Thursday, October 25, 2012

സി പി ഐ യ്യും മോശം അല്ല ...

സി പി ഐ യ്യും മോശം അല്ല  .....

 മുന്‍ മന്ത്രി സി ദിവാകരന്‍ സാറിന്റെ അഭിപ്രായമാ ...

തരം കിട്ടിയാല്‍ ഒരു കയ്യ് മദനി സാഹിബ്ബിനെ വച്ചും നോക്കുമായിരിക്കും....

 കണ്ടില്ലേ ...ആ സ്നേഹം .....


ഇപ്പൊ ലീഗിനെ പൊക്കി നിര്ത്തുകയാകും ദിവാകരന്‍ ജി .....

Saturday, October 20, 2012

ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട്‌ നിതിന്‍ ഗഡ്കരി

ഉദരനിമിത്തം ബഹുകൃതവേഷം കെട്ടുന്നവരായി രാഷ്ട്രീയക്കാരെ വീക്ഷിക്കുന്ന കാലമാണിത്‌. കൈക്കൂലിയും കാലുവാരലും കങ്കാണിപ്പണിയുമെല്ലാം രാഷ്ട്രീയക്കാര്‍ക്ക്‌ സ്വന്തമെന്ന തോന്നല്‍. അത്‌ സൃഷ്ടിക്കുന്നതോ രാഷ്ട്രീയക്കാര്‍ തന്നെ. ഒപ്പം നടക്കുന്നവന്റെ കാലില്‍ ചവുട്ടി വീഴ്ത്തുന്ന വിദ്യ നന്നായി പ്രയോഗിക്കുന്നവര്‍ക്ക്‌ ഒട്ടും പഞ്ഞമില്ല. അഴിമതിയാണെങ്കിലോ കലയാക്കിയവരും. ബിജെപി തമ്മില്‍ ഭേദം എന്നാരും സമ്മതിക്കും. വ്യത്യസ്തമായ രാഷ്ട്രീയ കക്ഷിയെന്ന അവകാശവാദത്തോട്‌ നീതി പുലര്‍ത്തുന്ന പ്രസ്ഥാനം. അതുകൊണ്ടുതന്നെ വലിയൊരു വിഭാഗം ജനങ്ങള്‍ പ്രതീക്ഷയോടെ കാണുന്നത്‌ സ്വാഭാവികം. ചമ്പല്‍കൊള്ളക്കാരെപ്പോലും ലജ്ജിപ്പിക്കുംവിധം പൊതുസ്വത്ത്‌ കൊള്ളയടിക്കുന്നതിന്റെ ചരിത്രവും ചിത്രവും ഓരോദിവസവും ചുരുള്‍നിവരുന്നു. പിടിച്ചതിനെക്കാള്‍ വലുത്‌ മാളത്തിലെന്ന്‌ കണ്ടുകൊണ്ടിരിക്കുന്നു. അഴിമതിക്കും കള്ളപ്പണത്തിനും എതിരായ പോരാട്ടത്തില്‍ ഒരുരാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ബിജെപിയുടെ മുന്നേറ്റം അഭിമാനാര്‍ഹവുമാണ്‌.

“അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക്‌ ചുട്ടമ്മായി അമ്മായി ചുട്ടത്‌ മരുമോനിക്കായ്‌’ എന്ന സിനിമാപാട്ടുപോലെ സോണിയയുടെ മരുമോന്‍ നിന്നനില്‍പ്പില്‍ കോടാനുകോടീശ്വരനായതും കോണ്‍ഗ്രസ്സിനെ നാണം കെടുത്തി. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ഇത്രത്തോളം പ്രതികൂലമായ സാഹചര്യമുണ്ടായിട്ടില്ല. കുംഭകോണങ്ങളുടെ കുംഭമേള തന്നെ നടന്നിരിക്കുന്നു. അതിനുപുറമെ വിലക്കയറ്റം സൃഷ്ടിക്കാനും ജനങ്ങളുടെ പൊറുതിമുട്ടിക്കുന്നതുമായ നടപടികളും. ഇതിനെതിരായ മുന്നേറ്റം സൃഷ്ടിക്കുന്ന ഏകകക്ഷിയാണ്‌ ബിജെപി.

1) 2ജി അഴിമതി പാര്‍ലമെന്റില്‍ ഉന്നയിച്ച്‌ അന്വേഷണം പ്രഖ്യാപിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്‌ ബിജെപി. നിയമപോരാട്ടം നടത്തിയത്‌ എന്‍.ഡി.എ നേതാവ്‌ സുബ്രഹ്മണ്യം സ്വാമി. ഈ വിഷയം ഉന്നയിച്ച്‌ രാജ്യവ്യാപക പ്രക്ഷോഭം നടത്തിയത്‌ ബിജെപി. കേന്ദ്രമന്ത്രിയായിരുന്ന എ.രാജയും കനിമൊഴിയും ജയിലില്‍ പോയതും ചരിത്രം.

2) കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി സംബന്ധിച്ച്‌ പാര്‍ലമെന്റിനകത്തും പുറത്തും പ്രക്ഷോഭം നടത്തിയത്‌ ബിജെപി. കല്‍മാഡിയടക്കം ജയിലില്‍ പോയതും കോണ്‍ഗ്രസ്‌ സമ്മര്‍ദ്ദത്തിലായതിനും ബിജെപിയുടെ ശ്രമം.

3) കല്‍ക്കരി അഴിമതി പ്രശ്നം പാര്‍ലമെന്റ്‌ ആഴ്ചകള്‍ സ്തംഭിപ്പിച്ചു. അന്വേഷണത്തിനു സമ്മര്‍ദ്ദം ചെലുത്തി. ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം തുടരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനുപോലും കരിപുരണ്ടിരിക്കുന്നു.

4) കള്ളപ്പണം : കഴിഞ്ഞ യു.പി.എ കാലത്തു തന്നെ എല്‍.കെ.അദ്വാനി ഇത്‌ വിഷയമാക്കി. ബിജെപിയുടെ മുഴുവന്‍ പ്രചാരണവും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കള്ളപ്പണം തിരികെ കൊണ്ടുവരുന്നത്‌ സംബന്ധിച്ചായിരുന്നു. നിരന്തര പ്രക്ഷോഭങ്ങള്‍ ബിജെപി നടത്തി.

കോണ്‍ഗ്രസിന്‌ പകരം വരുന്നത്‌ ബിജെപിയാകുന്നത്‌ സഹിക്കാന്‍ കഴിയാത്തവരേറെയുണ്ട്‌. അവരുടെ കയ്യാളായി അരവിന്ദ്‌ കേജ്രിവാള്‍. അദ്ദേഹം കൊട്ടിഘോഷിച്ച്‌ ബിജെപി പ്രസിഡന്റിനുനേരെ ആരോപണവുമായി വാര്‍ത്താസമ്മേളനം നടത്തി. ആളാകാമെന്നാശിച്ചു. പക്ഷേ കല്ലുകടിച്ച്‌ പല്ലുപോയത്‌ മിച്ചം. ഒരു ദിവസത്തെ ആയുസുപോലും ആരോപണത്തിനുണ്ടായില്ല. എല്ലാം ചീറ്റിപ്പോയി. ‘കാളപെറ്റു എന്ന കേട്ടപാടെ കയറെടുത്തു” എന്ന ചൊല്ലുപോലെ കോണ്‍ഗ്രസ്‌ നേതൃത്വം ഗഡ്കരിയുടെ രാജിയാവശ്യപ്പെട്ട്‌ ഇളിഭ്യരാവുകയും ചെയ്തു.

വിദര്‍ഭയിലെ നൂറ്‌ ഏക്കര്‍ വരുന്ന കര്‍ഷക ഭൂമി നിതിന്‍ ഗഡ്കരിക്ക്‌ സര്‍ക്കാര്‍ കൈമാറി എന്നായിരുന്നു ഒരാരോപണം. അവിടെ ഡാം നിര്‍മ്മിക്കുന്നതിനു വേണ്ടി 200 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഡാം നിര്‍മ്മിച്ചു കഴിഞ്ഞ്‌ ബാക്കിയുള്ള നൂറേക്കര്‍ കര്‍ഷകര്‍ക്ക്‌ തിരികെ നല്‍കണമായിരുന്നു എന്നാണ്‌ കേജ്രിവാളിന്റെ ആവശ്യം. കര്‍ഷകര്‍ക്ക്‌ ഇക്കാര്യത്തില്‍ പരാതിയുണ്ടത്രെ. എന്താണു സത്യാവസ്ഥ?

1) ഭൂമി കാര്‍ഷിക ഭൂമി ആയിരുന്നില്ല എന്നത്‌ ഒന്നാമത്തെ കാര്യം. തരിശായ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ നൂറേക്കര്‍ ഭൂമിയായിരുന്നു അത്‌. 20 ലക്ഷംപോലും വിലമതിക്കാത്ത സ്ഥലം.

2) ഭൂമി ലഭിച്ചത്‌ നിതിന്‍ ഗഡ്കരിക്കല്ല എന്നത്‌ രണ്ടാമത്തെ കാര്യം. പതിനയ്യായിരം കരിമ്പു കര്‍ഷകര്‍ അംഗങ്ങളായി നിതിന്‍ ഗഡ്കരിക്ക്‌ ഒരു ലക്ഷം രൂപയുടെ ഓഹരി മാത്രമുള്ള ഒരു ചാരിറ്റബിള്‍ ട്രസ്റ്റിനാണ്‌ ഭൂമി ലഭിച്ചത്‌.

3) ഭൂമി എന്നെന്നേക്കുമായി ലഭിക്കുകയായിരുന്നില്ല എന്നത്‌ മൂന്നാമത്തെ കാര്യം. പതിനൊന്നു വര്‍ഷത്തേക്ക്‌ കരിമ്പു നഴ്സറി നടത്തുന്നതിനു പാട്ടത്തിനു ലഭിക്കുകയായിരുന്നു.

