Thursday, November 19, 2009

ലൗജിഹാദിനെ നേരിടാന്‍

ലൗ ജിഹാദിനെക്കുറിച്ചുള്ള ഭീതിദമായ വാര്‍ത്തകളാണ്‌ പത്രങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നത്‌. ഹിന്ദുപെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോകുകയും മതംമാറ്റി വിവാഹം കഴിച്ച്‌ നാലോ അഞ്ചോ കുട്ടികളായാല്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. മതംമാറാന്‍ മടിക്കുന്നവരേയും ചെയ്യുന്നത്‌ മറ്റൊന്നല്ല. അവരെ കുറച്ചുകൂടെ നേരത്തെ ഉപേക്ഷിയ്ക്കുമെന്നുമാത്രം. ഏറെപ്പേരെ മതംമാറ്റി കുറച്ചുകാലം കൂടെ താമസിപ്പിച്ച്‌ വേശ്യാലയങ്ങളിലെത്തിക്കുകയാണത്രെ ചെയ്യുന്നത്‌. എന്താണെങ്കിലും മുസ്ലീം യുവാക്കള്‍ക്കൊപ്പം പോയവരുടെ ഗതി അധോഗതി തന്നെയെന്നര്‍ത്ഥം.

കഴിഞ്ഞ ദിവസം മുസ്ലീം മാനേജ്മെന്റിനു കീഴിലുള്ള ഒരു പത്രത്തില്‍വന്ന ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്‌ ഹിന്ദുയുവാക്കളെല്ലാം ഷണ്ഡന്മാരായതുകൊണ്ടാണ്‌ ഹിന്ദുപെണ്‍കുട്ടികള്‍ മുസ്ലീം യുവാക്കള്‍ക്കൊപ്പം പോകുന്നതെന്നാണ്‌. നമ്മുടെ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളോട്‌ ചൊരിയുന്ന സഹോദരസ്നേഹത്തെ ഷണ്ഡത്വമായി ചിത്രീകരിച്ചിരിക്കുന്നു ഈ പത്രം. ഈ സ്നേഹത്തെ അഭിനന്ദിക്കുന്നതിനുപകരം അതിനെ അപമാനിക്കുന്നു. മുസ്ലീം സമൂഹത്തിലെ തീവ്രവാദബന്ധമുള്ള ചിലര്‍ ചെയ്യുന്ന നാണംകെട്ട ലൗജിഹാദെന്ന നിലപാടിനെ ന്യായീകരിക്കാനുമാണ്‌ ലേഖകനും പത്രസ്ഥാപനവും തുനിഞ്ഞതെന്നര്‍ത്ഥം. രാവിലെ എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നതെന്താണെന്ന്‌ ടീനേജുകാര്‍ക്കുള്ള പഠനക്ലാസില്‍ വന്നവരോട്‌ ചോദിച്ചപ്പോള്‍ കുളിയ്ക്കും, വായിയ്ക്കും, മുഖം കഴുകും എന്നെല്ലാമായിരുന്നു മറുപടി. ഉണര്‍ന്നുകഴിഞ്ഞാലുടന്‍ കിടക്കയില്‍ നിന്നെണീയ്ക്കുന്നതുതൊട്ടുള്ള കാര്യങ്ങള്‍ ഒന്നൊന്നായി പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. മിക്കവരും പല്ലും മുഖവും കഴുകി ചായ കഴിക്കുകയാണ്‌ ആദ്യം. ചിലര്‍ കിടക്കയില്‍ ഇരുന്നുതന്നെ വായപോലും കഴുകാതെ ബെഡ്കോഫി കുടിച്ചശേഷമാണ്‌ ബാത്‌റൂമിലേക്ക്‌ പോകുന്നതെന്നുമാത്രം. എന്തായാലും 99 ശതമാനം പേരും എണീറ്റു കഴിഞ്ഞാല്‍ പോകുന്നത്‌ നേരെ ബാത്‌റൂമിലേക്കാണ്‌. ക്ലോസറ്റാണ്‌ കണി.

പല്ലുംമുഖവും കഴുകിയശേഷം തൊഴുത്‌ ഭസ്മം ധരിക്കുന്നവരില്ല തന്നെ. കുളി കഴിഞ്ഞശേഷം പ്രാര്‍ത്ഥിക്കുന്നവര്‍ അമ്പത്‌ അറുപത്‌ ശതമാനിത്തിടയ്ക്ക്‌ വരും. ബാക്കിയുള്ളവര്‍ക്ക്‌ ആ സ്വഭാവവുമില്ല. വൈകിട്ടും സ്ഥിതി ഏറെ വ്യത്യസ്തമല്ല. സന്ധ്യാവിളക്കു കൊളുത്തി, ഏറെ വൈകിയാണ്‌ മിക്കവരും ട്യൂഷന്‍ കഴിഞ്ഞെത്തുന്നത്‌. വന്നുകഴിഞ്ഞ്‌ ചായ കഴിക്കുന്നതോടൊപ്പം അരമണിക്കൂര്‍ ടിവിക്കുമുന്നില്‍ രക്ഷിതാക്കള്‍ക്കൊപ്പം സീരിയല്‍, മേല്‍കഴുകി വന്നാല്‍ പേരിനൊന്നു പ്രാര്‍ത്ഥിക്കും. അതുകഴിഞ്ഞാല്‍ പഠനതാല്‍പര്യത്തിനനുസരിച്ചും വീട്ടിലെ നിര്‍ബന്ധങ്ങള്‍ക്കുമനുസരിച്ച്‌ ചിലര്‍ പഠിക്കാനിരിക്കും. ചിലര്‍ വീണ്ടും സീരിയല്‍/റിയാലിറ്റി ഷോയിലേക്ക്‌.

