Tuesday, November 8, 2011

ശുംഭന്‍: ജയരാജന്‍ അകത്തായി

ശുംഭന്‍ പ്രയോഗം: എം.വി ജയരാജന്‌ 6 മാസം തടവ്

പാതയോരത്ത്‌ പൊതുയോഗം നിരോധിച്ച ജഡ്ജിമാരെ ശുംഭന്‍ എന്ന്‌ വിളിച്ച സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‌ ഹൈക്കോടതി ആറു മാസം തടവ്‌ ശിക്ഷ വിധിച്ചു. ഇതുകൂടാതെ 2000 രൂപ പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം കൂടി തടവ്‌ അനുഭവിക്കണം

ജസ്റ്റിസ്‌ വി രാംകുമാര്‍, പി.ക്യു.ബര്‍ക്കത്തലി എന്നിവരുള്‍പ്പെട്ട ബഞ്ചിന്റേതാണ്‌ ഉത്തരവ്‌. ശിക്ഷ നിര്‍ത്തിവെയ്ക്കണമെന്ന്‌ ജയരാജന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഉടന്‍ ശിക്ഷ നടപ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജയരാജനെ പോലീസ് അറസ്റ്റ്‌ ചെയ്ത് തിരുവനന്തപുരം സെന്‍‌ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
കോടതി വളപ്പില്‍ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ജയരാജന്റെ വാഹനത്തെ തടഞ്ഞു. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ജയരാജനെ പുറത്തേയ്ക്ക് കോണ്ടുപോയത്. തിരുവനന്തപുരം എത്തുന്നതുവരെ ശക്തമായ സുരക്ഷയാണ് ജയരാജന്റെ വാ‍ഹനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കണ്ണൂരില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണ്‌ ജഡ്ജിമാരെ ശുംഭന്‍ എന്ന്‌ വിളിച്ച്‌ ജയരാജന്‍ അധിക്ഷേപിച്ചത്‌. തുടര്‍ന്ന്‌ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. എന്നാല്‍ ജഡ്ജിമാരെ വിമര്‍ശിച്ചിട്ടില്ലെന്നായിരുന്നു ജയരാജന്റെ നിലപാട്. വിധിന്യായത്തിലെ പൊരുത്തക്കേടാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്ന് ജയരാജന്‍ ബോധിപ്പിച്ചിരുന്നു.
ശുംഭന്‍ എന്ന പ്രയോഗത്തിന് പ്രകാശിക്കുന്നവന്‍ എന്ന് അര്‍ഥമുണ്ടെന്ന് ഭാഷാവിദഗ്ധരെ വരെ ഹാജരാക്കി ജയരാജന്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ജയാജന്റെ വാദമുഖങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ല. ഇതാദ്യമായാണ് കേരളത്തില്‍ ഒരു രാഷ്ട്രീയനേതാവിന് കോടതിയലക്ഷ്യക്കേസില്‍ ജയില്‍ ശിക്ഷ വിധിക്കുന്നത്.

 

6 comments:

[[::ധനകൃതി::]] said...

പാതയോരത്ത്‌ പൊതുയോഗം നിരോധിച്ച ജഡ്ജിമാരെ ശുംഭന്‍ എന്ന്‌ വിളിച്ച സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‌ ഹൈക്കോടതി ആറു മാസം തടവ്‌ ശിക്ഷ വിധിച്ചു.

[[::ധനകൃതി::]] said...

നിങ്ങളുടെ വരികള്‍ ഇവിടെ കുറിക്കൂ‍ൂ‍ൂ......

msntekurippukal said...

അങ്ങനെ മുഴുവന്‍ മലയാളികള്‍ക്കുമായി ജയരാജന്‍ ത്യാഗം ചെയ്യുന്നു.

വിധു ചോപ്ര said...

