Sunday, August 15, 2010
തീവ്രവാദി ആയാലും നീ ഞങ്ങ മോഹ വല്ലിയെടേ....
ഞങ്ങ കാറല്‍മാക്സ് മുത്തപ്പാ ആ പേരുദൊഷവും ഞങ്ങ തലേ വന്ന് വീഴുവാ....
തീവ്രവാദി ആയാലും നീ ഞങ്ങ മോഹ വല്ലിയെടേ....
ഞങ്ങ കണണിന്റെ കണണായ കര്‍ളിന്റെ കര്ര്ര്ര്ളായ മദനി സാഹിബിനെ പിടിച്ചു കൊടുത്തവന്‍ എന്ന ചീത്തപേരുകൂടി കേള്‍ക്കേണ്ടി വരുമോ ഈ പുരുഷായുസ്സില്‍....
ആള്‍റെടി പിടികിട്ടാപുളളിയായ മകനെ സംരക്ഷിച്ച വനെന്ന് തൊടങ്ങി എന്തെല്ലാമാ ആ ‘’എന്തിരവന്മാര്‍‘’ പറഞ്ഞ് നടക്കുന്നത്...
എന്റെ കാറല്‍മാക്സ് മുത്തപ്പാ മദനി സാഹിബിനെ കാത്തൊളണെ......
ഞങ്ങളെ ഒക്കെയും ‘പൊപ്പുലറാക്കിയ‘ ചില നല്ലെ നല്ലെ ‘ഫ്രണ്ട്സ്‘ അവരെ ഒക്കെ നിരൊദിക്കണ മെന്ന്...
തീവ്രവാദി ആയാലും നീങ്ങ ഞങ്ങ മോഹ വല്ലിയെടേ....
ഞങ്ങ നെഹ്റു കാരണവരെ ഇതു ഞങ്ങ എങ്ങനെ സഹിക്കും...
മൂക്കള പിഴിഞ്ഞ് മുണ്ടില്‍ തൂത്ത് തൂത്ത് മടുത്തു....
ഞങ്ങ ‘ഫ്രണ്ട്സ്‘ന്റെ ഒാട്ട് വേണോന്ന് ആ ‘’എന്തിരവന്മാര്‍‘’ചൊദിക്കുന്ന് ....ഇടിയറ്റ്സ്സ്സ്സ്സ്സ്....
ഞങ്ങ നെഹ്റു കാരണവരെ ഞങ്ങ ‘ഫ്രണ്ട്സ്‘നെ കാത്തൊളണെ......
ഇതുങ്ങളെ ഒക്കെ ഈ നാട്ടീന്നൊന്ന് കെട്ട് കെട്ടിച്ച് നാടിന് സ്വാതന്ത്രം നേടിത്തരണെ സര്‍വ്വശക്തന്‍മാരേ.....
ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ ......................
Monday, August 9, 2010
പുലിയ്ക്ക് പുള്ളി മായ്ക്കാനായാല്‍
ഭാരത- പാക്കിസ്ഥാന്‍ ചര്‍ച്ചയെക്കുറിച്ച് പറയുമ്പോള്‍ പാക്കിസ്ഥാന് ആയിരം നാവാണ്. എന്തു വിട്ടുവീഴ്ചചെയ്തും ഭാരതവുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നാണ് ആഗ്രഹമെന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം ആവര്‍ത്തിക്കും. ഇത് ഇന്നലെയോ മിനിയാന്നോ തുടങ്ങിയതല്ല. സുല്‍ഫിക്കര്‍അലി ഭൂട്ടോവിന്റെ കാലത്തോളം പഴക്കമുണ്ടതിന്. റെയില്‍പാളത്തിന്റെ സ്ഥിതിയാണ് ഈ ചര്‍ച്ചയ്ക്ക്. അവരണ്ടും കൂട്ടിമുട്ടി അവസാനിക്കുന്ന പ്രശ്നമില്ലല്ലോ. അതാണീ ചര്‍ച്ചയുടെ സ്ഥിതിയെന്ന് ആര്‍ക്കും തോന്നിപോകുന്നതില്‍ തെറ്റില്ല. അതില്‍ പട്ടാളഭരണകൂടവും ജനാധിപത്യ ഭരണകൂടവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ആരുഭരിച്ചാലും രാജ്യം പാക്കിസ്ഥാനാണല്ലോ.