4) ഡാമിലെ വെള്ളം മുഴുവന്‍ നഴ്സറിക്ക്‌ ഉപയോഗിക്കുന്നുവെന്നായിരുന്നു അടുത്ത ആരോപണം. എന്നാല്‍ ഡാമിലെ വെള്ളത്തിന്റെ ഒരു ശതമാനത്തില്‍ താഴെ 0.85 മാത്രമാണ്‌ ഈ നൂറേക്കറിലെ നഴ്സറിക്ക്‌ ലഭിക്കുന്നത്‌.

5) കര്‍ഷകര്‍ക്ക്‌ ഈ ഭൂമി തിരികെ നല്‍കണമായിരുന്നുവെന്ന്‌ അടുത്ത ആവശ്യം. ഇതു സാധ്യമല്ലെന്ന സുപ്രീം കോടതി വിധിയുണ്ട്‌. വികസനാവശ്യത്തിനു ഭൂമി ഏറ്റെടുത്ത്‌ ബാക്കിയുണ്ടെങ്കില്‍ അത്‌ സമൂഹത്തിനു ഗുണപരമായ ആവശ്യങ്ങള്‍ക്കേ നല്‍കാനാവൂ. തിരികെ കര്‍ഷകനു നല്‍കാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയുണ്ട്‌.

വിദര്‍ഭയിലെ പതിനയ്യായിരം കര്‍ഷകരെ സംഘടിപ്പിച്ച മഹത്തായ ഒരു പ്രസ്ഥാനം തുടങ്ങി അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ചതാണോ ഗഡ്കരി ചെയ്ത തെറ്റ്‌?

പുറമേ പതിനൊന്നു രൂപക്ക്‌ ലഭിക്കുന്ന കരിമ്പ്‌ വിത്ത്‌ കേവലം 5 രൂപക്ക്‌ കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കിയതാണോ ആ സ്ഥാപനം ചെയ്ത കുറ്റം?
നിതിന്‍ ഗഡ്കരി ഡാം നിര്‍മ്മാണത്തിന്റെ ഫണ്ടുകള്‍ കരാരുകാര്‍ക്ക്‌ റിലീസ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രമന്ത്രി പവന്‍ കുമാര്‍ ബന്‍സാലിനു കത്തെഴുതിയെന്നതാണ്‌ അടുത്ത ആരോപണം. വിദര്‍ഭ പ്രദേശത്തു നിന്നുള്ള പൊതുപ്രവര്‍ത്തകനാണ്‌ ഗഡ്കരി. ആ പ്രദേശത്തു നിന്നുള്ള മുഴുവന്‍ ജനപ്രതിനിധികളും കോണ്‍ഗ്രസ്സ്‌ മഹാരാഷ്ട്ര പ്രദേശ്‌ പ്രസിഡണ്ട്‌ ഉള്‍പ്പെടെയുള്ളവര്‍ സമാന ആവശ്യം ഉന്നയിച്ച്‌ കേന്ദ്രത്തിനു കത്തെഴുതിയിട്ടുണ്ട്‌. എന്താണ്‌ നിതിന്‍ ഗഡ്കരിയുടെ കത്തിന്റെ കാതല്‍? ?ചില ഡാമുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ അഴിമതി ആരോപണമുണ്ടെങ്കിലും, അതു മൂലം മുഴുവന്‍ ഡാമുകളുടേയും നിര്‍മ്മാണം അനിശ്ചിതത്വത്തിലാവരുത്‌. അത്‌ വരള്‍ച്ച നേരിടുന്ന കര്‍ഷകര്‍ക്ക്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട്‌ ആരോപണമില്ലാത്ത പ്രൊജക്ടുകളിലെ പണം കരാറുകാര്‍ക്ക്‌ നല്‍കണം. എന്ന്‌ ആവശ്യപ്പെടുന്നതില്‍ എവിടെയാണ്‌ പിശക്‌?

മറ്റൊരു ആരോപണം ഡാമുകളിലെ വെള്ളം കാര്‍ഷികാവശ്യത്തേക്കാള്‍ കുടിവെള്ള, വ്യവസായ ആവശ്യങ്ങള്‍ക്കു നല്‍കുന്നുവെന്നാണ്‌. ഇതിനു മറുപടി പറയേണ്ട ബാധ്യത നിതിന്‍ ഗഡ്കരിക്ക്‌ ഇല്ലെങ്കിലും, അതിന്റെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്‌. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്‌, മദ്ധ്യപ്രദേശ്‌, രാജസ്ഥാന്‍ തുടങ്ങി വരള്‍ച്ച കെടുതി അനുഭവിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരു ജലനയം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്‌. അത്‌ ഇപ്രകാരമാണ്‌ . ഡാമുകളിലെ ജലത്തിന്റെ ആദ്യ ഉപയോഗം കുടിവെള്ളം, രണ്ടാം ഉപയോഗം വ്യവസായം മൂന്നാം ഉപയോഗം കൃഷി എന്നിങ്ങനെ. അതായത്‌ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ജലനയം അനുസരിച്ച്‌ ഡാമുകളിലെ ജലം കുടിവെള്ളത്തിനും വ്യവസായത്തിനും ഉപയോഗിച്ച ശേഷമേ കൃഷിക്ക്‌ ഉപയോഗിക്കാനാവൂ. അതു സര്‍ക്കാര്‍ നയമാണ്‌.

