ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളില്‍ റെയ്ഡ്
ചലച്ചിത്ര താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൊച്ചി, ചെന്നൈ, ബാംഗ്ലൂര്‍ വസതികളില്‍ ആദായനികുതി വകുപ്പ് റെയ്‌ഡ് നടത്തി. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്‌ഡ്.തമിഴ്‌നാട്, കര്‍ണാടക ആദായ നികുതി വകുപ്പിന്റെ സഹായത്തോടെയാണ് റെയ്‌ഡ്. രാവിലെ ആറു മണിയോടെയാണ് റെയ്‌ഡ് ആരംഭിച്ചത്. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ കുറെ നാളുകളായി താരങ്ങളുടെ സ്വത്ത് സമ്പാദ്യങ്ങളെ കുറിച്ച് ആദായനികുതി വകുപ്പ് നിരീക്ഷിച്ചു വരികയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഇപ്പോള്‍ രാമേശ്വരത്താണ്
2 comments:
വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നിങ്ങളുടെ വരികള്‍ ഇവിടെ കുറിക്കൂൂൂ......
Post a Comment