Wednesday, February 29, 2012

ദുഖകരമായ വാര്‍ത്ത.

മന്നതിന്റ്റെ മാതൃക പിന്തുടര്‍ന്ന മഹാനായ കര്‍മ്മയോഗി ..........
എന്‍ എസ് എസ് സംസ്ഥാന പ്രസിഡന്‍ര്‍ പി കെ നാരായണ പണിക്കര്‍ അന്തരിച്ചു. വാഴപ്പള്ലിയിലെ വസതിയില്‍ ഉച്ചക്ക്‌ 2.10നയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നീണ്ട നാളുകളായി ചികിത്സയിലായിരുന്നു. കാല്‍ നൂറ്റാണ്ടോളം എന്‍ എസ് എസിന്‍റെ നേത...ൃനിരയില്‍ നിറഞ്ഞു നിന്ന നാരായണ പണിക്കര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറി പ്രസിഡന്‍റായി തുടര്‍ന്നതിനു പിന്നിലെ പ്രധാന കാരണവും അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയായിരുന്നു. ഒരു വര്‍ഷം മുമ്പാണ്‌ അദ്ദേഹം ജനറല്‍ സെക്രട്ടറി സ്ഥാനം വെടിഞ്ഞത്.

തികഞ്ഞ മതേതര വാദിയായിരുന്ന പണിക്കര്‍ അറിയപ്പെടുന്ന അഭിഭാഷകനുമായിരുന്നു. മന്നത്ത് പത്മനാഭനു ശെഷം സമുദായം കണ്ട ഏറ്റവും പ്രഗത്ഭനായ നേതാവായിരുന്നു പണിക്കര്. 1930ല്‍ ജനിച്ച പണിക്കരെ മന്നത്ത് പത്മനാഭനുമായുള്ള ബന്ധമാണ്‌ എന്‍ എസ് എസിലേക്ക്‌ നയിച്ചത്‌.

1983ല്‍ എന്‍ എസ് എന്‍ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ പണിക്കര്‍ നീണ്ട 28 വര്‍ഷം ആ സ്ഥാനത്ത്‌ തുടര്‍ന്നു. സാമുദായിക സംഘടന എന്നതിലുപരി എന്‍ എസ് എസിന്‌ മതേതര മുഖം നല്‍കാന്‍ പണിക്കര്‍ വഹിച്ച പങ്ക് ശ്ലാഘനീയമാണ്‌.
ഹിന്ദു ഐക്യം മനസ്സുകൊണ്ടാഗ്രഹിച്ചെങ്കിലും ഉപജാപക വൃന്ദത്തിന്റെ പിടിയില്‍പ്പെട്ട് ഹിന്ദു ഐക്യത്തിനു പാരപ്പണിയുമായി നടക്കേണ്ടി വന്ന നാരായണപ്പണിക്കര്‍ ഓര്‍മ്മയായി...............ആദരാഞ്ജലികള്‍.......
ആത്മാവിനു നിത്യശാന്തി നേരുന്നു.

2 comments:

[[::ധനകൃതി::]] said...

നിങ്ങളുടെ വരികള്‍ ഇവിടെ കുറിക്കൂ‍ൂ‍ൂ......

[[::ധനകൃതി::]] said...

മന്നതിന്റ്റെ മാതൃക പിന്തുടര്‍ന്ന മഹാനായ കര്‍മ്മയോഗി .............നമ്മളെ വിട്ടു പോയ നമ്മുടെ മുന്‍ ജനറല്‍ സെക്രട്ടറി ശ്രി:നാരായണ പണിക്കര്‍ക്ക്- ആദരാഞ്ജലികള്‍.....