ഇല്ലാത്ത ഹവാല ഇടപാട്‌ അദ്വാനിയില്‍ ആരോപിച്ചപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച ചരിത്രമാണ്‌ ബിജെപിക്ക്‌. ആദരപൂര്‍വം കുറ്റവിമുക്തനായശേഷമാണ്‌ വീണ്ടും അദ്ദേഹം പൊതുരംഗത്തിറങ്ങിയത്‌. അദ്വാനിയുടെ പിന്‍ഗാമിക്ക്‌ അഴിമതിക്കാരനാകാനാവില്ല. തിളക്കമാര്‍ന്ന വ്യക്തിത്വവും പ്രവര്‍ത്തന പാരമ്പര്യവുമാണ്‌ ഗഡ്കരിക്ക്‌.

മഹാരാഷ്ട്രയിലെ പൊതുമരാമത്ത്‌ മന്ത്രി ആയിരിക്കുമ്പോള്‍ നിതിന്‍ ഗഡ്കരിയാണ്‌ മുംബൈ പൂനെ എക്സ്പ്രസ്‌ ഹൈവേക്ക്‌ തുടക്കമിട്ടത്‌. മഹാരാഷ്ട്രയിലെമ്പാടും റോഡുകളുടേയും ഹൈവേകളുടേയും നെറ്റ്‌ വര്‍ക്കുകള്‍, മേല്‍പ്പാലങ്ങള്‍, ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട്‌ അഭിമാനാര്‍ഹമായ നേട്ടമാണ്‌ നിതിന്‍ ഗഡ്കരി സംസ്ഥാനത്തിനു വേണ്ടി ഉണ്ടാക്കിയത്‌.

അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ ഭരണത്തില്‍ ദേശീയ ഗ്രാമീണ റോഡ്‌ വികസന സമിതിയുടെ ചെയര്‍മാനായി. അന്ന്‌ നിതിന്‍ ഗഡ്കരി വിഭാവനം ചെയ്ത പദ്ധതിയാണ്‌ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്‌ യോജന. ഇന്ന്‌ ഭാരതത്തിലെ നിരവധി ഗ്രാമങ്ങള്‍ ബന്ധിപ്പിച്ച്‌ നിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടത്‌ ഈ പദ്ധതി മൂലമായിരുന്നു. കേരളത്തില്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത ഒരു പഞ്ചായത്ത്‌ പോലും ഉണ്ടാവില്ല. ആരോപണം കേട്ടപാടെ ഏതന്വേഷണത്തെയും ക്ഷണിക്കുകയാണ്‌ ബിജെപിയും ഗഡ്കരിയും ചെയ്തത്‌. എന്നാല്‍ മരുമോന്റെ കാര്യത്തിലോ? അന്വേഷണമേ വേണ്ടെന്നും.

Wednesday, October 17, 2012

സ്ഥിരം വില്ലന്‍ പക്ഷം...പരിഹസ്യ്മക്കുന്ന ശാസന

 
 
മുന്‍പ് കാലത്ത് എല്ലാം സി പി എം ന്റെ പരമോന്നത സമിതി ആയ പി ബി യില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ രാജ്യം ഉറ്റു നോക്കിയിരുന്നു .അന്തെര്‍ ദേശിയ .ദേശിയ . ജനങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ ആണ് അവടെ ചര്‍ച്ച ചെയ്തിരുന്നത് .ഇന്ന് മറിച്ചാണ് .വന്ന്നു വന്നു കേന്ത്ര കമ്മിറ്റി കൂടുന്നത് .വി എസ പാര്‍ടിയെ ധിക്കരിച്ചു നടത്തിയ പ്രവര്‍ത്തങ്ങള്‍ ചര്‍ച്ച ചെയ്യാനും .അതില്‍ സമിതി യെ തന്നെ പരിഹസ്യ്മക്കുന്ന ശാസന പോലെ യുള്ള തികച്ചും പ്രഹസ്വാനം ആയ ചില തീരുമാനങ്ങളും .അത് പൈങ്കിളി സീരിയല്‍ എപി ഡോസ് പോലെ ഓരോ തവണയും ആവര്‍ത്തിക്കുന്നു .സ്ഥിരം വേദി .സ്ഥിരം കഥ പത്രങ്ങള്‍ .സ്ഥിരം നായകന്‍ .വില്ലന്‍ .സഹ നടന്‍ അങ്ങെനെ പോകുന്നു ആ നാടകം .ഇവിടെ സംസ്ഥാന കമ്മിറ്റി ആവട്ടെ നേത്ക്കള്‍ക്ക് എതിരെ വരുന്ന്ന സ്ത്രീ വിഷയം ചര്‍ച്ച ചെയ്യാന്‍ മാത്രം ആയും സ്ഥിരം വേദി .ആവര്‍ത്തിക്കുന്ന തിരകഥ .സ്ഥിരം കഥ പത്രങ്ങള്‍ .സ്ഥിര നായക പക്ഷം .സ്ഥിരം വില്ലന്‍ പക്ഷം .സ്ഥിരം ഒളി ക്യാമറ ഊമ .തിരകഥകള്‍ അടങ്ങിയ എഴുത്ത് കുത്തുകള്‍ .എവടെ ആണ് ആ പാര്‍ടിക്ക് പിഴച്ചത് .?ഇങ്ങെനെ പോയ്യാല്‍ മുച്ചക്ര ശകടവുമായി .മൈക്ക് കെട്ടി നടക്കുന്ന അണികള്‍ക്ക് ഇതു വിഷധികരിക്കാന്‍ മറ്റൊരു വാഹനവും കുറെ ഉച്ച ഭാഷിനിയും വേണ്ടി വരും

