Monday, July 4, 2011

അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി


മതപൈശാചികതയ്ക്ക്‌ ഒരു വയസ്‌; അന്വേഷണം പാതിവഴിയില്‍

മതേതര കേരളത്തെ ഭീതിയിലാഴ്ത്തി മതമൗലികവാദികള്‍ കോളേജ്‌ അധ്യാപകന്റെ കൈവെട്ടിയ സംഭവം നടന്നിട്ട്‌ ഇന്നേക്ക്‌ ഒരാണ്ട്‌ തികയുന്നു. മുസ്ലീം ഭീകരതയുടെ ഭീതിദ മുഖം എന്‍ഡിഎഫിലൂടെ പുറത്തുവന്ന ദുര്‍ദിനമായിരുന്നു 2010 ജൂലൈ നാല്‌. ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അറിവിന്റെ ദീപം പകര്‍ന്ന അധ്യാപകനെ പട്ടാപ്പകല്‍ നടുറോഡിലിട്ട്‌ അമ്മയുടെയും സഹോദരിയുടെയും മുന്നിലിട്ട്‌ അറവുമാടുകളെയെന്നപോലെ കൈവെട്ടിയെറിഞ്ഞ താലിബാന്‍ മോഡല്‍ കേരളത്തില്‍ നടപ്പിലാക്കിയതിനെക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ പാതിവഴിയിലാണ്‌.

ഒരു ചോദ്യപേപ്പറിന്റെ പേരിലാണ്‌ തൊടുപുഴ ന്യൂമാന്‍ കോളേജ്‌ അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിനെ മുസ്ലീം തീവ്രവാദ സംഘടനയായ എന്‍ഡിഎഫുകാര്‍ ആക്രമിച്ചത്‌. വലതു കൈപ്പത്തി അക്രമിസംഘം വെട്ടിമാറ്റിയത്‌. കോളേജില്‍നിന്നും പുറത്താക്കിയെങ്കിലും അദ്ദേഹം വീണ്ടും അധ്യാപനത്തിലേക്ക്‌ പ്രവേശിച്ചിരിക്കുകയാണ്‌. മൂവാറ്റുപുഴക്കടുത്ത്‌ ഒരു അനാഥാലയത്തിലെ നൂറോളം കുട്ടികളെ ജോസഫ്‌ പഠിപ്പിക്കുന്നുണ്ട്‌. വലതുകൈ കൊണ്ട്‌ എഴുതാനും വണ്ടിയോടിക്കാനും അദ്ദേഹത്തിന്‌ സാധിക്കുന്നു. ആത്മകഥയുടെ പണിപ്പുരയിലേക്ക്‌ പ്രവേശിച്ച അദ്ദേഹം ഒരുവര്‍ഷം മുമ്പ്‌ ഉണ്ടായ അത്യാഹിതത്തില്‍ ദുഃഖിതനാണെങ്കിലും അതൊരു നിയോഗമായി കരുതുന്നു. കേരളത്തില്‍  ഭീകരതയുടെ ആഴവും പരപ്പും ലോകത്തിന്റെ മുന്നിലെത്തിക്കാന്‍ ഒരു പരിധിവരെ ഈ സംഭവത്തിന്‌ കഴിഞ്ഞതില്‍ സന്തോഷവാനാണദ്ദേഹം. പത്തുലക്ഷം രൂപയോളം ചികിത്സാച്ചെലവിനായി വേണ്ടിവന്നു. ഇതില്‍ നാലുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയെന്നും ബാക്കി സുഹൃത്തുക്കളാണ്‌ സഹായിച്ചതെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും എല്ലാ ദിവസവും ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്‌. കോളേജില്‍നിന്നും പുറത്താക്കിയതിനെതിരെ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി അപ്പലേറ്റ്‌ ട്രിബ്യൂണലില്‍ നല്‍കിയിട്ടുള്ള കേസ്‌ അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ്‌ പ്രൊഫ. ജോസഫ്‌.

