ലൗ ജിഹാദിനെക്കുറിച്ചുള്ള ഭീതിദമായ വാര്‍ത്തകളാണ് പത്രങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നത്. ഹിന്ദുപെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോകുകയും മതംമാറ്റി വിവാഹം കഴിച്ച് നാലോ അഞ്ചോ കുട്ടികളായാല്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. മതംമാറാന്‍ മടിക്കുന്നവരേയും ചെയ്യുന്നത് മറ്റൊന്നല്ല. അവരെ കുറച്ചുകൂടെ നേരത്തെ ഉപേക്ഷിയ്ക്കുമെന്നുമാത്രം. ഏറെപ്പേരെ മതംമാറ്റി കുറച്ചുകാലം കൂടെ താമസിപ്പിച്ച് വേശ്യാലയങ്ങളിലെത്തിക്കുകയാണത്രെ ചെയ്യുന്നത്. എന്താണെങ്കിലും മുസ്ലീം യുവാക്കള്‍ക്കൊപ്പം പോയവരുടെ ഗതി അധോഗതി തന്നെയെന്നര്‍ത്ഥം.
കഴിഞ്ഞ ദിവസം മുസ്ലീം മാനേജ്മെന്റിനു കീഴിലുള്ള ഒരു പത്രത്തില്‍വന്ന ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് ഹിന്ദുയുവാക്കളെല്ലാം ഷണ്ഡന്മാരായതുകൊണ്ടാണ് ഹിന്ദുപെണ്‍കുട്ടികള്‍ മുസ്ലീം യുവാക്കള്‍ക്കൊപ്പം പോകുന്നതെന്നാണ്. നമ്മുടെ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളോട് ചൊരിയുന്ന സഹോദരസ്നേഹത്തെ ഷണ്ഡത്വമായി ചിത്രീകരിച്ചിരിക്കുന്നു ഈ പത്രം. ഈ സ്നേഹത്തെ അഭിനന്ദിക്കുന്നതിനുപകരം അതിനെ അപമാനിക്കുന്നു. മുസ്ലീം സമൂഹത്തിലെ തീവ്രവാദബന്ധമുള്ള ചിലര്‍ ചെയ്യുന്ന നാണംകെട്ട ലൗജിഹാദെന്ന നിലപാടിനെ ന്യായീകരിക്കാനുമാണ് ലേഖകനും പത്രസ്ഥാപനവും തുനിഞ്ഞതെന്നര്‍ത്ഥം. രാവിലെ എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നതെന്താണെന്ന് ടീനേജുകാര്‍ക്കുള്ള പഠനക്ലാസില്‍ വന്നവരോട് ചോദിച്ചപ്പോള്‍ കുളിയ്ക്കും, വായിയ്ക്കും, മുഖം കഴുകും എന്നെല്ലാമായിരുന്നു മറുപടി. ഉണര്‍ന്നുകഴിഞ്ഞാലുടന്‍ കിടക്കയില്‍ നിന്നെണീയ്ക്കുന്നതുതൊട്ടുള്ള കാര്യങ്ങള്‍ ഒന്നൊന്നായി പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. മിക്കവരും പല്ലും മുഖവും കഴുകി ചായ കഴിക്കുകയാണ് ആദ്യം. ചിലര്‍ കിടക്കയില്‍ ഇരുന്നുതന്നെ വായപോലും കഴുകാതെ ബെഡ്കോഫി കുടിച്ചശേഷമാണ് ബാത്റൂമിലേക്ക് പോകുന്നതെന്നുമാത്രം. എന്തായാലും 99 ശതമാനം പേരും എണീറ്റു കഴിഞ്ഞാല്‍ പോകുന്നത് നേരെ ബാത്റൂമിലേക്കാണ്. ക്ലോസറ്റാണ് കണി.
പല്ലുംമുഖവും കഴുകിയശേഷം തൊഴുത് ഭസ്മം ധരിക്കുന്നവരില്ല തന്നെ. കുളി കഴിഞ്ഞശേഷം പ്രാര്‍ത്ഥിക്കുന്നവര്‍ അമ്പത് അറുപത് ശതമാനിത്തിടയ്ക്ക് വരും. ബാക്കിയുള്ളവര്‍ക്ക് ആ സ്വഭാവവുമില്ല. വൈകിട്ടും സ്ഥിതി ഏറെ വ്യത്യസ്തമല്ല. സന്ധ്യാവിളക്കു കൊളുത്തി, ഏറെ വൈകിയാണ് മിക്കവരും ട്യൂഷന് കഴിഞ്ഞെത്തുന്നത്. വന്നുകഴിഞ്ഞ് ചായ കഴിക്കുന്നതോടൊപ്പം അരമണിക്കൂര്‍ ടിവിക്കുമുന്നില്‍ രക്ഷിതാക്കള്‍ക്കൊപ്പം സീരിയല്‍, മേല്കഴുകി വന്നാല്‍ പേരിനൊന്നു പ്രാര്‍ത്ഥിക്കും. അതുകഴിഞ്ഞാല്‍ പഠനതാല്‍പര്യത്തിനനുസരിച്ചും വീട്ടിലെ നിര്‍ബന്ധങ്ങള്‍ക്കുമനുസരിച്ച് ചിലര്‍ പഠിക്കാനിരിക്കും. ചിലര്‍ വീണ്ടും സീരിയല്‍/റിയാലിറ്റി ഷോയിലേക്ക്.
