Monday, July 26, 2010

പെറ്റ തളള സഹിക്കൂല്ലല്ലൊ !!!!പിന്നെയല്ലെ കേരളത്തിലെ ജനങ്ങള്‍.


കേരളത്തിലെ യുവാക്കള്‍ കൂട്ടത്തൊടെ അന്യദേശത്തെ സ്വകാര്യ സ്ധാപനങ്ങളില്‍ തൊഴില്‍ തേടി പൊകുന്നു.ഈ പ്രവണത തുടര്‍ന്നാല്‍ 2030 ആകുംബൊഴേക്കും കേരളം വ്റദ്ധന്മരുടെ നാടാവും.ഒരു സ്പൂണ് മരുന്നെടുത്തുകൊടുക്കാന്‍ പൊലും ആരും ഉണ്ടാകില്ല...


                                                                                                                            ---എളമരം കരിം






ഒഴിഞ്ഞ് മാറാനകില്ല മിസ്റ്റര്‍ കരിം താ‍ങ്കള്‍ക്കും പാ‍ര്‍ട്ടിക്കും കേരളത്തിലെ വ്റദ്ധമാതാപിതാക്കളുടെ പ്രാക്കില്‍ നിന്ന് ...


തന്റെ പുത്രനില്‍ നിന്നൊ പുത്രിയില്‍ നിന്നൊ ഒരിറ്റു ദാഹനീര്‍കുടിച്ച് മരിക്കമെന്നുള ആഗ്രഹം തല്ലികെടുത്തിയ ഇടതു വലതന്മാര്‍ക്ക് ഈ പ്ര്ക്കില്‍ നിന്ന് രക്ഷയില്ല....


കരിംകൂടി ചേര്‍ന്ന് കംബ്യൂട്ടരിനെതിരെ ചെങ്കൊടിയെന്ന കേരളത്തിന്റെ അപായ സിഗ്നലുമായ് നടന്നപ്പൊള്‍ തൊന്നിയില്ലേ മിസ്റ്റര്‍ കരിം...


കേരളം വികസിച്ചാല്‍ ബംഗാൾ വികസിച്ചാല്‍ ഇന്ത്യ വികസിക്കും ഇന്ത്യ വികസിച്ചാല്‍ അത് ചൈനക്ക് വെല്ലുവിളിയാകും.അതുകൊണ്ട് കേരളത്തില്‍ മോഡി മോഡല്‍ വികസനമോ അല്ലെങ്കില്‍ ഒരു വിധവികസമോ പാടില്ല.അതിനായ് ബംഗാളില്‍ 30 വര്‍ഷമായി ഭരിക്കുന്നു.കേരളത്തില്‍ 5 വര്‍ഷത്തെ ഇടവേളകളില്‍ എത്തുന്നു.മറ്റേ 5 വര്‍ഷം കൂടെപ്പിറപ്പാണ് ഭരിക്കുന്നത് അതു കൊണ്ട് അവര്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല.ഫലമോ പത്താം ക്ലാസ് ആയാലും എഞ്ജിനീയറിഗായാലും മെഡിസിന്‍ ആയാലും കഴിഞ്ഞവര്‍ നേരെ ഗൾഫ് അല്ലെങ്കില്‍ ബാംഗ്ലൂര്‍,ചെന്നൈ,മുംബൈ,അഹമ്മദാബാദ് ഇവിടെവിന്ന് വച്ചാല്‍ പൊയ്ക്കെള്ളണം.


ഇവിടെ ആണെന്നാല്‍ ടി.വി തുറന്നാല്‍ ഇത്തരം രാഷ്ട്രീയകോമരങ്ങളുടെ മിമിക്രിയുണ്ട് അതു കണ്ട് ചിരിക്കാം രസിക്കാം.


കുറച്ചുനാൾ കൂ‍ടി വായു ഫ്രീയാണ് ആവശ്യംപ്പോലെ ഭക്ഷിക്കാം..