ഒരു അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി കേരളത്തില്‍  ഭീകരവാദത്തിെ‍ന്‍റ വിത്ത്‌ പാകിയവരെ പൂര്‍ണമായും പിടികൂടുവാനോ കല്‍ത്തുറുങ്കില്‍ അടക്കാനോ കഴിഞ്ഞിട്ടില്ല. കൈവെട്ട്‌ കേസിലെ മുഖ്യപ്രതികളായ നാസറിനെയും സവാദിനെയും വര്‍ഷം ഒന്നു തികഞ്ഞിട്ടും പിടികൂടാനായില്ല. 27 പ്രതികളെ ഇനിയും പിടികൂടാനുണ്ട്‌. 52 പേരാണ്‌ പ്രതിപ്പട്ടികയിലുള്ളത്‌.

സംസ്ഥാന പോലീസിന്റെ പക്കല്‍നിന്നും അന്വേഷണം ദേശീയ സുരക്ഷാ ഏജന്‍സി ഏറ്റെടുക്കുകയും ചെയ്തു. കേസിലെ ഒരു പ്രധാന പ്രതിയെ പിടികൂടിയത്‌ എന്‍ഐഎയാണ്‌. ലോക്കല്‍ പോലീസിന്റെ അന്വേഷണം ആദ്യമേ വഴിതെറ്റിക്കുന്ന രീതിയിലായിരുന്നുവെന്ന്‌ ആരോപണമുണ്ടായിരുന്നു. പ്രതികളെ പലരെയും രക്ഷപ്പെടാന്‍ അവസരം ഒരുക്കിയത്‌ ചില പോലീസ്‌ ഉദ്യോഗസ്ഥര്‍തന്നെയായിരുന്നുവെന്ന കാര്യം എന്‍ഐഎയും തിരിച്ചറിഞ്ഞിട്ടുണ്ട്‌. കേസിലെ പല പ്രധാന പ്രതികളും വിദേശത്തേക്ക്‌ കടന്നതായി എന്‍ഐഎക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌. കേരള പോലീസിന്റെ പ്രതിപ്പട്ടികയില്‍പെടാത്ത ഒരു അജ്ഞാതനെപ്പറ്റിയും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്‌.

9 comments:

[[::ധനകൃതി::]] said...

മൂവാറ്റുപുഴക്കടുത്ത്‌ ഒരു അനാഥാലയത്തിലെ നൂറോളം കുട്ടികളെ ജോസഫ്‌ പഠിപ്പിക്കുന്നുണ്ട്‌. വലതുകൈ കൊണ്ട്‌ എഴുതാനും വണ്ടിയോടിക്കാനും അദ്ദേഹത്തിന്‌ സാധിക്കുന്നു. ആത്മകഥയുടെ പണിപ്പുരയിലേക്ക്‌ പ്രവേശിച്ച അദ്ദേഹം ഒരുവര്‍ഷം മുമ്പ്‌ ഉണ്ടായ അത്യാഹിതത്തില്‍ ദുഃഖിതനാണെങ്കിലും അതൊരു നിയോഗമായി കരുതുന്നു. കേരളത്തില്‍ ഭീകരതയുടെ ആഴവും പരപ്പും ലോകത്തിന്റെ മുന്നിലെത്തിക്കാന്‍ ഒരു പരിധിവരെ ഈ സംഭവത്തിന്‌ കഴിഞ്ഞതില്‍ സന്തോഷവാനാണദ്ദേഹം.

[[::ധനകൃതി::]] said...

മൂവാറ്റുപുഴക്കടുത്ത്‌ ഒരു അനാഥാലയത്തിലെ നൂറോളം കുട്ടികളെ ജോസഫ്‌ പഠിപ്പിക്കുന്നുണ്ട്‌. വലതുകൈ കൊണ്ട്‌ എഴുതാനും വണ്ടിയോടിക്കാനും അദ്ദേഹത്തിന്‌ സാധിക്കുന്നു. ആത്മകഥയുടെ പണിപ്പുരയിലേക്ക്‌ പ്രവേശിച്ച അദ്ദേഹം ഒരുവര്‍ഷം മുമ്പ്‌ ഉണ്ടായ അത്യാഹിതത്തില്‍ ദുഃഖിതനാണെങ്കിലും അതൊരു നിയോഗമായി കരുതുന്നു. കേരളത്തില്‍ ഭീകരതയുടെ ആഴവും പരപ്പും ലോകത്തിന്റെ മുന്നിലെത്തിക്കാന്‍ ഒരു പരിധിവരെ ഈ സംഭവത്തിന്‌ കഴിഞ്ഞതില്‍ സന്തോഷവാനാണദ്ദേഹം.