സിനിമയ്ക്കും പാര്‍ക്കിലും പുറത്തുനിന്ന് ഭക്ഷണം കഴിക്കാനുമെല്ലാം ആഴ്ചയിലൊരിക്കല്‍ മക്കള്‍ക്കൊപ്പം പുറത്തുപോകുന്ന എത്ര മാതാപിതാക്കള്‍ ഭക്തിപ്രഭാഷണങ്ങളും സത്സംഗങ്ങളും കേള്‍ക്കാന്‍ പോകുന്നു? അഥവാ പോകുന്നവരില്‍ എത്രപേര്‍ മക്കളെ ഒപ്പം കൂട്ടുന്നു? എത്രപേര്‍ കുട്ടികളെ മതപാഠശാലാക്ലാസുകളിലും മറ്റും പറഞ്ഞയയ്ക്കുന്നു? അവര്‍ക്കതിലൊന്നും താല്‍പര്യമില്ലെന്നുപറഞ്ഞ്, അവര്‍ക്ക് കുറെ പഠിക്കാനുണ്ടെന്നുപറഞ്ഞ്, അവര്‍ക്ക് ട്യൂഷനുണ്ടെന്ന് പറഞ്ഞ് സൗകര്യപൂര്‍വം രക്ഷിതാക്കള്‍തന്നെ അവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ അവസരം നല്കുന്നു. രാവിലെ എണീറ്റുകഴിഞ്ഞാല്‍ ക്ലോസറ്റ് കണികാണുന്ന ഈ കുട്ടികള്‍ വഴിതെറ്റിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ? പ്രണയവും വിവാഹാനന്തരജീവിതത്തിലെ പൊരുത്തക്കേടുകളും അവിഹിതഗര്‍ഭവും പരസ്പ്പര പാരവെയ്പും മാത്രം ഉള്‍ക്കൊള്ളുന്ന സീരിയല്‍ കണ്ട് അതാണ് ജീവിതമെന്നു നിനച്ച്, പ്രണയത്തിലേക്കും ലൗ ജിഹാദ് എന്ന കെണിയിലേക്കും വഴിപിഴച്ചെത്തുന്നു നമ്മുടെ കുട്ടികള്‍.
ക്ഷേത്രങ്ങളില്‍ പോകാന്‍, സത്സംഗങ്ങളിലും ആദ്ധ്യാത്മിക ക്ലാസുകളിലും പ്രഭാഷണങ്ങളിലും പങ്കെടുക്കാന്‍ സമയമില്ലാതെയും പിന്നെപ്പിന്നെ താല്പര്യമില്ലാതെയും വളരുന്ന കുട്ടികള്‍ സല്‍സ്വഭാവികളാകണമെന്ന് ആഗ്രഹിച്ചിട്ടെന്തു കാര്യം? എനിക്കറിയുന്ന ഒരു കാര്യം പറയാം. ദീപാവലി നാളില്‍ വീട്ടില്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുന്നതിനെ എതിര്‍ത്തിരുന്ന ഒരു ബാലന്.......വീട്ടുകാര്‍ അതിന് വിലനല്കിയില്ല. ഇപ്പോള്‍ വീട്ടുകാരോടൊപ്പം അവനും അത്തരം ദിവസങ്ങളില്‍ സസ്യേതര വിഭവങ്ങള്‍ കഴിക്കുന്നു. അവന് സ്കൂളില്‍നിന്നോ കൂട്ടുകാരില്‍നിന്നോ മറ്റൊ കിട്ടിയ വിവരമായിരിക്കാം അവനത് വീട്ടില്‍ പറയുകയും ചെയ്തു. മാതാപിതാക്കള്‍ അതിന് പ്രാമാണ്യം നല്‍കുന്നില്ലെന്നു കണ്ടപ്പോള്‍ വീട്ടുകാരുടെ വഴിയാണ് ശരിയെന്ന് അവന് ധരിച്ചു. അവനും അവരുടെ രീതിയിലേക്ക് മാറി. മത്സ്യമാംസാദിയില്ലാതെ എന്റെ ഭര്‍ത്താവ് അല്ലെങ്കില്‍ എന്റെ കുട്ടി ഒരുവറ്റ് കഴിക്കില്ലെന്ന് അഭിമാനത്തോടെ പറയുന്ന സ്ത്രീകളെ നാമൊക്കെ ധാരാളം കാണുന്നതല്ലേ? ഓണത്തിനും വിഷുവിനും തിരുവാതിരക്കും ദീപാവലിക്കും പിറന്നാളുകള്‍ക്കും ഏകാദശിക്കും മുപ്പെട്ട് ശനി, തിങ്കള്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലും മറ്റ് വിശേഷ ദിവസങ്ങളിലും 'ശവം' (മത്സ്യമാംസാദികള്‍) കഴിക്കുന്നതായില്ലേ നമ്മുടെ സംസ്കാരം. ഈ സാംസ്കാരിക മൂല്യച്യുതി സ്വാഭാവികമായും കുട്ടികളെയാണ് ആദ്യം വഴിതെറ്റിക്കുന്നത് എന്നറിയാന്‍ പ്രശ്നംവയ്ക്കേണ്ടതില്ല.