എത്രപേര്‍ ദിവസേന അമ്പലത്തില്‍ തൊഴുമെന്നുചോദിച്ചപ്പോള്‍ ഇരുപത്തെട്ടില്‍ മൂന്നുപേര്‍ കയ്യുയര്‍ത്തി. (ഇതില്‍ രണ്ടുപേര്‍ ക്ഷേത്രത്തിനുമുന്നിലൂടെ വിദ്യാലയത്തില്‍ പോകുമ്പോഴാണ്‌ എന്നും ക്ഷേത്രത്തിലെത്തുന്നത്‌.) ആഴ്ചയിലൊരിക്കലും മാസത്തിലൊരിക്കല്‍ ജന്മനാളില്‍ പോകുന്നവരുമുണ്ട്‌. വിശേഷദിവസങ്ങളില്‍ പോകുന്നവരാണ്‌ മിക്കവരും.

സിനിമയ്ക്കും പാര്‍ക്കിലും പുറത്തുനിന്ന്‌ ഭക്ഷണം കഴിക്കാനുമെല്ലാം ആഴ്ചയിലൊരിക്കല്‍ മക്കള്‍ക്കൊപ്പം പുറത്തുപോകുന്ന എത്ര മാതാപിതാക്കള്‍ ഭക്തിപ്രഭാഷണങ്ങളും സത്സംഗങ്ങളും കേള്‍ക്കാന്‍ പോകുന്നു? അഥവാ പോകുന്നവരില്‍ എത്രപേര്‍ മക്കളെ ഒപ്പം കൂട്ടുന്നു? എത്രപേര്‍ കുട്ടികളെ മതപാഠശാലാക്ലാസുകളിലും മറ്റും പറഞ്ഞയയ്ക്കുന്നു? അവര്‍ക്കതിലൊന്നും താല്‍പര്യമില്ലെന്നുപറഞ്ഞ്‌, അവര്‍ക്ക്‌ കുറെ പഠിക്കാനുണ്ടെന്നുപറഞ്ഞ്‌, അവര്‍ക്ക്‌ ട്യൂഷനുണ്ടെന്ന്‌ പറഞ്ഞ്‌ സൗകര്യപൂര്‍വം രക്ഷിതാക്കള്‍തന്നെ അവര്‍ക്ക്‌ ഒഴിഞ്ഞുമാറാന്‍ അവസരം നല്‍കുന്നു. രാവിലെ എണീറ്റുകഴിഞ്ഞാല്‍ ക്ലോസറ്റ്‌ കണികാണുന്ന ഈ കുട്ടികള്‍ വഴിതെറ്റിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ? പ്രണയവും വിവാഹാനന്തരജീവിതത്തിലെ പൊരുത്തക്കേടുകളും അവിഹിതഗര്‍ഭവും പരസ്പ്പര പാരവെയ്പും മാത്രം ഉള്‍ക്കൊള്ളുന്ന സീരിയല്‍ കണ്ട്‌ അതാണ്‌ ജീവിതമെന്നു നിനച്ച്‌, പ്രണയത്തിലേക്കും ലൗ ജിഹാദ്‌ എന്ന കെണിയിലേക്കും വഴിപിഴച്ചെത്തുന്നു നമ്മുടെ കുട്ടികള്‍.

ക്ഷേത്രങ്ങളില്‍ പോകാന്‍, സത്സംഗങ്ങളിലും ആദ്ധ്യാത്മിക ക്ലാസുകളിലും പ്രഭാഷണങ്ങളിലും പങ്കെടുക്കാന്‍ സമയമില്ലാതെയും പിന്നെപ്പിന്നെ താല്‍പര്യമില്ലാതെയും വളരുന്ന കുട്ടികള്‍ സല്‍സ്വഭാവികളാകണമെന്ന്‌ ആഗ്രഹിച്ചിട്ടെന്തു കാര്യം? എനിക്കറിയുന്ന ഒരു കാര്യം പറയാം. ദീപാവലി നാളില്‍ വീട്ടില്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുന്നതിനെ എതിര്‍ത്തിരുന്ന ഒരു ബാലന്‍.......വീട്ടുകാര്‍ അതിന്‌ വിലനല്‍കിയില്ല. ഇപ്പോള്‍ വീട്ടുകാരോടൊപ്പം അവനും അത്തരം ദിവസങ്ങളില്‍ സസ്യേതര വിഭവങ്ങള്‍ കഴിക്കുന്നു. അവന്‌ സ്കൂളില്‍നിന്നോ കൂട്ടുകാരില്‍നിന്നോ മറ്റൊ കിട്ടിയ വിവരമായിരിക്കാം അവനത്‌ വീട്ടില്‍ പറയുകയും ചെയ്തു. മാതാപിതാക്കള്‍ അതിന്‌ പ്രാമാണ്യം നല്‍കുന്നില്ലെന്നു കണ്ടപ്പോള്‍ വീട്ടുകാരുടെ വഴിയാണ്‌ ശരിയെന്ന്‌ അവന്‍ ധരിച്ചു. അവനും അവരുടെ രീതിയിലേക്ക്‌ മാറി. മത്സ്യമാംസാദിയില്ലാതെ എന്റെ ഭര്‍ത്താവ്‌ അല്ലെങ്കില്‍ എന്റെ കുട്ടി ഒരുവറ്റ്‌ കഴിക്കില്ലെന്ന്‌ അഭിമാനത്തോടെ പറയുന്ന സ്ത്രീകളെ നാമൊക്കെ ധാരാളം കാണുന്നതല്ലേ? ഓണത്തിനും വിഷുവിനും തിരുവാതിരക്കും ദീപാവലിക്കും പിറന്നാളുകള്‍ക്കും ഏകാദശിക്കും മുപ്പെട്ട്‌ ശനി, തിങ്കള്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലും മറ്റ്‌ വിശേഷ ദിവസങ്ങളിലും 'ശവം' (മത്സ്യമാംസാദികള്‍) കഴിക്കുന്നതായില്ലേ നമ്മുടെ സംസ്കാരം. ഈ സാംസ്കാരിക മൂല്യച്യുതി സ്വാഭാവികമായും കുട്ടികളെയാണ്‌ ആദ്യം വഴിതെറ്റിക്കുന്നത്‌ എന്നറിയാന്‍ പ്രശ്നംവയ്ക്കേണ്ടതില്ല.