കുറ്റൂരി said...

>>>ഒരു ചോദ്യപേപ്പറിന്റെ പേരിലാണ്‌ തൊടുപുഴ ന്യൂമാന്‍ കോളേജ്‌ അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിനെ മുസ്ലീം തീവ്രവാദ സംഘടനയായ എന്‍ഡിഎഫുകാര്‍ ആക്രമിച്ചത്‌.<<<

@ ധനകൃതി: വെറുമൊരു ചോദ്യപ്പേപ്പറിന്റെ പേരിലല്ല ജോസഫിന്റെ കൈ വെട്ടിമാറ്റപ്പെട്ടത്, അത് ആര് ചെയ്തു? ചെയ്തതിന്റെ നിയമപരമ്യ സാധുതയൊന്നുമല്ല ഞാൻ പറയുന്നത്, ധനകൃതി ഒന്നു മനസ്സിലാക്കണം, "ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അറിവിന്റെ ദീപം പകര്‍ന്ന അധ്യാപകനെ..." അദ്യാപനമെന്നാൽ എന്താണ്? മതേതര രാജ്യമായ ഇന്ത്യയിൽ എല്ലാ മതക്കാർക്കും, അവരുടേതായ ആരാധനകളും മറ്റും നടത്താൻ സ്വാതന്ത്ര്യമുള്ളതുപോലെതന്നെ, മറ്റു മതങ്ങളെ ആദരിക്കാനും ബഹുമനിക്കാനും ഓരോ ഇന്ത്യക്കാരനും ബധ്യസ്ഥനാണ്. കോളേജ് വിദ്യാർത്തികൾക്കുള്ള പരീക്ഷാ ചോദ്യപ്പേപ്പറിൽ ലോക മുസ്ലിംഗൾ ജീവനേക്കാൾ സ്നേഹിക്കുന്ന അവരുടെ പ്രവാചനെ ഈ ലോകത്തെ ഏറ്റവും നിന്യമായ ഒരു ജീവിയുടെ പേരുകൊണ്ടുപമിച്ച ജോസഫിന് ഇത് കിട്ടിയാൽ പോര എന്നതാണ് എന്റെ പക്ഷം...
വിവാദ ചോദ്യപ്പേപ്പർ പുറത്ത് വന്നതിന്ന് ശേഷം മുസ്ലിം സമുദയത്തിൽ നിന്നും പ്രതിശേധ സ്വരങ്ങൾ ഉയർന്നു വരാതിരുന്നപ്പോൾ അത് അസനത്തിൽ മുളച്ച ആല് തണലാക്കിയ് ക്രിസ്തീയ ലോബി പിന്നീട് മുസ്ലിം പെൺകുട്ടികളുടെ ശിരോവസ്ത്രത്തിൽ പിടിച്ച് കയറാനും, വിവാദ പരാമർഷങ്ങളുള്ള ലഘുലേഖകൾ പുറത്തിറക്കാനും ധൈര്യം കാണിച്ചു എന്നത് ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളീയായേ കാണാൻ കഴിയൂ....
ഒരു സുപ്രഭാതത്തിൽ ജോസഫ് അക്രമിക്കപെട്ടപ്പോൾ അതിന്റെ കാരണമന്വേശിക്കുകയോ അതിലേക്ക് നയിച്ച പഴയ സംഭവ വികാസങ്ങളെ കുറിച്ച് പനം നടത്തുകയോ ചെയ്യാതെ ഒരു പറ്റം ജോസഫിനെ പിൻ താങ്ങുക് വഴി അവരുടെ ഉള്ളീൽ ഒളിഞ്ഞു കിടന്നിരുന്ന ഇസ്ലാം വിരുദ്ധതയാണ് മറനീക്കി പുറത്ത് വന്നത്.

[[::ധനകൃതി::]] said...

