Tuesday, December 27, 2011

ചിദംബരത്തിന്‌ രക്ഷകന്റെ രൂപത്തില്‍ മന്‍മോഹന്‍

ആരോപണവിധേയനായ ചിദംബരത്തിന്‌ മന്‍മോഹന്റെ പ്രശംസ


അഴിമതി ആരോപണത്തില്‍ മുങ്ങിക്കുളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ മുക്തകണ്ഠ പ്രശംസ.
ധനമന്ത്രി, പിന്നീട്‌ ആഭ്യന്തരമന്ത്രി തുടങ്ങിയ നിലകളില്‍ ചിദംബരത്തിന്റെ പ്രബുദ്ധമായ നേതൃപാടവം തനിക്ക്‌ ഏറെ പിന്തുണയും പ്രചോദനവുമാണെന്ന്‌ ചിദംബരത്തിന്റെ ശിവഗംഗാ മണ്ഡലത്തില്‍ അളഗപ്പ സര്‍വകലാശാലയുടെ ഒരു പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. എന്തൊക്കെ ദൗത്യം ഏല്‍പ്പിച്ചാലും അതെല്ലാം മാതൃകാപരമായി ചിദംബരം നിര്‍വഹിക്കുമെന്നും മന്‍മോഹന്‍ അവകാശപ്പെട്ടു.

2ജി സ്പെക്ട്രം അഴിമതിയില്‍ ചിദംബരത്തിന്മേല്‍ നിയമത്തിന്റെ പിടി മുറുകിവരുന്നതിനിടെയാണ്‌ മന്‍മോഹന്റെ അഭിപ്രായപ്രകടനം. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിനെതിരെ ചിദംബരം നടത്തിയ ചില അഭിപ്രായ പ്രകടനങ്ങള്‍ വന്‍ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. പ്രമുഖ കോണ്‍ഗ്രസ്‌ നേതാക്കള്‍ തന്നെ ചിദംബരത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു.

എല്ലാംകൊണ്ടും ചിദംബരത്തിന്റെ നില പരുങ്ങലിലായ സാഹചര്യത്തിലാണ്‌ പുതിയ അടവുമായി മന്‍മോഹന്‍സിംഗ്‌ ശിവഗംഗയിലെത്തിയതെന്ന്‌ കരുതുന്നു. ദല്‍ഹിയിലെ ഒരു വന്‍ ഹോട്ടല്‍ വ്യവസായിയെ സഹായിക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗിച്ചുവെന്ന ആരോപണവും ചിദംബരം നേരിടുന്നുണ്ട്‌.
സ്പെക്ട്രം അഴിമതിയില്‍ ചിദംബരത്തിന്റെ പങ്ക്‌ വ്യക്തമായതോടെ അദ്ദേഹത്തിന്റെ രാജിക്കായി ബിജെപി കടുത്ത സമ്മര്‍ദ്ദം തുടരുകയുമാണ്‌. ഇതിനിടയില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരിലുള്ള വിവാദ പരാമര്‍ശം കൂടിയായതോടെ ഒരു വിഭാഗം കോണ്‍ഗ്രസ്‌ നേതാക്കളും ചിദംബരത്തിനെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ്‌ പ്രധാനമന്ത്രി നേരിട്ട്‌ രക്ഷകന്റെ രൂപത്തില്‍ എത്തിയിരിക്കുന്നത്‌.

 

Friday, December 16, 2011

നട്ടെല്ലുള്ളവര്‍ പറയുന്നതിങ്ങനെ !!! നട്ടെല്ലില്ലാത്തതാര്‍ക്ക്????

ഇവ കണ്ടു നോക്ക് ........
 














ചിത്രത്തില്‍  ക്ലിക്കിയ്യാല്‍ വലുതായി കാണാം 
 

Saturday, December 10, 2011

മുല്ലപ്പെരിയാറിനു കാരണവും രക്ഷാ മാര്‍ഗ്ഗവും

മുല്ലപെരിയാറിനു കാരണവും രക്ഷാ മാര്‍ഗ്ഗവും
 കൂടുതല്‍ അറിയാന്‍ 
http://www.kesarionline.org/details-template.php?nid=5944 
കൂടുതല്‍ അറിയാന്‍ 

ചിത്രത്തില്‍  ക്ലിക്കിയ്യാല്‍ വലുതായി കാണാം 
 

Wednesday, November 16, 2011

ഐശ്വര്യറായിക്ക് പെണ്‍കുഞ്ഞ്

ഐശ്വര്യറായിക്ക് പെണ്‍കുഞ്ഞ് പിറന്നു 

ബോളിവുഡ് കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന വാര്‍ത്തയിതാ. താരസുന്ദരി ഐശ്വര്യ റായിക്ക് പെണ്‍കുഞ്ഞ് പിറന്നു. മുംബൈ സെവന്‍ ഹില്‍സ് ആസ്പത്രിയില്‍ ബുധനാഴ്ച വെളുപ്പിനായിരുന്നു കുഞ്ഞിന്റെ ജനനം. അതൊരു പെണ്‍കുട്ടിയാണ്-അഭിഷേക് ബച്ചന്‍ ട്വീറ്റ് ചെയ്തു. സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ മുത്തച്ഛനായിരിക്കുന്നു ഞാന്‍ എന്നായിരുന്നു ബിഗ് ബി ട്വിറ്ററില്‍ എഴുയിയത്. ഇതോടെ ട്വിറ്ററില്‍ സൂപ്പര്‍സ്റ്റാര്‍ കുഞ്ഞിന് നന്മകള്‍ നേര്‍ന്നുകൊണ്ടുള്ള സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു.

ഐശ്വര്യയുടെ പ്രസവത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളിലും ഊഹാപോഹങ്ങളിലും മുഴുകിക്കഴിയുകയായിരുന്നു കഴിഞ്ഞ ഏതാനും നാളുകളായി ബോളിവുഡും ഇന്ത്യയിലെ വന്‍നഗരങ്ങളും. വാതുവെപ്പു വരെ സജീവമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tuesday, November 15, 2011

നല്ല ഇമേജ് അല്ലെ ?കേരളത്തിന്‌ ?

want to read means click picture ...and see the difference


കേരളത്തിലെ യുവാക്കള്‍ കൂട്ടത്തൊടെ അന്യദേശത്തെ സ്വകാര്യ സ്ധാപനങ്ങളില്‍ തൊഴില്‍ തേടി പൊകുന്നു.ഈ പ്രവണത തുടര്‍ന്നാല്‍ 2030 ആകുംബൊഴേക്കും കേരളം വ്റദ്ധന്മരുടെ നാടാവും.ഒരു സ്പൂണ് മരുന്നെടുത്തുകൊടുക്കാന്‍ പൊലും ആരും ഉണ്ടാകില്ല...---എളമരം കരിം

ഒഴിഞ്ഞ് മാറാനകില്ല മിസ്റ്റര്‍ കരിം താ‍ങ്കള്‍ക്കും പാ‍ര്‍ട്ടിക്കും കേരളത്തിലെ വ്റദ്ധമാതാപിതാക്കളുടെ പ്രാക്കില്‍ നിന്ന് ...

തന്റെ പുത്രനില്‍ നിന്നൊ പുത്രിയില്‍ നിന്നൊ ഒരിറ്റു ദാഹനീര്‍കുടിച്ച് മരിക്കമെന്നുള ആഗ്രഹം തല്ലികെടുത്തിയ ഇടതു വലതന്മാര്‍ക്ക് ഈ പ്ര്ക്കില്‍ നിന്ന് രക്ഷയില്ല....കരിംകൂടി ചേര്‍ന്ന് കംബ്യൂട്ടരിനെതിരെ ചെങ്കൊടിയെന്ന കേരളത്തിന്റെ അപായ സിഗ്നലുമായ് നടന്നപ്പൊള്‍ തൊന്നിയില്ലേ മിസ്റ്റര്‍ കരിം...

കേരളം വികസിച്ചാല്‍ ബംഗാൾ വികസിച്ചാല്‍ ഇന്ത്യ


വികസിക്കും ഇന്ത്യ വികസിച്ചാല്‍ അത് ചൈനക്ക്


വെല്ലുവിളിയാകും.അതുകൊണ്ട് കേരളത്തില്‍ മോഡി


മോഡല്‍ വികസനമോ അല്ലെങ്കില്‍ ഒരു വിധവികസമോ


പാടില്ല.അതിനായ് ബംഗാളില്‍ 30 വര്‍ഷമായി ഭരിക്കുന്നു.


കേരളത്തില്‍ 5 വര്‍ഷത്തെ ഇടവേളകളില്‍ എത്തുന്നു.


മറ്റേ 5 വര്‍ഷം കൂടെപ്പിറപ്പാണ് ഭരിക്കുന്നത് അതു കൊണ്ട്


അവര്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല.ഫലമോ പത്താം ക്ലാസ്


ആയാലും എഞ്ജിനീയറിഗായാലും മെഡിസിന്‍ ആയാലും


കഴിഞ്ഞവര്‍ നേരെ ഗൾഫ് അല്ലെങ്കില്‍ ബാംഗ്ലൂര്‍,ചെന്നൈ,


മുംബൈ,അഹമ്മദാബാദ് ഇവിടെവിന്ന് വച്ചാല്‍


പൊയ്ക്കെള്ളണം.ഇവിടെ ആണെന്നാല്‍ ടി.വി തുറന്നാല്‍


ഇത്തരം രാഷ്ട്രീയകോമരങ്ങളുടെ മിമിക്രിയുണ്ട് അതു


കണ്ട് ചിരിക്കാം രസിക്കാം.കുറച്ചുനാൾ കൂ‍ടി വായു


ഫ്രീയാണ് ആവശ്യംപ്പോലെ ഭക്ഷിക്കാം..