ഭാരതമാണെങ്കില്‍ ഇഴയാന്‍ പറഞ്ഞാല്‍ കുനിയുന്ന അവസ്ഥയിലാണ്. താണുതാണു പാതാളത്തോളം എത്തിയ അവസ്ഥ. അതിനു പറയുന്ന ന്യായീകരണം സമാധാനവും ശാന്തിയും നിലനില്‍ക്കണമെന്നാണ്. അതില്‍ തെറ്റൊനും പറയാന്‍ കഴിയില്ല. എന്നാല്‍ ഭൂമിദേവിയെക്കാള്‍ ക്ഷമിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ പരിഹസിച്ചാലും പുച്ഛിച്ചാലും തങ്ങള്‍ക്കത് പ്രശ്മല്ലെന്ന നിലപാടാണുള്ളത്. ഇത്രയും താഴ്‌ന്നുപോകേണ്ട സ്ഥിതിയൊന്നുമില്ല. ഇത് പറയാന്‍ കാരണം കഴിഞ്ഞമാസം സെക്രട്ടറി തലത്തിലും വിദേശകാര്യമന്ത്രിതലത്തിലും നടത്തിയ ചര്‍ച്ച പരിപൂര്‍ണ്ണ പരാജയമായിരുന്നിട്ടും രണ്ടുപേരും ആദ്യം അവകാശപ്പെട്ടത് പൂര്‍ണ്ണവിജയമാണെന്നാണ്. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. എന്നിട്ടിപ്പോള്‍ ഭാരത വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ പറയുന്നു തര്‍ക്കവിഷയങ്ങളായ കാശ്മീരും സിയാചിനും സാര്‍ക്രിക്കും ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും പാക്കിസ്ഥാനുമായി ചര്‍ച്ചചെയ്യാന്‍ സന്നദ്ധമാണെന്ന്. ഭാരതത്തിന് ആരെയും പേടിയില്ലെന്നും വിശദീകരിക്കുന്നു.
എപ്പോഴെല്ലാം ചര്‍ച്ച നടക്കുന്നുവോ അന്നെല്ലാം കാശ്മീരെന്ന കല്ലില്‍തട്ടി ഉടയുകയാണ് പതിവ്. ആ കല്ല് അവിടെനിന്ന് എടുത്തുമാറ്റാന്‍ അവര്‍ തയ്യാറാല്ല. അവര്‍ക്കും ഇക്കാര്യത്തില്‍ തികഞ്ഞ ബോധ്യമുണ്ട്; ഈ കല്ലിന്മേല്‍തട്ടി ചര്‍ച്ച ഉടയുമെന്ന്. ഭാരതം മുംബൈ ആക്രമണത്തിനുശേഷമാണല്ലോ ഭീകരവാദ വിഷയം ഉന്നയിക്കുന്നത്. തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും വളരാനുള്ള എല്ലാ സൗകര്യവും ഒരുക്കികൊടുക്കുന്ന രാജ്യം പാക്കിസ്ഥാനാണെന്ന് പകല്‍പോലെ വ്യക്തമാണ്. മുംബൈ ഭീകരാക്രമണത്തില്‍ ആ രാജ്യം ഇന്നേവരെ ശക്തമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഷാ ഖുറേഷിയുടെയും ഗീലാനിയുടെയും വാക്കുകള്‍ മുഖവിലയ്ക്കെടുക്കുകയാണെങ്കില്‍ അതൊന്നും ഇപ്പോള്‍ നടക്കാന്‍ പോകുന്ന മട്ടുമല്ല. പിന്നെന്തിന് സമയം കളയുന്നു എന്ന ചോദ്യം ഏറെ പ്രസക്തമാണ്. അവിടെയാണ് പാക് വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ക്ക് പ്രസക്തിയേറുന്നത്. ചര്‍ച്ച എന്ന പേരില്‍ നടക്കുന്ന വിനോദയാത്രക്കായി തനിക്ക് ഭാരതത്തില്‍ പോകാന്‍ താല്‍പര്യമില്ലെന്ന്. ഇതില്‍ നിന്നുതന്നെ പാക്കിസ്ഥാന്റെ മനോഭാവം നമുക്ക് മനസിലാക്കാം.

Monday, July 26, 2010
പെറ്റ തളള സഹിക്കൂല്ലല്ലൊ !!!!പിന്നെയല്ലെ കേരളത്തിലെ ജനങ്ങള്‍.
