കോണ്‍ഗ്രസിന്റെ അംഗീകാരം തുലാസ്സില്‍ ആക്കാം പഷേ തിരഞ്ഞ്ഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രമായാണോ പ്രവര്‍ത്തിക്കുന്നത് ????
പലിശരഹിതമായി 90 കോടി രൂപ അസോസിയേറ്റഡ് ജേണല്‍സിനു നല്‍കിയെന്ന്
കോണ്‍ഗ്രസ് സമ്മതിച്ച സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അംഗീകാരം എടുത്തു
കളയണമെന്നു ജനത പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.
ഈ ആവശ്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും
അദ്ദേഹം അറിയിച്ചു.
നാഷനല്‍ ഹെറാള്‍ഡ്, ക്വാമി ആവാസ് പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന
അസോസിയേറ്റഡ് ജേണല്‍സ് സോണിയയും രാഹുലും ചേര്‍ന്നു സ്ഥാപിച്ച കമ്പനി
വാങ്ങുകയായിരുന്നെന്നും ഇതില്‍ സാമ്പത്തിക തട്ടിപ്പു
നടന്നിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ സ്വാമി
ആരോപിച്ചത്. വായ്പ നല്‍കിയ കാര്യം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്ങാണ് സ്ഥിരീകരിച്ചത്. ദിനപത്രത്തെ തിരിച്ചു കൊണ്ടുവരാന്‍ വേണ്ടിയാണു സഹായം നല്‍കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇതിനു പിന്നില്‍ വാണിജ്യലാഭം ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോണിയയ്ക്കും രാഹുലിനും 38% വീതം ഓഹരിയുള്ള യങ് ഇന്ത്യന്‍ എന്ന കമ്പനിയാണ് പത്രങ്ങള്‍ വാങ്ങിയത്. അസോസിയേറ്റ് ജേണലിന് കോണ്‍ഗ്രസ് 90 കോടിയുടെ വായ്പ ഈടില്ലാതെ നല്‍കിയെന്ന് സ്വാമി വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടിക്ക് വാണിജ്യാവശ്യത്തിന് വായ്പ നല്‍കാനുള്ള അധികാരമില്ലെന്നും സ്വാമി പറഞ്ഞു.
ദല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസും അസോസിയേറ്റ് ജേണലിന്റെ മറ്റ് വസ്തുവകകളും തട്ടിയെടുക്കാനുള്ള തന്ത്രമാണ് സോണിയയും രാഹുലും ചേര്‍ന്ന് നടത്തിയ ഏറ്റെടുക്കലെന്നും സ്വാമി ആരോപിച്ചിട്ടുണ്ട്.
2 comments:
പലിശരഹിതമായി 90 കോടി രൂപ അസോസിയേറ്റഡ് ജേണല്‍സിനു നല്‍കിയെന്ന് കോണ്‍ഗ്രസ് സമ്മതിച്ച സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അംഗീകാരം എടുത്തു കളയണമെന്നു ജനത പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. ഈ ആവശ്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നാഷനല്‍ ഹെറാള്‍ഡ്, ക്വാമി ആവാസ് പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന അസോസിയേറ്റഡ് ജേണല്‍സ് സോണിയയും രാഹുലും ചേര്‍ന്നു സ്ഥാപിച്ച കമ്പനി വാങ്ങുകയായിരുന്നെന്നും ഇതില്‍ സാമ്പത്തിക തട്ടിപ്പു നടന്നിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ സ്വാമി ആരോപിച്ചത്.
വായ്പ നല്‍കിയ കാര്യം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്ങാണ് സ്ഥിരീകരിച്ചത്.
നിങ്ങളുടെ വരികള്‍ ഇവിടെ കുറിക്കൂൂൂ......
Post a Comment