നിഷ്ക്രിയ പരബ്രഹ്മങ്ങളായ


കുറെ ഖദര്‍ധാരികൾ എന്ന് ഒറ്റ വാക്കില്‍ നമുക്കിരെ


പറ്റി പറയാം.അത് മുകളില്‍ പറഞ്ഞവരൊട് സമം


ഗുണം തുല്ല്യം തന്നെ.അതിന്റെ ഫലമാണല്ലോ നമ്മുടെഈ ഗൾഫ്ബാംഗ്ലൂര്‍ ഒാട്ടം 



Tuesday, November 8, 2011

ശുംഭന്‍: ജയരാജന്‍ അകത്തായി

ശുംഭന്‍ പ്രയോഗം: എം.വി ജയരാജന്‌ 6 മാസം തടവ്

പാതയോരത്ത്‌ പൊതുയോഗം നിരോധിച്ച ജഡ്ജിമാരെ ശുംഭന്‍ എന്ന്‌ വിളിച്ച സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‌ ഹൈക്കോടതി ആറു മാസം തടവ്‌ ശിക്ഷ വിധിച്ചു. ഇതുകൂടാതെ 2000 രൂപ പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം കൂടി തടവ്‌ അനുഭവിക്കണം

ജസ്റ്റിസ്‌ വി രാംകുമാര്‍, പി.ക്യു.ബര്‍ക്കത്തലി എന്നിവരുള്‍പ്പെട്ട ബഞ്ചിന്റേതാണ്‌ ഉത്തരവ്‌. ശിക്ഷ നിര്‍ത്തിവെയ്ക്കണമെന്ന്‌ ജയരാജന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഉടന്‍ ശിക്ഷ നടപ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജയരാജനെ പോലീസ് അറസ്റ്റ്‌ ചെയ്ത് തിരുവനന്തപുരം സെന്‍‌ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
കോടതി വളപ്പില്‍ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ജയരാജന്റെ വാഹനത്തെ തടഞ്ഞു. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ജയരാജനെ പുറത്തേയ്ക്ക് കോണ്ടുപോയത്. തിരുവനന്തപുരം എത്തുന്നതുവരെ ശക്തമായ സുരക്ഷയാണ് ജയരാജന്റെ വാ‍ഹനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കണ്ണൂരില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണ്‌ ജഡ്ജിമാരെ ശുംഭന്‍ എന്ന്‌ വിളിച്ച്‌ ജയരാജന്‍ അധിക്ഷേപിച്ചത്‌. തുടര്‍ന്ന്‌ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. എന്നാല്‍ ജഡ്ജിമാരെ വിമര്‍ശിച്ചിട്ടില്ലെന്നായിരുന്നു ജയരാജന്റെ നിലപാട്. വിധിന്യായത്തിലെ പൊരുത്തക്കേടാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്ന് ജയരാജന്‍ ബോധിപ്പിച്ചിരുന്നു.
ശുംഭന്‍ എന്ന പ്രയോഗത്തിന് പ്രകാശിക്കുന്നവന്‍ എന്ന് അര്‍ഥമുണ്ടെന്ന് ഭാഷാവിദഗ്ധരെ വരെ ഹാജരാക്കി ജയരാജന്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ജയാജന്റെ വാദമുഖങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ല. ഇതാദ്യമായാണ് കേരളത്തില്‍ ഒരു രാഷ്ട്രീയനേതാവിന് കോടതിയലക്ഷ്യക്കേസില്‍ ജയില്‍ ശിക്ഷ വിധിക്കുന്നത്.

 

Tuesday, October 25, 2011

ആശംസകള്‍ .....

വെളിച്ചം ഉത്സവമാകുന്ന ഈ നല്ല സുദിനത്തില്‍...... 


നേരുന്നു ഏവര്‍ക്കും ഒരു നല്ല ദീപാവലി .......


ഏവര്‍ക്കും ദീപാവലി ആശംസകള്‍ .....

Saturday, October 22, 2011

താന്‍ ദുര്‍ബലനായ പ്രധാനമന്ത്രിയാണ്‌-മന്‍മോഹന്‍?

മന്‍മോഹന്‍ ദുര്‍ബലനായ പ്രധാനമന്ത്രി തന്നെ: അദ്വാനി

മന്‍മോഹന്‍സിംഗ്‌ രാജ്യംകണ്ട ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ അവയവങ്ങളോരോന്നും നിഷ്ക്രിയമാവുകയാണെന്നും ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി അഭിപ്രായപ്പെട്ടു. തനിക്കെതിരെ കഠിനമായ പദപ്രയോഗങ്ങള്‍ ബിജെപി നേതാക്കള്‍ നടത്തരുതെന്ന്‌ പ്രധാനമന്ത്രി രണ്ടുദിവസം മുമ്പ്‌ ആവശ്യപ്പെട്ടിരുന്നു. “തങ്ങള്‍ കഠിനമായ പദങ്ങള്‍ പ്രയോഗിക്കരുതെന്ന്‌ പ്രധാനമന്ത്രി ആവശ്യപ്പെടുന്നു. ഞാന്‍ ഏത്‌ വാക്കാണ്‌ ഉപയോഗിച്ചത്‌? മന്‍മോഹന്‍സിംഗാണ്‌ ഇന്ത്യകണ്ട ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രി എന്നാണ്‌ ഞാന്‍ പറഞ്ഞത്‌. ഇതൊരു രാഷ്ട്രീയമായ അഭിപ്രായമാണ്‌. എവിടെയാണ്‌ കഠിനപദങ്ങള്‍ ഉപയോഗിച്ചതെന്ന്‌ മനസ്സിലാവുന്നില്ല, ഒരു വാര്‍ത്താ സമ്മേളനത്തില്‍ അദ്വാനി ചോദിച്ചു”. താന്‍ ദുര്‍ബലനായ പ്രധാനമന്ത്രിയാണ്‌ എന്ന്‌ പരാമര്‍ശമാണ്‌ അദ്ദേഹത്തെ വേദനിപ്പിക്കുന്നത്‌. യഥാര്‍ത്ഥ്യം പറയുന്നത്‌ തെറ്റാണെങ്കില്‍ ഞാന്‍ കുറ്റസമ്മതം നടത്താന്‍ തയ്യാറാണ്‌.
എന്നാല്‍ ഞാനല്ല സുപ്രീംകോടതിയാണ്‌ മന്‍മോഹന്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ 2ജി കുംഭകോണവും അതുമൂലം പൊതുഖജനാവിനുണ്ടായ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടവും ഒഴിവാക്കാമായിരുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയത്‌, അദ്വാനി പറഞ്ഞു.

ഓരോ ദിവസം കഴിയുന്തോറും മന്‍മോഹന്‍സിംഗ്‌ പേരിനുമാത്രം നയിക്കുകയും സോണിയ നിയന്ത്രിക്കുകയും ചെയ്യുന്ന യുപിഎ സര്‍ക്കാര്‍ ഓരോ ഭാഗങ്ങളായി നശിക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. അഴിമതിക്കുറ്റം ആരോപിക്കപ്പെട്ട പല മുന്‍ മന്ത്രിമാരും തിഹാര്‍ ജയിലിലാണ്‌. മറ്റ്‌ പലരും ജയിലില്‍ പ്രവേശിക്കാന്‍ നിരനിരയായി നില്‍ക്കുന്നു. പ്രധാനമന്ത്രിയുടെ സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍പോലും പരസ്യമായി വിമര്‍ശനങ്ങള്‍ നടത്തുന്നു, അദ്വാനി ചൂണ്ടിക്കാട്ടി. ഭരണകക്ഷിയിലെ ഏറ്റവും ശക്തനായ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനകളെ നിത്യേന മറ്റ്‌ നേതാക്കള്‍ എതിര്‍ക്കുകയാണ്‌. ഇത്തരം ഒരവസ്ഥ ഒരു രോഗിയിലാണെങ്കില്‍ ഒന്നില്‍ക്കൂടുതല്‍ അവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നാണ്‌ പറയുക, അദ്വാനി പറഞ്ഞു.


Saturday, October 15, 2011

കേരള രാഷ്ട്രീയത്തിലെ ചിരി വക .......



ആര് പറഞ്ഞു കേരള രാഷ്ട്രീയത്തില്‍ ചിരി ഇല്ലെന്നു .....


ഇതു കണ്ടു ഒരു ഫേസ് ബുക്ക്‌ ഓണര്‍ ചോതിച്ചത് ഇങ്ങനെ 

 
VS പറഞ്ഞ "പാര" തിരിഞ്ഞു VS നു കയറിയോ ???????????

Monday, October 3, 2011

ബംഗാളിലെ തറ സി.പി.എം കര്‍ണ്ണാടകയില്‍ അധികാരമേറ്റ ബി.ജെ.പി

ഉപതെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍

 

ഇന്ത്യയെപ്പോലെ വലിയ ഒരു രാജ്യത്ത്‌ ഒറ്റപ്പെട്ട്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ രാഷ്ട്രീയ ഗതിവിഗതികളുടെ നേര്‍സൂചനയായി ആരും സാധാരണ കണക്കാക്കാറില്ല. എന്നാല്‍ കര്‍ണാടകയിലെ കൊപ്പാള്‍ നിയമസഭാമണ്ഡലത്തിലും ബംഗാളിലെ ഭവാനിഷപ്പൂര്‍ ബധിര്‍ഹത്‌ നോര്‍ത്ത്‌ മണ്ഡലങ്ങളിലും കഴിഞ്ഞാഴ്ചയുണ്ടായ ജനവിധി അതീവ രാഷ്ട്രീയ പ്രാധാന്യമുള്ളവയാണ്‌. കര്‍ണാടകയില്‍ ബിജെപി ഇതുവരെ ജയിച്ചിട്ടില്ലാത്ത ഒരു മണ്ഡലമാണ്‌ കൊപ്പാള്‍, അവിടെ അസംബ്ലിസീറ്റ്‌ ആദ്യമായി പിടിച്ചെടുത്തുവെന്നു മാത്രമല്ല കോണ്‍ഗ്രസ്സിനെ 12,488 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ ബിജെപി തറപറ്റിക്കുകയും ചെയ്തു. യദിയൂരപ്പയ്ക്കെതിരെ അപവാദ-വിവാദ കൊടുങ്കാറ്റുകള്‍ അഴിച്ചുവിട്ട കോണ്‍ഗ്രസ്സ്‌- കുമാരസ്വാമി അവിശുദ്ധകൂട്ടുകെട്ടിനും കുപ്രചരണങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ കനത്ത തിരിച്ചടിയായി ഉപതെരഞ്ഞെടുപ്പിനെ കണക്കാക്കാവുന്നതാണ്‌. ബി.ജെ.പി.യുടെ വന്‍ മുന്നേറ്റം വഴി സീറ്റ്‌ നഷ്ടപ്പെട്ടത്‌ ജനതാദളിനാണ്‌.