കേരളത്തിലെ യുവാക്കള്‍ കൂട്ടത്തൊടെ അന്യദേശത്തെ സ്വകാര്യ സ്ധാപനങ്ങളില്‍ തൊഴില്‍ തേടി പൊകുന്നു.ഈ പ്രവണത തുടര്‍ന്നാല്‍ 2030 ആകുംബൊഴേക്കും കേരളം വ്റദ്ധന്മരുടെ നാടാവും.ഒരു സ്പൂണ് മരുന്നെടുത്തുകൊടുക്കാന്‍ പൊലും ആരും ഉണ്ടാകില്ല...
---എളമരം കരിം
ഒഴിഞ്ഞ് മാറാനകില്ല മിസ്റ്റര്‍ കരിം താങ്കള്‍ക്കും പാര്‍ട്ടിക്കും കേരളത്തിലെ വ്റദ്ധമാതാപിതാക്കളുടെ പ്രാക്കില്‍ നിന്ന് ...
തന്റെ പുത്രനില്‍ നിന്നൊ പുത്രിയില്‍ നിന്നൊ ഒരിറ്റു ദാഹനീര്‍കുടിച്ച് മരിക്കമെന്നുള ആഗ്രഹം തല്ലികെടുത്തിയ ഇടതു വലതന്മാര്‍ക്ക് ഈ പ്ര്ക്കില്‍ നിന്ന് രക്ഷയില്ല....
കരിംകൂടി ചേര്‍ന്ന് കംബ്യൂട്ടരിനെതിരെ ചെങ്കൊടിയെന്ന കേരളത്തിന്റെ അപായ സിഗ്നലുമായ് നടന്നപ്പൊള്‍ തൊന്നിയില്ലേ മിസ്റ്റര്‍ കരിം...
കേരളം വികസിച്ചാല്‍ ബംഗാൾ വികസിച്ചാല്‍ ഇന്ത്യ വികസിക്കും ഇന്ത്യ വികസിച്ചാല്‍ അത് ചൈനക്ക് വെല്ലുവിളിയാകും.അതുകൊണ്ട് കേരളത്തില്‍ മോഡി മോഡല്‍ വികസനമോ അല്ലെങ്കില്‍ ഒരു വിധവികസമോ പാടില്ല.അതിനായ് ബംഗാളില്‍ 30 വര്‍ഷമായി ഭരിക്കുന്നു.കേരളത്തില്‍ 5 വര്‍ഷത്തെ ഇടവേളകളില്‍ എത്തുന്നു.മറ്റേ 5 വര്‍ഷം കൂടെപ്പിറപ്പാണ് ഭരിക്കുന്നത് അതു കൊണ്ട് അവര്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല.ഫലമോ പത്താം ക്ലാസ് ആയാലും എഞ്ജിനീയറിഗായാലും മെഡിസിന്‍ ആയാലും കഴിഞ്ഞവര്‍ നേരെ ഗൾഫ് അല്ലെങ്കില്‍ ബാംഗ്ലൂര്‍,ചെന്നൈ,മുംബൈ,അഹമ്മദാബാദ് ഇവിടെവിന്ന് വച്ചാല്‍ പൊയ്ക്കെള്ളണം.
ഇവിടെ ആണെന്നാല്‍ ടി.വി തുറന്നാല്‍ ഇത്തരം രാഷ്ട്രീയകോമരങ്ങളുടെ മിമിക്രിയുണ്ട് അതു കണ്ട് ചിരിക്കാം രസിക്കാം.
കുറച്ചുനാൾ കൂടി വായു ഫ്രീയാണ് ആവശ്യംപ്പോലെ ഭക്ഷിക്കാം..
നിഷ്ക്രിയ പരബ്രഹ്മങ്ങളായ കുറെ ഖദര്‍ധാരികൾ എന്ന് ഒറ്റ വാക്കില്‍ നമുക്കിരെ പറ്റി പറയാം.അത് മുകളില്‍ പറഞ്ഞവരൊട് സമം ഗുണം തുല്ല്യം തന്നെ.അതിന്റെ ഫലമാണല്ലോ നമ്മുടെ ഈ ഗൾഫ്ബാംഗ്ലൂര്‍ ഒാട്ടം.
തലക്കഷ്ണം:പെറ്റ തളള സഹിക്കൂല്ലല്ലൊ !!!!പിന്നെയല്ലെ കേരളത്തിലെ ജനങ്ങള്‍.
Subscribe to:
Posts (Atom)