കോണ്ഗ്രസ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരു നാണയത്തിന്റെ ഇരു വശവുമെന്ന് പറഞ്ഞാല്‍ വളരെ ദൂരം കൂടിപോകും അത് ഇവര്‍ തമ്മിലുള്ള സാമ്യം സാധൂകരിക്കാനാകാത്തതുമാകും....അതിനാല്‍ നമുക്ക് ഇവര്‍ നാണയത്തിന്റെ ഒരു വശം തന്നെ എന്ന സത്യത്തില്‍ നിന്ന് കൊണ്ട് വസ്തുതകൾ വിചിന്ദനം ചെയ്യാം..
ഈ രാഷ്ടീയപാര്‍ട്ടികളുടെ ഈ ‘വിചിത്ര’ഐക്യം ഒരു നല്ല ജനോപകാരപ്രവര്‍ത്തനത്തിനാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി.സമീപകാല രാഷ്ടീയത്തില്‍ ചര്‍ച്ചയായതും മറ്റ് സംസ്ഥാനങ്ങൾ അസൂയ കണ്ണ്കൾ കൊണ്ട നോക്കിക്കണ്ടതുമായ ഗുജറാത്ത് സംസ്ഥാനത്തിലെ സര്‍വ്വവിധവികസനവും കമ്മ്യൂണിസ്റ്റ് ബംഗാളിലെ ജനങ്ങളുടെ ദുരവസ്ഥയും..
ഈ ചര്‍ച്ച തുടങ്ങിയത് നന്ദിഗ്രാമില്‍ നിന്നാണ്.പാവങ്ങളുടെത് എന്ന് പറഞ്ഞ് അധികാരത്തിലെത്തുന്ന കമ്മ്യൂണിസ്റ്റ്കൾ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ ലക്ഷൊപലക്ഷം ജനങ്ങളുടെ കിടപ്പാടവും കൃഷിഭ്ഭൂമിയും ടാറ്റായ്ക്ക് മുന്നില്‍ സമര്‍പ്പിച്ച്തും.അതിനെതിരെ കോണ്ഗ്രസ് പാര്‍ട്ടിയുടെ പ്രതിരൂപപാര്‍ട്ടിയായ ത്രിണമൂല്‍ കോണ്ഗ്രസ് നടത്തിയ പ്രക്ഷോഭപരമ്പരകളും ഭലമോ ബംഗാളികൾക്ക് ഭൂമിയും പോയി ജൊലിയും പോയി ബന്ധുക്കളും കൂട്ട്കാരും ഒക്കെ നഷ്ട്മായ്..അത് ഒരു നാനോ കാര്‍ പദ്ധതിക്ക് വേണ്ടി ആയിരുന്നെങ്കില്‍ ആ പദ്ധതി വെറു 20 മിനിട്ട് ചര്‍ച്ചയിലൂടെ ഗുജറാത്ത് മുഖ്യന്‍ മോഡി സ്വന്തമാക്കി ഗുജറാത്തിന് കാൾച വച്ചു.ഗുജറാത്ത് മോഡല്‍ വികസനവും മുഖ്യന്‍ മോഡിയും നാട് മുഴുവന്‍ ചര്‍ച്ചയായ്...
അങ്ങനെ ആ ചര്‍ച്ച ഈ കൊച്ചുകേരളത്തിലെ വളരെ ചെറിയ എം.പി അബ്ദുളളക്കുട്ടിയിലുമെത്തി.ദുബായില്‍ വച്ച് ആ സത്യം അദ്ദേഹം തുറന്നു പറഞ്ഞു.മോഡിയുടെ വികസനത്തിന് നൂറില്‍ നൂറ് മാര്‍ക്കും നല്‍കുന്നുവെന്നും ഗുജറാത്ത് മോഡല്‍ എന്തുകൊണ്ടും നമുക്ക് അനുകരക്കാവുന്നതുമാണെന്ന്..കഴിഞ്ഞു കഥ ,അത് സസ്പെന്‍ഷന്‍ വരെ എത്തി..
എന്തു പറ്റി സഖാക്കളെ ഈ മോഡി മോഡല്‍ വികസനമോ അല്ലെങ്കില്‍വെറും വികസനമെങ്കിലും കേരളത്തില്‍ വന്നാല്‍ പുളിക്കിമോ??????
അയ്യൊ!!!!മറന്നു കേരളം വികസിച്ചാല്‍ ബംഗാൾ വികസിച്ചാല്‍ ഇന്ത്യ വികസിക്കും ഇന്ത്യ വികസിച്ചാല്‍ അത് ചൈനക്ക് വെല്ലുവിളിയാകും.