ചുരുക്കത്തില്‍ ലൗ ജിഹാദ് കെണിയിലും മറ്റും കുട്ടികള്‍ ചെന്നു വീഴുന്നതില്‍ മാതാപിതാക്കളടക്കമുള്ള രക്ഷിതാക്കള്‍ക്കും പങ്കുണ്ട്. സ്വന്തം കുഞ്ഞിന് ആവശ്യമുള്ളതൊന്നും നല്‍കാതെ ഒരു തികഞ്ഞ 'മതേതര'വാദിയാക്കിയേ അടങ്ങൂ. എങ്കില്‍ ഏറെ കഴിയാതെ അവരെ തെരുവോരങ്ങളിലോ മറ്റ് അനാവശ്യ ഇടങ്ങളിലോ വെച്ചു കാണാം. ആണ്‍കുട്ടികളാണെങ്കില്‍ ദുര്‍നടപടികളെല്ലാമായി അരക്ഷിതമായ ഒരു ചുറ്റുപാടില്‍ കാണാം. അതിന് അവരെ കുറ്റപ്പെടുത്തേണ്ട. കുറ്റക്കാര്‍ രക്ഷിതാക്കള്‍ മാത്രമാണ്. കുട്ടിക്കാലം തൊട്ട് അവരെ നല്ല ചുറ്റുപാടുകളിലേക്ക് അയയ്ക്കാതെ വളര്‍ത്തുന്ന രക്ഷിതാക്കള്‍. നമുക്കെന്തു ചെയ്യാനാകും?
കുട്ടികള്‍ക്ക് നമ്മുടെ സംസ്കാരത്തെക്കുറിച്ച് അറിവ് നല്‍കുകയെന്നതുതന്നെയാണ് മുഖ്യം. ഭക്തിമാര്‍ഗത്തില്‍ വളര്‍ത്തുകയെന്നതുതന്നെയാണ് ഏക പോംവഴി. അതിന് ആദ്യം വേണ്ടത് രക്ഷിതാക്കള്‍ ആ വഴി ചരിക്കുക എന്നതാണ്. സത്യത്തിന്റേയും ധര്‍മത്തിന്റേയും സ്നേഹത്തിന്റേയും നീതിയുടേയും വഴി പറഞ്ഞുകൊടുക്കണം. സമൂഹവുമായി ബന്ധപ്പെടാനും ഒരേ സംസ്കാരമുള്ളവരുമായി ഇടപഴകാനും അവസരം നല്‍കണം.
സന്ധ്യാദീപം കത്തിക്കുന്ന സമയം ടിവി പ്രവര്‍ത്തിപ്പിക്കില്ലെന്ന് തീര്ച്ചയാക്കുക. അതോടൊപ്പം എല്ലാവരും വിളക്കുകണ്ട് തൊഴുത് രണ്ടോ മൂന്നോ കീര്‍ത്തനങ്ങളെങ്കിലും ആലപിക്കുക. ആചാരങ്ങളും അനുഷ്ഠാനങ്ങളും കഴിയുന്നത്ര ആചരിക്കുക. അതിന്റെ ശാസ്ത്രീയ അടിത്തറ മനസ്സിലാക്കുകയും കുട്ടികള്‍ക്കത് പകര്‍ന്നു നല്‍കുകയും ചെയ്യുക.
നിങ്ങള്‍ ഇതിന് തയ്യാറാണോ എങ്കില്‍ സംശയം വേണ്ട. നിങ്ങളുടെ മക്കള്‍ നിങ്ങളോടൊപ്പമുണ്ടാകും എല്ലായ്പ്പോഴും. ഇല്ലെങ്കില്‍......വീണ്ടും പറയട്ടെ അവരെ കുറ്റപ്പെടുത്തേണ്ട. കുറ്റക്കാര്‍ രക്ഷിതാക്കള്‍ മാത്രമാണ്.