കര്‍ണ്ണാടകയില്‍ ബി.ജെ.പി. അധികാരമേറ്റ ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടി തിളക്കമാര്‍ന്ന മുന്നേറ്റവും നേട്ടങ്ങളുമുണ്ടാക്കിയിട്ടുണ്ട്‌. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്‌, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ അന്ധമായ ബി.ജെ.പി. വിരോധത്താല്‍ സമനിലതെറ്റിയ രീതിയിലാണ്‌ എതിരാളികള്‍ തന്ത്രങ്ങളും -കുതന്ത്രങ്ങളും ആവിഷ്കരിച്ചു നടപ്പാക്കി വരുന്നത്‌. തത്വദീക്ഷയില്ലാത്ത ഇക്കൂട്ടരുടെ അധാര്‍മ്മിക രാഷ്ട്രീയത്തെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണിപ്പോള്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്‌. കേവല അഴിമതികള്‍ എന്നതിനപ്പുറം വന്‍ കൊള്ളകള്‍ എന്നു വിശേഷിപ്പിക്കാവുന്ന സെപ്ക്ട്രം- കോമണ്‍വെല്‍ത്ത്‌ അഴിമതികള്‍ വഴി കോണ്‍ഗ്രസ്സ്‌ രക്ഷപ്പെടാനാകാത്ത വിധം കുരുക്കില്‍ അകപ്പെട്ടിരിക്കയാണ്‌. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനുവേണ്ടി തൂക്കമൊപ്പിക്കാന്‍ പ്രചരണ സംവിധാനങ്ങള്‍ കര്‍ണാടകയില്‍ ബിജെപിയെ കരുവാക്കുകയായിരുന്നു. ജനങ്ങള്‍ ഈ കള്ളക്കളി മനസ്സിലാക്കി ജനക്ഷേമ ഭരണത്തിനെ കാത്തുസൂക്ഷിക്കുമെന്ന സന്ദേശമാണ്‌ കൊപ്പാള്‍ ഉപതെരഞ്ഞെടുപ്പ്‌ നല്‍കുന്നത്‌.

ബംഗാളിലെ ഭവാനിപ്പൂര്‍ മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 78% നേടിയാണ്‌ മമതാബാനര്‍ജി വന്‍ വിജയം കൊയ്തെടുത്തത്‌. സി.പി.എം അഞ്ചുമാസം മുന്‍പ്‌ ജയിച്ച ബസിര്‍ഹത്‌ നോര്‍ത്ത്‌ മണ്ഡലം ഇപ്പോള്‍ തൃണമൂല്‍ പിടിച്ചെടുത്തത്‌ 31000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌. സി.പി.എം എന്ന കേഡര്‍പാര്‍ട്ടിയുടെ നില ബംഗാളില്‍ എത്ര ദയനീയമായിക്കഴിഞ്ഞു എന്ന സത്യത്തിലേക്കാണ്‌ അവിടെ നടന്ന ഉപതെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌. സി.പി.എം. നേതാവ്‌ മുസ്തഫ ബിന്നിന്റെ നിര്യാണത്തെ തുടര്‍ന്ന്‌ നടന്ന ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പില്‍ ഇത്രയും അപമാനകരമായ ഒരു ജനകീയ പ്രഹരം അവര്‍ പ്രതീക്ഷിച്ചിരുന്നതല്ല.

ബംഗാളില്‍ 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച പാര്‍ട്ടിയാണ്‌ സി.പി.എം എന്തിനും തയ്യാറുള്ള സുസ്സജ്ജമായ കേഡറാണ്‌ അവര്‍ക്കവിടെയുണ്ടായിരുന്നത്‌ മമതയുടെ മിന്നുന്ന വിജയം ബംഗാളിന്റെ രാഷ്ട്രീയ ഭൂപടം ആകെ മാറ്റിവരയ്ക്കപ്പെടുന്നു എന്നതിന്റെ വ്യക്തമായ തെളിവുകൂടിയാണ്‌. സിംഗൂരില്‍ ടാറ്റയ്ക്ക്‌ നല്‍കിയ 997.1 ഏക്കര്‍ ഭൂമിയില്‍ 400 ഏക്കര്‍ കര്‍ഷകരെ കൂടിയൊഴിപ്പിച്ച്‌ നിര്‍ബന്ധപൂര്‍വ്വം നല്‍കിയതാണ്‌. ഇത്‌ തിരിച്ചുപിടിച്ച്‌ കര്‍ഷകര്‍ക്കു നല്‍കുമെന്ന പ്രഖ്യാപനം നിയമമാക്കി അധികാരമേറ്റ്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഒരു മാസത്തിനുള്ളില്‍ നിയമസഭ വഴി പാസ്സാക്കിയിരുന്നു. പ്രസ്തുത സിംഗൂര്‍ബില്‍ ഇപ്പോള്‍ കല്‍ക്കട്ടഹൈക്കോടതിയും ശരിവെച്ചിരിക്കയാണ്‌. ബംഗാളിലെ സി.പി.എം. പതനത്തിനൊരു പ്രധാനകാരണം സിംഗൂര്‍ഭൂമി പ്രശ്നമാണെന്നും രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്‌.

ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എം. സി.പി.ഐ കക്ഷികള്‍ ഉള്‍പ്പെടുന്ന ഇടതുപക്ഷത്തിന്റെ പങ്ക്‌ ഓരോദിവസം കഴിയുന്തോറും. ആശങ്കാജനകമാം വിധം കുറഞ്ഞുവരികയാണ്‌. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ തന്നെ പാര്‍ലമെന്റില്‍ മുഖ്യപ്രതിപക്ഷമായ കക്ഷിയായിരുന്ന അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടി കാല്‍നൂറ്റാണ്ടുകാലം ഈ നില തുടര്‍ന്നു. 1964 ലെ പിളര്‍പ്പിനു ശേഷവും. സി.പി.എം. – സിപി.ഐ കക്ഷികളുടെ അടിസ്ഥാന വോട്ടുകള്‍ക്ക്‌ കുറവുണ്ടായിട്ടില്ലായിരുന്നു. 1957 ല്‍ കേരളത്തില്‍ ഒറ്റയ്ക്ക്‌ അധികാരത്തില്‍ വരാനും 8 സംസ്ഥാനങ്ങളില്‍ സ്വന്തമായി ജനപ്രതിനിധികളെ ജയിപ്പിക്കാനും അവര്‍ക്ക്‌ കഴിഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിലെ പിളര്‍പ്പിനെ തുടര്‍ന്ന്‌ ഇന്ദിരാഗാന്ധിയുടെ ബജറ്റിനെ പിന്താങ്ങിയ സി.പി.എം -സി.പി.ഐ കക്ഷിക്ക്‌ ജനപിന്തുണ പിന്നീട്‌ ക്രമാനുഗതമായി കുറയുകയാണുണ്ടായത്‌. അടിയന്തരാവസ്ഥയുള്‍പ്പെടെയുള്ള ജനവിരുദ്ധ നയങ്ങളെ പിന്താങ്ങാനും അതിനൊപ്പം നടന്നു നീങ്ങാനും സി.പി.ഐ യ്ക്ക്‌ ഉത്സാഹമായിരിക്കുന്നു. ഒരു കാലത്ത്‌ ബിഹാര്‍ നിയമസഭയില്‍ മുഖ്യപ്രതിപക്ഷമായിരുന്ന സി.പി.ഐയ്ക്ക്‌ ഇന്ന്‌ ഒരു സീറ്റുപോലും നേടാനാവാത്ത പരിതാപകരമായ സ്ഥിതിയിലാണവരുള്ളത്‌.

മൊത്തത്തില്‍ സി.പി.എമ്മിന്റെ ഗ്രാഫ്‌ പരിശോധിച്ചാല്‍ 1967 വരെ അത്‌ മേലോട്ടായിരുന്നു. എന്നാല്‍ 1971 മുതല്‍ തുടങ്ങിയ താഴോട്ട്‌ പോക്ക്‌ ഇപ്പോഴും തുടരുകയാണ്‌. ആകെ പോള്‍ ചെയ്ത വോട്ടിന്റെ ഏതാണ്ട്‌ 10% വരെ കിട്ടിയ സി.പി.എമ്മിന്‌ ദേശീയ കക്ഷിയാവാന്‍ വേണ്ട കുറഞ്ഞ ജനപിന്തുണപോലും ലഭിക്കാത്ത ഗതികേട്‌ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലുണ്ടായി. കോണ്‍ഗ്രസ്സിനു ബദല്‍ മുഖ്യപ്രതിപക്ഷമായിത്തീര്‍ന്ന പാര്‍ട്ടി പിന്നീട്‌ പാര്‍ലമെന്റിലെ 3-ാ‍മത്തെ കക്ഷിയായി താഴോട്ടുപോയി. അന്ധമായ ബിജെപി വിരോധമുയര്‍ത്തി യുപിഎയെ പിന്തുണ സി.പി.എം ലോക സഭയിലിപ്പോള്‍ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ 7-ാ‍ം സ്ഥാനത്തേയ്ക്ക്‌ ചുരുങ്ങിയിരിക്കുന്നു. ബംഗാളിലെ അപ്രതീക്ഷിത പതനത്തോടെ ത്രിപുരയില്‍ മാത്രമായി അവരുടെ ഭരണം ഒതുങ്ങി കഴിഞ്ഞു.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ബംഗാളിലെ നാണം കെട്ട പരാജയത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്തുന്നതിനുപ്പോലും മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കായിട്ടില്ല. സി.പി.എമ്മിനെപ്പോലെ കേഡര്‍ പാര്‍ട്ടിയില്‍ ബംഗാളില്‍നിന്നുള്ള പോളിറ്റ്‌ ബ്യൂറോ അംഗം ബുദ്ധദേവ്‌ ഭട്ടാചാര്യ തുടര്‍ച്ചയായി 3 തവണ വിട്ടുനില്‍ക്കുന്നിടത്തോളം കാര്യങ്ങള്‍ മോശമായിത്തീര്‍ന്നിരിക്കുന്നു. മറ്റ്‌ പരിപാടികളില്‍ പങ്കെടുക്കാനുണ്ടെന്ന്‌ പറഞ്ഞ്‌ മുന്‍ മുഖ്യമന്ത്രി പോളിറ്റ്‌ ബ്യൂറോ ബഹിഷ്കരിക്കുമ്പോള്‍ കേന്ദ്ര നേതൃത്വം തികഞ്ഞ നിസ്സഹായാവസ്ഥയില്‍ ഉള്‍വലിയുകയുമാണ്‌. ഹൈദരാബാദില്‍ ചേര്‍ന്ന വിപുലീകൃത സി.പി.എം കേന്ദ്രനേതൃയോഗം പുതിയ തലമുറയിലേക്ക്‌ താത്വികമായ കടന്നുചെല്ലലിനാകുന്നില്ലെന്ന പരിദേവനമാണ്‌ നടത്തിയിട്ടുള്ളത്‌. ആശയപരമായും രാഷ്ടീയപരമായും സി.പി.എം. എത്തിപ്പെട്ടിട്ടുള്ള ഇപ്പോഴത്തെ പാപ്പരത്തം പരിഹാരസീമകള്‍ക്കപ്പുറമാണുള്ളത്‌.