ചുരുക്കത്തില്‍ ലൗ ജിഹാദ്‌ കെണിയിലും മറ്റും കുട്ടികള്‍ ചെന്നു വീഴുന്നതില്‍ മാതാപിതാക്കളടക്കമുള്ള രക്ഷിതാക്കള്‍ക്കും പങ്കുണ്ട്‌. സ്വന്തം കുഞ്ഞിന്‌ ആവശ്യമുള്ളതൊന്നും നല്‍കാതെ ഒരു തികഞ്ഞ 'മതേതര'വാദിയാക്കിയേ അടങ്ങൂ. എങ്കില്‍ ഏറെ കഴിയാതെ അവരെ തെരുവോരങ്ങളിലോ മറ്റ്‌ അനാവശ്യ ഇടങ്ങളിലോ വെച്ചു കാണാം. ആണ്‍കുട്ടികളാണെങ്കില്‍ ദുര്‍നടപടികളെല്ലാമായി അരക്ഷിതമായ ഒരു ചുറ്റുപാടില്‍ കാണാം. അതിന്‌ അവരെ കുറ്റപ്പെടുത്തേണ്ട. കുറ്റക്കാര്‍ രക്ഷിതാക്കള്‍ മാത്രമാണ്‌. കുട്ടിക്കാലം തൊട്ട്‌ അവരെ നല്ല ചുറ്റുപാടുകളിലേക്ക്‌ അയയ്ക്കാതെ വളര്‍ത്തുന്ന രക്ഷിതാക്കള്‍. നമുക്കെന്തു ചെയ്യാനാകും?

കുട്ടികള്‍ക്ക്‌ നമ്മുടെ സംസ്കാരത്തെക്കുറിച്ച്‌ അറിവ്‌ നല്‍കുകയെന്നതുതന്നെയാണ്‌ മുഖ്യം. ഭക്തിമാര്‍ഗത്തില്‍ വളര്‍ത്തുകയെന്നതുതന്നെയാണ്‌ ഏക പോംവഴി. അതിന്‌ ആദ്യം വേണ്ടത്‌ രക്ഷിതാക്കള്‍ ആ വഴി ചരിക്കുക എന്നതാണ്‌. സത്യത്തിന്റേയും ധര്‍മത്തിന്റേയും സ്നേഹത്തിന്റേയും നീതിയുടേയും വഴി പറഞ്ഞുകൊടുക്കണം. സമൂഹവുമായി ബന്ധപ്പെടാനും ഒരേ സംസ്കാരമുള്ളവരുമായി ഇടപഴകാനും അവസരം നല്‍കണം.

സന്ധ്യാദീപം കത്തിക്കുന്ന സമയം ടിവി പ്രവര്‍ത്തിപ്പിക്കില്ലെന്ന്‌ തീര്‍ച്ചയാക്കുക. അതോടൊപ്പം എല്ലാവരും വിളക്കുകണ്ട്‌ തൊഴുത്‌ രണ്ടോ മൂന്നോ കീര്‍ത്തനങ്ങളെങ്കിലും ആലപിക്കുക. ആചാരങ്ങളും അനുഷ്ഠാനങ്ങളും കഴിയുന്നത്ര ആചരിക്കുക. അതിന്റെ ശാസ്ത്രീയ അടിത്തറ മനസ്സിലാക്കുകയും കുട്ടികള്‍ക്കത്‌ പകര്‍ന്നു നല്‍കുകയും ചെയ്യുക.

നിങ്ങള്‍ ഇതിന്‌ തയ്യാറാണോ എങ്കില്‍ സംശയം വേണ്ട. നിങ്ങളുടെ മക്കള്‍ നിങ്ങളോടൊപ്പമുണ്ടാകും എല്ലായ്പ്പോഴും. ഇല്ലെങ്കില്‍......വീണ്ടും പറയട്ടെ അവരെ കുറ്റപ്പെടുത്തേണ്ട. കുറ്റക്കാര്‍ രക്ഷിതാക്കള്‍ മാത്രമാണ്‌.

7 comments:

Rejeesh Sanathanan said...

അങ്ങനെ നിര്‍ബന്ധിച്ചാല്‍ മാറുന്നതാണോ നമ്മുടെ പെണ്‍കുട്ടികളുടെ മത വിശ്വാസം? അത്രക്ക് ദുര്‍ബലമാണോ അത്? അതേ എന്നാണ് ഉത്തരമെങ്കില്‍ അവര്‍ ഹിന്ദുമത വിശ്വാസികളായി ഇരുന്നത് കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം മാഷേ......പുകഞ്ഞ് കൊള്ളികള്‍ പുറത്ത് പോകുന്നത് തന്നെയാണ് അഭികാമ്യം. ഇതൊന്ന് നോക്കൂ ലവ് ജിഹാദ് എന്ന വില്ലന്‍

[[::ധനകൃതി::]] said...