ബഹുമാനപ്പെട്ട കുറ്റൂരി വളരെ നിദ്യമായ് കണ്ട് തളളികളയേണ്ട നിക്രഷ്ടമായ ഒരു പ്രവര്‍ത്തിയെ താങ്കള്‍ ഇത്ര ലാകവത്തൊടെ

ന്യായീകരിക്കുവാന്‍ പാടുട്ടൊ....
താങ്കള്‍ക്ക് അറിയില്ലെന്നുട്ടൊ പ്രൊഫ. ടി.ജെ. ജോസഫല്ല ആ വാക്യങ്ങളുടെ ഉപജ്ഞാതാവ്----അവ പിഎം ബിനുകുമാര്‍ എഡിറ്റ് ചെയ്ത തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിലെ തിരക്കഥ ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍ എന്ന ലേഖനമാണ് വിവാദചോദ്യത്തിന് ആസ്പദമായത്. സിപിഎം സഹയാത്രികനും മുന്‍ എംഎല്‍എയും ചലച്ചിത്രകാരനുമായ പി.റ്റി. കുഞ്ഞുമുഹമ്മദിന്റേതാണ്, ലേഖനം.തിരക്കഥയുടെ രീതിശാസ്ത്രം


കുറ്റൂരി said...“”“അവരുടേതായ ആരാധനകളും മറ്റും നടത്താൻ സ്വാതന്ത്ര്യമുള്ളതുപോലെതന്നെ, മറ്റു മതങ്ങളെ ആദരിക്കാനും ബഹുമനിക്കാനും ഓരോ ഇന്ത്യക്കാരനും ബധ്യസ്ഥനാണ്“”“”


ക്രിസ്ത്യാനിയായ പ്രൊഫ. ടി.ജെ. ജോസഫ് എഴുതിയ ലേഖനം എന്നാല്‍ മാത്രമല്ലേ --കുറ്റൂരി said...“മറ്റു മതങ്ങളെആദരിക്കാനുംബഹുമനിക്കാനും
ഓരോ ഇന്ത്യക്കാരനുംബധ്യസ്ഥനാണ്“... എന്നതിന് പ്രസക്തിയുളളു....ഇസ്ലാം മതസ്ദനായ പി.റ്റി. കുഞ്ഞുമുഹമ്മദ് എഴുതിയതാണ് ആ ലേഖനം.

കുറ്റൂരി said...“”“”പരീക്ഷാ ചോദ്യപ്പേപ്പറിൽ ലോക മുസ്ലിംഗൾ ജീവനേക്കാൾ സ്നേഹിക്കുന്ന അവരുടെ പ്രവാചനെ “”“”

ബഹുമാനപ്പെട്ട കുറ്റൂരി താങ്കള്‍ എം.എഫ് ഹുസൈന്‍ എന്ന് കേട്ടിട്ടില്ലേ ,ആ ദേഹത്തിന്റെ വരകള്‍ കണ്ടിട്ടുട്ടൊ...ലൊക ഹൈന്ദവര്‍ ജീവനേക്കാൾ സ്നേഹിക്കുന്ന ദേവതമാരെ ദേവന്‍ മാരേ നമ്മള്‍ ഭാരതീയര്‍ അമ്മയായ് കാണുന്ന ഭാരതമാതാവിനെ എന്നു വേണ്ട് സ്വന്തം രക്തത്തിലല്ലാതെ കണണില്‍ കണ്ടതെന്തിന്റെയും നഗ്ന ചിത്രം വരച്ചിട്ടും ഭാര്‍തീയരാരും അയാളുടെ കൈ വെട്ടിയില്ല...
എന്തിന് നമ്മള്‍ നിത്യേന്‍ കാണുന്ന സിനിമകളില്‍ എത്ര എണണത്തില്‍ രാമന് മുണ്ടില്ല....ക്രിഷ്ണന്‍ തൊര്‍ത്തില്ല...
യേശുവിന് കുരിശുണ്ട്....(ആര്‍ക്കെങ്കിലും ഹനിക്കുന്നതെങ്കില്‍ സദയം ക്ഷമിക്കുവാനപെക്ഷ)
ഇവരുടെയെല്ലം കൈവെട്ടാന്‍ നടന്നാല്‍......

