Monday, July 4, 2011

അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി


മതപൈശാചികതയ്ക്ക്‌ ഒരു വയസ്‌; അന്വേഷണം പാതിവഴിയില്‍

മതേതര കേരളത്തെ ഭീതിയിലാഴ്ത്തി മതമൗലികവാദികള്‍ കോളേജ്‌ അധ്യാപകന്റെ കൈവെട്ടിയ സംഭവം നടന്നിട്ട്‌ ഇന്നേക്ക്‌ ഒരാണ്ട്‌ തികയുന്നു. മുസ്ലീം ഭീകരതയുടെ ഭീതിദ മുഖം എന്‍ഡിഎഫിലൂടെ പുറത്തുവന്ന ദുര്‍ദിനമായിരുന്നു 2010 ജൂലൈ നാല്‌. ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അറിവിന്റെ ദീപം പകര്‍ന്ന അധ്യാപകനെ പട്ടാപ്പകല്‍ നടുറോഡിലിട്ട്‌ അമ്മയുടെയും സഹോദരിയുടെയും മുന്നിലിട്ട്‌ അറവുമാടുകളെയെന്നപോലെ കൈവെട്ടിയെറിഞ്ഞ താലിബാന്‍ മോഡല്‍ കേരളത്തില്‍ നടപ്പിലാക്കിയതിനെക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ പാതിവഴിയിലാണ്‌.

ഒരു ചോദ്യപേപ്പറിന്റെ പേരിലാണ്‌ തൊടുപുഴ ന്യൂമാന്‍ കോളേജ്‌ അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിനെ മുസ്ലീം തീവ്രവാദ സംഘടനയായ എന്‍ഡിഎഫുകാര്‍ ആക്രമിച്ചത്‌. വലതു കൈപ്പത്തി അക്രമിസംഘം വെട്ടിമാറ്റിയത്‌. കോളേജില്‍നിന്നും പുറത്താക്കിയെങ്കിലും അദ്ദേഹം വീണ്ടും അധ്യാപനത്തിലേക്ക്‌ പ്രവേശിച്ചിരിക്കുകയാണ്‌. മൂവാറ്റുപുഴക്കടുത്ത്‌ ഒരു അനാഥാലയത്തിലെ നൂറോളം കുട്ടികളെ ജോസഫ്‌ പഠിപ്പിക്കുന്നുണ്ട്‌. വലതുകൈ കൊണ്ട്‌ എഴുതാനും വണ്ടിയോടിക്കാനും അദ്ദേഹത്തിന്‌ സാധിക്കുന്നു. ആത്മകഥയുടെ പണിപ്പുരയിലേക്ക്‌ പ്രവേശിച്ച അദ്ദേഹം ഒരുവര്‍ഷം മുമ്പ്‌ ഉണ്ടായ അത്യാഹിതത്തില്‍ ദുഃഖിതനാണെങ്കിലും അതൊരു നിയോഗമായി കരുതുന്നു. കേരളത്തില്‍  ഭീകരതയുടെ ആഴവും പരപ്പും ലോകത്തിന്റെ മുന്നിലെത്തിക്കാന്‍ ഒരു പരിധിവരെ ഈ സംഭവത്തിന്‌ കഴിഞ്ഞതില്‍ സന്തോഷവാനാണദ്ദേഹം. പത്തുലക്ഷം രൂപയോളം ചികിത്സാച്ചെലവിനായി വേണ്ടിവന്നു. ഇതില്‍ നാലുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയെന്നും ബാക്കി സുഹൃത്തുക്കളാണ്‌ സഹായിച്ചതെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും എല്ലാ ദിവസവും ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്‌. കോളേജില്‍നിന്നും പുറത്താക്കിയതിനെതിരെ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി അപ്പലേറ്റ്‌ ട്രിബ്യൂണലില്‍ നല്‍കിയിട്ടുള്ള കേസ്‌ അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ്‌ പ്രൊഫ. ജോസഫ്‌.

ഒരു അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി കേരളത്തില്‍  ഭീകരവാദത്തിെ‍ന്‍റ വിത്ത്‌ പാകിയവരെ പൂര്‍ണമായും പിടികൂടുവാനോ കല്‍ത്തുറുങ്കില്‍ അടക്കാനോ കഴിഞ്ഞിട്ടില്ല. കൈവെട്ട്‌ കേസിലെ മുഖ്യപ്രതികളായ നാസറിനെയും സവാദിനെയും വര്‍ഷം ഒന്നു തികഞ്ഞിട്ടും പിടികൂടാനായില്ല. 27 പ്രതികളെ ഇനിയും പിടികൂടാനുണ്ട്‌. 52 പേരാണ്‌ പ്രതിപ്പട്ടികയിലുള്ളത്‌.