“തനിക്ക് അതൃപ്തികരമായി വല്ലതും പറഞ്ഞാല്‍ “ഇവന്‍ മറ്റവന്‍റെ ആളാണ്” എന്ന് പറഞ്ഞിരുന്ന .........“
മലയാളിയുടെ മുഴുവന്‍ പോസ്റ്റിലും ലൌജിഹാദ് എന്ന ‘സാങ്കല്‍പ്പിക‘ പദത്തെ പറ്റിയാണ് പറഞ്ഞിരിക്കുന്നത്.ആ ‘സാങ്കല്‍പ്പിക‘ത്തില്‍
ത്തന്നെ ഒരു പക്ഷം ഒളിഞ്ഞിരുപ്പുണ്ട്.5000-ത്തൊളം മതം മാറ്റം ലൌജിഹാദിലൂടെ നടക്കുകയും പ്രണയത്തിനിരയായ് യുവതികൾ
നരകയാതന അനുഭവിക്കുംബൊളു ഇത് ചുമ്മാ‍തെ പറയുന്നതാണെന്ന് പറഞ്ഞ് ചുമ്മാതിരിക്കുന്നതെങ്ങനാ മലയാളി.......
JIJU said...
Good but main thing is that even Christian missionaries are also
involved in these issue but left parties only blaming Hindu
organizations, here comes thier minority apiecement.
ഇതു ലെറ്റ് മാത്ര്മല്ല റൈറ്റും അതു തന്നെ ,,
ഹിന്ദു സമൂഹവും ഹിന്ദു സംഘടനകളും ആണ് ലൌജിഹാദ് എന്ന പദത്തിനുത്തരവാദി എന്നാക്കാനുളള ലെറ്റ് റൈറ്റ് മാരുടെ തിടുക്കവും
കോടതിയില്‍ തെളിവെത്തിക്കുന്നതില്‍ ഇരു സര്‍ക്കാരും കാണിക്കുന്ന അലംബാവവും ഒക്കെ ക്കൂടി ഒരു ചീഞ്ഞമണമില്ലേ മലയാളി.......

താങ്കൾ മറ്റവന്റെ ആളാണന്ന് ഞാന്‍ പറഞ്ഞിട്ടില്ല---പറയാന്‍ താങ്കൾക്ക് അധികാരമുണ്ട്

“ഞാനും എന്നെ വിമര്‍ശിക്കുന്ന സുഹൃത്തും ഉള്‍പ്പെട്ട ഹിന്ദു സമൂഹവും ഹിന്ദുക്കള്‍ക്ക് ‘വേണ്ടി’ എന്നുപറഞ്ഞ് നിലകൊള്ളുന്ന ഹിന്ദു
സംഘടനകളും ഒരുപോലെ ഉത്തരവാദികളല്ലേ സുഹൃത്തേ...നമ്മളെന്താ ആ പാവങ്ങളുടെ വിശപ്പ് കാണാതെ പോയത്.“

താങ്കൾ പറയുന്നത് ക്രിസ്ത്യന്‍,ലൌജിഹാദികളെപ്പൊലെ കോടികൾ ഒഴുക്കി ‘ഹിന്ദു സമൂഹത്തിന്റെ വിശപ്പ് മാറ്റാത്തതാണ്‘ ഹിന്ദു
സംഘടനകൾ ചെയ്ത കുറ്റം....

വിദേശത്ത് നിന്ന് മിഷനറിമാര്‍ക്കെത്തുന്ന കോടികൾ കോണ്ട് മതം മാറ്റുന്നത് പുണ്യം....

പാകിസ്താന്‍,ഗൾഭില്‍ നിന്നും പണവും കളളപണവുമായ് ലൌജിഹാദുന്നത് പരമപുണ്യം....

ഹിന്ദു സംഘടനകൾ ഉറച്ച് നില്‍ക്കേണ്ടതും കുറച്ചെങ്കിലും ഉറച്ച് നില്‍ക്കുന്നതും ഹിന്ദുത്വം എന്ന മഹത്തായ ആശയത്തില്‍ ആണ്.
ആ ഹിന്ദുത്വംത്തില്‍ മതം മാറ്റുക എന്നൊ ആ പേരിലെ ധ്വംസനങ്ങൾക്കൊ സ്ധാനമില്ല എനാനെന്റെ അറിവ്...
ഭാരതത്തില്‍ നിരവധി രാജാക്കന്‍ മാരും ചക്രവര്‍ത്തിമാരും രാഷ്ട്രീയഭരണധിമാരും ഉണ്ടായിരുന്നു ഇതുവരെ അവരാരും ഒരു
വിദേശരാജ്യാക്രമണത്തിനൊ പിടിച്ചടക്കാനൊ പൊയിട്ടില്ല ...എന്തിന് അനേക വിദേശപറട്നങ്ങൾ നടത്തുന്ന മാതാ അമ്രതാനന്ദമയീ ദേവിയും
സത്യസായി ബാബയേ,ശ്രീ ശ്രീ രവിശങ്കറൊ ഒരു നിര്‍ബന്ധിത മതപരിവര്‍ത്തനമെങ്ക്ങ്കിലും നടത്തിയതായി കേട്ടിട്ടുഡോ മലയാളി.......
കൂടാതെ ഇവിടെ വന്നിട്ടുളള വാസ്ക്കൊടിഗാമാരെയും മുഗളന്‍ മാരെയും എല്ലാം ആചാരപൂര്‍വ്വം സ്വീകരിച്ചിട്ടേയുളളു ഇതെല്ലാം ഹിന്ദുത്വം
എന്ന മഹത്തായ ആശയം നമ്മുടെ സംസ്കാരം അതായത് കൊണ്ടാണ്...ഹിന്ദുത്വംത്തിന്റെ മാത്രം മഹത്ത്വമാണത്....
“ഭാരതീയര്“‍...... അതിന്റെ വില നാം ഒരുപാട് നല്‍കിയില്ലേ....
വാസ്ക്കൊടിഗാമാരും മുഗളന്‍ മാരും ഉൾപ്പെട്ട വൈദേശീയ ശക്തിക്ളുടെ കരസ്പര്‍ശമേറ്റ്
ഹിന്ദുത്വം എന്ന നമ്മുടെ സംസ്കാരം മരണശ്വാസം വലിക്കുന്ന ഈ വൈകിയ വേളയിലും മലയാളിളിളിളി......

സ്വന്തം അസ്തിത്വത്തെ തളളിപ്പറയാന്‍ മലയാളി കാണിച്ച എടുത്തുചാട്ട സമീപനമാണ് ഞാന്‍ പറഞ്ഞ മലയാളിടെ മാറ്റം...
ഹിന്ദുത്വം എന്ന നമ്മുടെ സംസ്കാരത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളെയും മതം മാറ്റവിദ്ധരെയും പൂജിക്കാന്‍ ശ്ര്മിക്കുന്നത്
ആത്മഹത്യാപരവും അതിലുപരി മാത്രഹത്യാപര്‍വുമല്ലേ മലയാളിളിളിളി......