കുറ്റൂരി said...“”“പ്രതിശേധ സ്വരങ്ങൾ ഉയർന്നു വരാതിരുന്നപ്പോൾ അത് അസനത്തിൽ മുളച്ച ആല് തണലാക്കിയ് ക്രിസ്തീയ ലോബി“”“”“

ആ ചൊദ്യത്തിന്റെ പേരില്‍ ക്രിസ്തീയ മാനേജ്മെന്റ് പ്രൊഫ. ടി.ജെ. ജോസഫിനെ പുറത്താക്കിയിരുന്നു.അതിനെരെ ഇന്നും
ബഹു.കൊടതിയില്‍ കേസ് നിലനില്‍ക്കുന്നു.ക്രിസ്തീയ മാനേജ്മെന്റ് പക്ഷപാതപരമായാണ് പെരുമാറിയതെന്ന് കേരള സമൂഹം ഒന്നടങ്കം പറഞ്ഞില്ലും അവര്‍ തിരിച്ചെട്ടുക്കാന്‍ തയാറായിട്ടില്ല എന്നിട്ടും പഴി അവര്‍ക്കു തന്നെയൊ.....

കുറ്റൂരി said...“”“”ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളീയായേ കാണാൻ കഴിയൂ....“”“

കൈവെട്ടിയവര്‍ ചെയ്തത് ഭരണഘടനാനുസ്രതമായ കാര്യമാനൊ.....

തെറ്റ് തെറ്റെന്നഗീകരിച്ച് ഇവരെ നിരുത്സാഹ്പ്പെടുത്തൂ....

കൊടതികള്‍ തീരുമാനിക്കട്ടെ തെറ്റും ശരിയും.....

അല്ലാതെയുളള പ്രതികരണങ്ങളിലൂടെ ഈ സ്മൂഹം കൂടുതല്‍ കൂടുതല്‍ ദുഷ്പേരിലേക്കു വീഴുന്നതല്ലാതെ!! സല്‍പ്പേരു സംബാതിക്കാന്‍ ഇവ സഹായകരമൊ...

മുഹമ്മദ് ഖാന്‍(യുക്തി) said...

കുറ്റൂരി പറഞ്ഞു.....
ചോദ്യപ്പേപ്പറിൽ ലോക മുസ്ലിംഗൾ ജീവനേക്കാൾ സ്നേഹിക്കുന്ന അവരുടെ പ്രവാചനെ ഈ ലോകത്തെ ഏറ്റവും നിന്യമായ ഒരു ജീവിയുടെ പേരുകൊണ്ടുപമിച്ച ജോസഫിന് ഇത് കിട്ടിയാൽ പോര എന്നതാണ് എന്റെ പക്ഷം...>>>>>>>>>>>>>>>>
================================
എന്തുചെയ്യണമായിരുന്നു എന്നു കൂടി പറ കുറ്റൂരി.

വിധു ചോപ്ര said...

ഈ ലോകത്തെ ഏറ്റവും നിന്ദ്യമായ ഒരു ജീവിയുടെ....................എന്ന് വായിക്കേണ്ടി വന്നതിൽ ദു:ഖം തോന്നുന്നു. ദൈവത്തിന്റെ കണ്ണിൽ നിന്ദ്യമായ ഒരു ജീവിയുമില്ല. എന്തിന്റെയെങ്കിലും പേരിൽ മനുഷ്യന്റെ കൈ വെട്ടാനിറങ്ങിപ്പുറപ്പെടുന്നവരെക്കാൾ നിന്ദ്യരായി മറ്റാരുണ്ട്? ഏതു ജീവിക്കുണ്ട് ഇത്തരം അസഹിഷ്ണുത?

[[::ധനകൃതി::]] said...

കുറ്റൂരി,യുക്തി,വിധു ചോപ്ര
ത്രപ്പാദസ്പര്‍ശനത്തിലൂടെ ധനകൃതി പുണ്യതകൈവന്നു..നന്ദി..
വീണ്ടുമാ പുണ്യതയുടെ ദിനവും കാത്ത്..

[[::ധനകൃതി::]] said...