അധികാരം ഒരു പര്‍ട്ടിയെ എത്രമാത്രം ദുര്‍ബലവും പാളിച്ചയുള്ളതുമാകുമെന്നതിനുള്ള തെളിവാണ്‌ ബംഗാളിലെ സി.പി.എം അധികാരത്തിന്റെ ലഹരി ആവോളമാസ്വദിച്ച സി.പി.എം.അണികള്‍ അതു നഷ്ടപ്പെട്ട അവസ്ഥയില്‍ നിശ്ചലരോ അലസരോ ആയിമാറിയിരിക്കുന്നു. അണികളെ ആവേശഭരിതരാക്കാനും സക്രിയ രാഷ്ട്രീയകൈകാര്യം ചെയ്യിക്കാനും നേതാക്കള്‍ക്കുമാകുന്നില്ല. ബസര്‍ഹത്‌ നോര്‍ത്ത്‌, ഭവനാനിപൂര്‍ ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ ഈ അപചയത്തിന്റെ ആഴങ്ങളാണ്‌ അളന്ന്‌ കാട്ടിയിട്ടുള്ളത്‌. അന്ധമായ ബി.ജെ.പി വിരോധവും ഭാരതീയതയോടുള്ള എതിര്‍പ്പും സി.പി.എം. തകര്‍ച്ചയ്ക്ക്‌ വഴിമരുന്നിട്ട ഘടകങ്ങളാണ്‌.

അഡ്വ.പി.എസ്‌.ശ്രീധരന്‍പിള്ള
 


Thursday, September 29, 2011

മോഡി ലോകഭൂപടത്തില്‍:മുകേഷ്‌ അംബാനി


ഗുജറാത്തിനെ മോഡി ലോകഭൂപടത്തില്‍ പ്രതിഷ്ഠിച്ചു: മുകേഷ്‌ അംബാനി
 

ഗുജറാത്തിന്‌ ലോകഭൂപടത്തില്‍ സ്ഥാനം നല്‍കുക വഴി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തേയും ജനങ്ങളെയും അഭിമാനപുളകിതരാക്കിയിരിക്കുകയാണെന്ന്‌ റിലയന്‍സ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ മുകേഷ്‌ അംബാനി. പണ്ഡിറ്റ്‌ ദീനദയാല്‍ പെട്രോളിയം സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങിലായിരുന്നു അംബാനി മോഡിയെ പ്രശംസിച്ചത്‌. ലോകം മുഴുവന്‍ ഗുജറാത്തിന്റെ മാതൃകയും നടത്തിപ്പും ശ്രദ്ധിക്കുകയാണെന്നും ഇതുപോലെ പ്രചോദനം പകരുന്ന നായകനെ കിട്ടിയ ഗുജറാത്ത്‌ അനുഗ്രഹീതമാണെന്നും മോഡിയുടെ സാന്നിധ്യത്തില്‍ മുകേഷ്‌ പറഞ്ഞു.
ഗുജറാത്ത്‌ ഇന്ധനങ്ങളുടെ മേഖലയില്‍ കൂടുതല്‍ മുന്നോട്ട്‌ പോകേണ്ടതുണ്ടെന്ന്‌ അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉദ്ബോധിപ്പിച്ചു. ജോലികള്‍ ചെയ്യണമെങ്കില്‍ ഇന്ധനമാണ്‌ ആദ്യമായി വേണ്ടത്‌. ഇക്കാര്യത്തില്‍ സാങ്കേതികത്വത്തിന്‌ ഏറെ സഹായിക്കാനാകുമെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി. 2030ഓടെ ലോകത്തിന്‌ 17 ബില്ല്യണ്‍ ക്രൂഡോയിലിന്‌ തുല്യമായ ഊര്‍ജ്ജഉപഭോഗമുണ്ടാവുമെന്നും അതില്‍ ലോകത്തിലെ മൂന്നിലൊന്നും ചെലവഴിക്കുന്നത്‌ ഇന്ത്യയും ചൈനയുമാകുമെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി. ഇപ്പോഴുള്ളതിനേക്കാള്‍ ആറ്‌ മടങ്ങ്‌ ഊര്‍ജം ലഭിക്കാന്‍ രാജ്യം ശ്രമിക്കേണ്ടതാണ്‌. ഇതിനായി സോളാര്‍, ജൈവഇന്ധനം, ഫ്യുവല്‍ സെല്ലുകള്‍ ഇവയിലേക്കും തിരിയാവുന്നതാണ്‌. ഗവേഷണത്തിനുള്ള ആധുനിക സൗകര്യങ്ങളെ പരാമര്‍ശിക്കവെ താന്‍ 25 വയസ്സ്‌ കുറഞ്ഞ്‌ വിദ്യാര്‍ത്ഥികളുടെ പ്രായമായിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തനിക്ക്‌ അപ്രാപ്യമെന്ന്‌ തോന്നിയ വസ്തുതകള്‍ ഇന്ന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ സാധ്യമാവുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ജാംനഗറിലെ വരണ്ട ഭൂമി ലോകത്തിന്റെ തലസ്ഥാനമാക്കാമെങ്കില്‍ ഗുജറാത്തിലെ ഒരു ഉറക്കം തൂങ്ങിയ ഗ്രാമം ഏഷ്യയിലെ വാഹനനിര്‍മ്മാണകേന്ദ്രമാവുമെങ്കില്‍ എന്തും ചെയ്യാനാകുമെന്നും താന്‍ കരുതുന്നു, മുകേഷ്‌
തുടര്‍ന്നു. 

കോണ്‍ഗ്രസിന്‌ മോഡിയുടെ രൂക്ഷവിമര്‍ശനം

Saturday, September 24, 2011

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കൃഷിക്കാരുടെ ഭൂമി വിറ്റതിനെതിരെ

ചൈനയില്‍ പാര്‍ട്ടി നേതാക്കള്‍ കൃഷിക്കാരുടെ ഭൂമി 

വിറ്റതിനെതിരെ പ്രക്ഷോഭം

 

തെക്കന്‍ ചൈനയില്‍ ഭൂമി വ്യാപാരവുമായി 

ബന്ധപ്പെട്ട്‌ 

ലഹളകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ 

വെളിപ്പെടുത്തുന്നു. ലഹളക്കാര്‍ ഗുവാന്‍ ഡോങ്ങ്‌ 

പ്രവിശ്യയിലെ ലു ഫെങ്ങ്‌ പട്ടണത്തില്‍ പോലീസ്‌ 

ഉദ്യോഗസ്ഥരെ പരിക്കേല്‍പിക്കുകയും സര്‍ക്കാര്‍ 

കെട്ടിടങ്ങള്‍ക്ക്‌ കേടുപാടുകളുണ്ടാക്കുകയും ചെയ്തു.  

ഓരോ വര്‍ഷവും ചൈനയില്‍ ആയിരക്കണക്കിന്‌ 

പ്രക്ഷോഭങ്ങളുണ്ടാവാറുണ്ട്‌. അതില്‍ ചിലവ 

ആക്രമാസക്തമാകുന്നു. വൂക്കന്‍ ഗ്രാമത്തില്‍ 

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫീസും പോലീസ്‌ സ്റ്റേഷനും 

വ്യവസായപ്രദേശവുമാണ്‌ പ്രകടനക്കാര്‍ 

ലക്ഷ്യമിട്ടതെന്ന്‌ സൗത്ത്‌ ചൈന മോര്‍ണിങ്ങ്‌ പോസ്റ്റ്‌ 

അറിയിച്ചു. പ്രാദേശിക കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാക്കള്‍ 

തങ്ങളുടെ ഭൂമി ഭൂവികസനക്കാര്‍ക്ക്‌ വിറ്റതാണ്‌ 

ജനരോഷമുയരാന്‍ കാരണം. എന്റെ 

പാരമ്പര്യസ്വത്തുക്കള്‍ തിരിച്ചുതരൂ എന്ന 

മുദ്രാവാക്യവുമായി പ്രകടനക്കാര്‍ നീങ്ങുന്നത്‌ 

ഇന്റര്‍നെറ്റിലുടെ ദൃശ്യമായിരുന്നു. എന്നാല്‍ 

പ്രകടനത്തില്‍ വളരെക്കുറച്ച്‌ പേര്‍ 

മാത്രമാണുണ്ടായിരുന്നതെന്ന്‌ പ്രാദേശിക ഉദ്യോഗസ്ഥര്‍ 

അറിയിച്ചു. ഭൂമി കൈമാറ്റമാണ്‌ പ്രക്ഷോഭത്തിന്റെ 

പ്രാഥമിക കാരണമെങ്കിലും പോലീസ്‌ ഒരു കുട്ടിയെ 

കൊന്നുവെന്ന കിംവദന്തിയാണ്‌ ജനങ്ങളെ കൂടുതല്‍ 

രോഷാകുലരാക്കിയതെന്ന്‌ ഒരു പ്രസ്താവനയില്‍ 

അവര്‍ വെളിപ്പെടുത്തി. സപ്തംബര്‍ 22ന്‌ ഏകദേശം 

ഉച്ചക്ക്‌ ഒരു മണിയോടെയാണ്‌ ദുരുദ്ദേശപരമായി 

പോലീസ്‌ കുട്ടിയെകൊന്നുവെന്ന വാര്‍ത്ത പരന്നത്‌. 

കോപാകുലരായ ജനക്കൂട്ടം ഒരു പോലീസ്‌ സ്റ്റേഷന്‍ 

ആക്രമിക്കുകയായിരുന്നുവെന്ന്‌ പ്രസ്താവന തുടരുന്നു. 

സംഭവത്തില്‍ 12 ഓഫീസര്‍മാര്‍ക്ക്‌ പരിക്കേറ്റതായും 6 

പോലീസ്‌ വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയതായും 

സൗത്ത്‌ ചൈന മോര്‍ണിംഗ്‌ പോസ്റ്റ്‌ അറിയച്ചു. 