അതുകൊണ്ട് കേരളത്തില്‍ മോഡി മോഡല്‍ വികസനമോ അല്ലെങ്കില്‍ ഒരു വിധവികസമോ പാടില്ല.അതിനായ് ബംഗാളില്‍ 30 വര്‍ഷമായി ഭരിക്കുന്നു.കേരളത്തില്‍ 5 വര്‍ഷത്തെ ഇടവേളകളില്‍ എത്തുന്നു.മറ്റേ 5 വര്‍ഷം കൂടെപ്പിറപ്പാണ് ഭരിക്കുന്നത് അതു കൊണ്ട് അവര്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല.ഫലമോ പത്താം ക്ലാസ് ആയാലും എഞ്ജിനീയറിഗായാലും മെഡിസിന്‍ ആയാലും കഴിഞ്ഞവര്‍ നേരെ ഗൾഫ് അല്ലെങ്കില്‍ ബാംഗ്ലൂര്‍,ചെന്നൈ,മുംബൈ,അഹമ്മദാബാദ് ഇവിടെവിന്ന് വച്ചാല്‍ പൊയ്ക്കെള്ളണം.ഇവിടെ ആണെന്നാല്‍ ടി.വി തുറന്നാല്‍ ഇത്തരം രാഷ്ട്രീയകോമരങ്ങളുടെ മിമിക്രിയുണ്ട് അതു കണ്ട് ചിരിക്കാം രസിക്കാം.കുറച്ചുനാൾ കൂടി വായു ഫ്രീയാണ് ആവശ്യംപ്പോലെ ഭക്ഷിക്കാം..
ഇനി നമുക്ക് ഇവരുടെ കൂടെപ്പിറപ്പായ ഒരു രാഷ്ടീയപാര്‍ട്ടിയെ പരിചയപ്പെടാം.നിഷ്ക്രിയ പരബ്രഹ്മങ്ങളായ കുറെ ഖദര്‍ധാരികൾ എന്ന് ഒറ്റ വാക്കില്‍ നമുക്കിരെ പറ്റി പറയാം.അത് മുകളില്‍ പറഞ്ഞവരൊട് സമം ഗുണം തുല്ല്യം തന്നെ.അതിന്റെ ഫലമാണല്ലോ നമ്മുടെ ഈ ഗൾഫ്ബാംഗ്ലൂര്‍ ഒാട്ടം.വികസനപ്രശ്നത്തില്‍ കമ്മ്യൂണിസ്റ്റ്കൾ അബ്ദുളളക്കുട്ടി എന്ന ചിരട്ട ഉടച്ചു എങ്കില്‍ ഖദര്‍ മഹാന്‍മാര്‍ ഒരു മുഴുവന്‍ തേങ്ങ തന്നെ ഉടച്ചിരിക്കുന്നു.
ഇനി താഴെപ്പറയുന്നത് ഒരു മാത്രുഭ്ഭൂമി വാര്‍ത്തയാണ്(ജനു-16 page 13)അത് അതുപോലെ പകര്‍ത്തിയിരിക്കുന്നു.
മോഡിയെ പ്രശംസിച്ച വ്യവസായപ്രമുഖര്‍ക്കെതിരെ
മോഡിയെ പ്രശംസിച്ച വ്യവസായപ്രമുഖര്‍ക്കെതിരെ കോണ്ഗ്രസ് പരസ്യമായ് രംഗത്ത് വന്നിരിക്കുന്നു.AGARD Chairman Anil Ambani,TATA Motors Chairman Rathan Tata,Reliance Industries Chairman Mukesh Ambani,ICICI Chairman K.V Kamath തുടങ്ങിയ വ്യവസായപ്രമുഖര്‍ക്കെതിരെയാണ് കോണ്ഗ്രസ് ശക്തമായ് പ്രതികരിച്ചത്.മോഡിയുടെ നേത്രത്വത്തില്‍ സമസ്തമേഖലകളിലും ഗുജറാത്ത് വളര്‍ന്ന് കഴിഞ്ഞെന്നാണ് അനില്‍ അംബാനി അഭിപ്രായപ്പെട്ടത്.തങ്ങൾ വന്‍ കമ്പനികൾ മാത്രം നടത്തി ധനമുണ്ടാക്കിയപ്പോൾ രാജ്യത്തെ മുഴുവന്‍ നയിക്കാന്‍ പ്രാപ്തിയുളള സി.ഇ.ഒ ആണ് മോഡിയെന്നാണ് സുനില്‍ മിത്തല്‍ അഭിപ്രായപ്പെട്ടത്.(മറ്റുളളവരുടെ വെളിപ്പെടുത്തലുകൾ മാത്രുഭ്ഭൂമി പ്രസിധീകരിക്കുകയുണ്ടായില്ല.കോണ്ഗ്രസ് വ്യവസായപ്രമുഖര്‍ക്കെതിരെ വികസനവിരുദ്ധമായ് നിലകൊണ്ട്തിനാല്‍ ആണ് വീരേന്രന്‍ മാഷിന്റെ പത്രം കോണ്ഗ്രസിനിട്ട് ഒന്ന് താങ്ങിയത് )ഗുജറാത്തില്‍ നടന്ന ആഗോളനിക്ഷേപക ഉച്ചകോടിയില്‍ ഗുജറാത്ത് മുഖ്യന്‍ നരേന്രമോഡിയെ പ്രശംസിച്ചതാണ് വ്യവസായപ്രമുഖര്‍ക്കെതിരെ രോഷം കൊളളാന്‍ കോണ്ഗ്രസ്സിനെ പ്രേരിപ്പിച്ചത്.
