Wednesday, January 11, 2012

മിത്തല്‍ സാബ് താങ്കള്‍ ഭക്ഷിക്കുന്ന വെണ്ടയ്ക്ക

മോഡിയാണ് താരം 

 പത്താമത് പ്രവാസി ഭാരതീയ ആഘോഷത്തിന്റെ താരം ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. പ്രവാസികളുടെ ഇടയിലുള്ള തന്റെ പിന്തുണ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതായിരുന്നു മോഡിയുടെ തിങ്കളാഴ്ചത്തെ പ്രകടനം.

പ്രവാസികളുടെ നിക്ഷേപം സംസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് നടന്ന സെമിനാറിലാണ് മോഡി തീര്‍ത്തും ഒരു 'ഷോമാന്‍' ആയി മാറിയത്. മറ്റുള്ള മുഖ്യമന്ത്രിമാരെ തീര്‍ത്തും അപ്രസക്തരാക്കി തന്റെ ഹിന്ദിയിലെ പ്രസംഗത്തിലൂടെ സമ്മേളനത്തെ അദ്ദേഹം ഇളക്കിമറിച്ചു. കൂട്ടത്തില്‍ കേന്ദ്ര സര്‍ക്കാറിനെ ഒളിയമ്പുകള്‍കൊണ്ട് പൊതിയാനും മോഡി മറന്നില്ല. ആസന്നമായ ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ കേളികൊട്ടാക്കി മാറ്റാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ മോഡിക്ക് കഴിഞ്ഞു. മറ്റെല്ലാവരും കണക്കുകളുമായാണ് എത്തിയതെന്ന് പറഞ്ഞ മോഡി, അതിഥിയായതിനാല്‍ രാജസ്ഥാനെക്കുറിച്ച് മോശമായി ഒന്നും പറയില്ലെന്ന് ഗെഹ്‌ലോട്ടിനെ നോക്കി വ്യക്തമാക്കി. എന്തു വേണമെങ്കിലും പറയാമെന്ന്, രാഷ്ട്രപതിയെ സ്വീകരിക്കാന്‍ അനുമതി തേടി ഗെഹ്‌ലോട്ട് പ്രതികരിക്കുകയും ചെയ്തു.

പ്രസംഗം കഴിഞ്ഞ ചോദ്യോത്തര വേളയിലും മോഡിയായിരുന്നു ശ്രദ്ധാകേന്ദ്രം. ചോദ്യങ്ങളിലും പ്രാമുഖ്യം മോഡിക്ക്.

മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരത്തെ നയിക്കാന്‍ ആഫ്രിക്കയില്‍നിന്ന് ഭാരതത്തിലെത്തിയതിന്റെ നൂറാം വാര്‍ഷികമായ 2015-ല്‍ നടക്കുന്ന പ്രവാസി ഭാരതീയ ആഘോഷം ഗുജറാത്തിന് നല്‍കണമെന്ന് പ്രവാസി മന്ത്രി വയലാര്‍ രവിയോട് ആവശ്യപ്പെട്ടുകൊണ്ടാണ് മോഡി തുടങ്ങിയത്.

തൊട്ടുമുമ്പ് പ്രസംഗിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ വാരിക്കോരി നല്‍കുന്ന സഹായത്തെക്കുറിച്ച് വാചാലനായി. അതിലേക്ക് കടന്ന മോഡി, താനും ഗുജറാത്തിനുവേണ്ടി സഹായം ചോദിക്കാറുണ്ടെന്നും ഒന്നും ലഭിക്കാറില്ലെന്നും പറഞ്ഞത് സദസ്യര്‍ കൈയടിയോടെയാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയെ കാണുമ്പോള്‍ താന്‍ ആവശ്യങ്ങളും നിര്‍ദേശങ്ങളും പറയാറുണ്ട്. അദ്ദേഹം വളരെ ശ്രദ്ധയോടെ എല്ലാം കേട്ട് അഭിനന്ദിക്കും. എന്നാല്‍, മറ്റ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ഇടപെടലോടെ എല്ലാം തകിടം മറിയും. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പല പദ്ധതികളും ഗുജറാത്തില്‍ മുമ്പ് തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഗ്രാമങ്ങളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനായാലും വൈദ്യുതിയായാലും ഗുജറാത്ത് ഏറെ മുന്നിലാണ്. പ്രധാനമന്ത്രിക്ക് ഒരിക്കലയച്ച കത്തില്‍ ഗുജറാത്തിന് ഒരു സാറ്റലൈറ്റ് വേണമെന്നാണ് ആവശ്യപ്പെട്ടത്. ലഭിച്ചത് ഒരു ട്രാന്‍സ്‌പോണ്ടര്‍. ടെലിമെഡിസിനും ടെലിആഗ്രോ പഠനത്തിനും സുതാര്യ ഭരണത്തിനും വേണ്ടിയാണ് അത് ഉപയോഗിക്കുന്നത്.

