Tuesday, December 27, 2011

ചിദംബരത്തിന്‌ രക്ഷകന്റെ രൂപത്തില്‍ മന്‍മോഹന്‍

ആരോപണവിധേയനായ ചിദംബരത്തിന്‌ മന്‍മോഹന്റെ പ്രശംസ


അഴിമതി ആരോപണത്തില്‍ മുങ്ങിക്കുളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ മുക്തകണ്ഠ പ്രശംസ.
ധനമന്ത്രി, പിന്നീട്‌ ആഭ്യന്തരമന്ത്രി തുടങ്ങിയ നിലകളില്‍ ചിദംബരത്തിന്റെ പ്രബുദ്ധമായ നേതൃപാടവം തനിക്ക്‌ ഏറെ പിന്തുണയും പ്രചോദനവുമാണെന്ന്‌ ചിദംബരത്തിന്റെ ശിവഗംഗാ മണ്ഡലത്തില്‍ അളഗപ്പ സര്‍വകലാശാലയുടെ ഒരു പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. എന്തൊക്കെ ദൗത്യം ഏല്‍പ്പിച്ചാലും അതെല്ലാം മാതൃകാപരമായി ചിദംബരം നിര്‍വഹിക്കുമെന്നും മന്‍മോഹന്‍ അവകാശപ്പെട്ടു.

2ജി സ്പെക്ട്രം അഴിമതിയില്‍ ചിദംബരത്തിന്മേല്‍ നിയമത്തിന്റെ പിടി മുറുകിവരുന്നതിനിടെയാണ്‌ മന്‍മോഹന്റെ അഭിപ്രായപ്രകടനം. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിനെതിരെ ചിദംബരം നടത്തിയ ചില അഭിപ്രായ പ്രകടനങ്ങള്‍ വന്‍ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. പ്രമുഖ കോണ്‍ഗ്രസ്‌ നേതാക്കള്‍ തന്നെ ചിദംബരത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു.

എല്ലാംകൊണ്ടും ചിദംബരത്തിന്റെ നില പരുങ്ങലിലായ സാഹചര്യത്തിലാണ്‌ പുതിയ അടവുമായി മന്‍മോഹന്‍സിംഗ്‌ ശിവഗംഗയിലെത്തിയതെന്ന്‌ കരുതുന്നു. ദല്‍ഹിയിലെ ഒരു വന്‍ ഹോട്ടല്‍ വ്യവസായിയെ സഹായിക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗിച്ചുവെന്ന ആരോപണവും ചിദംബരം നേരിടുന്നുണ്ട്‌.
സ്പെക്ട്രം അഴിമതിയില്‍ ചിദംബരത്തിന്റെ പങ്ക്‌ വ്യക്തമായതോടെ അദ്ദേഹത്തിന്റെ രാജിക്കായി ബിജെപി കടുത്ത സമ്മര്‍ദ്ദം തുടരുകയുമാണ്‌. ഇതിനിടയില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരിലുള്ള വിവാദ പരാമര്‍ശം കൂടിയായതോടെ ഒരു വിഭാഗം കോണ്‍ഗ്രസ്‌ നേതാക്കളും ചിദംബരത്തിനെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ്‌ പ്രധാനമന്ത്രി നേരിട്ട്‌ രക്ഷകന്റെ രൂപത്തില്‍ എത്തിയിരിക്കുന്നത്‌.

 

Friday, December 16, 2011

നട്ടെല്ലുള്ളവര്‍ പറയുന്നതിങ്ങനെ !!! നട്ടെല്ലില്ലാത്തതാര്‍ക്ക്????

ഇവ കണ്ടു നോക്ക് ........
 














ചിത്രത്തില്‍  ക്ലിക്കിയ്യാല്‍ വലുതായി കാണാം 
 

Saturday, December 10, 2011

മുല്ലപ്പെരിയാറിനു കാരണവും രക്ഷാ മാര്‍ഗ്ഗവും

മുല്ലപെരിയാറിനു കാരണവും രക്ഷാ മാര്‍ഗ്ഗവും
 കൂടുതല്‍ അറിയാന്‍ 
http://www.kesarionline.org/details-template.php?nid=5944 
കൂടുതല്‍ അറിയാന്‍ 

ചിത്രത്തില്‍  ക്ലിക്കിയ്യാല്‍ വലുതായി കാണാം