നിഷ്ക്രിയ പരബ്രഹ്മങ്ങളായ കുറെ ഖദര്‍ധാരികൾ എന്ന് ഒറ്റ വാക്കില്‍ നമുക്കിരെ പറ്റി പറയാം.അത് മുകളില്‍ പറഞ്ഞവരൊട് സമം ഗുണം തുല്ല്യം തന്നെ.അതിന്റെ ഫലമാണല്ലോ നമ്മുടെ ഈ ഗൾഫ്ബാംഗ്ലൂര്‍ ഒാട്ടം.


തലക്കഷ്ണം:പെറ്റ തളള സഹിക്കൂല്ലല്ലൊ !!!!പിന്നെയല്ലെ കേരളത്തിലെ ജനങ്ങള്‍.

Sunday, July 11, 2010

‘പാമ്പേഴ്സ്’ ലൊകത്തെവിടെയായാലും അവരുടേതായ സ്റ്റൈലില്‍

പണ്ട് ഞാന്‍ ഒഴിച്ച് വച്ചിട്ടും ആരും കുടിക്കത്ത വീഞ്ഞ് ഇപ്പൊള്‍ പുതിയ കുപ്പിയിലാക്കി
വച്ചിരിക്കുന്നു.....



വീഞ്ഞ് പഴയതായാലും പുതിയതായാലും അടിച്ചാല്‍ ‘പാമ്പേഴ്സ്’ ലൊകത്തെവിടെയായാലും അവരുടേതായ സ്റ്റൈലില്‍ ടാന്‍സ് ചെയ്ത് കൊണ്ടെയിരിക്കും....

‘പാമ്പേഴ്സ്’റ്റേക്ക് ദിദിസ്സ്!!!!!                               ച്ചിയേഴ്ഴ്ഴ്സ്സ്സ്സ്!!!!!!

കോണ്ഗ്രസ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരു നാണയത്തിന്റെ ഇരു വശവുമെന്ന് പറഞ്ഞാല്‍ വളരെ ദൂരം കൂടിപോകും അത് ഇവര്‍ തമ്മിലുള്ള സാമ്യം സാധൂകരിക്കാനാകാത്തതുമാകും....


അതിനാല്‍ നമുക്ക് ഇവര്‍ നാണയത്തിന്റെ ഒരു വശം തന്നെ എന്ന സത്യത്തില്‍ നിന്ന്
കൊണ്ട് വസ്തുതകൾ വിചിന്ദനം ചെയ്യാം..


ഈ രാഷ്ടീയപാര്‍ട്ടികളുടെ ഈ ‘വിചിത്ര’ഐക്യം ഒരു നല്ല ജനോപകാരപ്രവര്‍ത്തനത്തിനാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി.സമീപകാല രാഷ്ടീയത്തില്‍
ചര്‍ച്ചയായതും മറ്റ് സംസ്ഥാനങ്ങൾ അസൂയ കണ്ണ്കൾ കൊണ്ട നോക്കിക്കണ്ടതുമായ ഗുജറാത്ത് സംസ്ഥാനത്തിലെ സര്‍വ്വവിധവികസനവും കമ്മ്യൂണിസ്റ്റ് ബംഗാളിലെ ജനങ്ങളുടെ ദുരവസ്ഥയും..


ഈ ചര്‍ച്ച തുടങ്ങിയത് നന്ദിഗ്രാമില്‍ നിന്നാണ്.പാവങ്ങളുടെത് എന്ന് പറഞ്ഞ് അധികാരത്തിലെത്തുന്ന കമ്മ്യൂണിസ്റ്റ്കൾ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ
ലക്ഷൊപലക്ഷം ജനങ്ങളുടെ കിടപ്പാടവും കൃഷിഭ്ഭൂമിയുംടാറ്റായ്ക്ക് മുന്നില്‍ സമര്‍പ്പിച്ച്തും.അതിനെതിരെ കോണ്ഗ്രസ് പാര്‍ട്ടിയുടെ പ്രതിരൂപപാര്‍ട്ടിയായ ത്രിണമൂല്‍
കോണ്ഗ്രസ് നടത്തിയ പ്രക്ഷോഭപരമ്പരകളും ഭലമോബംഗാളികൾക്ക് ഭൂമിയും പോയി ജൊലിയും പോയിബന്ധുക്കളും കൂട്ട്കാരും ഒക്കെ നഷ്ട്മായ്..അത് ഒരു നാനോ കാര്‍ പദ്ധതിക്ക് വേണ്ടി ആയിരുന്നെങ്കില്‍ആ‍ പദ്ധതി വെറു 20 മിനിട്ട് ചര്‍ച്ചയിലൂടെ ഗുജറാത്ത്
മുഖ്യന്‍ മോഡി സ്വന്തമാക്കി ഗുജറാത്തിന് കാൾച വച്ചു.ഗുജറാത്ത് മോഡല്‍ വികസനവും മുഖ്യന്‍ മോഡിയും നാട് മുഴുവന്‍ ചര്‍ച്ചയായ്...