ഗുജറാത്തികള്‍ മാര്‍വാഡികളായ കച്ചവടക്കാരാണെന്നാണല്ലോ പറയുന്നത്. കച്ചവടക്കാരില്‍ നിന്ന് വ്യവസായികളുടെ സംസ്ഥാനമായി ഗുജറാത്ത് മാറിയെന്ന് മോഡി പറഞ്ഞു.

ഡല്‍ഹി മെട്രൊയുടെ കോച്ചുകള്‍ ഉണ്ടാക്കുന്നത് ഗുജറാത്തിലാണ്. നാനോ മുതല്‍ ഇന്ത്യയിലോടുന്ന കാറുകളില്‍ ഭൂരിപക്ഷവും അവിടെ നിന്നാണ്. കൃഷിയില്‍ 11 ശതമാനം വളര്‍ച്ച നേടി. ഇന്ത്യയിലെ വളര്‍ച്ച മൂന്ന് ശതമാനം മാത്രമാണെന്ന് പറഞ്ഞ മോഡി, സദസ്സിന്റെ മുന്‍നിരയിലിരുന്ന പ്രമുഖ പ്രവാസി വ്യവസായി ലക്ഷ്മി മിത്തലിനെ നോക്കിപ്പറഞ്ഞു. ''മിത്തല്‍ സാബ്, താങ്കള്‍ ലണ്ടനിലെ വീട്ടില്‍ ഭക്ഷിക്കുന്ന വെണ്ടയ്ക്ക ഗുജറാത്തില്‍ നിന്നുള്ളതാണ്'' . ഗുജറാത്തിന് സഹായം ചെയ്യാത്ത ഡല്‍ഹിയിലുള്ള ചിലരെങ്കിലും കഴിക്കുന്നത് അവിടെ ഉത്പാദിപ്പിക്കുന്ന പാലാണ്. അതു കുടിച്ചെങ്കിലും നല്ലതു ചെയ്യണം -ഇളകിമറിഞ്ഞ സദസ്സിനെ നോക്കി മോഡി കളിയാക്കി.

കുറെയേറെ ഉപ്പല്ലാതെ മറ്റൊന്നുമില്ലാത്ത സംസ്ഥാനമാണ് ഗുജറാത്ത്. അസംസ്‌കൃത വസ്തുക്കളൊന്നുമില്ല. എന്നിട്ടും ഉരുക്ക് ഉത്പാദനം കൂടുതല്‍ ഗുജറാത്തിലാണ്. താന്‍ അധികാരത്തില്‍ വരുമ്പോള്‍ 11 സര്‍വകലാശാലകളുണ്ടായിരുന്നിടത്ത് ഇന്ന് 41 എണ്ണമുണ്ട്. ക്ഷേത്രം മാനേജ്‌മെന്റ് പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഉണ്ടവിടെ. ലോകത്തിന് ആവശ്യമായ ക്ഷേത്രങ്ങളുണ്ട് എല്ലായിടത്തും. എന്നാല്‍, പൂജ ചെയ്യാന്‍ അറിയുന്ന പൂജാരി മാറില്ലെന്ന കുറവ് ഇതു നികത്തും. ലോകത്തിന് ആവശ്യമായ അധ്യാപകരെ കയറ്റിയയയ്ക്കാന്‍ ടീച്ചര്‍ എജ്യുക്കേഷന് ഒരു സര്‍വകലാശാലയുണ്ട്-മോഡി പറഞ്ഞു.

പ്രസംഗം കഴിഞ്ഞ് പുറത്തിറങ്ങിയ മോഡിയെ പ്രവാസികള്‍ പൊതിഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാടുപെടുന്നുണ്ടായിരുന്നു.


9 comments:

[[::ധനകൃതി::]] said...

നിങ്ങളുടെ വരികള്‍ ഇവിടെ കുറിക്കൂ‍ൂ‍ൂ......