സംസ്ഥാന പോലീസിന്റെ പക്കല്‍നിന്നും അന്വേഷണം ദേശീയ സുരക്ഷാ ഏജന്‍സി ഏറ്റെടുക്കുകയും ചെയ്തു. കേസിലെ ഒരു പ്രധാന പ്രതിയെ പിടികൂടിയത്‌ എന്‍ഐഎയാണ്‌. ലോക്കല്‍ പോലീസിന്റെ അന്വേഷണം ആദ്യമേ വഴിതെറ്റിക്കുന്ന രീതിയിലായിരുന്നുവെന്ന്‌ ആരോപണമുണ്ടായിരുന്നു. പ്രതികളെ പലരെയും രക്ഷപ്പെടാന്‍ അവസരം ഒരുക്കിയത്‌ ചില പോലീസ്‌ ഉദ്യോഗസ്ഥര്‍തന്നെയായിരുന്നുവെന്ന കാര്യം എന്‍ഐഎയും തിരിച്ചറിഞ്ഞിട്ടുണ്ട്‌. കേസിലെ പല പ്രധാന പ്രതികളും വിദേശത്തേക്ക്‌ കടന്നതായി എന്‍ഐഎക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌. കേരള പോലീസിന്റെ പ്രതിപ്പട്ടികയില്‍പെടാത്ത ഒരു അജ്ഞാതനെപ്പറ്റിയും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്‌.

Friday, June 24, 2011

ഹസാരെ അഴിമതിക്കെതിരെ.......