അങ്ങനെ ആ ചര്‍ച്ച ഈ കൊച്ചുകേരളത്തിലെ വളരെ ചെറിയ എം.പി അബ്ദുളളക്കുട്ടിയിലുമെത്തി.ദുബായില്‍ വച്ച് ആ സത്യം അദ്ദേഹം തുറന്നു പറഞ്ഞു.മോഡിയുടെ
വികസനത്തിന് നൂറില്‍ നൂറ് മാര്‍ക്കും നല്‍കുന്നുവെന്നുംഗുജറാത്ത് മോഡല്‍ എന്തുകൊണ്ടും നമുക്ക് അനുകരക്കാവുന്നതുമാണെന്ന്..കഴിഞ്ഞു കഥ ,
അത് സസ്പെന്‍ഷന്‍ വരെ എത്തി..


എന്തു പറ്റി സഖാക്കളെ ഈ മോഡി മോഡല്‍ വികസനമോ അല്ലെങ്കില്‍വെറും വികസനമെങ്കിലും
കേരളത്തില്‍ വന്നാല്‍ പുളിക്കിമോ??????


അയ്യൊ!!!!മറന്നു


കേരളം വികസിച്ചാല്‍ ബംഗാൾ വികസിച്ചാല്‍ ഇന്ത്യ വികസിക്കും ഇന്ത്യ വികസിച്ചാല്‍ അത് ചൈനക്ക് വെല്ലുവിളിയാകും.അതുകൊണ്ട് കേരളത്തില്‍ മോഡി മോഡല്‍ വികസനമോ അല്ലെങ്കില്‍ ഒരു വിധവികസമോ പാടില്ല.അതിനായ് ബംഗാളില്‍ 30 വര്‍ഷമായി ഭരിക്കുന്നു.
കേരളത്തില്‍ 5 വര്‍ഷത്തെ ഇടവേളകളില്‍ എത്തുന്നു.മറ്റേ 5 വര്‍ഷം കൂടെപ്പിറപ്പാണ് ഭരിക്കുന്നത് അതു കൊണ്ട് അവര്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല.ഫലമോ പത്താം ക്ലാസ്ആയാലും എഞ്ജിനീയറിഗായാലും മെഡിസിന്‍ ആയാലും കഴിഞ്ഞവര്‍ നേരെ ഗൾഫ് അല്ലെങ്കില്‍ ബാംഗ്ലൂര്‍,ചെന്നൈ,മുംബൈ,അഹമ്മദാബാദ് ഇവിടെവിന്ന് വച്ചാല്‍ പൊയ്ക്കെള്ളണം.ഇവിടെ ആണെന്നാല്‍ ടി.വി തുറന്നാല്‍ഇത്തരം രാഷ്ട്രീയകോമരങ്ങളുടെ മിമിക്രിയുണ്ട് അതു
കണ്ട് ചിരിക്കാം രസിക്കാം.കുറച്ചുനാൾ കൂ‍ടി വായു ഫ്രീയാണ് ആവശ്യംപ്പോലെ ഭക്ഷിക്കാം..