Saturday, October 13, 2012

ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുക




ഹൈന്ദവ ഏകീകരണമെന്നത്‌ പുതിയ ആശയമല്ല. ഏതാണ്ട്‌ അഞ്ചര പതിറ്റാണ്ടിന്റെ പഴക്കമുണ്ടതിന്‌. മന്നത്ത്‌ പത്മനാഭനും ആര്‍.ശങ്കറും മുന്‍കൈഎടുത്ത്‌ രൂപീകരിച്ച ഹിന്ദുമഹാമണ്ഡലം പല കാരണങ്ങളാല്‍ മുന്നോട്ടുപോയില്ല. അതിന്റെ ദുരന്തഫലം ഹൈന്ദവ സമൂഹം നിരന്തരം അനുഭവിക്കുകയാണ്‌. ഇത്‌ ബോദ്ധ്യപ്പെട്ടതിനാലാണ്‌ രണ്ട്‌ മഹാരഥന്മാരുടെയും പിന്‍ഗാമികള്‍ ഹൈന്ദവ ഏകീകരണത്തിനുള്ള ആത്മാര്‍ത്ഥ ശ്രമം തുടങ്ങിയത്‌. ആറേഴ്‌ വര്‍ഷമായി തുടരുന്ന ആ നീക്കം ഇപ്പോള്‍ കൂടുതല്‍ ശക്തവും വ്യക്തവുമായിട്ടുണ്ട്‌. ജാതിഭേദങ്ങള്‍ ഇല്ലാത്ത ഏകീകൃത ഹൈന്ദവ സമൂഹമാണ്‌ ആര്‍എസ്‌എസിന്റെയും പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ എന്‍എസ്‌എസ്‌ എസ്‌എന്‍ഡിപി നേതാക്കളുടെ നീക്കങ്ങളെ പ്രതീക്ഷയോടെ വീക്ഷിക്കുന്നുണ്ടെങ്കിലും ഇതിന്‌ ആര്‍എസ്‌എസിന്‌ നേതൃത്വപരമായോ ബൗദ്ധികമായോ നേരിട്ടൊരു പങ്കുമില്ലെന്നത്‌ ഉള്ളംകയ്യിലെ നെല്ലിക്കപോലെ വ്യക്തമാണ്‌. എന്നിട്ടും ഹൈന്ദവ ഏകീകരണം ആര്‍എസ്‌എസിന്റെ അജണ്ടയാണെന്ന്‌ പ്രചരിപ്പിക്കാന്‍ ചിലര്‍ശ്രമിക്കുന്നു. സിപിഎം സംസ്ഥാന നേതൃത്വത്തിലെ ചിലരാണ്‌ അതിന്‌ പിന്നില്‍. പ്രത്യേകിച്ചും പിണറായി വിജയന്‍. അദ്ദേഹം പറയുന്നു