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ഭൂമി 

വികസിപ്പിക്കുന്നവര്‍ക്ക്‌ വേണ്ടി കൃഷിസ്ഥലങ്ങള്‍ 

അതിന്റെ ഉടമസ്ഥരായ കൃഷിക്കാര്‍ക്ക്‌ നഷ്ടപരിഹാരം 

നല്‍കാതെ വില്‍ക്കാറുണ്ട്‌. ഇതിനെതിരായ നിയമങ്ങള്‍ 

ഉണ്ടെങ്കിലും പ്രാദേശികമായി അവയെ 

അവഗണിക്കാറാണ്‌ പതിവ്‌. സാമൂഹ്യസുരക്ഷിതത്വം 

ഉറപ്പാക്കണമെങ്കില്‍ ചൈനയില്‍ അഴിമതിയും 

സാമ്പത്തിക അസമത്വങ്ങളും 

അവസാനിപ്പിക്കേണ്ടതുണ്ടെന്ന്‌ പ്രധാനമന്ത്രി വെന്‍ 

ജിയാബോ ഈ വര്‍ഷമാദ്യം മുന്നറിയിപ്പ്‌ 

നല്‍കിയിരുന്നു.


Wednesday, September 14, 2011

ഗുജറാത്തില്‍ മോഡി നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍


നരേന്ദ്രമോഡിയുടെ ഭരണം മികച്ചത് – അമേരിക്ക


ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന സര്‍ക്കാരുകള്‍ ഗുജറാത്തിലെയും ബിഹാറിലെയുമാണെന്ന് യു.എസ് കണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ്. ഗുജറാത്തില്‍ മോഡി നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ വേറിട്ടു നില്‍ക്കുന്നതാണെന്ന്‌ ഇന്ത്യയെ കുറിച്ചുള്ള അമേരിക്കന്‍ കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മികച്ച സംസ്ഥാനമായി ബിഹാറിനെയാണ് തെരഞ്ഞെടുത്തതെങ്കിലും ഭരണ കാര്യത്തിലും വികസനത്തിലും നരേന്ദ്ര മോഡിയുടെ സര്‍ക്കാരിനെയാണ് റിപ്പോര്‍ട്ട് ഏറെ പ്രശംസിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിനു മോഡി സര്‍ക്കാരിനു സുപ്രധാന പങ്കുവഹിക്കാനാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യു.എസ് ജനപ്രതിനിധികള്‍ക്കായാണു കണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ്റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. 94 പേജുള്ള റിപ്പോര്‍ട്ടില്‍ ഗുജറാത്തിനെയും ബിഹാറിനെയും റിപ്പോര്‍ട്ട് വാനോളം പുകഴ്ത്തുകയാണ്.
റോഡ്‌ വികസനത്തിന്റെ കാര്യത്തിലും, ഊര്‍ജ്ജ-അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ മോഡി കൊണ്ടുവന്ന നിക്ഷേപങ്ങള്‍ ഗുജറാത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. മിറ്റ്‌സിബൂഷി, ജനറല്‍ മോട്ടോഴ്‌സ്‌ തുടങ്ങിയ ആഗോള കമ്പനികളെ ഗുജറാത്തിലേക്ക്‌ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ഇന്ത്യയുടെ കയറ്റുമതിയിലെ അഞ്ചിലൊന്ന്‌ ഗുജറാത്തില്‍ നിന്നാണെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.
ഊര്‍ജ മേഖലയിലെ വികസനവും വാര്‍ഷിക വളര്‍ച്ച 11 ശതമാനത്തിനു മുകളില്‍ നിലനിര്‍ത്താനായതും മോഡിയുടെ മോടി കൂട്ടുന്നു. രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമായ ബിഹാര്‍ നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ വന്‍ മാറ്റത്തിനു കുതിക്കുകയാണ്. ജാതി രാഷ്ട്രീയത്തിനു മുകളില്‍ വികസന വിജയം കൊണ്ടുവരാന്‍ അദ്ദേഹത്തിനായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസ രംഗത്തും, അടിസ്ഥാന സൗകര്യ മേഖലയിലും നിതീഷിന്റെ ഭരണം മികച്ചതായിരുന്നു. മോഡിയുടെയും, നിതീഷിന്റെയും ഭരണം ഉത്തര്‍പ്രദേശില്‍ മായാവതി സര്‍ക്കാരിനെ സ്വാധീനിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി പദം സ്വപ്നം കണ്ട്‌ നടക്കുന്ന മായാവതിയെ മൂന്നാം മുന്നണിയുടെ നേതാവായാണ്‌ വിലയിരുത്തപ്പെടുന്നതെന്നും പറയുന്നു.

Wednesday, August 24, 2011

സ്പെക്ട്രം അഴിമതി=മന്‍മോഹന്‍സിംഗ്‌ +ചിദംബരം

രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമായ സ്പെക്ട്രം അഴിമതിയിടപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പ്രതിക്കൂട്ടിലാക്കി ഡിഎംകെ എംപി കനിമൊഴിയും രംഗത്ത്‌. തനിക്കെതിരെയുള്ള വിചാരണ തുടര്‍ന്നാല്‍ മന്‍മോഹന്‍സിംഗിനെ കോടതി കയറ്റുമെന്ന്‌ അവര്‍ മുന്നറിയിപ്പ്‌ നല്‍കി. സ്പെക്ട്രം ഇടപാടിനെക്കുറിച്ച്‌ പ്രധാനമന്ത്രിക്ക്‌ വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന്‌ മുന്‍ ടെലികോംമന്ത്രിയും ഡിഎംകെ നേതാവുമായ എ. രാജയും ചൂണ്ടിക്കാട്ടിയിരുന്നു. ചില ടെലികോം കമ്പനികള്‍ക്ക്‌ വഴിവിട്ട്‌ 2 ജി സ്പെക്ട്രം അനുവദിച്ച നടപടിയെക്കുറിച്ച്‌ മന്‍മോഹന്‍സിംഗിനും അന്ന്‌ ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിനും അറിവുണ്ടായിരുന്നുവെന്ന്‌ കനിമൊഴി കോടതിയെ അറിയിച്ചു. പ്രധാനമന്ത്രിയെ കോടതിയില്‍ വിളിച്ചുവരുത്തി വിസ്തരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സ്പെക്ട്രം അനുവദിക്കുന്നതു സംബന്ധിച്ച ഉന്നതതല യോഗത്തില്‍ മുന്‍ ടെലികോംമന്ത്രി എ. രാജക്കൊപ്പം മന്‍മോഹന്‍സിംഗും ചിദംബരവും പങ്കെടുത്തിരുന്നതായി അവര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ സ്പെക്ട്രം കേസില്‍ സാക്ഷിയാക്കണമെന്ന്‌ പ്രത്യേക സിബിഐ ജഡ്ജി ഒ.പി. സെയ്നി മുമ്പാകെ കനിമൊഴി ആവശ്യപ്പെട്ടു. മൂവരും പങ്കെടുത്ത ഉന്നതതല യോഗത്തിന്റെ മിനിറ്റ്സ്‌ കനിമൊഴിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍കുമാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. കനിമൊഴിയെ കേസില്‍നിന്ന്‌ ഒഴിവാക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു. നിലവിലുള്ള നയമനുസരിച്ച്‌ 2 ജി സ്പെക്ട്രം ലേലം ചെയ്യേണ്ടതില്ലെന്ന്‌ മന്‍മോഹന്‍സിംഗും ചിദംബരവും ഇപ്പോഴത്തെ ടെലികോം മന്ത്രിയായ കപില്‍ സിബലും പറഞ്ഞിരുന്നതായി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍, സ്പെക്ട്രം ഇടപാടിന്റെ പേരില്‍ സര്‍ക്കാരിന്‌ നഷ്ടമുണ്ടായിട്ടില്ലെന്നാണ്‌ കനിമൊഴിയുടെ വാദം. 2 ജി സ്പെക്ട്രം ലേലം ചെയ്യേണ്ടതില്ലെന്ന രാജയുടെ തീരുമാനത്തെക്കുറിച്ചും അവര്‍ക്ക്‌ അറിവുണ്ടായിരുന്നു. സ്പെക്ട്രം ലൈസന്‍സുകള്‍ ലേലം ചെയ്യാതെ അനുവദിച്ചതിനെത്തുടര്‍ന്ന്‌ സര്‍ക്കാരിന്‌ വന്‍നഷ്ടമുണ്ടായെന്നാണ്‌ സിബിഐ കേസ്‌. സ്പെക്ട്രം ലൈസന്‍സുകള്‍ അനധികൃതമായി അനുവദിച്ചതുവഴി ഖജനാവിന്‌ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സിഎജി കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ സിബിഐ കേസെടുത്തത്‌. എന്നാല്‍ സിഎജി റിപ്പോര്‍ട്ടിന്‌ തെളിവുകളുടെ പിന്‍ബലമില്ലെന്നാണ്‌ പ്രതിഭാഗം അഭിഭാഷകരുടെ വാദം. സര്‍ക്കാരിന്‌ നഷ്ടം ഉണ്ടായിട്ടില്ലെന്നതിന്‌ പ്രധാനമന്ത്രിയും ചിദംബരവും സിബലും സാക്ഷികളാണത്രേ. സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതിന്റെ പേരില്‍ ഖജനാവിന്‌ ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്ന്‌ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിട്ടുണ്ടെന്ന്‌ ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴി വ്യക്തമാക്കി. തനിക്കെതിരെയുള്ള വിചാരണ നടപടികള്‍ തുടര്‍ന്നാല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെയും കോടതിയില്‍ കയറ്റുമെന്നാണ്‌ കനിമൊഴിയുടെ ഭീഷണി. രാജ്യസഭാ സിറ്റിംഗ്‌ എംപിയായ കനിമൊഴിയുടെ പേര്‌ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്‌ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ്‌ സിബിഐ കനിമൊഴിയെ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്‌.

താന്‍ കൂടി ഓഹരിയുടമയായ കലൈഞ്ജര്‍ ടിവിക്ക്‌ 200 കോടി രൂപ കിട്ടിയതിനെക്കുറിച്ച്‌ അറിവുണ്ടായിരുന്നില്ലെന്ന്‌ കനിമൊഴി അവകാശപ്പെട്ടു. കലൈഞ്ജര്‍ ടിവിയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും അവര്‍ അവകാശപ്പെട്ടു. സ്പെക്ട്രം ഇടപാടു വഴി കിട്ടിയ പണത്തില്‍ 200 കോടി രൂപ ഡിബി ഗ്രൂപ്പ്‌ കമ്പനി കെടിവിക്ക്‌ കൈമാറിയതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്‌. സ്വാന്‍ ടെലികോമിന്‌ നിയമവിരുദ്ധമായി സ്പെക്ട്രം അനുവദിച്ചതിന്‌ പ്രത്യുപകാരമായാണ്‌ ഡിബി ഗ്രൂപ്പ്‌ കലൈഞ്ജര്‍ ടിവിക്ക്‌ 200 കോടി രൂപ നല്‍കിയത്‌. ഇതിനിടെ, മറ്റ്‌ പ്രതികള്‍ കോടതികളിലൊന്നും ഉന്നയിക്കാത്ത ചില കാര്യങ്ങള്‍ ഇന്ന്‌ കോടതിയില്‍ വെളിപ്പെടുത്താന്‍ എ. രാജക്ക്‌ കോടതി അനുമതി നല്‍കി.