നമുക്ക് ഇവരുടെ കൂടെപ്പിറപ്പായ ഒരു രാഷ്ടീയപാര്‍ട്ടിയെ പരിചയപ്പെടാം.നിഷ്ക്രിയ പരബ്രഹ്മങ്ങളായകുറെ ഖദര്‍ധാരികൾ എന്ന് ഒറ്റ വാക്കില്‍ നമുക്കിരെ പറ്റി പറയാം.അത് മുകളില്‍ പറഞ്ഞവരൊട് സമം ഗുണം തുല്ല്യം തന്നെ.അതിന്റെ ഫലമാണല്ലോ നമ്മുടെഈ ഗൾഫ്ബാംഗ്ലൂര്‍ ഒാട്ടം.വികസനപ്രശ്നത്തില്‍കമ്മ്യൂണിസ്റ്റ്കൾ അബ്ദുളളക്കുട്ടി എന്ന ചിരട്ട ഉടച്ചുഎങ്കില്‍ ഖദര്‍ മഹാന്‍മാര്‍ ഒരു മുഴുവന്‍ തേങ്ങ തന്നെ ഉടച്ചിരിക്കുന്നു.


ഇനി താഴെപ്പറയുന്നത് ഒരു മാത്രുഭ്ഭൂമി വാര്‍ത്തയാണ്(ജനു-16 page 13)അത് അതുപോലെ
പകര്‍ത്തിയിരിക്കുന്നു.


മോഡിയെ പ്രശംസിച്ച വ്യവസായപ്രമുഖര്‍ക്കെതിരെ കോണ്ഗ്രസ്


മോഡിയെ പ്രശംസിച്ച വ്യവസായപ്രമുഖര്‍ക്കെതിരെകോണ്ഗ്രസ് പരസ്യമായ് രംഗത്ത് വന്നിരിക്കുന്നു.AGARD Chairman Anil Ambani,TATA Motors Chairman Rathan Tata,
Reliance Industries ChairmanMukesh Ambani,ICICI Chairman K.V Kamath തുടങ്ങിയ
വ്യവസായപ്രമുഖര്‍ക്കെതിരെയാണ് കോണ്ഗ്രസ് ശക്തമായ് പ്രതികരിച്ചത്.മോഡിയുടെ നേത്രത്വത്തില്‍ സമസ്തമേഖലകളിലും ഗുജറാത്ത് വളര്‍ന്ന് കഴിഞ്ഞെന്നാണ് അനില്‍ അംബാനി അഭിപ്രായപ്പെട്ടത്.തങ്ങൾ വന്‍ കമ്പനികൾ മാത്രം നടത്തി ധനമുണ്ടാക്കിയപ്പോൾ രാജ്യത്തെ
മുഴുവന്‍ നയിക്കാന്‍ പ്രാപ്തിയുളള സി.ഇ.ഒ ആണ്മോഡിയെന്നാണ് സുനില്‍ മിത്തല്‍ അഭിപ്രായപ്പെട്ടത്.(മറ്റുളളവരുടെ വെളിപ്പെടുത്തലുകൾ മാത്രുഭ്ഭൂമി പ്രസിധീകരിക്കുകയുണ്ടായില്ല.കോണ്ഗ്രസ് വ്യവസായപ്രമുഖര്‍ക്കെതിരെ വികസനവിരുദ്ധമായ്
നിലകൊണ്ട്തിനാല്‍ ആണ് വീരേന്രന്‍ മാഷിന്റെ പത്രംകോണ്ഗ്രസിനിട്ട് ഒന്ന് താങ്ങിയത് )ഗുജറാത്തില്‍ നടന്ന ആഗോളനിക്ഷേപക ഉച്ചകോടിയില്‍ ഗുജറാത്ത്മുഖ്യന്‍ നരേന്രമോഡിയെ പ്രശംസിച്ചതാണ് വ്യവസായപ്രമുഖര്‍ക്കെതിരെ രോഷം കൊളളാന്‍ കോണ്ഗ്രസ്സിനെ പ്രേരിപ്പിച്ചത്.

എന്തൊരു സാമ്യം ഒരു നുകത്തില്‍ കെട്ടിയാല്‍ സയാമീസ്
ഇരട്ടകളെ വെല്ലുന്ന പെര്‍ഫോമന്‍സ് തന്നെ നടത്തും തീര്‍ച്ച....