“ഹൈന്ദവ ഏകീകരണത്തിന്റെ മറവില്‍ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആര്‍എസ്‌എസ്‌ നീക്കം അതിശക്തമായി ചെറുക്കും. മതനിരപേക്ഷതയില്‍ താല്‍പര്യമുള്ള എല്ലാ ശക്തികളും വിഭാഗങ്ങളും ആര്‍എസ്‌എസിന്റെ ഈ നീക്കം എതിര്‍ക്കണം. വിജയിപ്പിക്കാന്‍ കഴിയാതെപോയ വര്‍ഗീയ അജണ്ട ഇന്നത്തെ സാഹചര്യത്തില്‍ നടപ്പാക്കാന്‍ കഴിയുമോ എന്നാണ്‌ ആര്‍എസ്‌എസ്‌ നോക്കുന്നത്‌….. ആര്‍എസ്‌എസിനോടുള്ള പാര്‍ട്ടി നിലപാടില്‍ അവ്യക്തത ഒന്നുമില്ല. ആര്‍എസ്‌എസിന്‌ പ്രതികാരം ചെയ്യാന്‍ മുസ്ലീമിനെ കിട്ടിയാല്‍ മതി. അതാണ്‌ ചെങ്ങന്നൂരില്‍ കണ്ടത്‌. അവിടെ ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകനെ കൊലപ്പെടുത്തി. രണ്ട്‌ മുസ്ലീം ചെറുപ്പക്കാരെ ഭീകരമായി ആക്രമിച്ചാണ്‌ ആര്‍എസ്‌എസ്‌ ഇതിന്‌ പ്രതികാരം ചെയ്തത്‌. അതിലൊരാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ഒരാള്‍ യൂത്ത്കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനുമാണ്‌. കൊലപാതകം ചെയ്തത്‌ ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍. പ്രതികാരം ചെയ്തത്‌ മുസ്ലീം ചെറുപ്പക്കാരോടും. ഇതാണ്‌ ആര്‍എസ്‌എസിന്റെ സംസ്കാരം. ഇതാണ്‌ വര്‍ഗ്ഗീയ സംഘടനകളുടെ ആപത്കരമായ പ്രവര്‍ത്തി. അവരെ ആരും വെള്ളപൂശേണ്ട. ഞങ്ങളുടെ ചെലവില്‍ വെള്ളപൂശാന്‍ ഒട്ടും പുറപ്പെടേണ്ട.” (ദേശാഭിമാനി ഒക്ടോബര്‍ 8).

അയ്യോ എന്തൊരു നിഷ്ക്കളങ്കത. സിപിഎമ്മിനല്ലാതെ മറ്റാര്‍ക്കാണിങ്ങനെ പറയാനാവുക. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുക എന്ന അജണ്ട ഭംഗിയായി പൂര്‍ത്തായാക്കാമെന്നാണ്‌ വ്യാമോഹം. പക്ഷേ ഇത്‌ സ്വന്തം അണികള്‍ക്കുപോലും ബോദ്ധ്യമാകാത്തതായിപ്പോയി സഖാവേ എന്നു പറയാതിരിക്കാനാവില്ല. മതനിരപേക്ഷിതമെന്ന്‌ സ്വയം അവകാശപ്പെടുകയും ഹൈന്ദവസമൂഹത്തെ അവഹേളിക്കുകയും ചെയ്യുക എന്നതാണ്‌ കമ്യൂണിസ്റ്റുകാരുടെ രീതി. അത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ജാത്യാലുള്ളത്‌ തൂത്താല്‍ പോകില്ലെന്ന ചൊല്ലുപോലെയാണിത്‌. 1921 ലെ മാപ്പിളലഹളമുതല്‍ കമ്യൂണിസ്റ്റ്‌ നിലപാട്‌ ഇന്നേവരെ അതാണ്‌. മലബാറിലെ മാപ്പിളലഹളയ്ക്ക്‌ ലവലേശം ഹിന്ദുസമൂഹം കാരണക്കാരായിരുന്നില്ല. ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനെതിരെ ആരംഭിച്ച ഖിലാഫത്ത്‌ പ്രസ്ഥാനം പെട്ടെന്ന്‌ ഹിന്ദുക്കള്‍ക്ക്‌ നേരെ തിരിയുകയാണുണ്ടായതെന്ന്‌ കെപിസിസി പ്രസിഡന്റായിരുന്ന കെ.മാധവന്‍നായരും അന്ന്‌ പൊന്നാനി താലൂക്ക്‌ കോണ്‍ഗ്രസ്‌ സെക്രട്ടറിയുമായിരുന്ന കെ.കേളപ്പനും രേഖപ്പെടുത്തിയിട്ടുണ്ട്‌. അന്ന്‌ ആയിരക്കണക്കിന്‌ ഹിന്ദുക്കളെ കൊന്നുതള്ളിയതാണ്‌. കൂട്ടമതംമാറ്റം നടത്തിയിട്ടുണ്ട്‌. ആയിരക്കണക്കിന്‌ സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഏകപക്ഷീയമായ കുരുതി. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ വംശഹത്യ. മതനിരപേക്ഷതയെക്കുറിച്ച്‌ വീമ്പടിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവും അതിന്റെ ആചാര്യനായ ശങ്കരന്‍നമ്പൂതിരിപ്പാട്‌ കര്‍ഷക ലഹളയാക്കി അതിനെ വെള്ളപൂശി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ ഹൈന്ദവ ഏകീകരണ നീക്കം ആര്‍എസ്‌എസ്‌ അജണ്ടയാണെന്നാക്ഷേപിച്ച്‌ തകര്‍ക്കാനുള്ള നീക്കം. ഒരുകാര്യം വ്യക്തമാണ്‌. ഹൈന്ദവ ഐക്യം എന്നത്‌ കാലഘട്ടത്തിന്റെ അനിവാര്യതയാണ്‌. അതിനെ തകര്‍ക്കാന്‍ ഇറങ്ങുന്നവര്‍ തകരുമെന്നല്ലാതെ ഐക്യം വളരുകയോ ചെയ്യുകയുള്ളു.