[[::ധനകൃതി::]] said...

ഇതുപോലെ പ്രചോദനം പകരുന്ന നായകനെ കിട്ടിയ ഗുജറാത്ത്‌ അനുഗ്രഹീതമാണെന്നും മോഡിയുടെ സാന്നിധ്യത്തില്‍ മുകേഷ്‌ പറഞ്ഞു.
ഡല്‍ഹി മെട്രൊയുടെ കോച്ചുകള്‍ ഉണ്ടാക്കുന്നത് ഗുജറാത്തിലാണ്. നാനോ മുതല്‍ ഇന്ത്യയിലോടുന്ന കാറുകളില്‍ ഭൂരിപക്ഷവും അവിടെ നിന്നാണ്. കൃഷിയില്‍ 11 ശതമാനം വളര്‍ച്ച നേടി. ഇന്ത്യയിലെ വളര്‍ച്ച മൂന്ന് ശതമാനം മാത്രമാണെന്ന് പറഞ്ഞ മോഡി, സദസ്സിന്റെ മുന്‍നിരയിലിരുന്ന പ്രമുഖ പ്രവാസി വ്യവസായി ലക്ഷ്മി മിത്തലിനെ നോക്കിപ്പറഞ്ഞു. ''മിത്തല്‍ സാബ്, താങ്കള്‍ ലണ്ടനിലെ വീട്ടില്‍ ഭക്ഷിക്കുന്ന വെണ്ടയ്ക്ക ഗുജറാത്തില്‍ നിന്നുള്ളതാണ്'' . ഗുജറാത്തിന് സഹായം ചെയ്യാത്ത ഡല്‍ഹിയിലുള്ള ചിലരെങ്കിലും കഴിക്കുന്നത് അവിടെ ഉത്പാദിപ്പിക്കുന്ന പാലാണ്. അതു കുടിച്ചെങ്കിലും നല്ലതു ചെയ്യണം -ഇളകിമറിഞ്ഞ സദസ്സിനെ നോക്കി മോഡി കളിയാക്കി.

[[::ധനകൃതി::]] said...

മോഡി കൂട്ടാന്‍ കുറുക്കുവഴികള്‍ ഇല്ല !!മോഡിയെ പോലെ ജനങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക .....

Pheonix said...

ഉള്ള മോടി പോരാന്നു തോന്നുമ്പോള്‍ ബാക്കിയുള്ള ന്യൂനപക്ഷങ്ങളെ അരിഞ്ഞു തള്ളാന്‍ ഭൂരിപക്ഷത്തിനു പ്രേരണ നല്‍കുക. അതും കൂടി എഴുതാമായിരുന്നു.

[[::ധനകൃതി::]] said...

എന്നത്തേയും പോലെ ഒരു വരി dialogue അടിച്ചിട്ട് പോകാന്‍ആണെങ്കില്‍ എനിക്ക് താല്പര്യം ഇല്ല ......അതല്ല ചര്‍ച്ച ചെയ്യാന്‍ ആനെക്കില്‍ എനിക്കും ചിലത് പറയാന്‍ ഉണ്ട് ......താല്‍പര കക്ഷി ആന്നോ .....???

[[::ധനകൃതി::]] said...

ഫിയൊനിക്സ്
അഭിപ്രായത്തിനു നന്ദി..

Radhakrishnan Kollemcode said...

ഫിനിയോക്സിനെ പോലുള്ള വര്‍ഗ്ഗീയ വാദികളാണ് ഭാരതത്തിന്റെ ശാപം.....

[[::ധനകൃതി::]] said...

Radhakrishnan
ത്രപ്പാദസ്പര്‍ശനത്തിലൂടെ ധനകൃതി പുണ്യതകൈവന്നു..നന്ദി..
വീണ്ടുമാ പുണ്യതയുടെ ദിനവും കാത്ത്...

[[::ധനകൃതി::]] said...

ശരിയാണ് ജി താങ്കള്‍ പറഞ്ഞത് ..നല്ലത് കണ്ടാലും നല്ലതെന്ന് പറയാതെ അവിടെയും "ചോര തന്നെ കൊതുകിന്നു കവ്തുകം ".ഒറ്റവരി കമന്റിട്ടു പോയതല്ലാതെ ആ മാന്യനെ കാണുന്നില്ലല്ലോ .....