അഴിമതിക്കാരെ തുറന്നുകാട്ടുന്നവരെ അഴിമതിവിരുദ്ധ ലോക്പാല്‍ ബില്ലിന്റെ മറവില്‍ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ടീം അണ്ണാ ഹസാരെ രംഗത്ത്‌. അഴിമതിക്കെതിരെയുള്ള പോരാട്ടത്തെ അട്ടിമറിക്കാന്‍ നിരന്തരം നടക്കുന്ന നീക്കങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരും സാമൂഹ്യപ്രവര്‍ത്തകനായ അണ്ണാ ഹസാരെ നയിക്കുന്ന പൊതുസമൂഹ പ്രതിനിധികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്നു.
അഴിമതിക്കും അഴിമതിക്കാര്‍ക്കുമെതിരെ പോരാടേണ്ടതിനുപകരം അഴിമതിക്കെതിരെ പരാതി നല്‍കുന്നവരെ തകര്‍ക്കാനാണ്‌ നിര്‍ദ്ദിഷ്ട ലോക്പാല്‍ ബില്ലിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്‌ പൊതുസമൂഹ പ്രതിനിധികള്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ലോക്പാലിന്റെ പരിധിയില്‍ നിന്ന്‌ ഒരു വലിയ വിഭാഗം ഉദ്യോഗസ്ഥ മേധാവികളെ മാറ്റിനിര്‍ത്താനും കേസിനും കുറ്റപത്രത്തിനും മുമ്പ്‌ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കാനുമുള്ള വ്യവസ്ഥ അംഗീകരിക്കാനാവില്ല. വില്ലേജ്തലം വരെയുള്ള സര്‍ക്കാരിതര സംഘടനകളെ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരുമ്പോള്‍ ഭൂരിപക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരെ അതില്‍ നിന്ന്‌ എങ്ങിനെ ഒഴിച്ചുനിര്‍ത്താനാവുമെന്ന്‌ അവര്‍ ചോദിച്ചു. ഒരു കോടി 20 ലക്ഷത്തോളം വരുന്ന കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാല്‍ കേസുകള്‍ കൊണ്ട്‌ ലോക്പാല്‍ നിറഞ്ഞുകവിയുമെന്ന്‌ അവകാശപ്പെട്ടാണ്‌ ജോയിന്റ്‌ സെക്രട്ടറി റാങ്കിന്‌ മുകളിലുള്ള 65,000ത്തോളം ഉദ്യോഗസ്ഥരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന നിലപാട്‌ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതത്രെ. അതേസമയം, ചെറുതും വലുതുമായ എല്ലാ സര്‍ക്കാരിതര സംഘടനകളും ബില്‍ പരിധിയില്‍ വരികയും ചെയ്യും. “ഏതെങ്കിലും വിദൂര ഗ്രാമത്തില്‍ നടക്കുന്ന പഞ്ചായത്ത്‌ ജോലികളില്‍ നടക്കുന്ന അഴിമതി ഒരു സംഘം യുവാക്കള്‍ ചൂണ്ടിക്കാട്ടിയാല്‍ അവരെ കുടുക്കാന്‍ ലോക്പാലിന്‌ കഴിയും. എന്നാല്‍ അഴിമതിക്കാരായ സര്‍വാഞ്ചിനെയൊ ബിഡിഒയെയോ പിടികൂടാന്‍ ലോക്പാലിന്‌ കഴിയുകയുമില്ല”, പ്രസ്താവന തുടര്‍ന്നു.
അന്വേഷണം യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നതിന്‌ മുമ്പുതന്നെ അഴിമതി ആരോപണ വിധേയനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‌ പരാതിക്കാരനായ പൗരനെതിരെ നേരിട്ട്‌ പ്രത്യേക കോടതിയെ സമീപിക്കാന്‍ കരട്‌ ബില്ലില്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കിയിരിക്കയാണ്‌. പരാതി തെറ്റോ കെട്ടിച്ചമച്ചതോ ആകാമെന്ന്‌ അയാള്‍ക്ക്‌ വാദിക്കാന്‍ കഴിയും. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‌ സര്‍ക്കാര്‍ സൗജന്യമായി അഭിഭാഷകനേയും ഏര്‍പ്പാടാക്കും.
എന്നാല്‍ പരാതിക്കാരന്‍ സ്വന്തമായി കേസ്‌ വാദിക്കേണ്ടിവരും. ഒടുവില്‍ അഴിമതിക്കാരനായ ഉദ്യോഗസ്ഥനേക്കാള്‍ കടുത്ത ശിക്ഷ പരാതിക്കാരനായ പൗരന്‌ ഏറ്റുവാങ്ങേണ്ട സ്ഥിതിവിശേഷമാണ്‌ സംജാതമാവുക. പരാതി വ്യാജമോ കെട്ടിച്ചമച്ചതോ ആയി പ്രത്യേക കോടതി വിലയിരുത്തിയാല്‍ പരാതിക്കാരന്‍ ചുരുങ്ങിയത്‌ രണ്ടുവര്‍ഷമെങ്കിലും ശിക്ഷ അനുഭവിക്കേണ്ടിവരും. അഴിമതി ആരോപണം തെളിഞ്ഞാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുള്ള ശിക്ഷ ചുരുങ്ങിയത്‌ ആറുമാസം തടവുമാത്രം, പൊതുസമൂഹ പ്രതിനിധികള്‍ വ്യക്തമാക്കി.
അഴിമതി അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ നിരുല്‍സാഹപ്പെടുത്തുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്‌ അപലപനീയമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതോടെ, നിര്‍ദ്ദിഷ്ട ലോക്പാല്‍ ബില്ലിന്റെ രൂപീകരണം അനുദിനം കൂടുതല്‍ ദുഷ്കരമായി വരികയാണ്‌

Wednesday, April 20, 2011

സ്വാതന്റിയ സമരസേനാനിക്ക് ആദരാഞ്ജലികള്‍..

വീറിടുന്ന രക്തസാക്ഷി ധീരനേ...
സിംഹത്തിന്റെ മാറ് നൊക്കി വാളുവീശിയ ധീരനേ...
മരണമറ്റ താങ്കളിന്ന് ഭാരതീയ ജനതതന്‍ മാറിടത്തില്‍ സിംഹാസനമേറുവിന്‍....


മരിക്കില്ലൊരിക്കലും ധന്യാത്മന്‍ ...
ജീവിക്കും ഹ് റ്ദയങ്ങളില്‍ ....
 

മറ്റൊരു സ്വാതന്റിയ സമരസേനാനികൂടി നിത്യതയില്‍ അലിയുന്നു...

ഇടതു വലതു രാഷ്ട്രീയത്തിനെതിരെ പോരാടി കേരളത്തിന് സ്വാതന്റിയം നേടാന്‍ പൊരുതിയ പൊരാളി...


അവസാന നിമിഷം വരെ താങ്കള്‍ പോരാടി...


ഇതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഞങ്ങള്‍ തുടരും ...


താങ്കള്‍  തെളിച്ച പാതയിലൂടെ...

സ്വാതന്റിയ സമരസേനാനിക്ക് ആദരാഞ്ജലികള്‍..