[[::ധനകൃതി::]] said...

ആദ്യമായ് എന്റെ അഭിപ്രായങ്ങൾക്ക് കുറെച്ചെങ്കിലും മറുപ്ടി തരാന്‍ കാണിച്ച സന്മനസ്സിന് മാറുന്ന മലയാളിക്ക് നന്ദി....
എന്റെ മറുപ്ടിയിലെ വളരെക്കുറച്ച് ഭാഗം അടര്‍ത്തി വളരെ ചെറിയ് ഒരു മറുപടിയായ് എനിക്കിത് തോന്നുന്നു ...
‘“ക്രിസ്ത്യന്‍,ലൌജിഹാദികളെപ്പൊലെ കോടികൾ ഒഴുക്കി ‘“ ഇത് മാത്രം എടുക്കാതെ
“വിദേശത്ത് നിന്ന് മിഷനറിമാര്‍ക്കെത്തുന്ന കോടികൾ കോണ്ട് “
“പാകിസ്താന്‍,ഗൾഭില്‍ നിന്നും പണവും കളളപണവുമായ് ലൌജിഹാദുന്നത് “
ഇത് മറുപ്ടി തരാന്‍ തെരഞ്ഞെടുക്കാതിരുന്നതെന്ത്???
കളളപണം കോണ്ട് വന്നാലും പ്രശ്നമില്ലാ എന്നാണോ??
കളളപണം കോണ്ട് ലൌജിഹാദുന്നത് നല്ലതാണെന്നാണോ??
കളളപണം കോണ്ട് തീവ്രവാദം നടത്തിയാലും പ്രശ്നമില്ലാ എന്നാണോ??
മിഷനറിമാര്‍ വിശപ്പടക്കുകയല്ലാ വിശപ്പിന്നു വിലപറയുന്ന നീചതയാണ് ചെയ്യുന്നത്!!!!
“കുറ്റകരമായ അനാസ്ഥ തന്നെ എന്നാണ് എന്‍റെ“
അപ്പൊൾ ഹിന്ദു സമൂഹവും ഹിന്ദു സംഘടനകളും കളളപണം കോണ്ട് വരണമെന്നാണോ??

ഇതിന്റെ മറുവശം നോക്കിയാല്‍
ഹിന്ദുദേവാലയങ്ങളിലെത്തുന്ന വരുമാനം ദേവസം ബോര്‍ട് എന്നപേരില്‍ സര്‍ക്കാര്‍ കൊളള ചെയ്തില്ലായിരുന്നെങ്കില്‍ .....
അതിനെ എതിര്‍ക്കാന്‍ മലയാളി തയാറാകുമോ....
(മൂന്നു ദേവസ്വം ബോര്‍ടിലെ വേണ്ട തിരുവിതാംകൂറിലെ മാത്രം 1-ശതമാനം പണം കൊണ്ട് പൊലും താങ്കളുടെ എല്ലാ പ്രശ്നത്തിനും
പരിഹാരം ആകും,അപ്പൊൾ 3-ദേവസ്വം ബോര്‍ടിലെയും സ്ധാപനങ്ങളിലെയും പണം കൊണ്ട്.....)
സര്‍ക്കാരിന്റെ ഈ കൊളളയെ എതിര്‍ക്കുന്ന ഹിന്ദു ഐക്യവേദി ഉൾപ്പെടേ ഹിന്ദു സംഘടനകളെയും രാഷ്ട്രീയപാര്‍ട്ടികളെയും
വര്‍ഗ്ഗീയവാദികളെന്ന് മുദ്രകുത്തി മാറ്റിനിര്‍ത്തുകയല്ലേ ചെയ്യുന്നത് .എന്നിട്ടും പഴി അവര്‍ക്ക് തന്നെയൊ??????
സ്വന്തം പളളികളിലെ പണം ക്രൈസ്തവ,ഇസ്ലാമികര്‍ സര്‍ക്കാരിന്‍ നല്‍കുന്നില്ല.അവരുടെ സ്ധാപനങ്ങൾ അവര്‍ത്ത്ന്നെ കൈകാറം ചെയുന്നു.
സ്ധാപനങ്ങൾ ഭൂരിഭാഗവും അവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു...ഇതല്ലേ വര്‍ഗ്ഗീയത????????
ഇതിനെ താങ്കളുറെ ഞണ്ട് കഥയുമായി ബന്ധിപ്പിച്ച് വായിച്ചൊളു!!
ഇവിടുത്തെ കപട മതേതര സര്‍ക്കാരുകളണോ കാലില്‍ പിടിച്ച് വലിക്കുന്നത് അതോ ഹിന്ദു ഞണ്ടാണോ??
കഷ്ടം തന്നെ.

[[::ധനകൃതി::]] said...

