ഗുജറാത്തില്‍ ഫോര്‍ഡ് 4000 കോടി നിക്ഷേപിക്കും
അമേരിക്കന്‍ വാഹന നിര്‍മ്മാണകമ്പനിയായ മേജര്‍ ഫോര്‍ഡ് ഗുജറാത്തില്‍ 4000 കോടിരൂപയുടെ നിക്ഷേപം നടത്തും. സാനദില്‍ കാറുകളും എഞ്ചിനുകളും നിര്‍മ്മിക്കാനുള്ള കമ്പനി തുടങ്ങാനാണിത്. ഇതുവഴി 5,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ഫോര്‍ഡ് പ്രഖ്യാപിച്ചു.കമ്പനി തുടങ്ങാന്‍ ഗുജറാത്ത് സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി ഫോര്‍ഡിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. പ്ലാന്റുകളുടെ നിര്‍മ്മാണം ഈ വര്‍ഷം അവസാനം ആരംഭിക്കും. ആദ്യവാഹനവും എഞ്ചിനും 2014-ല്‍ പുറത്തിറങ്ങും.
സംസ്ഥാന സര്‍ക്കാരിന്റെ വാണിജ്യാഭിമുഖ്യം, അടിസ്ഥാന വികസനം, തുറമുഖ ലഭ്യത, തൊഴില്‍ ശക്തി എന്നിവ കണക്കിലെടുത്താണ് നിക്ഷേപം നടത്താന്‍ ഗുജറാത്ത് തെരഞ്ഞെടുത്തതെന്ന് ഫോര്‍ഡിന്റെ ഏഷ്യയിലെ ചീഫ് എക്സിക്യൂട്ടീവ് ജോ നിന്റിച്ചസ് പറഞ്ഞു.
1 comment:

Post a Comment