Tuesday, August 16, 2011

അയ്യോ !!!!!!!!!അടിയന്തരാവസ്ഥ

ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുംവഴി അണ്ണ ഹസാരെ വാഹനത്തിനുള്ളില്‍ ഇരുന്ന് അനുയായികളെ അഭിവാദ്യം ചെയ്യുന്നു


അണ്ണാ ഹസാരെ, ശാന്തിഭൂഷണ്‍, കിരണ്‍ബേദി, സ്വാമി അഗ്നിവേശ്‌ എന്നിവര്‍ ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍


 ഹസാരെയുടെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു – വി.എസ്


 ഹസാരെയുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധം – ബി.ജെ.പി


 

അണ്ണാ ഹസാരെയെ പോലീസ് അറസ്റ്റ് ചെയ്തു


ഇത്‌ രണ്ടാം സ്വാതന്ത്ര്യ സമരം: അണ്ണാ ഹസാരെ

 

ഹാസാരയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തും ഉപവാസം

 

അണ്ണാഹസാരെ പോലീസ് കസ്റ്റഡിയില്‍ നിരാഹാരം തുടങ്ങി

 

click the links to read more news related this

Thursday, August 11, 2011

ഇയാള്‍ കേസില്‍ നാല്‍പ്പത്തി മൂന്നാം പ്രതിയാണ്‌.

മൂവാറ്റുപുഴയില്‍ തൊടുപുഴ ന്യൂമാന്‍ കോളേജ്‌ അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ ഒരു പ്രതിയെ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റു ചെയ്‌തു. ഏലൂര്‍ സ്വദേശി അന്‍വര്‍ സാദിഖ്‌ ആണ്‌ അറസ്റ്റിലായത്‌. ഇയാള്‍ കേസില്‍ നാല്‍പ്പത്തി മൂന്നാം പ്രതിയാണ്‌.
ഇന്നു രാവിലെയായിരുന്നു അറസ്റ്റ്‌ നടന്നത്. വൈകിട്ടോടെ എന്‍.ഐ. എയുടെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ സാദിഖിന് നിര്‍ണായക പങ്കുണ്ടെന്നാണ്‌ സൂചന. കേസിലെ മുഖ്യപ്രതികളായ നാസറിനെയും സവാദിനെയും സജലിനെയും അടക്കം 26 പ്രതികളെ ഇനിയും പിടികിട്ടാനുണ്ട്.
വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയെന്ന പേരിലായിരുന്നു തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളവിഭാഗം അധ്യാപകനായ പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. വിവാദ ചോദ്യപേപ്പര്‍ തയാറാക്കിയതിന് മാനേജുമെന്റ് ജോസഫിനെ ജോലിയില്‍ നിന്നു പിരിച്ചു വിടുകയും ചെയ്തിരുന്നു.

Tuesday, August 9, 2011

“എത്രയും പ്രിയപ്പെട്ട മോഡി”

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് മുന്‍ സുപ്രീംകോടതി ജഡ്ജി വി.ആര്‍. കൃഷ്‌ണയ്യരുടെ പ്രശംസ. മോഡിയുടെ ‘കന്യകേളവാനി യോജന’ എന്ന പദ്ധതിയാണ് കൃഷ്ണയ്യരെ അഭിനന്ദന സന്ദേശം അയയ്ക്കാന്‍ പ്രേരിപ്പിച്ചത്. “എത്രയും പ്രിയപ്പെട്ട മോഡി” എന്ന്‌ അഭിസംബോധന ചെയ്യുന്ന കത്തില്‍ മുഖ്യമന്ത്രിമാരില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന താങ്കളെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മാതൃകയാക്കണമെന്നും വ്യക്തമാക്കുന്നു. ജൂലൈ 29നാണ് കൃഷ്ണയ്യര്‍ കത്തെഴുതിയത്. മോഡി 48.76 കോടി രൂപ പ്രത്യേക ഫണ്ടായി കണ്ടെത്തിയതും പെണ്‍ സാക്ഷരതാ നിരക്ക്‌ സംസ്ഥാനത്ത്‌ ഉയര്‍ന്നതും കൃഷ്ണയ്യരെ ഏറെ സന്തോഷിപ്പിച്ചു.
മോഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ ലഭിച്ച സമ്മാനങ്ങളും പുരസ്കാരങ്ങളുമുള്‍പ്പെടെ ലേലത്തിലൂടെ വില്‍പ്പന നടത്തുകയും അതിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച്‌ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഫണ്ട്‌ രൂപീകരിക്കുക എന്ന പദ്ധതിയാണ് ‘കന്യകേളവാനി യോജന’. പദ്ധതി പ്രകാരം മോഡിയും മന്ത്രിമാരും സ്കൂള്‍ വര്‍ഷാരംഭം പെണ്‍കുട്ടികളെ ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും പുസ്‌തകങ്ങള്‍, കിറ്റുകള്‍, ഭക്ഷണം, കളിപ്പാട്ടങ്ങള്‍ എന്നിവ അവര്‍ക്ക്‌ നല്‍കുകയും ചെയ്യും. സ്കൂളില്‍ നിന്ന്‌ ഒരു കാരണവശാലും അവര്‍ കൊഴിഞ്ഞു പോകാതിരിക്കുക എന്ന ലക്ഷ്യവുമായാണ്‌ പദ്ധതി.
2001 നവംബര്‍ മുതല്‍ 7994 പുരസ്കാരങ്ങളാണ്‌ മോഡിക്ക്‌ ലഭിച്ചത്‌. 42,944 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ്‌ ലേലത്തുക ഉപയോഗിച്ചത്‌. ഈവര്‍ഷം ഇതുവരെ ലഭിച്ച 521 സമ്മാനങ്ങളും സര്‍ക്കാര്‍ ഖജനാവിലേക്ക്‌ മാറ്റിക്കഴിഞ്ഞു.

click photo if u can't read this properly
 

http://dhanakridi.blogspot.com/2010/01/blog-post_27.html

Tuesday, August 2, 2011

ഭാഗവതഹംസം വിടവാങ്ങി

 

ഭാഗവതഹംസം വിടവാങ്ങി

മരിക്കില്ലൊരിക്കലും ധന്യാത്മന്‍ ...
 
ജീവിക്കും ഹ് റ്ദയങ്ങളില്‍ ....

ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി (91) അന്തരിച്ചു. കോട്ടയം കുറുപ്പന്തറയിലെ വസതിയില്‍ രാവിലെ 6.30തോടെ ആയിരുന്നു അന്ത്യം. മരണ കാരണം ഹൃദയാഘാതമെന്നു കരുതുന്നു. മരണ സമയം മക്കളായ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും അടക്കമുള്ള കുടുംബാംഗങ്ങള്‍ സമീപത്തുണ്ടായിരുന്നു.
സംസ്കാരം വൈകിട്ട്‌ ഏഴ് മണിക്ക് നടക്കും. രാജ്യത്തെ ഭാഗവത പണ്ഡിതന്മാരില്‍ മുന്‍നിരക്കാരനായിരുന്നു മള്ളിയൂര്‍. രണ്ടായിരത്തഞ്ഞൂറിലധികം ഭാഗവത സപ്‌താഹങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്‌. ആയിരത്തിലധികം വേദികളില്‍ ഭാഗവത പരായണം പൂര്‍ത്തിയാക്കിയതോടെ അദ്ദേഹം ഭാഗവത ഹംസം എന്ന പേരിന് ഉടമയായി.
ഭാഗവത പണ്ഡിതന്‍ എന്നതിലുപരി ഹിന്ദുമതത്തിലെ ആത്മീയ ആചാര്യന്‍ എന്ന നിലയിലും മള്ളിയൂര്‍ പ്രശസ്തനാണ്. വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ മള്ളിയൂരിന്റെ ഉപദേശങ്ങള്‍ക്കായി എത്തിയിരുന്നു. 2011 ജനുവരിയില്‍ നവതി ആഘോഷം ഗംഭീരമായി കൊണ്ടാടിയിരുന്നു.
മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും ആര്യ അന്തര്‍ജനത്തിന്റെയും പുത്രനായി 1921 ഫെബ്രുവരി രണ്ടിന്‌ ആയിരുന്നു മള്ളിയൂരിന്റെ ജനനം. കാഞ്ചി കാമകോടിപീഠം ഭാഗവത സേവാരത്നം ബഹുമതിയും, ഗുരുവായൂര്‍ ഭാഗവത വിജ്ഞാന സമിതി ഭാഗവതഹംസം ബഹുമതിയും ബാലസംസ്കാരകേന്ദ്രം ജന്മാഷ്‌ടമി പുരസ്കാരവും നല്‍കി മള്ളിയൂരിനെ ആദരിക്കുകയുണ്ടായി.
ആദരാഞ്ജലികള്‍..ധന്യാത്മന്‍ ...

Friday, July 29, 2011

ഫോര്‍ഡ്‌ ഗുജറാത്തില്‍


ഗുജറാത്തില്‍ ഫോര്‍ഡ്‌ 4000 കോടി നിക്ഷേപിക്കും

അമേരിക്കന്‍ വാഹന നിര്‍മ്മാണകമ്പനിയായ മേജര്‍ ഫോര്‍ഡ്‌ ഗുജറാത്തില്‍ 4000 കോടിരൂപയുടെ നിക്ഷേപം നടത്തും. സാനദില്‍ കാറുകളും എഞ്ചിനുകളും നിര്‍മ്മിക്കാനുള്ള കമ്പനി തുടങ്ങാനാണിത്‌. ഇതുവഴി 5,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന്‌ ഫോര്‍ഡ്‌ പ്രഖ്യാപിച്ചു.