“അനേക വിദേശപര്യടനം നടത്തുന്ന മാതാ അമ്രതാനന്ദമയീ ദേവിയും സത്യസായി ബാബയേ,ശ്രീ ശ്രീ രവിശങ്കറൊ.....”
ഇതെ താങ്കൾ കണ്ടു എന്നുണോ?????
“നിര്‍ബന്ധിത മതപരിവര്‍ത്തനമെങ്ക്ങ്കിലും നടത്തിയതായി കേട്ടിട്ടുഡോ മലയാളി.......“
ഇതില്‍ ശ്രദ്ധപതിക്കാത്തതെന്ത്?എന്തെങ്കിലും കണ്ടിട്ട് എന്തിനെങ്കിലും ഉത്തരം പറഞ്ഞ് പോകാതിരിക്കൂ മലയാളിളിളിളി......
അവരെ മാറ്റി ശ്രീരാമക്രഷ്ണ പരമഹംസര്‍,സ്വാമി വിവേകാനന്ദജി,അരവിന്ദ മഹര്‍ഷി ഇവരിലാരാണ്
മതപരിവര്‍ത്തനമെങ്ക്ങ്കിലും നടത്തിയതായി കേട്ടിട്ടുഡോ..
ഇതിനെ ഹിന്ദുത്വത്തിന്റെ മഹനീയതയായി താങ്കൾ സമ്മതിക്കുമോ?
ഒപ്പം മിഷനറി ജിഹാദികളുടെ ചെയ്തികൾ ഹിന്ദുത്വനാശീകാരണികളുമായ് സമ്മതിക്കുമോ?
അപ്പൊൾ ഇതില്‍ ഏതാണിവിടെ വേണ്ടതെന്ന് കൂടി വ്യക്തമാക്കൂ???
ഇനിക്കുറച്ച് താങ്കളുടെ കണണിലൂടെ മുന്നൊട്ട് പൊയാല്‍-----അമ്രതാനന്ദമയീ ദേവിയും സത്യസായി ബാബയേ,ശ്രീ ശ്രീ രവിശങ്ക....
ഇവരൊക്കെത്തന്നെ പണം ഉണ്ടാക്കുന്നു.എന്നാല്‍ ഇവരിലാരെങ്കിലും തീവ്രവാദമോ മതപരിവര്‍ത്തനമോ നടത്തിന്നുട്ടോ???
സുനാമിദുരിദാശ്വാസം വര്‍ഷങ്ങൾക്ക് ശേഷം ഇന്നും സര്‍ക്കാര്‍ ചെയ്തികൾ മുടന്തിനീങ്ങുമ്പോൾ അമ്രതാനന്ദമയീ മടമേറ്റെടുത്ത ഗ്രാമങ്ങൾ,റൊടുകൾ,
പാലങ്ങൾ താങ്കൾക്ക് നോക്കാം>>>>>>>> പ്രൊത്സാഹിപ്പിക്കേണ്ടതല്ലേ.
സത്യസായി ബാബ:സര്‍ക്കാര്‍ ഇന്നു വരെ ഒരു മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലെങ്കിലും സൊജന്യമായി നല്‍കിയിട്ടുണോ പോട്ടെ ഒരു
പി.എച്ച് സെന്റര്‍ ???
എന്നാല്‍ പുട്ടവര്‍ത്തിയിലെ ആ ഹോസ്പിറ്റല്ലോ എന്തും ആര്‍ക്കും സൊജന്യം?പ്രൊത്സാഹിപ്പിക്കേണ്ടതല്ലേ..
എന്റെ പരിമിതാറിവില്‍ ഇത് മാത്രമേ ഉളളു സോ .....
ഒാര്‍മിക്കുക ഇതൊന്നും ഒരു ജാതിയ്ക്കോ മതത്തിനൊ ആയി സംവരണം ചേയ്യുന്നില്ല..
എന്നാലും ഇതെല്ലാം വര്‍ഗ്ഗീയത അല്ലേ??അതോ??
സര്‍ക്കാര്‍ സംവിധാനങ്ങൾ ഇതിലൊരു ശതമാനമെങ്കിലും ചെയ്യുന്നുണോ??
മതം മാറ്റവിദ്ധരെയും ജിഹാദികളം ആ സമുദായങ്ങളുടെ കാവലാളുകൾ എന്നാല്‍ ഇവരെല്ലാം വര്‍ഗ്ഗീയവാദികൾ ...
ഹൊറിബിൾ...വെരി വെരി ഹൊറിബിൾ....

[[::ധനകൃതി::]] said...

അതു ശരി ഇത്രയും എഴുതി കൊറേ ബുജികളുടെ ഗുട് സര്‍ട്ടിഫിക്കറ്റും കിട്ടിക്കഴിഞ്ഞിട്ടും പറയുവാ ങാന്‍ തല തലാന്നാ പറഞ്ഞേന്ന്
അവരെല്ലാം സര്‍ട്ടിഫിക്കറ്റു പിന്വലിക്കാതിരുന്നാല്‍ നന്ന്..

കെ.ആര്‍. സോമശേഖരന്‍ said...
nannaayirikkunnu. :)
November 19, 2009 11:13 AM
Joker said...
നല്ല നിരീക്ഷണം
shamnad said...
വളരെ നന്നായി
November 19, 2009 8:40 PM
വിജയലക്ഷ്മി said...
nannaayitundu ee nireekshanam..
November 19, 2009 10:01 PM

ഞാന്‍ അപ്പഴേചിന്തിച്ചു എന്ത് കണ്ടിട്ടാ ഈ അഭിനന്ദനങ്ങളെന്ന് ഇപ്പഴാ മനസ്സിലായത് ഈ തലകണ്ടിട്ടാണന്ന്
പൊറത്ത് കാണിക്കല്ലേ മലയാളി ആ‍ാത്തല..
പിന്നെ കൊല...അത് പാപമല്ലേ മലയാളി
തേങ്ങാക്കൊലയോ വാഴക്കൊലയോ ആയിരിക്കുമല്ലേ
ഒരു മണ്ടനെറ് മുകവും താങ്കൾ തന്ന അപമാനത്തിന്റെ ഭാരവും
(മാറുന്ന മലയാളി :“dhams“ ഒക്കെ യഥാര്‍ത്തത്തില്‍ ഞാനുന്നയിച്ച....പോളണ്ടിനെ പറ്റി മിണ്ടിപ്പോകരുത്‘
എന്ന് പറയുന്ന തരത്തിലുള്ള വഴുകി മാറല്‍ നിലപാടുകളാണ് സ്വീകരിച്ചത്. )പേറിനില്‍ക്കാന്‍ കഴിയത്തതിനാല്‍ കലങ്ങിയ കണണുകളു
മുറിവേറ്റ മനസ്സുമായ് ഒളള മൂക്ല പിഴിഞ്ഞ് മുണ്ടേ തൂത്തൊണ്ട് പറയട്ടെ....