ആദരണിയനായ അടല്‍ ബിഹാരി വാജ്പേയിയും കൂട്ടരുംഭരിച്ച ആറുവര്‍ഷം ഉണ്ടായതിനാല്‍ ഖദറും ചുവപ്പും കൂട്ടികൊട്ടിയ ഈ കഴിഞ്ഞ 5 വര്‍ഷം തിരിച്ചറിയാന്‍ സാധിച്ചു താരതമ്യപoനം നടത്താന്‍ സാധിച്ചു.വാജ്പേയി-മന്‍മോഹന്‍,അധ്വാനി-ശിവരാജ് പാട്ടീല്‍,എ.പി.ജെ അബ്ദുല്‍കലാം-പ്രതിഭാപാട്ടീല്‍,ശെഖാവത്ത്-ഹമീദ് അന്‍സാരി പിന്നെയും ഉണ്ട്
യദൂരപ്പ-അച്ചുമാമന്‍,മോഡി-ബുദ്ധദേവ് അങ്ങനെ അങ്ങനെ നിരവധി താരതമ്യങ്ങൾ നടത്തേണ്ടി വരും.ഈ താരതമ്യങ്ങളില്‍ നിന്ന് ആരാണ് ഭാരതാംബയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതെന്നും ആരാണ് ചൈനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതെന്നും ആരാണ് പാശ്ചാത്യ റഷ്യയ്ക്കും
ഇറ്റലിക്കും അമേരിക്കയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയുംഎറാമ്മൂളികളായതെന്നും വളരെ ഈസി ആയ് മനസിലാക്കാന്‍ സാധിക്കില്ലേ??

ചുമ്മാതിരുന്നൊന്ന് താരതമ്യം ചെയ്യൂന്നേ!!


താരതമ്യപoനം കഴിയുമ്പോൾ ഇത്രയും നാൾ കേരളത്തെ വികസനത്തില്‍ പിന്നോട്ടടിച്ചത് താന്‍ ആണ് എന്ന് സ്വയംതോന്നിയാല്‍ അതിശയമില്ല.


കഞ്ഞിപ്പശമാറാത്ത ഈ ഖദറും അപായചിഹ്ന്നമായ ഈ ചുവപ്പ് കൊടിയും ശരിക്കും ആപത്ത് തന്നെയാണ് നമുക്ക്...


ഈ വിഷയത്തിലൂടെ നമുക്ക് ലഭിച്ചത് മൂന്ന് മുന്‍നിരപാര്‍ട്ടികൾ തമ്മിലുളള താരതമ്യപoനത്തിനുളള അവസരമാണ്.താരതമ്യപoനത്തിലൂടെ എത്തിച്ചേരുന്നറിസൾട്ട് കോണ്ഗ്രസ് കമ്മ്യൂണിസ്റ്റ് കക്ഷികൾ ഒരു ചേരിയില്‍ നിന്ന് വികസനത്തെ പിന്നോട്ടടിക്കുന്നു
ബി.ജെ.പിയും കൂട്ടരും വികസനനയങ്ങളുമായ് മുന്നോട്ട് .


Think u's self and do


something


BETTER LUCK NEXT TIME


Be An INDIAN


And To


Be Proud Of That


JAI HIND

Sunday, July 4, 2010

പൊതുജനക്കഴുതാസ് ഇതിലേ ഇതിലേ

വലിയ ബുദ്ധിജീവികളാണല്ലേ കമ്മ്യൂണിറ്റ്കാര്‍ ???




പാര്‍ട്ടി തോറ്റപ്പൊ പൊട്ടിച്ചിരിച്ച അച്ചുമാമന്റെ ‘ഫേസ്‘ ബുക്ക് ഫൊളാവേഴ്സിന്ന് ‘ബുജി’ ലുക്കെന്താണെന്ന് മന്‍സ്സിലാകില്ല..


അത് മന്‍സ്സിലാ‍കണമെങ്കില്‍ പിണറായിയുടെ ‘ഫേസ്‘ ബുക്ക് ഫൊളാവറാകൂ..


സീരിയസ് സീരിയസ് വിഷയാവതരണത്തിലേക്ക് കടക്കുന്നു എവരിബൊടി അറ്റന്‍ഷന്‍...