കമ്പനി തുടങ്ങാന്‍ ഗുജറാത്ത്‌ സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി ഫോര്‍ഡിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. പ്ലാന്റുകളുടെ നിര്‍മ്മാണം ഈ വര്‍ഷം അവസാനം ആരംഭിക്കും. ആദ്യവാഹനവും എഞ്ചിനും 2014-ല്‍ പുറത്തിറങ്ങും.

സംസ്ഥാന സര്‍ക്കാരിന്റെ വാണിജ്യാഭിമുഖ്യം, അടിസ്ഥാന വികസനം, തുറമുഖ ലഭ്യത, തൊഴില്‍ ശക്തി എന്നിവ കണക്കിലെടുത്താണ്‌ നിക്ഷേപം നടത്താന്‍ ഗുജറാത്ത്‌ തെരഞ്ഞെടുത്തതെന്ന്‌ ഫോര്‍ഡിന്റെ ഏഷ്യയിലെ ചീഫ്‌ എക്സിക്യൂട്ടീവ്‌ ജോ നിന്‍റിച്ചസ്‌ പറഞ്ഞു.

Wednesday, July 27, 2011

വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തും

റഷ്യയില്‍ വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തും

 റഷ്യയില്‍ വിരമിക്കലിനുള്ള പ്രായപരിധി  65 

ആക്കി ഉയര്‍ത്തുന്നു. ഡെപ്യൂട്ടി ധനകാര്യമന്ത്രി 

 സെര്‍ജി ഷലതലോവ്‌ ആണ്‌ ഇക്കാര്യം അറിയിച്ചത്‌.

ഘട്ടം ഘട്ടമായിട്ടാണ്‌ ഇത്‌ നടപ്പിലാക്കാന്‍ 

ആലോചിക്കുന്നതെന്നും ഇതിനുള്ള നടപടിക്രമം ഉടന്‍

ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച്‌ റഷ്യയില്‍

വിരമിക്കല്‍ പ്രായം താരതമ്യേന കുറവാണ്‌.

പുരുഷന്മാര്‍ക്ക്‌ 60ഉം സ്ത്രീകള്‍ക്ക്‌ 55ഉം ആണ്‌ 

നിലവിലെ പ്രായപരിധി.

Saturday, July 23, 2011

ഇനിയും ഉണര്ന്നു പ്രവര്ത്തിച്ചില്ലെങ്കില്. ...?????????


വൈകിയെന്നാകിലും.....

 ഇനിയും ഉണര്ന്നു പ്രവര്ത്തിച്ചില്ലെങ്കില്. ...?????????

Friday, July 22, 2011

ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളില്‍ അനധികൃത സ്വത്ത്‌?

ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളില്‍ റെയ്ഡ്

ചലച്ചിത്ര താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൊച്ചി, ചെന്നൈ, ബാംഗ്ലൂര്‍ വസതികളില്‍ ആദായനികുതി വകുപ്പ്‌ റെയ്‌ഡ്‌ നടത്തി. അനധികൃത സ്വത്ത്‌ സമ്പാദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ്‌ റെയ്‌ഡ്‌.
തമിഴ്‌നാട്‌, കര്‍ണാടക ആദായ നികുതി വകുപ്പിന്റെ സഹായത്തോടെയാണ്‌ റെയ്‌ഡ്‌. രാവിലെ ആറു മണിയോടെയാണ് റെയ്‌ഡ് ആരംഭിച്ചത്. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ കുറെ നാളുകളായി താരങ്ങളുടെ സ്വത്ത്‌ സമ്പാദ്യങ്ങളെ കുറിച്ച്‌ ആദായനികുതി വകുപ്പ്‌ നിരീക്ഷിച്ചു വരികയാണെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട്‌ മോഹന്‍ലാല്‍ ഇപ്പോള്‍ രാമേശ്വരത്താണ്‌

Monday, July 4, 2011

അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി


മതപൈശാചികതയ്ക്ക്‌ ഒരു വയസ്‌; അന്വേഷണം പാതിവഴിയില്‍

മതേതര കേരളത്തെ ഭീതിയിലാഴ്ത്തി മതമൗലികവാദികള്‍ കോളേജ്‌ അധ്യാപകന്റെ കൈവെട്ടിയ സംഭവം നടന്നിട്ട്‌ ഇന്നേക്ക്‌ ഒരാണ്ട്‌ തികയുന്നു. മുസ്ലീം ഭീകരതയുടെ ഭീതിദ മുഖം എന്‍ഡിഎഫിലൂടെ പുറത്തുവന്ന ദുര്‍ദിനമായിരുന്നു 2010 ജൂലൈ നാല്‌. ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അറിവിന്റെ ദീപം പകര്‍ന്ന അധ്യാപകനെ പട്ടാപ്പകല്‍ നടുറോഡിലിട്ട്‌ അമ്മയുടെയും സഹോദരിയുടെയും മുന്നിലിട്ട്‌ അറവുമാടുകളെയെന്നപോലെ കൈവെട്ടിയെറിഞ്ഞ താലിബാന്‍ മോഡല്‍ കേരളത്തില്‍ നടപ്പിലാക്കിയതിനെക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ പാതിവഴിയിലാണ്‌.

ഒരു ചോദ്യപേപ്പറിന്റെ പേരിലാണ്‌ തൊടുപുഴ ന്യൂമാന്‍ കോളേജ്‌ അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിനെ മുസ്ലീം തീവ്രവാദ സംഘടനയായ എന്‍ഡിഎഫുകാര്‍ ആക്രമിച്ചത്‌. വലതു കൈപ്പത്തി അക്രമിസംഘം വെട്ടിമാറ്റിയത്‌. കോളേജില്‍നിന്നും പുറത്താക്കിയെങ്കിലും അദ്ദേഹം വീണ്ടും അധ്യാപനത്തിലേക്ക്‌ പ്രവേശിച്ചിരിക്കുകയാണ്‌. മൂവാറ്റുപുഴക്കടുത്ത്‌ ഒരു അനാഥാലയത്തിലെ നൂറോളം കുട്ടികളെ ജോസഫ്‌ പഠിപ്പിക്കുന്നുണ്ട്‌. വലതുകൈ കൊണ്ട്‌ എഴുതാനും വണ്ടിയോടിക്കാനും അദ്ദേഹത്തിന്‌ സാധിക്കുന്നു. ആത്മകഥയുടെ പണിപ്പുരയിലേക്ക്‌ പ്രവേശിച്ച അദ്ദേഹം ഒരുവര്‍ഷം മുമ്പ്‌ ഉണ്ടായ അത്യാഹിതത്തില്‍ ദുഃഖിതനാണെങ്കിലും അതൊരു നിയോഗമായി കരുതുന്നു. കേരളത്തില്‍  ഭീകരതയുടെ ആഴവും പരപ്പും ലോകത്തിന്റെ മുന്നിലെത്തിക്കാന്‍ ഒരു പരിധിവരെ ഈ സംഭവത്തിന്‌ കഴിഞ്ഞതില്‍ സന്തോഷവാനാണദ്ദേഹം. പത്തുലക്ഷം രൂപയോളം ചികിത്സാച്ചെലവിനായി വേണ്ടിവന്നു. ഇതില്‍ നാലുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയെന്നും ബാക്കി സുഹൃത്തുക്കളാണ്‌ സഹായിച്ചതെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും എല്ലാ ദിവസവും ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്‌. കോളേജില്‍നിന്നും പുറത്താക്കിയതിനെതിരെ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി അപ്പലേറ്റ്‌ ട്രിബ്യൂണലില്‍ നല്‍കിയിട്ടുള്ള കേസ്‌ അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ്‌ പ്രൊഫ. ജോസഫ്‌.

ഒരു അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി കേരളത്തില്‍  ഭീകരവാദത്തിെ‍ന്‍റ വിത്ത്‌ പാകിയവരെ പൂര്‍ണമായും പിടികൂടുവാനോ കല്‍ത്തുറുങ്കില്‍ അടക്കാനോ കഴിഞ്ഞിട്ടില്ല. കൈവെട്ട്‌ കേസിലെ മുഖ്യപ്രതികളായ നാസറിനെയും സവാദിനെയും വര്‍ഷം ഒന്നു തികഞ്ഞിട്ടും പിടികൂടാനായില്ല. 27 പ്രതികളെ ഇനിയും പിടികൂടാനുണ്ട്‌. 52 പേരാണ്‌ പ്രതിപ്പട്ടികയിലുള്ളത്‌.

സംസ്ഥാന പോലീസിന്റെ പക്കല്‍നിന്നും അന്വേഷണം ദേശീയ സുരക്ഷാ ഏജന്‍സി ഏറ്റെടുക്കുകയും ചെയ്തു. കേസിലെ ഒരു പ്രധാന പ്രതിയെ പിടികൂടിയത്‌ എന്‍ഐഎയാണ്‌. ലോക്കല്‍ പോലീസിന്റെ അന്വേഷണം ആദ്യമേ വഴിതെറ്റിക്കുന്ന രീതിയിലായിരുന്നുവെന്ന്‌ ആരോപണമുണ്ടായിരുന്നു. പ്രതികളെ പലരെയും രക്ഷപ്പെടാന്‍ അവസരം ഒരുക്കിയത്‌ ചില പോലീസ്‌ ഉദ്യോഗസ്ഥര്‍തന്നെയായിരുന്നുവെന്ന കാര്യം എന്‍ഐഎയും തിരിച്ചറിഞ്ഞിട്ടുണ്ട്‌. കേസിലെ പല പ്രധാന പ്രതികളും വിദേശത്തേക്ക്‌ കടന്നതായി എന്‍ഐഎക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌. കേരള പോലീസിന്റെ പ്രതിപ്പട്ടികയില്‍പെടാത്ത ഒരു അജ്ഞാതനെപ്പറ്റിയും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്‌.

Friday, June 24, 2011

ഹസാരെ അഴിമതിക്കെതിരെ.......