അഹമ്മദാബാദ് : ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ഇന്നലെ പൂച്ചെണ്ടിന്റെയും പുലഭ്യത്തിന്റേയും ദിനമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ 21-ാം വര്‍ഷത്തിന്റെ ആദ്യദിനത്തിന്റെ തുടക്കം ആദരിക്കപ്പെട്ടുകൊണ്ടായിരുന്നു. ക്രിക്കറ്റില്‍ രണ്ടു പതിറ്റാണ്ടു പിന്നിട്ടതിന് ഗുജറാത്ത് സര്‍ക്കാരാണ് ആദരിച്ചത്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഗ്രൗണ്ടില്‍ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ് ഗുജറാത്തിന്റെ മരുമകന് കൂടിയായ സച്ചിനെ (സച്ചിന്റെ ഭാര്യ അഞ്ജലി ഗുജറാത്തിയാണ്) ആദരിച്ചത്. പൊന്നാടയും ഫലകവും നല്‍കിയശേഷം സ്വര്‍ണത്തില്‍ പൊതിഞ്ഞ സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയും കൈമാറി. സച്ചിന്റെ കളികാണാന്‍ മോഡി ഗ്യാലറിയില്‍സ്ഥാനം പിടിക്കുകയും ചെയ്തു. കളി മികവിന്റെ പേരില്‍ ഗുജറാത്തില്‍ സച്ചിന് ആദരിക്കപ്പെടുമ്പോള്‍ സ്വന്തം നാട്ടില്‍ വിമര്‍ശിക്കപ്പെടുകയായിരുന്നു. ശിവസേനാത്തലവന്‍ ബാല്‍താക്കറെ തന്നെയാണ് സച്ചിനെ തിരെ രംഗത്തുവന്നത്. തന്റെ പേരില്‍ മറാത്ത വികാരം ഉയര്‍ത്തികാട്ടുന്നതിനെതിരെ സച്ചിന് നടത്തിയ പരാമര്‍ശമാണ് താക്കറെയ ചൊടിപ്പിച്ചത്. " മറാത്തിയായതില്‍ അഭിമാനമുണ്ടെങ്കിലും താന്‍ പ്രധാനമായും ഒരു ഇന്ത്യക്കാരനാണെന്നും മുംബൈ എല്ലാവര്ക്കും അവകാശപ്പെട്ടതാണെന്നുമുള്ള" സച്ചിന്റെ പ്രസ്താവനയാണ് താക്കറെയെ ചോടിപ്പിച്ചത്. ഈ അഭിപ്രായത്തോടെ സച്ചിന് മറാത്തികളുടെ മനസ്സില്‍ നിന്നും റണ്‍ഔട്ടായതായി ശിവസേന മുഖപത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ താക്കറെ കുറ്റപ്പെടുത്തി. "രാഷ്ട്രീയത്തിന്റെ പിച്ചില്‍ നിന്നുമാറി ക്രിക്കറ്റില്‍ കേന്ദ്രീകരിക്കാന്‍" സച്ചിനെ ഉപദേശിക്കുകയും ചെയ്തു. മുംബൈ എല്ലാവരുടേയും എന്ന പരാമര്‍ശമാണ് താക്കറെയെ ഏറെ ചൊടിപ്പിച്ചത്. 105 മറാത്തികള്‍ ജീവത്യാഗം ചെയ്ത് മുംബൈ സ്വന്തമാക്കുമ്പോള്‍ സച്ചിന് ജനിച്ചിട്ടേയില്ലെന്നാണ് ശിവസേനാ തലവന്റെ കമന്റ്. പ്രമുഖ രാഷ്ട്രീയക്കാര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡും താക്കറെയുടെ പരാമര്‍ശത്തെ വിളിച്ചിട്ടുണ്ട്. താക്കറെയുടേത് അനാവശ്യ പരാമര്‍ശമെന്നായിരുന്നു ബിസിസിഐയുടെ പ്രതികരണം. ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ ജറ്റ്ലിയും ബീഹാര്‍ മുഖ്യമന്ത്രി അരുണ്‍ ജറ്റ്ലിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും ഒരു പരസ്യപ്രസ്താവനയുമായി സച്ചിന്റെ പിന്തുണയ്ക്കെത്തി. ദിവസം പോലെ തന്നെയായിരുന്നു സച്ചിന്റെ ഇന്നലത്തെക്കളിയും. ആദ്യപന്തില്‍ ബൗണ്ടറി നേടി കയ്യടി വാങ്ങിയ സച്ചിന് മൂന്നാം പന്തില്‍ പുറത്തായി ക്രിക്കറ്റ് ആരാധകരെ നിശബ്ദരാക്കി.