംഭന്‍ എന്ന പ്രയോഗത്തിന് പ്രകാശിക്കുന്നവന്‍ എന്ന് അര്‍ഥമുണ്ടെന്ന് ഭാഷാവിദഗ്ധരെ വരെ ഹാജരാക്കി ജയരാജന്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ജയാജന്റെ വാദമുഖങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ല. ഇതാദ്യമായാണ് കേരളത്തില്‍ ഒരു രാഷ്ട്രീയനേതാവിന് കോടതിയലക്ഷ്യക്കേസില്‍ ജയില്‍ ശിക്ഷ വിധിക്കുന്നത്.