അഴിമതിക്കാരെ തുറന്നുകാട്ടുന്നവരെ അഴിമതിവിരുദ്ധ ലോക്പാല്‍ ബില്ലിന്റെ മറവില്‍ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ടീം അണ്ണാ ഹസാരെ രംഗത്ത്‌. അഴിമതിക്കെതിരെയുള്ള പോരാട്ടത്തെ അട്ടിമറിക്കാന്‍ നിരന്തരം നടക്കുന്ന നീക്കങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരും സാമൂഹ്യപ്രവര്‍ത്തകനായ അണ്ണാ ഹസാരെ നയിക്കുന്ന പൊതുസമൂഹ പ്രതിനിധികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്നു.
അഴിമതിക്കും അഴിമതിക്കാര്‍ക്കുമെതിരെ പോരാടേണ്ടതിനുപകരം അഴിമതിക്കെതിരെ പരാതി നല്‍കുന്നവരെ തകര്‍ക്കാനാണ്‌ നിര്‍ദ്ദിഷ്ട ലോക്പാല്‍ ബില്ലിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്‌ പൊതുസമൂഹ പ്രതിനിധികള്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ലോക്പാലിന്റെ പരിധിയില്‍ നിന്ന്‌ ഒരു വലിയ വിഭാഗം ഉദ്യോഗസ്ഥ മേധാവികളെ മാറ്റിനിര്‍ത്താനും കേസിനും കുറ്റപത്രത്തിനും മുമ്പ്‌ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കാനുമുള്ള വ്യവസ്ഥ അംഗീകരിക്കാനാവില്ല. വില്ലേജ്തലം വരെയുള്ള സര്‍ക്കാരിതര സംഘടനകളെ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരുമ്പോള്‍ ഭൂരിപക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരെ അതില്‍ നിന്ന്‌ എങ്ങിനെ ഒഴിച്ചുനിര്‍ത്താനാവുമെന്ന്‌ അവര്‍ ചോദിച്ചു. ഒരു കോടി 20 ലക്ഷത്തോളം വരുന്ന കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാല്‍ കേസുകള്‍ കൊണ്ട്‌ ലോക്പാല്‍ നിറഞ്ഞുകവിയുമെന്ന്‌ അവകാശപ്പെട്ടാണ്‌ ജോയിന്റ്‌ സെക്രട്ടറി റാങ്കിന്‌ മുകളിലുള്ള 65,000ത്തോളം ഉദ്യോഗസ്ഥരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന നിലപാട്‌ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതത്രെ. അതേസമയം, ചെറുതും വലുതുമായ എല്ലാ സര്‍ക്കാരിതര സംഘടനകളും ബില്‍ പരിധിയില്‍ വരികയും ചെയ്യും. “ഏതെങ്കിലും വിദൂര ഗ്രാമത്തില്‍ നടക്കുന്ന പഞ്ചായത്ത്‌ ജോലികളില്‍ നടക്കുന്ന അഴിമതി ഒരു സംഘം യുവാക്കള്‍ ചൂണ്ടിക്കാട്ടിയാല്‍ അവരെ കുടുക്കാന്‍ ലോക്പാലിന്‌ കഴിയും. എന്നാല്‍ അഴിമതിക്കാരായ സര്‍വാഞ്ചിനെയൊ ബിഡിഒയെയോ പിടികൂടാന്‍ ലോക്പാലിന്‌ കഴിയുകയുമില്ല”, പ്രസ്താവന തുടര്‍ന്നു.
അന്വേഷണം യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നതിന്‌ മുമ്പുതന്നെ അഴിമതി ആരോപണ വിധേയനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‌ പരാതിക്കാരനായ പൗരനെതിരെ നേരിട്ട്‌ പ്രത്യേക കോടതിയെ സമീപിക്കാന്‍ കരട്‌ ബില്ലില്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിരിക്കയാണ്‌. പരാതി തെറ്റോ കെട്ടിച്ചമച്ചതോ ആകാമെന്ന്‌ അയാള്‍ക്ക്‌ വാദിക്കാന്‍ കഴിയും. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‌ സര്‍ക്കാര്‍ സൗജന്യമായി അഭിഭാഷകനേയും ഏര്‍പ്പാടാക്കും.
എന്നാല്‍ പരാതിക്കാരന്‍ സ്വന്തമായി കേസ്‌ വാദിക്കേണ്ടിവരും. ഒടുവില്‍ അഴിമതിക്കാരനായ ഉദ്യോഗസ്ഥനേക്കാള്‍ കടുത്ത ശിക്ഷ പരാതിക്കാരനായ പൗരന്‌ ഏറ്റുവാങ്ങേണ്ട സ്ഥിതിവിശേഷമാണ്‌ സംജാതമാവുക. പരാതി വ്യാജമോ കെട്ടിച്ചമച്ചതോ ആയി പ്രത്യേക കോടതി വിലയിരുത്തിയാല്‍ പരാതിക്കാരന്‍ ചുരുങ്ങിയത്‌ രണ്ടുവര്‍ഷമെങ്കിലും ശിക്ഷ അനുഭവിക്കേണ്ടിവരും. അഴിമതി ആരോപണം തെളിഞ്ഞാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുള്ള ശിക്ഷ ചുരുങ്ങിയത്‌ ആറുമാസം തടവുമാത്രം, പൊതുസമൂഹ പ്രതിനിധികള്‍ വ്യക്തമാക്കി.
അഴിമതി അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ നിരുല്‍സാഹപ്പെടുത്തുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്‌ അപലപനീയമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതോടെ, നിര്‍ദ്ദിഷ്ട ലോക്പാല്‍ ബില്ലിന്റെ രൂപീകരണം അനുദിനം കൂടുതല്‍ ദുഷ്കരമായി വരികയാണ്‌

Wednesday, April 20, 2011

സ്വാതന്റിയ സമരസേനാനിക്ക് ആദരാഞ്ജലികള്‍..

വീറിടുന്ന രക്തസാക്ഷി ധീരനേ...
സിംഹത്തിന്റെ മാറ് നൊക്കി വാളുവീശിയ ധീരനേ...
മരണമറ്റ താങ്കളിന്ന് ഭാരതീയ ജനതതന്‍ മാറിടത്തില്‍ സിംഹാസനമേറുവിന്‍....


മരിക്കില്ലൊരിക്കലും ധന്യാത്മന്‍ ...
ജീവിക്കും ഹ് റ്ദയങ്ങളില്‍ ....
 

മറ്റൊരു സ്വാതന്റിയ സമരസേനാനികൂടി നിത്യതയില്‍ അലിയുന്നു...

ഇടതു വലതു രാഷ്ട്രീയത്തിനെതിരെ പോരാടി കേരളത്തിന് സ്വാതന്റിയം നേടാന്‍ പൊരുതിയ പൊരാളി...


അവസാന നിമിഷം വരെ താങ്കള്‍ പോരാടി...


ഇതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഞങ്ങള്‍ തുടരും ...


താങ്കള്‍  തെളിച്ച പാതയിലൂടെ...

സ്വാതന്റിയ സമരസേനാനിക്ക് ആദരാഞ്ജലികള്‍..

Wednesday, March 16, 2011

എവിടെ എന്റെ ഒാട്ട് പെട്ടി...എനിക്കിപ്പം കുത്തി മലര്‍ത്തണം...NO_1

കുത്തി മലര്‍ത്തണം “ന്നൊ”കുത്തി ജയിപ്പിക്കണമെന്നല്ലാരുന്നൊ ഉവ്വേ നിന്നൊടു പറയണമെന്ന് പറഞ്ഞത് 
 
 

മിണ്ടരുത്!!!!!!!! 

ഇനി അതും പറ്ഞ്ഞിവിടെ വന്നാ അമ്മാണെ കുത്തി മലര്‍ത്തികളയും...
ജാഗ്രത്തൈ...........



തന്തോയം കൊണ്ടെനിക്കിരിക്കാന്‍ വയ്യെ...വയ്യ്യെ...

    “ഇതൊക്കെ കണ്ടിട്ട് “

 
ഞാനിപ്പം കുത്തി ഇതിനെയെല്ലാം ജയിപ്പിക്കും......


    “ജയിപ്പിക്കണം...“

 
എന്നാലല്ലെ കോണകം വിറ്റും ഒാണം ഉണണാന്‍ പറ്റൂ...

 ബെസ്റ്റ് ‘ഗൊം’ബിനേഷന്‍സ് അല്ലേ....

ഒരാള്‍ ലാവലിനില്‍ കുളിച്ചിരിക്കുമ്പോള്‍ മറ്റൊരാള്‍ പാമൊയിലു തേച്ചുകുളിക്കാനൊരുങ്ങുന്നു...

റ്റെല്‍ മീ പ്ലീസ്....ഇവരെ അല്ലാതെ ആരെ ഞാന്‍ കുത്തി മലര്‍ത്തണം...

വെരി സൊറി കുത്തി ജയിപ്പിക്കണം..



റ്റെല്‍ മീ ന്നേ....

കാര്‍ട്ടൂണിന്റെ മുഴുവന്‍ ക്രടിറ്റും നിഷാന്തിന്...



നല്ല രണ്ട് കരയന്‍ മാരായ വരയന്‍ മാരുടെ വരകളം എന്റെ വരികളുമായി NO__2 ഉടന്‍... 
.

അതുവരെ നിങ്ങളുടെ വരികള്‍ ഇവിടെ കുറിക്കൂ‍ൂ‍ൂ......

Wednesday, February 16, 2011

Wednesday, February 2, 2011

ടിന്റു മോന്‍ കോമഡി അല്ല ഇത്....

ല്ലോകം കണ്ട ഏറ്റവും വലിയ അഴിമതി!!!!!!!!!!


2G    SPECTRUM        SCAM

1,76,00,000 കോടി രൂപ
(176 ലക്ഷം കോടി രൂപ)
100 രൂപയുടെ കെട്ട് കുത്തനെ വച്ചാല്‍ 260 കി.മീ ഉയരം
100 രൂപ നേരെ വച്ച് പൊയാല്‍ 176000 കി.മീ
115 കോടി ഭാരതീയര്‍ക്കു വീതം വച്ചാല്‍ ഒരാള്‍ക്ക് 1570 രൂപ...
3.5 കോടി മലയാളികള്‍ക്ക് വീതം വച്ചാല്‍ ഒരാള്‍ക്ക് 50,720 രൂപ..
ഭാരതത്തിലെ 115 കോടി ജനങ്ങള്‍ക്ക് 2 രൂപക്ക് ഒരു ദിവസം 1 കിലൊ അരി കൊടുത്താല്‍ തുടര്‍ച്ചയായ് 2 വര്‍ഷവും 1 മാസവും അരി കൊടുക്കാം...



കാണുന്നുണ്ടാആ‍ാ‍ാ‍ാ‍ാ.........


മിസ്റ്റ് ര്‍:മ മ സിംഗ്,മ ദാ മ്മ കാന്തി,പ്രണവാനന്ത മുക്കര്‍ജി,ചിതംബരനാദന്‍,ബബബാ സിബല്‍,പിന്നെ കൊറേ കോണ്ഗ്രസ്  പീക്കിരികളു(മാര്‍ട്ടിന്‍ വക സിംഗ് വി,“തീ“വാരി മനീഷ് ...)