എന്തിനും ഏതിനും ലിങ്ക് വേണ്ടുന്ന മലയാളിക്ക്..
ഞാന്‍ പറയുന്നതൊന്നും മനസിലാകത്ത ആൾക്ക് എന്നാലാവും വിധം തെളിവുകളുമായ്.


(മാറുന്ന മലയാളി :പക്ഷേ ജിഹാദ് എന്ന പദം ഇപ്പോള്‍ നമ്മള്‍ കൂടുതല്‍ കേള്‍ക്കുന്നത് സ്ഫോടനങ്ങളുടെയും തീവ്രവാദ
അക്രമങ്ങളുടെയുമൊക്കെ പുറകിലുള്ള മുദ്രാവാക്യമായിട്ടാണ്.ഇതാ ഇപ്പോള്‍ “ലവ് ജിഹാദ്“ എന്ന പേരിലും ഇവിടെ
പ്രചരിപ്പിക്കപ്പെടുന്നത് അത്തരം ഒരു """"ആരോപണമാണോ"""" എന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു.

ലവ്ജിഹാദ്” എന്ന ‘“”“”അദൃശ്യമായ“”“”“ സംഭവം സത്യമോ മിഥ്യയോ ആയിക്കൊള്ളട്ടെ.

എല്ലാം വളരെ ഫാസ്റ്റ്. ഈ കഥയുടെ പിന്നിലുള്ള""" ബുദ്ധി """ആരുടേതായാലും അത് വല്ലാത്ത """അതിബുദ്ധിയായിപ്പോയി""".)

ഇനിയും തപ്പിയാല്‍ കിട്ടും

ഇത് താങ്കൾ എഴുതിയതല്ലാ എന്ന് പറയില്ലെന്ന് വിശ്വസിച്ചുകൊണ്ട്....

ഇതൊക്കെ കണ്ടിട്ടാണ് ഞാന്‍ മുന്‍പ് പറഞ്ഞ

(മലയാളിയുടെ മുഴുവന്‍ പോസ്റ്റിലും ലൌജിഹാദ് എന്ന ‘സാങ്കല്‍പ്പിക‘ പദത്തെ പറ്റിയാണ് പറഞ്ഞിരിക്കുന്നത്.
ആ ‘സാങ്കല്‍പ്പിക‘ത്തില്‍ ത്തന്നെ ഒരു പക്ഷം ഒളിഞ്ഞിരുപ്പുണ്ട്.)

മുകളില്‍ “”“ ‘’‘ കൊടുത്തിരിക്കുന്ന ഒരോ വാക്കിലും താങ്കൾ പറയാന്‍ ശ്ര്മിച്ചതില്‍ ചിലത് “മുഴച്ച് “നില്‍ക്കുന്നു ആ മുഴ
ഉളളടത്തൊളം കാലം എന്റെ വാദങ്ങൾ ശരിയായ്ത്തന്നെ നില്‍ക്കുമെന്നെനിക്കുറപ്പുണ്ട്..
ബഹു സുപ്രീം കോടതിയില്‍ നമ്മുടെ പോലീസ് സമര്‍പ്പിച്ച തെളിവുകളെക്കുറിച്ചുളള പത്രവാര്‍ത്തകൾ ശ്രധിച്ചാല്‍ താങ്കളുടെ ‘സാങ്കല്‍പ്പിക‘
ത്തിന്റെ നിജസ്തിതി മനസ്സിലാകും ഈസിയായി..
മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു..

[[::ധനകൃതി::]] said...

(മാറുന്ന മലയാളി :“എന്‍റെ ഈ പോസ്റ്റ് താങ്കള്‍ വായിച്ചിട്ടുണ്ടോ എന്ന് തന്നെ എനിക്ക് സംശയമാണ്.“)
“തല”ക്കെട്ട് വായിച്ച് വളരെ സുകിപ്പീര് മറുപടികളില്‍ മതിമറന്നിരുന്ന മലയാളിയ്ക്ക് എന്റെ ‘വായിക്കാത്ത‘ മറുപടികളു
എന്നെപ്പേലെയുളള കുറെ ബ്ലോഗര്‍മാരുടെയും വരവ് കല്ലുകടിയാകുംബൊൾ തീര്‍ച്ചയായും ആ കുതിരയെ ഒാടിച്ചെന്റെമേലെക്കേറ്റിയതില്‍
ഞാന്‍ അതിശയിക്കുന്നില്ല.
കൂടുതല്‍ എഴുതന്നവന്റെ മേളില്‍ ഇത്ര് വലിയ സംശയം ഉന്നയിച്ചാല്‍ ആളുകളുടെ വരവ് നിര്‍ത്താ‍ാന്‍ അത് സഹായകമായേക്കാം...


ഞാന്‍ പറയുന്നതൊന്നും മനസിലാകത്ത ആൾക്ക് ഇനിയും എന്റെ വാദങ്ങ മനസ്സിലാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ഒരു ചെറിയ
ഉദാഹരത്തോടെ താങ്കളുടെ ‘തല‘ ‘ക്കൊല‘ വാദത്തെ ഖണ്ടിച്ചുകൊണ്ട് വിരസമായ ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുകയാണ്.