കുറ്റൂരിയ്ക്ക് മറുപടി നല്‍കി ശീലമില്ലെന്ന് തൊന്നുന്നു.
യുക്തി,വിധു ചോപ്ര-യ്ക്കും ഒപ്പം എനിക്കും മറുപടി കിട്ടിയില്ല.
എങ്കിലും യുക്തി,വിധു ചോപ്ര എന്നിവരുടെ ചൊദ്യത്തിന് താഴെ ഞാനും കൈയ്യൊപ്പിടുന്നു.
കഴിയുമെങ്കില്‍ കുറ്റൂരിയും പ്രതികരിക്കട്ടെ.....

കുറ്റൂരി said...

സോറി മറുപടിക്ക് വളരേ വയ്കിയതിൽ ക്ഷമ ചോതിക്കുന്നു, കുറേ കാലത്തേക്ക് ഞാനിതു വഴി വന്നിരുന്നില്ല.

<<<>>>

@ ധനകൃതി: ഇതാണ് നിങ്ങളുടേതായ അഭിപ്രായം അതിനെ ഞാൻ മാനിക്കുന്നു.

പിന്നെ കൈ വെട്ടിയ സംഭവം, അത് ഒരു പ്രാദേശിക സംഭവമാണ്, അതിങ്ങനെ ഊതി വീർപ്പിക്കുന്നതിന്നു മുൻപ് നടന്നിട്ടുള്ള സംഭവ വികാസങ്ങളിലേക്ക്ൊന്ന് കണ്ണോടിക്കുന്നത് നല്ലതാണ്. മുസ്ലിം സ്ത്രീകളുടെ ശിരോ വസ്ത്രത്തിനുമേൽ കടന്നാക്രമിച്ചതോ, പ്രകോപനം സൃഷ്ടിക്കുന്ന തരത്തിൽ അവിടങ്ങളിൽ ഇറങ്ങിയ ലഘു ലേകകളോ നിങ്ങൾക്ക് ചർച്ചയായില്ല.

ജോസഫ് തയ്യാറാക്കിയ ചോദ്യപ്പേപ്പറിലുള്ളത്, മുൻപ് പി.ടി കുഞ്ഞിമുഹമ്മദിന്റെ തിരക്കഥയിലുണ്ട് എന്ന് കരുതി ഒരു കോളേജിലെ വിദ്യാർഥികൾക്കുള്ള ചോദ്യമായി നൽകാൻ ജോസഫിനെങ്ങനെ ധൈര്യം വന്നു? അതിൽ ഒരു ഭ്രാന്തന്റെ ജൻപനങ്ങളായാണ് അത് കൊടുത്തിട്ടുള്ളത്, ജോസഫ് ഒരു ഭ്രാന്തനാനോ?

ഒരു കാര്യത്തെ വിമർശിക്കുമ്പോൾ എല്ലാ വശവും നോക്കി മാത്രമേ വിമർശന വിധേയമാക്കാവൂ....

@ യുക്തി & വിധു ചോപ്ര: നിന്ദ്യമായ ജീവി എന്ന് നായയെ വിളിച്ചത് താങ്കൾക്കിഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു, എങ്കിൽ ഞാനൊന്ന് ചോതിക്കട്ടെ, ആരെങ്കിലും ഒരാൾ ഉദാഹരണത്തിനു ഞാൻ തന്നെയായ്ക്കോട്ടെ, താങ്കളെ 'നായെ' എന്ന് അഭിസംബോധന ചെയ്താൽ താങ്കൾ അത് ഇഷ്ടപ്പെടുമോ? ഇനി അതല്ല മറ്റൊരു ജീവിയുടെ പേരു കൊണ്ടഭിസംബോധന ചെയ്താൽ എന്താകും അവസ്ഥ?

ഇതുപോലെയാണ് ലോക മുസ്ലിംഗൾ സ്വന്ത ജീവനേക്കാൾ സ്നേഹിക്കുന്ന പ്രവാചകനെ ഈ നികൃഷട് ജീവിയെ കൊണ്ടുപമിച്ചപ്പോൾ മുസ്ലിം സമൂഹത്തിൽ അത് പ്രകോപനമുണ്ടാക്കിയത്.