ഗുജറാത്തിനെ മോഡി ലോകഭൂപടത്തില്‍ പ്രതിഷ്ഠിച്ചു: മുകേഷ് അംബാനി
ഗുജറാത്തിന് ലോകഭൂപടത്തില്‍ സ്ഥാനം നല്‍കുക വഴി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തേയും ജനങ്ങളെയും അഭിമാനപുളകിതരാക്കിയിരിക്കുകയാണെന്ന് റിലയന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. പണ്ഡിറ്റ് ദീനദയാല്‍ പെട്രോളിയം സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങിലായിരുന്നു അംബാനി മോഡിയെ പ്രശംസിച്ചത്. ലോകം മുഴുവന്‍ ഗുജറാത്തിന്റെ മാതൃകയും നടത്തിപ്പും ശ്രദ്ധിക്കുകയാണെന്നും ഇതുപോലെ പ്രചോദനം പകരുന്ന നായകനെ കിട്ടിയ ഗുജറാത്ത് അനുഗ്രഹീതമാണെന്നും മോഡിയുടെ സാന്നിധ്യത്തില്‍ മുകേഷ് പറഞ്ഞു.
ജാംനഗറിലെ വരണ്ട ഭൂമി ലോകത്തിന്റെ തലസ്ഥാനമാക്കാമെങ്കില്‍ ഗുജറാത്തിലെ ഒരു ഉറക്കം തൂങ്ങിയ ഗ്രാമം ഏഷ്യയിലെ വാഹനനിര്‍മ്മാണകേന്ദ്രമാവുമെങ്കില്‍ എന്തും ചെയ്യാനാകുമെന്നും താന്‍ കരുതുന്നു, മുകേഷ് തുടര്‍ന്നു.