ശുംഭനമാരും ശപ്പന്‍ മാരും കോടതികളെ തെറി വിളിച്ച് ചില രാജന്‍ മാരുടെ ഫേസ്കട്ടുമായ് നടക്കുന്ന കാലമാ...


ഇത് കണ്ട് നിമിഷ കവി ധനകൃതി കുറിച്ച ഒരു ധ്രുതകൃതിയിതാ...


രാജകേസരിമാര്‍ വാഴുന്നകാലം അതില്‍ മുംബന്മാര്‍


ജയ ജയ വിജയ ജയരാ‍ജ കേസരിമാര്‍


കൂടെ രാജ രാജ രാജേഷ്മാരും


ഉണ്ടയൊളളതും രാജാവ് ഉണ്ട കൊണ്ട് നടന്നവനും രാജാവ്


ഉണ്ട് വീര്‍ത്തു നടക്കുന്നവനും രാജാവ്


കട്ടന്‍ ചായ പരിപ്പു വടതിന്ന കൃഷ്ണപിളെള വരൂ


ചിക്കന്‍ കാലു മുക്കി കഴിച്ച വിസ്കിയുണ്ട് കുടിച്ച് കളിക്കാന്‍


ചിക്കന്‍ കാലു കഴിച്ചു വളര്‍ന്ന ഈ രാജ രാജ ജയരാ‍ജനെ കാണു


മുണ്ട് മുറുക്കി കഴിയുന്ന പിളളമാരെ വന്ന്


കണണിര്‍ സീരിയല്‍ കാണു കൈരളിയില്‍


പട്ടുറുമാലില്‍ കെട്ടിയ ഗന്ധര്‍വ്വസംഗീതം കാണു റിയത്ഷൊയായ്..


വെളളമൂറ്റുന്ന ബുഷിന്റെ കോളയ്ക്ക് കൂട്ടുമായ്


കൂടെചൂട്ടുമായ് ഞാനുമൂറ്റുന്നു വെളളമെന്നും


ചിറ്റിലപ്പളളിലെ കൊച്ചവുസേപ്പിനേക്കാള്‍


കോടികള്‍ വാറ്റും ‘വിസമയി‘പ്പിക്കും ഞാന്‍






??:എച്ചൂസ്മീ കോടതിവിധിക്കെതിരെ എന്തരപ്പീ...അപ്പീ..അപ്പീലിന് പൊകാത്തെ


==:അത് എന്റെ കൃതികളെ കോടതിവിധി വരുംബൊ ഞങ്ങ ‘പണറാഞ്ജി’ അണണനകത്താകും പിന്നൊ കൂടിരുന്ന് സഹായിച്ച മദനി




സാഹിബിനും പണി വീഴും ഒടനെ.അന്ന് ഞങ്ങക്കെതിരെ വരുന്ന ആ വിധിക്ക് പൊതുജനക്കഴുതാസിന്റെ മുന്നീല്‍ ഒരു മുന്‍ കൂര്‍




ജാമ്യം...


ഹീ...ഹീ...ഹീ‍..എങ്ങനൊണ്ട് പുത്തി........


കോടതികളിലൊക്കെ ജനങ്ങള്‍ക്ക് വലിയ വിശ്വാസമാടേ അപ്പീ ആ വിശ്വാസം തകരുന്നെങ്കി തകരട്ടെടേയ്...


ഞങ്ങ പിളളാരെടേലെങ്കിലും പിടിച്ച് നിക്കണ്ടായോടേയ്....


ഇല്ലേ അവന്‍ മാരും കളഞ്ഞേച്ചും പൊകത്തില്ലേടേയ്....


വിശ്വാസം അതല്ലേടേയപ്പി..എല്ലാം..


