Wednesday, September 14, 2011

ഗുജറാത്തില്‍ മോഡി നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍


നരേന്ദ്രമോഡിയുടെ ഭരണം മികച്ചത് – അമേരിക്ക


ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന സര്‍ക്കാരുകള്‍ ഗുജറാത്തിലെയും ബിഹാറിലെയുമാണെന്ന് യു.എസ് കണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ്. ഗുജറാത്തില്‍ മോഡി നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ വേറിട്ടു നില്‍ക്കുന്നതാണെന്ന്‌ ഇന്ത്യയെ കുറിച്ചുള്ള അമേരിക്കന്‍ കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മികച്ച സംസ്ഥാനമായി ബിഹാറിനെയാണ് തെരഞ്ഞെടുത്തതെങ്കിലും ഭരണ കാര്യത്തിലും വികസനത്തിലും നരേന്ദ്ര മോഡിയുടെ സര്‍ക്കാരിനെയാണ് റിപ്പോര്‍ട്ട് ഏറെ പ്രശംസിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിനു മോഡി സര്‍ക്കാരിനു സുപ്രധാന പങ്കുവഹിക്കാനാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യു.എസ് ജനപ്രതിനിധികള്‍ക്കായാണു കണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ്റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. 94 പേജുള്ള റിപ്പോര്‍ട്ടില്‍ ഗുജറാത്തിനെയും ബിഹാറിനെയും റിപ്പോര്‍ട്ട് വാനോളം പുകഴ്ത്തുകയാണ്.
റോഡ്‌ വികസനത്തിന്റെ കാര്യത്തിലും, ഊര്‍ജ്ജ-അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ മോഡി കൊണ്ടുവന്ന നിക്ഷേപങ്ങള്‍ ഗുജറാത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. മിറ്റ്‌സിബൂഷി, ജനറല്‍ മോട്ടോഴ്‌സ്‌ തുടങ്ങിയ ആഗോള കമ്പനികളെ ഗുജറാത്തിലേക്ക്‌ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ഇന്ത്യയുടെ കയറ്റുമതിയിലെ അഞ്ചിലൊന്ന്‌ ഗുജറാത്തില്‍ നിന്നാണെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.
ഊര്‍ജ മേഖലയിലെ വികസനവും വാര്‍ഷിക വളര്‍ച്ച 11 ശതമാനത്തിനു മുകളില്‍ നിലനിര്‍ത്താനായതും മോഡിയുടെ മോടി കൂട്ടുന്നു. രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമായ ബിഹാര്‍ നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ വന്‍ മാറ്റത്തിനു കുതിക്കുകയാണ്. ജാതി രാഷ്ട്രീയത്തിനു മുകളില്‍ വികസന വിജയം കൊണ്ടുവരാന്‍ അദ്ദേഹത്തിനായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസ രംഗത്തും, അടിസ്ഥാന സൗകര്യ മേഖലയിലും നിതീഷിന്റെ ഭരണം മികച്ചതായിരുന്നു. മോഡിയുടെയും, നിതീഷിന്റെയും ഭരണം ഉത്തര്‍പ്രദേശില്‍ മായാവതി സര്‍ക്കാരിനെ സ്വാധീനിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി പദം സ്വപ്നം കണ്ട്‌ നടക്കുന്ന മായാവതിയെ മൂന്നാം മുന്നണിയുടെ നേതാവായാണ്‌ വിലയിരുത്തപ്പെടുന്നതെന്നും പറയുന്നു.

12 comments:

[[::ധനകൃതി::]] said...

ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന സര്‍ക്കാരുകള്‍ ഗുജറാത്തിലെയും ബിഹാറിലെയുമാണെന്ന് യു.എസ് കണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ്. ഗുജറാത്തില്‍ മോഡി നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ വേറിട്ടു നില്‍ക്കുന്നതാണെന്ന്‌ ഇന്ത്യയെ കുറിച്ചുള്ള അമേരിക്കന്‍ കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മികച്ച സംസ്ഥാനമായി ബിഹാറിനെയാണ് തെരഞ്ഞെടുത്തതെങ്കിലും ഭരണ കാര്യത്തിലും വികസനത്തിലും നരേന്ദ്ര മോഡിയുടെ സര്‍ക്കാരിനെയാണ് റിപ്പോര്‍ട്ട് ഏറെ പ്രശംസിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിനു മോഡി സര്‍ക്കാരിനു സുപ്രധാന പങ്കുവഹിക്കാനാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

[[::ധനകൃതി::]] said...