പാതയോരത്ത് പൊതുയോഗം നടത്തുന്നത് കൊണ്ട് ജനങ്ങൾക്ക് ചെറുതല്ലാത്ത ബുദ്ധിമുട്ടുണ്ട്.അക്കാരണമൊന്നു കൊണ്ടു മാത്രമാണ്, ഈ വിധിയെ സാധാരണ ജനം സ്വാഗതം ചെയ്യുന്നത്. ഇത്തരം സംഭവങ്ങളിൽ സ്വയം വിധി പറയാൻ നമ്മുടെ കോടതി കാട്ടുന്ന വ്യഗ്രത കാണുമ്പോൾ മറ്റൊരു കാര്യം ഓർമ്മ വരുന്നു. ഇടതുപക്ഷ സർക്കാർ, പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിയന്ത്രണം കൊണ്ടു വന്നപ്പോൾ അത് പൊളിച്ച് കൈയിൽ കൊറ്റുത്തത് അന്നത്തെ കോടതി വിധിയായിരുന്നു. 50 മൈക്രോണിനു താഴെയുള്ള ക്യാരി ബാഗുകൾ നിരോധിച്ച സർക്കാർ നടപടിക്കെതിരെ കോടതി തീരുമാനിച്ച 30 മൈക്രോൺ ക്യാരിബാഗുകൾ, ഇളിച്ച അതേ ഇളി തന്നെയല്ലേ ഇപ്പോൾ ജയരാജൻ വിരുദ്ധരിൽ നിന്നും കാണുന്നത്?
ഒരു ശക്തമായ പക്ഷം ഇങ്ങനെയുള്ളതു കൊണ്ടാണ്, പലതും കവർന്നെടുക്കപ്പെടാതെ നിൽക്കുന്നതെന്നോർക്കണം. സ്വാതന്ത്ര്യങ്ങളോരോന്നായി കവർന്നെടുത്ത് തീരുമ്പോൾ ഓർക്കാനിതു പോലെ ചില ജയരാജന്മാരെയേ കാണൂ. പക്ഷേ ശുംഭനു നൽകിയ പ്രകാശമാനമായ ആ വ്യാഖ്യാനമുണ്ടല്ലൊ- അത് ശരിക്കും ശുംഭത്തരമായിപ്പോയില്ലേ എന്ന് തോന്നിപ്പോകുന്നു.

[[::ധനകൃതി::]] said...

എം.എസ്.മോഹനന്‍,വിധു ചോപ്ര
ത്രപ്പാദസ്പര്‍ശനത്തിലൂടെ ധനകൃതി പുണ്യതകൈവന്നു..നന്ദി..
വീണ്ടുമാ പുണ്യതയുടെ ദിനവും കാത്ത്...

[[::ധനകൃതി::]] said...

തെറ്റുകള്‍ ആവര്‍ത്തിച്ച് ശിക്ഷ ഇരന്നുവാങ്ങിയ ഒരാളെ ധീരനെന്നു വിശേഷിപ്പിക്കുന്നത് ഇന്നുവരെ ലോകത്തുണ്ടായിട്ടുള്ള ധീരന്മാരെ അധിക്ഷേപിക്കലാണ്.ജനാധിപത്യത്തില്‍ നിന്നുകൊണ്ട് ജുഡീഷ്യറിയെ അട്ടിമറിക്കാനുള്ള ഒരാളുടെ പരിശ്രമങ്ങളെ സ്വാതന്ത്ര്യത്തിനു വേ...ണ്ടിയുള്ള പോരാട്ടമെന്നു വിശേഷിപ്പിക്കുന്നത് ‍ സ്വാതന്ത്ര്യത്തിനു വേണ്ടി ചോരചിന്തിയെ പോരാളികളോടുള്ള വെല്ലുവിളിയാണ്. ജനാധിപത്യത്തിലെ പൗരന്മാരും കോടതിയും തമ്മിലുള്ള ബന്ധം സ്വാതന്ത്ര്യത്തിനു മുമ്പുള്ള ബ്രീട്ടീഷുകാരും ഇന്ത്യക്കാരും തമ്മിലുള്ളതുപോലെയാണെന്നു പറയുന്നവന്‍ ചരിത്രത്തോടും തന്നോടും ജനങ്ങളോടും ചെയ്യുന്നത് ചതിയാണ്.