മരിക്കില്ലൊരിക്കലും ധന്യാത്മന്‍ ...
ജീവിക്കും ഹ് റ്ദയങ്ങളില്‍ ....
ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരി (91) അന്തരിച്ചു. കോട്ടയം കുറുപ്പന്തറയിലെ വസതിയില്‍ രാവിലെ 6.30തോടെ ആയിരുന്നു അന്ത്യം. മരണ കാരണം ഹൃദയാഘാതമെന്നു കരുതുന്നു. മരണ സമയം മക്കളായ പരമേശ്വരന് നമ്പൂതിരിയും ദിവാകരന് നമ്പൂതിരിയും അടക്കമുള്ള കുടുംബാംഗങ്ങള്‍ സമീപത്തുണ്ടായിരുന്നു.
സംസ്കാരം വൈകിട്ട് ഏഴ് മണിക്ക് നടക്കും. രാജ്യത്തെ ഭാഗവത പണ്ഡിതന്മാരില് മുന്‍നിരക്കാരനായിരുന്നു മള്ളിയൂര്‍. രണ്ടായിരത്തഞ്ഞൂറിലധികം ഭാഗവത സപ്താഹങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ആയിരത്തിലധികം വേദികളില്‍ ഭാഗവത പരായണം പൂര്‍ത്തിയാക്കിയതോടെ അദ്ദേഹം ഭാഗവത ഹംസം എന്ന പേരിന് ഉടമയായി. ഭാഗവത പണ്ഡിതന് എന്നതിലുപരി ഹിന്ദുമതത്തിലെ ആത്മീയ ആചാര്യന് എന്ന നിലയിലും മള്ളിയൂര്‍ പ്രശസ്തനാണ്. വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ മള്ളിയൂരിന്റെ ഉപദേശങ്ങള്‍ക്കായി എത്തിയിരുന്നു. 2011 ജനുവരിയില്‍ നവതി ആഘോഷം ഗംഭീരമായി കൊണ്ടാടിയിരുന്നു.
മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരിയുടെയും ആര്യ അന്തര്‍ജനത്തിന്റെയും പുത്രനായി 1921 ഫെബ്രുവരി രണ്ടിന് ആയിരുന്നു മള്ളിയൂരിന്റെ ജനനം. കാഞ്ചി കാമകോടിപീഠം ഭാഗവത സേവാരത്നം ബഹുമതിയും, ഗുരുവായൂര്‍ ഭാഗവത വിജ്ഞാന സമിതി ഭാഗവതഹംസം ബഹുമതിയും ബാലസംസ്കാരകേന്ദ്രം ജന്മാഷ്ടമി പുരസ്കാരവും നല്കി മള്ളിയൂരിനെ ആദരിക്കുകയുണ്ടായി.
ആദരാഞ്ജലികള്‍..ധന്യാത്മന്‍ ...
2 comments:
മരിക്കില്ലൊരിക്കലും ധന്യാത്മന്‍ ...
ജീവിക്കും ഹ് റ്ദയങ്ങളില്‍ ....
ആദരാഞ്ജലികള്‍..ധന്യാത്മന്‍ ...
Post a Comment