നിങ്ങളുടെ വരികള്‍ ഇവിടെ കുറിക്കൂ‍ൂ‍ൂ......

Unknown said...

ജനസംഖ്യാ നിയന്ത്രണത്തിനും മോഡി നടപ്പാക്കിയ കൂട്ടക്കൊല പരിപാടി ബെസ്റ്റാ.അമേരിക്കക്കും , ചൈനക്കും അത് നടപ്പാക്കാവുന്നതാണ്.നിലവില്‍ ആ‍ പണി അമേരിക്ക നടപ്പാക്കുന്നുണ്ട്. സ്വന്തം രാജ്യത്തല്ല എന്ന് മാത്രം.....

[[::ധനകൃതി::]] said...

Basheer Pookkottur | ബഷീര്‍ പൂക്കോട്ടൂര്‍
ത്രപ്പാദസ്പര്‍ശനത്തിലൂടെ ധനകൃതി പുണ്യതകൈവന്നു..നന്ദി..
വീണ്ടുമാ പുണ്യതയുടെ ദിനവും കാത്ത്...

[[::ധനകൃതി::]] said...

respected
Basheer Pookkottur | ബഷീര്‍ പൂക്കോട്ടൂര്‍
ente lekanathil enthoram nalla karyangal undayirunnu,.,.,

u know ഗുജറാത്തില്‍ മോഡി നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍,റോഡ്‌ വികസനത്തിന്റെ കാര്യത്തിലും, ഊര്‍ജ്ജ-അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ മോഡി കൊണ്ടുവന്ന നിക്ഷേപങ്ങള്‍ ഗുജറാത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. മിറ്റ്‌സിബൂഷി, ജനറല്‍ മോട്ടോഴ്‌സ്‌ തുടങ്ങിയ ആഗോള കമ്പനികളെ ഗുജറാത്തിലേക്ക്‌ ആകര്‍ഷിക്കാന്‍ കഴിഞ്ഞു
ithonnum thankal candilla

ithine aanoo akidin chuvattilum chorathanne kothukinnu cauthukam ennu parayunnathu....

cazhttam thanne MR....

nallathanenna nallathennu parangu kudeeii....

eeeeeeeeee.........

Unknown said...

Sorry Dear
വേദനിച്ചെങ്കില്‍ ക്ഷമിക്കണം.ഗുജറാത്തില്‍ മോഡി വികസനം കൊണ്ടു വന്നില്ല എന്ന് ഞാന്‍ പറഞ്ഞില്ല. എത്ര തന്നെ വികസനം നടത്തിയാലും ഒരു സമുദായത്തെ കൂട്ടക്കൊല നടത്തിയ കാര്യം മറക്കരുത്.ഇനി ഇക്കാര്യത്തില്‍ മോഡിയുടെ പങ്കിന് തെളിവില്ല എന്നാണെങ്കില്‍ അങ്ങനെയാവട്ടെ.നല്ലത് വരട്ടെ.Good Night

[[::ധനകൃതി::]] said...

Res
Basheer Pookkottur | ബഷീര്‍ പൂക്കോട്ടൂര്‍
vedanayoo!!!! kriyathmakamaya oru charchayil vedana ennonnum illa,.,.,.