എന്തൊരു സാമ്യം ഒരു നുകത്തില്‍ കെട്ടിയാല്‍ സയാമീസ് ഇരട്ടകളെ വെല്ലുന്ന പെര്‍ഫോമന്‍സ് തന്നെ നടത്തും തീര്‍ച്ച....
ആദരണിയനായ അടല്‍ ബിഹാരി വാജ്പേയിയും കൂട്ടരും ഭരിച്ച ആറുവര്‍ഷം ഉണ്ടായതിനാല്‍ ഖദറും ചുവപ്പും കൂട്ടികൊട്ടിയ ഈ കഴിഞ്ഞ 5 വര്‍ഷം തിരിച്ചറിയാന്‍ സാധിച്ചു താരതമ്യപoനം നടത്താന്‍ സാധിച്ചു.വാജ്പേയി-മന്‍മോഹന്‍,അധ്വാനി-ശിവരാജ് പാട്ടീല്‍,എ.പി.ജെ അബ്ദുല്‍കലാം-പ്രതിഭാപാട്ടീല്‍,ശെഖാവത്ത്-ഹമീദ് അന്‍സാരി പിന്നെയും ഉണ്ട് യദൂരപ്പ-അച്ചുമാമന്‍,മോഡി-ബുദ്ധദേവ് അങ്ങനെ അങ്ങനെ നിരവധി താരതമ്യങ്ങൾ നടത്തേണ്ടി വരും.ഈ താരതമ്യങ്ങളില്‍ നിന്ന് ആരാണ് ഭാരതാംബയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതെന്നും ആരാണ് ചൈനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതെന്നും ആരാണ് പാശ്ചാത്യ റഷ്യയ്ക്കും ഇറ്റലിക്കും അമേരിക്കയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയുംഎറാമ്മൂളികളായതെന്നും വളരെ ഈസി ആയ് മനസിലാക്കാന്‍ സാധിക്കില്ലേ??
ചുമ്മാതിരുന്നൊന്ന് താരതമ്യം ചെയ്യൂന്നേ!!
താരതമ്യപoനം കഴിയുമ്പോൾ ഇത്രയും നാൾ കേരളത്തെ വികസനത്തില്‍ പിന്നോട്ടടിച്ചത് താന്‍ ആണ് എന്ന് സ്വയം തോന്നിയാല്‍ അതിശയമില്ല.
കഞ്ഞിപ്പശമാറാത്ത ഈ ഖദറും അപായചിഹ്ന്നമായ ഈ ചുവപ്പ് കൊടിയും ശരിക്കും ആപത്ത് തന്നെയാണ് നമുക്ക്...
ഈ വിഷയത്തിലൂടെ നമുക്ക് ലഭിച്ചത് മൂന്ന് മുന്‍നിര പാര്‍ട്ടികൾ തമ്മിലുളള താരതമ്യപoനത്തിനുളള അവസരമാണ്.താരതമ്യപoനത്തിലൂടെ എത്തിച്ചേരുന്ന റിസൾട്ട് കോണ്ഗ്രസ് കമ്മ്യൂണിസ്റ്റ് കക്ഷികൾ ഒരു ചേരിയില്‍ നിന്ന് വികസനത്തെ പിന്നോട്ടടിക്കുന്നു ബി.ജെ.പിയും കൂട്ടരും വികസനനയങ്ങളുമായ് മുന്നോട്ട് .
Think u's self and do something
BETTER LUCK NEXT TIME
Be An INDIAN And To Be Proud Of That
JAI HIND
Sunday, February 1, 2009
Subscribe to:
Posts (Atom)