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കനല്‍ക്കട്ടയായിരുന്ന കാലമുണ്ടായിരുന്നു. ഇന്നത്‌ വെറും കരിക്കട്ടയായി. ആശയസ്ഫുടത കറകളഞ്ഞ നേതൃത്വവും അന്യമായി. അതുകൊണ്ടുതന്നെ പറയുന്നതപ്പടി വിഴുങ്ങാനും വിശ്വസിക്കാനും അണികള്‍ പോലും തയ്യാറാവുന്നില്ല.

ചെങ്ങന്നൂരിലെ സംഭവം പറഞ്ഞല്ലൊ. ചെങ്ങന്നൂരില്‍ ഒരു വിദ്യാര്‍ത്ഥി പ്രവര്‍ത്തകനെ കുത്തിക്കൊന്നത്‌ ക്യാമ്പസ്‌ ഫ്രണ്ടുകാരാണെന്ന്‌ പിണറായി വിജയന്‍ സമ്മതിച്ചത്‌ തന്നെ വലിയകാര്യം. ഇല്ലെങ്കില്‍ സ്വയം നെഞ്ചില്‍ കത്തിതാഴ്ത്തിയാണ്‌ വിശാല്‍ മരണപ്പെട്ടതെന്ന്‌ പറയുന്നതാണ്‌ സഖാവിന്റെ ശൈലി. പരുമലയില്‍ മൂന്നുവിദ്യാര്‍ത്ഥികളെ പമ്പയാറ്റില്‍ ചാടിച്ച്‌ മുക്കിക്കൊന്നവരെ ന്യായീകരിച്ച കൂട്ടരാണല്ലൊ ഇവര്‍. നീളംകൂടിയ പാന്റിന്റെ പോക്കറ്റില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്‌ മുങ്ങിത്താണ്‌ മരിച്ചതിന്‌ മറ്റാരെയെങ്കിലും കുറ്റം പറയണോ എന്ന്‌ ചോദിച്ചവരല്ലെ ഇവര്‍. വിശാലിനെ കൊന്നതിന്‌ പകരം വീട്ടിയത്‌ രണ്ട്‌ മുസ്ലീം യുവാക്കളെ ആക്രമിച്ചുകൊണ്ടാണെന്നാക്ഷേപിക്കുന്നു. സമീപകാലത്ത്‌ കേരളത്തില്‍ പുതിയൊരു പ്രതിഭാസമുണ്ട്‌. ഭീകരന്മാരുടെ പുറംതോട്‌ ഖാദിയും ചെങ്കുപ്പായമാണ്‌. പകലിവര്‍ക്കൊക്കെ രാഷ്ട്രീയമുഖമാണ്‌. രാത്രിയായാല്‍ സ്വരൂപം കാണാനാകും. അത്‌ നേതൃത്വം അറിഞ്ഞുകൊണ്ടാണോ? വ്യക്തമാകേണ്ട സംശയമാണത്‌. ചെങ്ങന്നൂരില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നതിന്‌ രണ്ട്‌ മുസ്ലീം ചെറുപ്പക്കാരെ ആക്രമിച്ചു എന്നു പറഞ്ഞ്‌ ആര്‍എസ്‌എസില്‍ മുസ്ലീം വിരോധം ആരോപിക്കുന്ന സഖാവിനോട്‌ ചോദിക്കട്ടെ. കണ്ണൂര്‍ ജില്ലയിലെ പട്ടുവത്ത്‌ ലീഗുകാരനായ ഷുക്കൂറിനെ വളഞ്ഞിട്ട്‌ തല്ലിക്കൊന്നതെന്തിനായിരുന്നു?

സിപിഎം ജില്ലാനേതാക്കളെ തുറിച്ചുനോക്കിയതല്ലെ കുറ്റം. കാറിന്റെ ബോണറ്റില്‍ ലീഗുകാര്‍ ഇടിച്ചത്‌ നേതാക്കളെ അക്രമിച്ചതായി പ്രചരിപ്പിച്ചു. തുടര്‍ന്ന്‌ നടത്തിയ കൊലപാതകം പണ്ട്‌ നാദാപുരത്ത്‌ അഴിഞ്ഞാടിയതിന്റെ ആവര്‍ത്തനമല്ലെ. ലീഗ്‌ വിരോധം മുസ്ലീം വിരുദ്ധമായും തുടര്‍ന്ന്‌ സംഘര്‍ഷം സൃഷ്ടിക്കുന്നതും സിപിഎമ്മിന്റെ മാത്രം തന്ത്രമാണ്‌. അത്‌ സംഘപരിവാറിന്റെ മേല്‍ ചാരിവയ്ക്കാന്‍ ശ്രമിക്കുന്നതാണ്‌ കാടത്തം.

