ആരോപണവിധേയനായ ചിദംബരത്തിന് മന്മോഹന്റെ പ്രശംസ
ധനമന്ത്രി, പിന്നീട് ആഭ്യന്തരമന്ത്രി തുടങ്ങിയ നിലകളില്‍ ചിദംബരത്തിന്റെ പ്രബുദ്ധമായ നേതൃപാടവം തനിക്ക് ഏറെ പിന്തുണയും പ്രചോദനവുമാണെന്ന് ചിദംബരത്തിന്റെ ശിവഗംഗാ മണ്ഡലത്തില്‍ അളഗപ്പ സര്‍വകലാശാലയുടെ ഒരു പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. എന്തൊക്കെ ദൗത്യം ഏല്‍പ്പിച്ചാലും അതെല്ലാം മാതൃകാപരമായി ചിദംബരം നിര്‍വഹിക്കുമെന്നും മന്മോഹന് അവകാശപ്പെട്ടു.
2ജി സ്പെക്ട്രം അഴിമതിയില്‍ ചിദംബരത്തിന്മേല്‍ നിയമത്തിന്റെ പിടി മുറുകിവരുന്നതിനിടെയാണ് മന്മോഹന്റെ അഭിപ്രായപ്രകടനം. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിനെതിരെ ചിദംബരം നടത്തിയ ചില അഭിപ്രായ പ്രകടനങ്ങള്‍ വന്‍ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചിദംബരത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു.
എല്ലാംകൊണ്ടും ചിദംബരത്തിന്റെ നില പരുങ്ങലിലായ സാഹചര്യത്തിലാണ് പുതിയ അടവുമായി മന്‍മോഹന്‍സിംഗ് ശിവഗംഗയിലെത്തിയതെന്ന് കരുതുന്നു. ദല്‍ഹിയിലെ ഒരു വന്‍ ഹോട്ടല്‍ വ്യവസായിയെ സഹായിക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗിച്ചുവെന്ന ആരോപണവും ചിദംബരം നേരിടുന്നുണ്ട്.
സ്പെക്ട്രം അഴിമതിയില്‍ ചിദംബരത്തിന്റെ പങ്ക് വ്യക്തമായതോടെ അദ്ദേഹത്തിന്റെ രാജിക്കായി ബിജെപി കടുത്ത സമ്മര്‍ദ്ദം തുടരുകയുമാണ്. ഇതിനിടയില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരിലുള്ള വിവാദ പരാമര്‍ശം കൂടിയായതോടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും ചിദംബരത്തിനെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നേരിട്ട് രക്ഷകന്റെ രൂപത്തില്‍ എത്തിയിരിക്കുന്നത്.
4 comments:
ദല്‍ഹിയിലെ ഒരു വന്‍ ഹോട്ടല്‍ വ്യവസായിയെ സഹായിക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗിച്ചുവെന്ന ആരോപണവും ചിദംബരം നേരിടുന്നുണ്ട്.
സ്പെക്ട്രം അഴിമതിയില്‍ ചിദംബരത്തിന്റെ പങ്ക് വ്യക്തമായതോടെ അദ്ദേഹത്തിന്റെ രാജിക്കായി ബിജെപി കടുത്ത സമ്മര്‍ദ്ദം തുടരുകയുമാണ്. ഇതിനിടയില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരിലുള്ള വിവാദ പരാമര്‍ശം കൂടിയായതോടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും ചിദംബരത്തിനെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നേരിട്ട് രക്ഷകന്റെ രൂപത്തില്‍ എത്തിയിരിക്കുന്നത്.
നിങ്ങളുടെ വരികള്‍ ഇവിടെ കുറിക്കൂൂൂ......
പ്രധാനമന്ത്രി പറഞ്ഞത് അഴിമതിയുടെ കാര്യത്തിലാണെങ്കില്‍ വളരെ ശരിയാണ്. ഒരു തമിഴന് തീഹാറില്‍ അഴിയെണ്ണി കഴിയുന്നു. മറ്റൊരു അണ്ണനായ ചിദംബരത്തെയും പിടിച്ചകത്തിട്ടാല്‍ അടുത്തത് തീര്‍ച്ചയായും തന്റെ ഊഴമാണെന്ന് സര്ദാറ്ജിക്ക് നന്നായി അറിയാം. അതാണ് ഈ ഭക്തിയുടെ കാരണം. അയാളെങ്ങാനും പിടിക്കപ്പെട്ടാല്‍ സര്‍ദാര്‍ജി പറഞ്ഞിട്ടാണ് താന്‍ കട്ടത് എന്നു ചിദംബരം വിളിച്ചു പറഞ്ഞാല്‍ എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിക്കും എന്ന് മന്മൊഹന്‍ ഭയപ്പെടുന്നു.
ഫിയൊനിക്സ് ജി താങ്കള്‍ പറഞ്ഞതാണ് യഥാര്‍ത്ഥ വസ്തുത ,,,,,,,സര്ദാറ്ജി അകത്തായാല്‍ അയാളെ താങ്ങി കയറ്റിയ മദാമ്മ യ്ക്കും പുത്രനും തലയില്‍ മുണ്ടിട്ടു നടക്കുകയെ രക്ഷയുള്ളൂ ........ഒരു കാര്യം കൂടി ഇതേ രീതിയില്‍ നമ്മുടെ ചാണ്ടി ജി യും പാമോയില്‍ കേസില്‍ അകത്താകും (കരുമാമന്റെ ധനമന്ത്രി ആയിരുന്നലോ ചാണ്ടി ജി).......ഇവിടുത്തെ പ്രതിപഷതിന്നു നട്ടെല്ലില്ലതായിപ്പോയി ............
Post a Comment