((അനേക വിദേശപര്യടനം നടത്തുന്ന മാതാ അമ്രതാനന്ദമയീ ദേവിയും സത്യസായി ബാബയേ,ശ്രീ ശ്രീ രവിശങ്കറൊ....."
ഇതെ താങ്കൾ കണ്ടു എന്നുണോ?
“നിര്‍ബന്ധിത മതപരിവര്‍ത്തനമെങ്ക്ങ്കിലും നടത്തിയതായി കേട്ടിട്ടുഡോ മലയാളി.......“
ഇതില്‍ ശ്രദ്ധപതിക്കാത്തതെന്ത്?
എന്തെങ്കിലും കണ്ടിട്ട് എന്തിനെങ്കിലും ഉത്തരം പറഞ്ഞ് പോകാതിരിക്കൂ മലയാളിളിളിളി......
അവരെ മാറ്റി ശ്രീരാമക്രഷ്ണ പരമഹംസര്‍,സ്വാമി വിവേകാനന്ദജി,അരവിന്ദ മഹര്‍ഷി ഇവരിലാരാണ്
മതപരിവര്‍ത്തനമെങ്ക്ങ്കിലും നടത്തിയതായി കേട്ടിട്ടുഡോ..“)))
(മാറുന്ന മലയാളി :രവിശങ്കറിനും സായിബാബക്കും അമൃതാനന്ദമയിക്കും പകരം നിര്‍ത്താവുന്നവരാണോ താങ്കള്‍ പറഞ്ഞ പരമഹംസരും,
വിവേകാനന്ദനുമൊക്കെ?)
ശരിക്കും ചിരിയുണര്‍ത്തുന്ന മറുപടി..
ഇവിടെ താങ്കളുടെത്പോലെയാണ് മറുപടിയെങ്കില്‍ എന്ത് കൊണ്ട് അരവിന്ദ മഹര്‍ഷിയെമാറ്റി നിര്‍ത്തി എന്തുകൊണ്ട്
ശ്രീരാമക്രഷ്ണ പരമഹംസര്‍,സ്വാമി വിവേകാനന്ദജിയും മാത്രം ചര്‍ച്ചയില്‍ ഉൾപ്പെടുത്തി എന്ന് ച്ചോദിക്കേണ്ടി വരും.ഇതിന്‍ മറുപടി
ഞാന്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും താങ്കൾ “എനിക്ക് അരവിന്ദ മഹര്‍ഷിയെ അറിയില്ല “എന്ന് മറുപടിയും തന്നേക്കാം.......
എന്റെ ബഹു: സുഹൃത്തറിയേണ്ടതിതാണ് ഞാന്‍ ഇവിടെ രവിശങ്കറി,സായിബാബ,അമൃതാനന്ദമയി,അരവിന്ദ മഹര്‍ഷി,
സ്വാമി വിവേകാനന്ദജി,ശ്രീരാമക്രഷ്ണ പരമഹംസര് ഇവരെ പറ്റിയല്ല
‘“”“”“ഇവരെല്ലാം മതം മാറ്റത്തിനും തീവ്രവാദത്തിനും പങ്കുവഹിക്കുകയോ കൂട്ടുനില്‍ക്കുകയോ ചെയ്യാതിരിക്കുക എന്നത്
ഹിന്ദുത്വമെന്ന മഹാശയത്തിന്റെ മേന്മയല്ലേ ഇവ എന്നാല്‍ മിഷനറിമാര്‍,ലൌജിഹാദികളുടെ പ്രവര്‍ത്തനം
ഹിന്ദുത്ത്വനാശീകാരണികളല്ലേ.....ഇതാണ്...........“”“”“”“
..............അല്ലാതെ വ്യക്തിപ്ര്സക്തമല്ല വിഷയം...................
ഇതു മനസ്സുലായെങ്കില്‍ തല ആര് പറഞ്ഞു കൊല ആര്‍ പരഞ്ഞു എന്ന് താങ്കൾക്ക് ആത്മവിമര്‍ശനം നടത്താം..
വിദേശപര്യടനം (ഭാരതത്തിലേക്ക്)നടത്തുന്ന മിഷനറിമാരുടെയുംലൌജിഹാദികളുടെയും ലക്ഷ്യം എന്താണെന്നും മനസ്സിലാക്കൂ...
ഇവിടെ മറ്റൊരു ബഹു:ബ്ലോഗര്‍ അഭിപ്രായപ്പെട്ടതുപൊലെ അറിവിന്റെ,കൂടുതലും ഹിന്ദുത്ത്വപറ്റിയുളള അറിവിന്റെ
വികലതയാണിതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
മുന്‍പൊരവസരത്തില്‍ ബാക്കി വച്ച ഒരു ചെറിയ വരികൂടി എഴുതിനിര്‍ത്തുന്നു..
ഭാരതത്തിലെ മുഴുവന്‍ ജാതിമതസ്ധരുടെയും അസ്തിത്വം അധവാ പൈത്രകം ആര്‍ഷഭാരതാതിഷ്ടിതമായ ഹിന്ദുത്വം എന്ന ആശയമായതിനാല്‍
അതിന്റെ നാശകാരണികൾക്കൊശാന പാടുന്ന മലയാളി സ്വന്തം അസ്തിത്വത്തെ ത്തളളി പറയുകയല്ലേ ചെയ്യുന്നത്.

N.B:ദിലീപ്ജിയും ഹനീഭ്ആജിയും അഭിനയിച്ച ഒരു സിനിമയില്‍ വീട്ടിപ്പിളളാരുടേയും ഭാര്യേടേം സ്കൂളിസാരിന്റെയും ഛോദ്യങ്ങൾക്ക്
മുന്നില്‍ഛോദ്യച്ചിഹ്ന്നമായി നില്‍ക്കുന്ന ഹനീബാജിയെപ്പൊലെ താങ്കളു നില്‍ക്കുന്ന കാഴ്ച്ച മനക്കണണില്‍ കാണുന്നതിനാല്‍ ഛോദ്യങ്ങൾ
പരമാവധി ഒഴിവാക്കിയിരിക്കുന്നു..

Rejeesh Sanathanan said...

"ലവ് ജിഹാദിനെ കുറിച്ചുണ്ടായിരുന്ന മുൻ വിധികളോടെയുള്ള താങ്കളുടെ വാദങ്ങൾക്ക് ഇന്നത്തെ സാഹചര്യത്തിൽ (കെട്ടിച്ചമച്ച ഒന്നാണ് ലവ് ജിഹാദ് എന്ന് കോടതിയും അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുമ്പോൾ) എന്തെങ്കിലും മാറ്റമുണ്ടോ............:)