ലീഗുകാരും മുസ്ലീം മതതീവ്രവാദികളും നിരവധി ഹിന്ദുക്കളെ പ്രത്യേകിച്ച്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ നിഷ്ഠൂരമായി വധിച്ചിട്ടുണ്ട്‌. അതിനെയെല്ലാം അതേ നാണയത്തില്‍ നേരിടുന്ന രീതി ആര്‍എസ്‌എസ്‌ സ്വീകരിച്ചിട്ടില്ല. മാറാട്‌ കൂട്ടക്കുരുതി നടത്തിയപ്പോഴും നിയമത്തിന്റെ മാര്‍ഗ്ഗത്തില്‍ നീങ്ങാനുള്ള ശ്രമവും സമ്മര്‍ദ്ദവും സമരവുമാണ്‌ ഹിന്ദുസംഘടനകള്‍ സ്വീകരിച്ചിരുന്നത്‌. വിശാലിന്റെ കാര്യത്തിലും സച്ചിന്‍ഗോപാലിന്റെ വധത്തിലും മറ്റൊരു മാര്‍ഗം അവലംബിച്ചിട്ടില്ല. എന്നാല്‍ അതാണോ സിപിഎം സ്വീകരിക്കാറ്‌.

നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സപ്തകക്ഷി മന്ത്രിസഭയെ അട്ടിമറിച്ച ലീഗിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന വികാരം എന്തൊക്കെ പ്രശ്നങ്ങള്‍ കേരളത്തിലുണ്ടാക്കി. എത്രമനുഷ്യജീവന്‍ തല്ലിക്കെടുത്തി. ആഭ്യന്തരമന്ത്രിയായിരിക്കെ സി.എച്ച്‌.മുഹമ്മദ്കോയയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതി ഗംഗാധരമാരാര്‍ അന്ന്‌ സിപിഎം ഭാരവാഹിയായിരുന്നില്ലെ. കണ്ണൂര്‍, കോഴിക്കോട്‌ ജില്ലകളില്‍ എന്തൊക്കെ കെടുതികളുണ്ടാക്കി. തലശ്ശേരി കലാപം തന്നെ അതിന്റെ സൃഷ്ടിയല്ലെ. രാമന്തളിയില്‍ പള്ളി മുക്രിയെ പള്ളിക്കകത്തിട്ട്‌ വെട്ടിനുറുക്കി കൊന്നവര്‍ സിപിഎംകാരല്ലെ. വളപട്ടണത്ത്‌ മെഹമൂദ്‌ എന്ന ചെറുപ്പക്കാരനെ കശാപ്പുചെയ്തത്‌ മറ്റാരെങ്കിലുമാണോ? പിന്നീട്‌ നാദാപുരത്തുണ്ടായ സംഘര്‍ഷങ്ങള്‍ തനി വര്‍ഗീയമായിരുന്നില്ലേ? അതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ നിയമസഭയില്‍ പോലും വിശദമായി ചര്‍ച്ച ചെയ്തതാണ്‌.

മാര്‍ക്സിസ്റ്റുകാരാണ്‌ മുസ്ലീംങ്ങളെ വേട്ടയാടുന്നത്‌. ആര്‍എസ്‌എസ്‌ കാരല്ലെന്ന്‌ പി.സീതിഹാജി നിയമസഭയില്‍ പ്രസ്താവിച്ചിട്ടുണ്ട്‌. ‘മനുഷ്യന്റെ തലയ്ക്കും തെങ്ങിന്റെ കുലയ്ക്കും രക്ഷയില്ലെ’ന്ന്‌ സി.എച്ച്‌.മുഹമ്മദ്കോയ പ്രസ്താവിച്ചത്‌ മാര്‍ക്സിസ്റ്റ്‌ അക്രമത്തില്‍ സഹികെട്ടായിരുന്നില്ലെ! പകയുടെ രാഷ്ട്രീയത്തിന്‌ വിത്തിട്ടതും വെള്ളമൊഴിച്ച്‌ വളര്‍ത്തിയതുമെല്ലാം സിപിഎമ്മാണ്‌. അതില്‍ ആര്‍എസ്‌എസിന്‌ ഒരു പങ്കുമില്ല. ഒരുകാലത്തും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ തണലും താരാട്ടും ആര്‍എസ്‌എസ്‌ ആഗ്രഹിച്ചിട്ടില്ല. ഉപ്പുവച്ച കലംപോലെ ദ്രവിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്‌ സിപിഎം. അത്‌ നേതാക്കള്‍ക്ക്‌ മനസ്സിലാകാത്തത്‌ അവര്‍ ദന്തഗോപുരവാസികളായതുകൊണ്ടല്ലെ? കണ്ണടച്ചാല്‍ ഇരുട്ടാകില്ല. അത്‌ തിരിച്ചറിയാത്തതാണ്‌ സിപിഎം നേതൃത്വത്തിന്റെ കുഴപ്പം.