ഒരു സമുദായത്തെ കൂട്ടക്കൊല nadathiyennoo,.,.appo gujarathil muslims illa ennannoo,.,.,.

sathayam endanennoo ettavum kuduthal muslims ulla 5 indian samsthanagalil onnu gujarathanuu,.,.,matharamalla SACHAR committe report parayunna pole ,.,,muslims ettayum nalla conditionil geevikkunna oru samsthanam kudi aanu gujarat,.,.,keralam and West bangal aanu eettavum lowest,.,.,.



ithu mathravum aala sushruthee nammalellam parayunna ee GODRAYIL munisippalitty bhariccunnathu bjp yum Muslims um chernna oru aliance aanennathum marakkaruthu,.,.,.,

ബഷീർ said...

!

അജാതശത്രു said...

ഗുജറാത്ത് മുസ്ലീം കൂട്ടക്കൊല !!!

ഒരു സുപ്രഭാതത്തിൽ വെറുതേ കിടന്നുറങ്ങിയ മുസ്ലീങ്ങളെ മോഡിയും കൂട്ടരും വിളിച്ചുണർത്തി വെട്ടിക്കൊല്ലുകയായിരുന്നോ ?

രാമക്ഷേത്ര ദർശനം കഴിഞ്ഞ് തിരികെ മടങുകയായിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന 58 വിശ്വാസികളെ ഒരു കൂട്ടം കാപാലികർ തീ വച്ചു കൊന്നതിനെത്തുടർന്നാണ് ഗുജറാത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്.

തുടർന്ന് ഇരുപക്ഷത്തുമുള്ള ചില മതഭ്രാന്തന്മാരുടെ വെകിളികളിൽ വീണ് പിടഞ്ഞത് 1100 ഇൽ പരം ജീവനുകൾ. 790 മുസ്ലീങ്ങളും 258 ഹിന്ദുക്കളും (ന്യൂനപക്ഷകമ്മീഷന്റെ റിപ്പോർട്ടു പ്രകാരം)

ഒന്നാലോചിക്കൂ...അത്തരം ഒരു സംഭവം കേരളത്തിൽ ഹജ്ജിനു പോകുന്ന മുസ്ലീങൾക്കു നേരേ നടന്നിരുന്നെങ്കിലോ ? മലപ്പുറത്ത് ഒരു ഹിന്ദു കുടുംബമെങ്കിലും ജീവനോടെ അവശേഷിക്കുമായിരുന്നോ ?

എന്നിട്ട് ലോകം മുഴുവനുമുള്ള ജിഹാദികൾ ഗുജറാത്തിനു കണക്കു പറഞപ്പോൾ മരിച്ചു വീണ ഭാരത പുത്രർക്കു മാത്രം കണക്കില്ല.
2011ഇൽ ജുലൈ വരെ മാത്രം ഭാരതത്തിൽ 89 ഭീകരാക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ഒരു വർഗീയകലാപത്തെ കൂട്ടക്കൊല എന്നു വിശേഷിപ്പിക്കുന്നത് മതവൈരം വളർത്താനല്ലേ ?

ആധുനികകാലത്തെ ഒരു കൂട്ടക്കൊലക്ക് ഉദാഹരണം വേണമെങ്കിൽ കാശ്മീരി പണ്ഡിറ്റുകളെ നോക്കൂ...

[[::ധനകൃതി::]] said...

ബഷീര്‍ പി.ബി.വെള്ളറക്കാട്‌,അജാതശത്രു
ത്രപ്പാദസ്പര്‍ശനത്തിലൂടെ ധനകൃതി പുണ്യതകൈവന്നു..നന്ദി..
വീണ്ടുമാ പുണ്യതയുടെ ദിനവും കാത്ത്...

[[::ധനകൃതി::]] said...

bahu
ബഷീര്‍ പി.ബി.വെള്ളറക്കാട്‌

!!!

thankalkku ashchryam undakkiyathu gujarathile vikasanam kandittanoo,.,.,.adutha ganmathilenkkilum namukkum ithu pole nattellurappullavarude nattil ganikkan prarthikkammmmmm

[[::ധനകൃതി::]] said...

bahu
അജാതശത്രു

thankalude chodyangalkku thazhe enteyum kayyoppuu

enkilum namukkivide charchacheyyanam endu kondu gujarathil mathram vikasanam ennnuu,.,.,.,endu kondivide illa vikasanam,,.,.,

vendeee