??:നമിച്ചണണാ അവിടുന്നിന്റെ പുത്തി.......
തമാശ്ശ്ശ്ശ്ശ്ശ്:

Friday, July 2, 2010

ഇടതുഭരണത്തിലെ ഇരട്ടത്താപ്പ്‌

വ്യവസായ സെക്രട്ടറി കൊക്കക്കോള കമ്പനിയുടെ വക്താവായി വ്യവസായമന്ത്രിയുടെ സാന്നിധ്യത്തില്‍ ആ കമ്പനിയെ ന്യായീകരിച്ച്‌ വിവാദം സൃഷ്ടിച്ചശേഷം ഇപ്പോള്‍ അവരില്‍നിന്ന്‌ നഷ്ടം ഈടാക്കാന്‍ ട്രിബ്യൂണല്‍ രൂപീകരിക്കണമെന്ന ജയകുമാര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്‌.






കൊക്കക്കോള കമ്പനിയുടെ പ്ലാച്ചിമടയിലെ പ്രവര്‍ത്തനം മൂലമുണ്ടായ നഷ്ടത്തിന്റെ തോതും സ്വഭാവവും പഠിച്ച്‌ കമ്പനിയുണ്ടാക്കിയ നഷ്ടം കമ്പനിയില്‍ നിന്നുതന്നെ ഈടാക്കാനാണ്‌ ട്രിബ്യൂണല്‍ രൂപീകരിക്കുന്നത്‌. ഇതു സംബന്ധിച്ച്‌ നിയമനിര്‍മാണം നടത്താന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്‌.






കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ ആരോഗ്യ പാരിസ്ഥിതികപ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെന്നും കൃഷി പരിസ്ഥിതി, തൊഴില്‍രംഗത്ത്‌ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായും തത്ഫലമായി പ്രദേശവാസികള്‍ക്ക്‌ 216.6 കോടിയുടെ നാശനഷ്ടവും 4.36 ലക്ഷം തൊഴില്‍ദിന നഷ്ടവും നേരിട്ടതായാണ്‌ ഉന്നതാധികാരസമിതി കണ്ടെത്തിയിരിക്കുന്നത്‌. പ്രദേശവാസികള്‍ പലവിധ രോഗങ്ങളുടെ ഇരകളാകുകയും നവജാത ശിശുക്കള്‍ക്കുപോലും ഭാരക്കുറവ്‌ കണ്ടതായും സമിതി കണ്ടെത്തി.






കൊക്കക്കോള കമ്പനിക്ക്‌ അഞ്ചുലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാനാണ്‌ അനുമതി നല്‍കിയിരുന്നതെങ്കിലും 50 ലക്ഷം ലിറ്റര്‍ കുപ്പിവെള്ളമായി വിതരണം ചെയ്ത്‌ കമ്പനി ലാഭം കൊയ്തപ്പോള്‍ തദ്ദേശവാസികള്‍ കഠിനമായ ജലദൗര്‍ലഭ്യം അനുഭവിക്കേണ്ടിവന്നു. വളമെന്ന പേരില്‍ വിറ്റതില്‍ രാസമാലിന്യം കലര്‍ന്നിരുന്നതായും കമ്പനി വിറ്റിരുന്ന കോളയില്‍ പോലും രാസവസ്തു സാന്നിധ്യം ഉണ്ടായിരുന്നതായും ആരോപണമുണ്ട്‌. അമേരിക്കയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാണിക്കുന്ന അനാസ്ഥയുടെ സാക്ഷിപത്രമാണ്‌ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ്‌ ദുരന്തം. കേരളത്തിലും കൊക്കക്കോള കമ്പനി ഇത്ര ചൂഷണ മനോഭാവമാണ്‌ പ്രകടിപ്പിച്ചിരുന്നത്‌.






കമ്പനി വരുത്തിവച്ചിരിക്കുന്ന പാരിസ്ഥിതിക ആരോഗ്യനാശത്തിന്റെയും ജലശോഷണത്തിന്റെയും നഷ്ടം 216 കോടിയില്‍ ചുരുക്കാവുന്നതല്ല. കൊക്കക്കോളക്കെതിരെ നടപടി വന്നാല്‍ വ്യവസായ വിരുദ്ധമാണ്‌ കേരളം എന്ന പ്രതിഛായ പടരുമെന്ന വ്യവസായവകുപ്പിന്റെ തടസവാദത്തെ തള്ളിയാണ്‌ ജയകുമാര്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ അംഗീകരിച്ചിരിക്കുന്നത്‌.